Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

ആരോഗ്യം

കൂടുതല്‍ 

ഇന്ന് (വ്യാഴാഴ്ച) 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:7593 പേര്‍ രോഗമുക്തി നേടി;ചികിത്സ യിലുള്ളവര്‍ 93,291; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,74,675

22/10/2020

തിരു: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവന ന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം332,കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47), കൊല്ലം ആയൂര്‍ സ്വദേശിനി ശാരദാമ്മ (72), ഉമയനല്ലൂര്‍ സ്വദേശി നവാബുദീന്‍ (58), ആലപ്പുഴ ചേര്‍ത്തല സ്വദേശി രാമകൃഷ്ണന്‍ പിള്ള (83), കോട്ടയം എരുമേലി സ്വദേശിനി സൈനബ ബിവി (96), എറണാകുളം കൊച്ചി സ്വദേശിനി ട്രീസ ലോനന്‍ (89), ആലുവ സ്വദേശി ബഷീര്‍ (60), എടയാപുരം സ്വദേശിനി കെ.കെ. പുഷ്പ (68), വെങ്ങോല സ്വദേശിനി സല്‍മ സെയ്ദു മുഹമ്മദ് (55), കളമശേരി സ്വദേശിനി സൗദാമിനി അമ്മ (78), തൃശൂര്‍ കുന്നംകുളം സ്വദേശി രാമകൃഷ്ണന്‍ (70), ഏറനല്ലൂര്‍ സ്വദേശി ഷമീര്‍ (41), മലപ്പുറം വള്ളുവാമ്പ്രം സ്വദേശി ഹംസ (58), കല്പകഞ്ചേരി സ്വദേശിനി കുഞ്ഞിപാത്തുമ്മ (63), തിരൂര്‍ സ്വദേശിനി ലീല (60), തേഞ്ഞിപ്പാലം സ്വദേശിനി മമ്മദൂട്ടി (65), കോട്ടക്കല്‍ സ്വദേശി നഫീസ (72), കോഴിക്കോട് ചെറുവാത്ത് സ്വദേശി ഇബ്രാഹീം (64), പുതുപ്പാനം സ്വദേശി മജീദ് (73), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1255 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 844 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 865, എറണാകുളം 718, മലപ്പുറം 821, തൃശൂര്‍ 835, തിരുവനന്തപുരം 628, ആലപ്പുഴ 809, കൊല്ലം 478, പാലക്കാട് 226, കണ്ണൂര്‍ 295, കോട്ടയം 320, കാസര്‍ഗോഡ് 203, പത്തനംതിട്ട 152, വയനാട് 62, ഇടുക്കി 36 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, കോഴിക്കോട് 9, എറണാകുളം, തൃശൂര്‍ 7 വീതം, മലപ്പുറം 6, കാസര്‍ഗോഡ് 4, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്ത കര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 909, കൊല്ലം 750, പത്തനംതിട്ട 250, ആലപ്പുഴ 769, കോട്ടയം 167, ഇടുക്കി 94, എറണാകുളം 414, തൃശൂര്‍ 1170, പാലക്കാട് 239, മലപ്പുറം 731, കോഴിക്കോട് 1153, വയനാട് 120, കണ്ണൂര്‍ 572, കാസര്‍ഗോഡ് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇതോ ടെ 93,291 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,74,675 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,926 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവ രില്‍ 2,57,733 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,193 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍ പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 41,47,822 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാ ക്കി. ഇതോടെ ആകെ 618 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരത്ത് 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 365 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 നവംബര്‍ 2020) 488 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ രോഗമുക്തരായി. നിലവില്‍ 4,548 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുതുകളങ്ങര സ്വദ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1187

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് 145 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13പേരുടെസമ്പര്‍ക...തുട൪ന്ന് വായിക്കുക


വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തി യായവര്‍ക്കും വേണ്ടിയുള്ള സൗജന്യവെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നില...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് : ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി

തിരു: കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതീയാണെ ന്നു ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ അവഗണിക്കുക യാണെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോ പിച്ചു. ആഗ്ര ഹോമിയോ മെഡിക്കൽ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 6250 പേർക്ക് കോവിഡ്, 5275 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളവർ 64,834; ആറു പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തില്‍ ശനിയാഴ്ച 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 3...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 374 പേര്‍ക്ക് കോവിഡ് : രോഗമുക്തി 455

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ 5000 എൻ 95 മാസ്കുകൾ കൈമാറി

എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ ക്കായി എൻ.95 മാസ്കുകൾ വിതരണം ചെയ്തു. കളക്ടർ എസ്.സുഹാസ് മാസ്കുകൾ കൈമാറി. നെസ് ലെ യാണ് മാസ്കുകൾ വിതരണത്തിനായി എത്തിച്ചത്. 5000 മാസ്കുകളാണ് ജീവനക്കാർക്കായി നൽകി യത്. കള...തുട൪ന്ന് വായിക്കുക


ഹൈപ്പർ യൂറീസിമിയക്ക് സൗജന്യ ആയുർവേദ ചികിത്സ

തിരു: സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗത്തിൽ ഒ. പി.നമ്പർ ഒന്നിൽ ചൊവ്വയും വെള്ളിയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെ രക്തത്തിലെ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയ്ക്ക് (ഹൈപ്പർ യുറീസിമിയ) ഗവേഷണാടിസ്ഥാനത്തിൽ സൗജ ന്യ ചികിത്സ ലഭിക്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണ് . 224പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 251പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39678പേർ രോഗ മുക്ത രായി.65...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4544 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,885; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,21,522

തിരു: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397,കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴി വാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 545 ഹോട്ട് സ്‌പോട്ടുകള്‍....തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808. അമേരിക്ക യില്‍ 1,04,653 പേര്‍ക്കും ബ്രസീലില്‍ 37,672 പേര്‍ക്കും റഷ്യയില്‍ 25,487 പേര്‍ക്കും ഇറ്റലിയില്‍ 29,003 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ 1,259 പേരും ഇറ്റലിയില്‍ 822 പേരും...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍. മരണം 49

ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍.മരണം 491. ഇതോടെ ആകെ മരണം 1,35,752ആയി. ഇതുവരെ 93.09 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.54 ലക്ഷംരോഗികള്‍. 87.17 ലക്ഷം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്ന് 6,406 കോവിഡ് രോഗികള്‍....തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978

തിരു: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.