Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ലൂസീവ് കിയോസ്ക് തിരുവനന്തപുരത്ത് വിരമിച്ച സൈനികർക്ക് തൊഴില്‍ അവസരവുമായി ഫ്‌ളിപ്കാര്‍ട്ട് ന്യൂനമർദം:തിരു.ജില്ലയിൽ കടലിൽ പോകുന്നതിനു പൂർണ വിലക്ക്; മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു പരിശീലന വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു ന്യൂനമർദം: കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത പാലിക്കണം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സംസ്ഥാനത്ത് 9,00,000 ഹെക്ടറില്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

21/10/2020

തിരു: സംസ്ഥാനത്ത് നാളികേര കൃഷി നിലവിലുള്ള 7 ലക്ഷം ഹെക്ടറില്‍ നിന്നും 9 ലക്ഷം ഹെക്ടറിലേക്കായി വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വട്ടിയൂര്‍ ക്കാവ് മണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നാളികേര കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പത്തുവര്‍ഷത്തേക്കുള്ള സമഗ്ര നാളി കേര വികസനപദ്ധതിയായ കേര കേരളം സമൃദ്ധ കേരളം നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ഉത്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 45 ശതമാനം ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കും. ഇതിനാവശ്യമായസാങ്കേതിക സഹായം സര്‍ക്കാര്‍ ഒരുക്കും. കേരഗ്രാമo പദ്ധതി ഇതിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന 250 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാ ടനമാണ് മന്ത്രി നിര്‍വഹിച്ചത്. പദ്ധതി പ്രകാരം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ യും നഗരസഭയുടെയും പദ്ധതി വിഹിതത്തില്‍ നിന്ന് 67.49 ലക്ഷം രൂപയുടെ ആനുകൂല്യംകര്‍ഷ കര്‍ക്ക് ലഭിക്കും. എസ്.എഫ്.എ.സി വഴി വിവിധ സംഘങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് നാളി കേര മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മ്മാണ സംരംഭത്തിന് 25 ലക്ഷം രൂപയുടെ സഹായവുംലഭ്ക്കും.

പദ്ധതിയുടെ ഭാഗമായി രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യവുമുള്ളതുമായ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം തെങ്ങുകള്‍ വെച്ചുപിടിപ്പിക്കും. സബ്സിഡി നിരക്കില്‍ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ വിതരണം ചെയ്യും. ജൈവവള നിര്‍മ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകള്‍, ജലസേചനം മെച്ചപ്പെടുത്തുന്നതിനായി 30 സെന്റിന് മുകളില്‍ തെങ്ങു കൃഷിയുള്ളവര്‍ക്ക് കിണര്‍, പമ്പ് സെറ്റ്, സൂക്ഷ്മജലസേചനം, മഴവെള്ള സംഭരിണി, തെങ്ങുകയറ്റ യന്ത്രം എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും. കൂടാതെ ഇടവിള കൃഷിക്കുള്ള കിറ്റ് സൗജന്യ മായി നല്‍കും.

വട്ടിയൂര്‍ക്കാവ് സാഹിത്യ പഞ്ചാനന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ കെ. ശ്രീകുമാര്‍ മുഖ്യാതിഥി ആയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ മാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീജ വി.ജി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജോര്‍ജ് അലക്സാണ്ടര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു

തിരു: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതി കളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു....തുട൪ന്ന് വായിക്കുക


എച്ച്.ഡി.സി ആന്റ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരു : സംസ്ഥാന സഹകരണ യൂണിയൻ സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ എച്ച്. ഡി.സി ആന്റ് ബി.എം ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. നോർത്ത് പറവൂർ സഹകരണ പരിശീലന കോളേജിലെ നവീന.സി.എസ് ഒന്നാം റാങ്കും, തിരുവനന്തപുരംസഹകരണ പരിശീലന കോളേജിലെ ദൃശ്...തുട൪ന്ന് വായിക്കുക


ബി.ടെക് ഈവനിംഗ് കോഴ്‌സ് സീറ്റൊഴിവ്: സ്‌പോട്ട് അഡ്മിഷൻ 30ന്

തിരു: എൻജിനിയറിങ് കോളേജിൽ ഈവനിംഗ് ഡിഗ്രി കോഴ്‌സിൽ 2020-2021 അദ്ധ്യായന വർഷ ത്തേക്ക് ബി.ടെക് ഈവനിംഗ് കോഴ്‌സുകളിൽ സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജി നിയറിങ്, ഇല്കട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോ ണിക്‌സ് എൻജിന...തുട൪ന്ന് വായിക്കുക


ജി.എൻ.എം ഡിപ്ലോമ: ഇന്റർവ്യൂ ഡിസംബർ രണ്ടിന്

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്കുളള പട്ടിക ജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായിപ്രവേ ശന നടപടികൾക്കുളള ഇന്റർവ്യൂ ഡിസംബർ രണ്ടിന് രാവിലെ പത്ത് മണി മുതൽ തിരുവനന്തപുരം ഗവൺമെ...തുട൪ന്ന് വായിക്കുക


സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ

(സ്‌പെഷ്യൽ പോളിങ് ഓഫിസർമാർക്കായി സംഘടിപ്പിച്ച പരിശീലന പരി പാടിയിൽ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ സംസാരിക്കുന്നു. എ.ഡി. എം. വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം.) തിരു: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5,657 പ്രചാരണ സാമഗ്രികൾ നീക്കി

തിരു: ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികൾ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കു ന്നത്.5,101 പോസ്റ്ററുകൾ, 336 ബോർഡുകൾ, 220 കൊടികൾ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലാ കളക്ടർ നേരിട്ടിറങ്ങി; അനധികൃത ബോർഡുകൾ നീക്കം ചെയ്തു

എറണാകുളം: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്.സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃത മായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ നിന്ന് പിഴയീട...തുട൪ന്ന് വായിക്കുക


ഡയറി വില നിശ്ചയിച്ച് ഉത്തരവായി

തിരു: 2021 ലെ സർക്കാർ ഡയറി, ദിന സ്മരണ എന്നിവയുടെ വില നിശ്ചയിച്ച് ഉത്തരവായി. ജി. എസ്.ടി, പ്രളയ സെസ് എന്നിവ ഉൾപ്പെടെ സർക്കാർ ഡയറിക്ക് (ഓർഡിനറി) 215 രൂപയും ദിന സ്മരണയ്ക്ക് 140 രൂപയുമാണ് വില....തുട൪ന്ന് വായിക്കുക


വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ. ജെ. വിൽസൻ ചുമതലയേറ്റു

തിരു: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗമായി എ.കെ.വിൽസൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. റഗുലേ റ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, ഊർജ സെക്രട്ടറി ദിനേശ് അറോറ, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എ...തുട൪ന്ന് വായിക്കുക


തദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി

തിരു: നവംബർ 26 ന് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കു മെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ...തുട൪ന്ന് വായിക്കുക


ഡിസൈൻ ബിരുദം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

തിരു: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന ഡിസൈൻ ബിരുദ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളി ലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം നടത്തി

തിരു: ഭരണഘടനാദിനാചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ജീവനക്കാർക്കായി ഭരണഘടനയുടെ ആമുഖം വായിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചടങ്ങിൽസംബന്ധിച്ചു.കോവിഡ്-19 പ്രോട്ടോക്കോൾ പ...തുട൪ന്ന് വായിക്കുക


അംഗങ്ങളെ തെരഞ്ഞെടുത്തു

തിരു: എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേ യ്ക്ക്് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ.യു.ജനീഷ്‌കുമാർ,മുല്ലക്കരരത്നാകരൻ,ഷാനി മോൾ ഉസ്മാൻ, വീണാ ജോർജ്, ബി.സത്യൻ എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്ക് എതിരി ല്ലാതെ തെരഞ്ഞെടുത...തുട൪ന്ന് വായിക്കുക


ഭരണഘടനാ ദിനാചരണം: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു

തിരു: ഭരണഘടനാ ദിനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞയെടുത്തു. കോവിഡ്‌ മാനദണ്ഡം അനുസരിച്ച് വില്‍പന വിഭാഗം,ഭരണവിഭാഗം- വിജ്ഞാനമുദ്രണം പ്രസ്‌, അക്കാദമിക് വിഭാഗം എന്നിവിടങ്ങളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ...തുട൪ന്ന് വായിക്കുക


പ്രചാരണ ആവേശം പരിധി വിടരുത്; നിരീക്ഷണത്തിന് സർവ സന്നാഹങ്ങളുമായി തിരു. ജില്ലാ ഭരണകൂടം

തിരു: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായതോടെ ആവേശം അതിരുവിടുന്നി ല്ലെന്ന് ഉറപ്പാക്കാൻ സർവ സന്നാഹങ്ങളൊരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. തെരഞ്ഞെ ടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്‌ക്വാഡുകൾ ജില്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.