Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

വിദ്യാഭ്യാസം

കൂടുതല്‍ 

ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും ധാരണ പത്രം ഒപ്പുവെച്ചു

20/10/2020

തിരു: സര്‍ക്കാര്‍ പങ്കാളിത്തമുള്ള സാമൂഹിക സംരംഭമായ ഐസിറ്റി അക്കാദമിയും ബാംഗ്ലൂര് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ് എഡ്ജ്‌വാര്‍സിറ്റിയും (EdgeVarsity Learning Systsem) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യുവാക്കളുടെ ജോലി സാധ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും കൈകോര്‍ക്കുന്നത്.

ആരംഭത്തില്‍ ക്ലാസ്സ് റൂം അധിഷ്ടിത പരിശീലന മാതൃക പിന്തുടര്‍ന്നിരുന്ന ഐസിറ്റി അക്കാദമി ഇപ്പോള്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍്ക്ക് മുന്‍ഗണന നല്‍കി രാജ്യത്ത് ഉടനീളമുള്ള ബിരുദധാരികളായ യുവാക്കളിലേക്കു ഈ പരിശീലന പരിപാടികള്‍ എത്തിക്കുക എന്ന ലക്ഷ്യ ത്തിലാണ്. എഡ്ജ് വാര്‍സിറ്റിയുമായുള്ള ഈ തുടക്കം ഐസിറ്റി അക്കാദമിയുടെ ലക്ഷ്യത്തിലേ ക്കുള്ള യാത്രയെയും സ്ഥാപനത്തിന്റെ മികച്ച ഘട്ടത്തിലേക്കുള്ള വളര്‍ച്ചയെയും വളര്‍ച്ചയെയും സഹായിക്കുമെന്ന് ഐസിറ്റി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ് അഭിപ്രായപ്പെട്ടു.

യുവാക്കളുടെ കഴിവുകള്‍ മനസ്സിലാക്കി വ്യവസായ നിര്‍ദ്ദിഷ്ട അറിവോടെ സജ്ജമാക്കുന്ന പരിശീ ലന പരിപാടികള്‍ വാഗ്ദാനം ചെയ്യുകഎന്ന ലക്ഷ്യത്തോടെയാണ് എഡ്ജ്‌വാര്‍സിറ്റി ലേണിംഗ് സിസ്റ്റം രൂപീകരിച്ചത്.

നിലവില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീറിംഗ്, ഓയില്‍ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിംഗ് എന്നീ മേഖലകളിലാണ് വ്യവസായത്തിന് പ്രസക്തമായ പരിശീലനപരിപാടികള്‍ എഡ്ജ് വാര്‍സിറ്റി നല്‍കുന്നത് . ഡാറ്റാ സയന്‍സ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫുള്‍സ്റ്റാക്ക് ഡെലവപ്‌മെന്റ് എന്നി വയില്‍ ഐസിറ്റി അക്കാദമിയുമായി ചേര്‍ന്ന് പരിശീലന പരിപാടികള്‍ നല്‍കുന്നത് വലിയ ഒരു മുതല്‍കൂട്ട് ആകുമെന്ന് എഡ്ജ്‌വാര്‍സിറ്റി സിഇഒ ശേഖരന്‍ മേനോന്‍ പറഞ്ഞു.

നൈപുണ്യ കഴിവുകളുടെ വിടവ് രാജ്യത്ത് ഇന്ന് ദിനംപ്രതി വളര്‍ന്നുവരുന്ന ഈസാഹചര്യത്തില്‍ ഇതുപോലുള്ള കൂട്ടായ്മ യുവാക്കളേയും വ്യവസായ മേഖലയും വളരെ അധികം ഗുണം ചെയ്യും എന്നാണ് വ്യാവസായിക വിദ്യാഭാസ രംഗത്തിലുള്ള പ്രമുഖരുടെ അഭിപ്രായം. നാലുമാസം മുതല്‍ ആറു മാസം വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനപരിപാടിയാണ് ഐസിറ്റി അക്കാദ മിയും എഡ്ജ്‌വാര്‍സിറ്റിയും സംയുക്തമായി നല്‍കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്‌പോട്ട് /എൻ.ഐ.ആർ അഡ്മിഷൻ

തിരു: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കു ന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രേ...തുട൪ന്ന് വായിക്കുക


തിരു: ഗവൺമെന്റ് ലോ കോളേജി എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ

തിരു: ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്...തുട൪ന്ന് വായിക്കുക


നവീന കോഴ്‌സുകള്‍ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പരിഹരിക്കണം: ഫെഡറേഷന്‍ ഓഫ് മുസ്‌ലിം കോളെജസ്

മലപ്പുറം: സംസ്ഥാനത്തെ കോളെജുകളില്‍ നവീന കോഴ്‌സുകള്‍ അനുവദിച്ചതിലെ പ്രാദേശിക, സാമുദായിക അസന്തുലിതാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് മുസ്ലിം കോളെ ജസ് പ്രസിഡന്റ് അഡ്വ.എം.മുഹമ്മദ്, സെക്രട്ടറി ഡോ.എം.ഉസ്മാന്‍,ട്രഷറര്‍കെ.വി.കുഞ്ഞഹമ്മദ് കോയ എന്നിവര്‍...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ഒക്യുപേഷണല്‍ തെറാപ്പി കോഴ്‌സ് ഓപ്ഷന്‍ നല്‍കേണ്ട അവസാന തീയതി ചൊവ്വാഴ്ച

തിരു: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (NIPMR, Irinjalakuda) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (NISH,Trivandrum)എന്നീ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മ...തുട൪ന്ന് വായിക്കുക


കെ.എ.എസ് പരീക്ഷ: ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലാസ് ആരംഭിച്ചു

തിരു: KAS മെയിൻ പരീക്ഷ എഴുതുന്നവർക്കും വിവിധ മത്സരപ്പരീക്ഷകൾക്കും വേണ്ടി ഭാഷാ ഇൻ സ്റ്റിറ്റ്യൂട്ട് ക്ലാസ് ആരംഭിച്ചു. പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകൾഎഴു തുന്നവർക്കുവേണ്ടി പൊതുവിലും ഉപയോഗപ്രദമാകുന്ന ക്ലാസുകൾ എല്ലാ ദിവസവും വൈകുന്നേ...തുട൪ന്ന് വായിക്കുക


നിയമവിദ്യാർഥികൾ നാടിന്റെ സമ്പത്ത് : ജസ്റ്റിസ് മേരി ജോസഫ്

തിരു: കേരള ലാ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് പി.ഗോവിന്ദ മേനോന്‍ മെമ്മോറിയല്‍ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 20മത് ക്ലൈൻ്റ് കൺസൾട്ടിംഗ് കോമ്പറ്റീഷൻ നവംബർ 5ാം തിയതി കേരള ലാ അക്കാദമി ലാ കോളേജിൽ വെച്ച് വെർച്വൽ രീതി യിൽ...തുട൪ന്ന് വായിക്കുക


സെബിന്‍ എസ്.കൊട്ടാരത്തിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ്

(ഫോേട്ടാ ക്യാപ്ഷന്‍ : സൈക്കോളജിയില്‍ പിഎച്ച്.ഡി. നേടിയ (ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി) ഡോ. സെബിന്‍ എസ്.കൊട്ടാരം. സൈക്കോളജിസ്റ്റും ഇന്റര്‍ നാഷനല്‍ മോട്ടിവേഷനല്‍ സ്പീക്കറും എഴുത്തുകാരനുമാണ്. ഭാര്യ മിറ്റി എസ്. കൊട്ടാരം. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാ...തുട൪ന്ന് വായിക്കുക


പ്രിന്‍സിപ്പല്‍ ഒഴിവ്

മലപ്പുറം: പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍ സിപ്പലിന്റെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീ സിലുള്ളവര്‍ക്കും പി.എച്ച്.ഡിയും പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമ...തുട൪ന്ന് വായിക്കുക


മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15

കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനം: പരീക്ഷപ്പേടി അകറ്റാന്‍ വീഡിയോ തയ്യാറാക്കും

കണ്ണൂർ : പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ പേടി അകറ്റുന്നതിന് സ്‌കൂളുകള്‍ക്ക് പ്രത്യേക വീഡിയോ തയ്യാറാക്കി നല്‍കാന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പഠന കാലത്ത് വിദ്യാര്‍ഥികളിലെ പരീക്ഷ പേടി മാറ്റുന്നതിനുള്ള കൗണ്‍സലിംഗും, ഇംഗ്...തുട൪ന്ന് വായിക്കുക


ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജ...തുട൪ന്ന് വായിക്കുക


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരു: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ല...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഖാദി ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ക്കായിഓണ്‍ലൈന്‍ ക്വിസ് മത്സരം

തിരു: ഗാന്ധിജയന്തിയുടെ ഭാഗമായി കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2020 എന്ന് പേരിട്ടിരിക്കുന്ന മത്സരം ഡോക്ടര്‍ ജി എസ് പ്രദീപ് നയിക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥ...തുട൪ന്ന് വായിക്കുക


പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ മഞ്ചാടിക്കുടാരം തുറന്നു

തിരു: സാമൂഹ്യഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കുടാരത്തിന് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചാ യത്തില്‍ തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനോട് ചേര്‍ന്ന...തുട൪ന്ന് വായിക്കുക


ഇന്ത്യയിലും, വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്‌സുകളുമായി ഐസിറ്റി അക്കാദമിയും നോര്‍ക്ക റൂട്ട്‌സും

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ),ഫുള്‍ സ്റ്റാക്ക് ഡെവല പ്പര്, ഡേറ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.