Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് തിരു. കളക്ടർ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

ആരോഗ്യം

കൂടുതല്‍ 

എസ് എം എ ചികിത്സയില്‍ നിര്‍ണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

20/10/2020

കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീന്‍തെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള 23 മാസം പ്രായമുള്ള കുഞ്ഞിന് ലഭ്യമാക്കി. ഏകദേശം പതിനഞ്ച് കോടിരൂപയോളം വിലവരുന്ന ഈ മരുന്ന് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നസന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സൗജന്യമായി ലഭ്യമാക്കിയത്.

പതിനായിരം നവജാത ശിശുക്കളില്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ് ലോകത്താകമാനം എസ് എം എ രോഗം കാണപ്പെടുന്നത്. നട്ടെല്ലിന്റെ ആന്റീരിയര്‍ ഹോണ്‍ സെല്ലുകളെ ബാധിക്കുന്ന എസ് എം എ ഉറച്ച് നില്‍ക്കാനുള്ള കഴുത്തിന്റെ ശേഷി, ഇരിക്കാനുള്ള കഴിവ്, നില്‍ക്കാനും നടക്കാനുമുള്ള ശേഷി മുതലായവയെയാണ് പ്രധാനമായും ബാധിക്കുന്നത്. നാല് രീതിയിലാണ് എസ് എം എ യെ വിഭജിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥ ടൈപ്പ് 1 ആണ്. പ്രധാനമായുംമൂന്ന് മരുന്നുകളാണ് എസ് എം എ ചികിത്സയ്ക്കായി യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അംഗീകരിച്ചിരിക്കുന്നത്. ഇതില്‍ 2 വയസ്സിന് താഴെ പ്രായമുള്ളകുഞ്ഞുങ്ങളുടെചികിത്സ ക്കുള്ള ജീന്‍ തെറാപ്പി മരുന്നാണ് ആസ്റ്റര്‍ മിംസില്‍ 23 മാസം പ്രായമുള്ള കുഞ്ഞിന് നല്‍കിയത്.

ഈ മരുന്ന് ഉപയോഗിച്ച് നേരത്തെ നടത്തിയ ചികിത്സകളുടെ ഫലപ്രാപ്തി ഏറെ പ്രതീക്ഷയുളവാ ക്കുന്നതാണ്. അതുകൊണ്ട് തന്നെ കുറച്ച് നാളുകള്‍ കൂടി ഈ കുഞ്ഞിന്റെ ചികിത്സയിലെ പുരോ ഗതി നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. എസ് എം എ എന്ന അപൂര്‍വ്വ ജനിതകരോഗബാധിതര്‍ക്ക് നില വില്‍ ലോകോത്തര നിലവാരമുള്ള ചികിത്സയും മരുന്നുകളും ലഭ്യമാകുന്നതിന് നിരവധി പ്രതി സന്ധികളും പരിമിതികളുമുണ്ട്. ഈ പരിമിതികളെ തരണം ചെയ്യാനുള്ള അശ്രാന്തപരിശ്രമമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ എസ് എം എ ചികിത്സാ വിഭാഗം. എസ്എംഎ ഉള്ള കുട്ടികളെ ചികിത്സിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ നേതൃത്വം വഹിക്കുന്നത് പീഡിയാട്രിക് ന്യൂറോള ജിസ്റ്റ് ഡോ സ്മിലു മോഹന്‍ലാല്‍ആണ്. ഡോ ജേക്കബ് ആലപ്പാട്ടും ഡോ അബ്ദുറഹിമാനും നേതൃ ത്വം വഹിക്കുന്ന ന്യൂറോളജി ടീം, ഡോ സുരേഷ്‌കുമാര്‍ ഇ കെ നേതൃത്വം നല്‍കുന്ന പീഡിയാ ട്രിക്സ് ടീം ഡോ സതീഷ് കുമാര്‍,ഡോ മഞ്ജുള എന്നിവരുള്‍പ്പെടുന്ന പീഡിയാട്രിക് ഐസിയു ടീം, പീഡിയാട്രിക് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ വിനിത വിജയരാഘവന്‍, സ്പൈന്‍ സര്‍ജന്‍ പ്രമോദ്, പീഡിയാട്രിക് ഓര്‍ത്തോപീഡിഷന്‍ ഡോ മഹേന്ദ്ര വര്‍മ്മ, അസ്‌കര്‍ അലി നേതൃത്വം നല്‍കുന്ന ഫിസിയോതെറാപ്പി ടീം,പള്‍മോണോളജിസ്റ്റ് ഡോ.സുജിത്,ഗര്‍ഭസ്ഥ ശിശുക്കളുടെ ഉള്‍ പ്പെടെ ജനിതകരോഗങ്ങള്‍ക്കു ചികിത്സ നല്‍കുന്ന ഡോ.ദിവ്യപച്ചാട്ട് എന്നിവരടങ്ങുന്നതാണ് ടീം.

--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരത്ത് 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 365 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 നവംബര്‍ 2020) 488 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 365 പേര്‍ രോഗമുക്തരായി. നിലവില്‍ 4,548 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പുതുകളങ്ങര സ്വദ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1187

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 251 പേര്‍ക്ക് കൂടി കോവിഡ് 145 പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (28.11.20) 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 145 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13പേരുടെസമ്പര്‍ക...തുട൪ന്ന് വായിക്കുക


വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തി യായവര്‍ക്കും വേണ്ടിയുള്ള സൗജന്യവെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നില...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് : ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി

തിരു: കൊവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതീയാണെ ന്നു ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് ഹോമിയോപ്പതിയെ അവഗണിക്കുക യാണെന്നു ഇന്‍റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോ പിച്ചു. ആഗ്ര ഹോമിയോ മെഡിക്കൽ...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 6250 പേർക്ക് കോവിഡ്, 5275 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളവർ 64,834; ആറു പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തില്‍ ശനിയാഴ്ച 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 3...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 374 പേര്‍ക്ക് കോവിഡ് : രോഗമുക്തി 455

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിൽ 5000 എൻ 95 മാസ്കുകൾ കൈമാറി

എറണാകുളം: ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർ ക്കായി എൻ.95 മാസ്കുകൾ വിതരണം ചെയ്തു. കളക്ടർ എസ്.സുഹാസ് മാസ്കുകൾ കൈമാറി. നെസ് ലെ യാണ് മാസ്കുകൾ വിതരണത്തിനായി എത്തിച്ചത്. 5000 മാസ്കുകളാണ് ജീവനക്കാർക്കായി നൽകി യത്. കള...തുട൪ന്ന് വായിക്കുക


ഹൈപ്പർ യൂറീസിമിയക്ക് സൗജന്യ ആയുർവേദ ചികിത്സ

തിരു: സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗത്തിൽ ഒ. പി.നമ്പർ ഒന്നിൽ ചൊവ്വയും വെള്ളിയും രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12.30 വരെ രക്തത്തിലെ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയ്ക്ക് (ഹൈപ്പർ യുറീസിമിയ) ഗവേഷണാടിസ്ഥാനത്തിൽ സൗജ ന്യ ചികിത്സ ലഭിക്...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിൽ236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 236 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണ് . 224പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 251പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 39678പേർ രോഗ മുക്ത രായി.65...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4544 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 63,885; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,21,522

തിരു: കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397,കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴി വാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 545 ഹോട്ട് സ്‌പോട്ടുകള്‍....തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ 5,29,800 കോവിഡ് രോഗികള്‍. മരണം 10,808. അമേരിക്ക യില്‍ 1,04,653 പേര്‍ക്കും ബ്രസീലില്‍ 37,672 പേര്‍ക്കും റഷ്യയില്‍ 25,487 പേര്‍ക്കും ഇറ്റലിയില്‍ 29,003 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ 1,259 പേരും ഇറ്റലിയില്‍ 822 പേരും...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍. മരണം 49

ഇന്ത്യയില്‍ ഇന്ന് 43,174 കോവിഡ് രോഗികള്‍.മരണം 491. ഇതോടെ ആകെ മരണം 1,35,752ആയി. ഇതുവരെ 93.09 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.54 ലക്ഷംരോഗികള്‍. 87.17 ലക്ഷം പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയില്‍ ഇന്ന് 6,406 കോവിഡ് രോഗികള്‍....തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5970 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,486; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,16,978

തിരു: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.