Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

അറിയിപ്പുകള്‍

കൂടുതല്‍ 

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് പ്രസിദ്ധീകരിക്കും: പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ

17/10/2020

തിരു: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം 19ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവു കളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 അപേക്ഷകൾ അലോട്ട്‌മെന്റിനായിപരിഗണിച്ചു. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാ ത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്‌മെന്റിന് പരി ഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണി റ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് പരിഗണിച്ചിട്ടുള്ളത്.പ്രവേശനം 19മുതൽ 23 വരെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login – SWS ലെ Supplimentary Allot Results എന്ന ലിങ്കിൽ ലഭിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Supplimentary Allot Results എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിന് സ്‌കൂ ളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യ മുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് പ്രവേശന സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അലോട്ട്‌മെന്റിനുശേഷ മുള്ള ഒഴിവ് ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ട യിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം കിട്ടിയതെങ്കിലും ട്രാസ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/ Combination Transfer എന്ന ലിങ്കിൽ അപേക്ഷിക്കാം. ജില്ല/ ജില്ലാ ന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദനിർദ്ദേശങ്ങൾ ഒക്‌ടോബർ 27ന് പ്രസിദ്ധീകരിക്കും. ജില്ല/ ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷം ഒഴിവുണ്ടെങ്കിൽ അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും

തിരു: സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചയെത്തും. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയു ണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...തുട൪ന്ന് വായിക്കുക


കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം

കൊവിഡ് നിയന്ത്രണങ്ങളോടെ നാളെ വിദ്യാരംഭം. വിവിധ ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തി യായി. പരമാവധി വീടുകളില്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ നടത്തണമെന്നാണ് ആരോഗ്യ വകു പ്പിന്റെ നിര്‍ദ്ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് ഇക്കുറി കു...തുട൪ന്ന് വായിക്കുക


മിലിട്ടറി കാന്റീനുകളിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം

മിലിട്ടറി കാന്റീനുകളിലേക്ക്  പ്രമുഖ ബ്രാന്‍ഡുകളുടെ അടക്കം ഇറക്കുമതി ചെയ്യുന്ന വിദേശമദ്യം വാങ്ങേണ്ടെന്ന് തീരുമാനം. രാജ്യത്തെ നാലായിരം കാന്റീനുകളിലേക്കാണ് ഇറക്കുമതി ചെയ്യുന്ന മദ്യയിനങ്ങള്‍ വാങ്ങേണ്ടെന്ന് നിര്‍ദ്ദേശം എത്തിയതായി റിപ്പോര്‍ട്ടുള്ളത്. ജോണിവ...തുട൪ന്ന് വായിക്കുക


വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികള...തുട൪ന്ന് വായിക്കുക


സൈനികര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി : ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കായി വീടുകളില്‍ ഒരു വിളക്ക് തെളിയിക്കണമെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു....തുട൪ന്ന് വായിക്കുക


ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ഹോളിഡേ ഹോം ആരംഭിക്കും

തിരു; ദേവികുളത്ത് കെ.എസ്.ആർ.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിൽ കെ. എസ്.ആർ.ടി.സി ഹോളേഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറി യിച്ചു. കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ...തുട൪ന്ന് വായിക്കുക


മൂന്നാർ സ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് : ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മണിമുതൽ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ

തിരു ; കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ബസ് സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചിരിക്കുന്നസ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് വാടകക്ക് നൽകുന്നത് സംബന്ധിച്ചുള്ള നിരക്കും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് 6 മണിമുതൽ പ...തുട൪ന്ന് വായിക്കുക


എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് പ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1639 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 20 കേസും 50 അറസ്റ്റും

തിരു: റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്,തൃശൂര്‍സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 18, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്...തുട൪ന്ന് വായിക്കുക


1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവി...തുട൪ന്ന് വായിക്കുക


ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

തിരു: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡി റ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി. എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെ ടുന്നതാണ് എന്‍....തുട൪ന്ന് വായിക്കുക


പരുന്താട്ടം ഹിമാചല്‍പ്രദേശില്‍

പത്തനംതിട്ട : കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെകുറിച...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1580 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 59 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ അഞ്ച്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട്...തുട൪ന്ന് വായിക്കുക


കേരളാ പോലീസിന്‍റെ വീഡിയോഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

തിരു: കേരളാപോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പോലീസ് സ്മൃതിദിന വീഡിയോ ഗാനം കാവലായ് - A Tribute To Martyrs ശ്രദ്ധേയമാകുന്നു.കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണ പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായി

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധി ക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന്‍ (31) എന്നയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.