Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

അറിയിപ്പുകള്‍

കൂടുതല്‍ 

ഒക്കുപേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍: വ്യാവസാ യിക തൊഴില്‍ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ്: മുഖ്യമന്ത്രി

17/10/2020

തിരു: ഒക്കുപേഷനല്‍ സേഫ്ടി ആന്‍ഡ് ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍ കേരളത്തിലെ വ്യാവസാ യിക തൊഴില്‍ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഇന്‍സ്റ്റിട്യൂട്ടിന്റെ ഉത്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി. ഈ രണ്ടു രംഗങ്ങളിലും ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് ചുറ്റും താമസിക്കുന്ന ആളുകള്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്രത്തിനു സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അപകടരഹിതവും തൊ ഴില്‍ ജന്യ രോഗ മുക്തവുമായ ഒരു സമൂഹത്തിനെ സൃഷ്ടിക്കാന്‍ ഈ സംരംഭം പ്രയോജനപ്പെടു മെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി.പ്രമോദ് ശിലാഫലകം അനാഛാദനം ചെയ്തു.

ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ആധുനിക സൗകര്യങ്ങളോടു കൂടി യ തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം (Occupational Safety and HealthTraining Institute - OTI) പ്രവര്‍ത്തനം ആരംഭിക്കുന്നത്. വ്യവസായശാലകളിലെ തൊഴിലാളികളുടെ സുര ക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിവിധ നിയമങ്ങളിലൂടെ ഉറപ്പുവരുത്തുന്ന ഫാക്ടറീസ് ആന്‍ന്റ് ബോയിലേഴ്‌സ് വകുപ്പിന് കീഴിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്.അപകടരഹിതവും, തൊഴില്‍ ജന്യ രോഗമുക്തവുമായ ഒരു തൊഴില്‍ സംസ്‌കാരം സംസ്ഥാനത്ത് രൂപീകരിക്കുക എന്നതാണ് പരി ശീലനകേന്ദ്രത്തിന്റെ പ്രവര്‍ത്തന ലക്ഷ്യം. 4.5 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യ ങ്ങളോട് കൂടിയാണ് എറണാകുളത്ത് കാക്കനാട് പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തി യാക്കിയിരിക്കുന്നത്.ട്രെയിനിംഗ് സെന്ററില്‍ സജ്ജീകരിച്ചിരിക്കുന്ന എക്‌സിബിഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികള്‍ക്ക് അവര്‍ നേരിടുന്ന അപകടസാധ്യതകളും ആരോഗ്യപ്രശ്‌നങ്ങളും മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനങ്ങള്‍ നേടാനും സാധിക്കും.

വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കി വെല്‍ഡിംഗ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഷോക്ക് ഏല്‍ക്കാതെ സുരക്ഷിതമായി ജോലി ചെയ്യാന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാന ങ്ങളും അത് പരിശീലിക്കുന്നതിനുള്ള സൗകര്യം, ഉയരങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധി ക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യം, പ്രവര്‍ത്തിക്കുന്ന മോഡലുകളുടെ സഹായത്തോടെ മെറ്റല്‍ ക്രഷറുകളിലെ തൊഴിലാളികള്‍, ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പരിശീലനം എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനവംബർ മൂന്നിന് കേരളമാകെ പത്ത് ലക്ഷം വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ . രാവിലെ 10 മുതൽ 12 വരെ വ്യാപാരം നിർത്തി വെക്കും

തിരു: ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങ ളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയി ൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, അനധികൃത വഴിയാര വാണിഭങ്ങൾ നിരോധിക്കുക, കാലഹരണ...തുട൪ന്ന് വായിക്കുക


യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു

തിരു: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ കൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷി ക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്. 2020 ജ...തുട൪ന്ന് വായിക്കുക


കാഴ്ചപരിമിതര്‍ക്ക് വൈറ്റ് കെയിന്‍ വിതരണം ചെയ്തു

തിരു: കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 150 ഓളം വൈറ്റ് കെയിനുകള്‍ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡുമായി(എന്‍എബി) സഹകരിച്ചാണ് കാഴ്ചയില്ലാത്തവര്‍ക്ക് 150 സ്മാര്‍ട്ട് വൈറ്റ് കെയിനുകള്‍ ആംവേ വിതരണം ചെയ്തത്. ...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പി ക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍,ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന...തുട൪ന്ന് വായിക്കുക


എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു

(ചിത്രം: എസ് എ ടി യിൽ ആരംഭിച്ച ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം തിരു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് നിർവഹിക്കുന്നു) തിരു: എസ് എ ടി ആശുപത്രിയിൽ എസ് എ ടി ആശുപത്രിഹെല്‍ത്ത് എഡ്യൂക്കേഷന്‍സൊസൈറ്റി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഡ...തുട൪ന്ന് വായിക്കുക


ആലപ്പുഴ റൈസ് പാര്‍ക്കിന് ഭരണാനുമതി

തിരു: കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പാര്‍ക്കി...തുട൪ന്ന് വായിക്കുക


മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു

തിരു: മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തുംപമ്പയിലുംനിലക്കലും സന്നദ്ധസേവനത്തിന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറായവർ http:// tra...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസിയിൽ നിയന്ത്രിത അവധി

തിരു; നബിദിനം പ്രമാണിച്ച് ഒക്ടോബർ 29 തിന് (വ്യാഴം) കെഎസ്ആർടിസിയിലെ മുസ്ലീം സമു ദായത്തിൽപ്പെട്ട ജീവനക്കാർക്കും, ഓഫീസർമാർക്കും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിയ ന്ത്രിത അവധി പ്രഖ്യാപിച്ചു. അന്നേദിവസം ജോലി ചെയ്യുന്ന അവധിക്ക് അർഹതയുള്ള ജീവന ക്കാർക്ക് മറ്റൊ...തുട൪ന്ന് വായിക്കുക


ടൈ-സെക്യൂര്‍ സാനറ്റൈസര്‍ വിപണിയിലേക്ക്

തിരു: ടൈ-സെക്യൂര്‍ എന്ന പേരില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഹാന്‍ഡ് സാനറ്റൈസര്‍, വാഷ്റൂം ക്ലീനര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ നിര്‍മാണ പ്ലാന്റിന്റെ ഉദ്ഘാ ടനവും ആദ്യ വില്‍പ്പനയും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്...തുട൪ന്ന് വായിക്കുക


ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

തിരു: ഒക്ടോബര്‍ 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതി നാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സ്ഥല ങ്ങളില്‍ രാത്...തുട൪ന്ന് വായിക്കുക


ഡബിള്‍ ഡെക്കറിൽ ഇനി ഫോട്ടോ ഷൂട്ട് നടത്താം നാലായിരം രൂപക്ക്

(ഫോട്ടോ കാപ്ഷൻ: കെഎസ്ആർടിസി ഡബിള്‍ ഡക്കർ ബസിൽ നടന്ന പ്രീ വെഡിംങ് ഷൂട്ട്) തിരു; സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂജെൻ ആഘോഷങ്ങൾക്ക് ഇനികെ.എസ്.ആർ.ടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണ. 2021 ജനു...തുട൪ന്ന് വായിക്കുക


ഹരിത ക്യാമ്പസുകളായി ഐ.ടി.ഐകള്‍: പ്രഖ്യാപനം വെള്ളിയാഴ്ച മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും

തിരു : സംസ്ഥാനത്തെ ഐ.ടി.ഐ കാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം വെള്ളിയാഴ്ച (30.10.2020) ഓണ്‍ലൈനായി മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ വഹിക്കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത...തുട൪ന്ന് വായിക്കുക


12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെപുറ ത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന്...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നട പടിയും എടുത്തില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി. ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. റബിന്‍സിനെ കേരളത്തിലെത...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.