Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

അറിയിപ്പുകള്‍

കൂടുതല്‍ 

100 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി

17/10/2020

തിരു : നൂറു കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കുന്നതിനുള്ള നിയമ ഭേദഗതി നിലവില്‍ വന്നു. 2019 ലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരം ഭങ്ങള്‍ സുഗമമാക്കല്‍ നിയമമാണ് ഭേദഗതി ചെയ്തത്. നിലവില്‍ ഈ നിയമപ്രകാരം 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. ഈ നിയമത്തില്‍ ഇതരവ്യവ സായ സ്ഥാപനങ്ങള്‍ എന്ന കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയാണ് 100 കോടി വരെയുള്ള സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസ്ഥകള്‍ ലളിതമാക്കിയത്. 2020 കേരള സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവ സായ സ്ഥാപനങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരം, നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വര്‍ ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയാല്‍ ഒരാഴ്ചയ്ക്കകം ആവശ്യമായ എല്ലാഅംഗീകാരവും നല്‍കും. ഈ അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാ ക്കല്‍ ബ്യൂറോ എന്ന പേരില്‍ ഒരു സമിതിയും നിലവില്‍ വന്നു.

കെ സ്വിഫ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. വ്യവസായസ്ഥാപനങ്ങള്‍ തുട ങ്ങാന്‍ വിവിധ നിയമങ്ങള്‍ക്ക് കീഴില്‍ ആവശ്യമായ അംഗീകാരം ലഭിക്കാന്‍, നിര്‍ണയിക്കപ്പെട്ട ഫീസും പ്രഖ്യാപനവും സഹിതം സംയുക്ത അപേക്ഷയാണ് നല്‍കേണ്ടത്. അപേക്ഷകളില്‍ തീരു മാനം എടുക്കേണ്ടതും തുടര്‍ നടപടി സ്വീകരിക്കേണ്ടതും നിക്ഷേപംസുഗമമാക്കല്‍ബ്യൂറോആണ്. അപേക്ഷയില്‍ ഏഴ് പ്രവൃത്തി ദിവസത്തിനകം സമിതി തീരുമാനം എടുക്കണം. ഇതിനായി ആഴ്ച തോറും യോഗം ചേരണം. ബ്യൂറോയുടെതീരുമാനംഅപേക്ഷകനേയുംബന്ധപ്പെട്ടഅധികാരസ്ഥാന ങ്ങളെയും അറിയിക്കേണ്ടത് കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെല്ലാണ്. അപേക്ഷ അംഗീകരിച്ചാല്‍ അഞ്ച് വര്‍ഷം വരെ സാധുതയുണ്ട്. ബാങ്കില്‍നിന്നോധനകാര്യസ്ഥാപ നങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം നേടാന്‍ സാധുവായ രേഖയായും ഇവ ഉപയോഗിക്കാം. അംഗീകാരം ലഭിച്ച് ഒരുവര്‍ഷത്തിനകം, ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം നിക്ഷേപകന്‍ സമര്‍പ്പിക്കണം. സാക്ഷ്യപത്രം നല്‍കുന്നതിനുള്ള സമയം നീട്ടി ലഭിക്കാനും അപേക്ഷകന് ബ്യൂ റോയെ സമീപിക്കാവുന്നതാണ്. ഒരു വര്‍ഷത്തില്‍ കൂടാതെ കാലാവധി നീട്ടി നല്‍കാം. ഈ കാലാവധിയും പാലിക്കാത്തപക്ഷം, മറുപടി തൃപ്തികരമല്ലെങ്കില്‍ അംഗീകാരം റദ്ദാക്കും.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ വ്യവസായങ്ങള്‍ക്ക് ഇളവ് ബാധകമല്ല. നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണം നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കാനോ 2016 ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ഭൂവിനിയോഗത്തിനോ അംഗീകാരം ഉപയോഗിക്കരുത്. ചട്ടങ്ങള്‍ ലംഘിച്ചാലോ നല്‍കിയ വിവരങ്ങള്‍ വ്യാജമെന്ന് തെളി ഞ്ഞാലോ ഉടന്‍ അംഗീകാരം റദ്ദു ചെയ്യാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോയ്ക്ക് അധികാര മുണ്ട്.

നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി, വ്യവസായവാണിജ്യ ഡയ റക്ടര്‍, കെഎസ്‌ഐഡിസി എം.ഡി., കിന്‍ഫ്ര എം.ഡി., കെ.ബിപ് സിഇഒ. എന്നിവരാണ് അംഗ ങ്ങള്‍. വ്യവസായ വകുപ്പിന്റെ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ചുമതലയുള്ള സെക്രട്ടറി, ബ്യൂറോയുടെ ചെയര്‍മാനായിരിക്കും. കെ.എസ്ഐഡിസി.എം.ഡിക്കാണ് സിഇഒയുടെയും കണ്‍വീനറുടെയും ചുമതല.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനവംബർ മൂന്നിന് കേരളമാകെ പത്ത് ലക്ഷം വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ . രാവിലെ 10 മുതൽ 12 വരെ വ്യാപാരം നിർത്തി വെക്കും

തിരു: ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങ ളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയി ൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, അനധികൃത വഴിയാര വാണിഭങ്ങൾ നിരോധിക്കുക, കാലഹരണ...തുട൪ന്ന് വായിക്കുക


യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു

തിരു: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ കൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷി ക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്. 2020 ജ...തുട൪ന്ന് വായിക്കുക


കാഴ്ചപരിമിതര്‍ക്ക് വൈറ്റ് കെയിന്‍ വിതരണം ചെയ്തു

തിരു: കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 150 ഓളം വൈറ്റ് കെയിനുകള്‍ വിതരണം ചെയ്ത് ആംവേ. കേരളത്തിലെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡുമായി(എന്‍എബി) സഹകരിച്ചാണ് കാഴ്ചയില്ലാത്തവര്‍ക്ക് 150 സ്മാര്‍ട്ട് വൈറ്റ് കെയിനുകള്‍ ആംവേ വിതരണം ചെയ്തത്. ...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പി ക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍,ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് ശിവശങ്കറിന് മേല്‍ ചുമത്തിയിരിക്കുന...തുട൪ന്ന് വായിക്കുക


എസ് എ ടി യിലെ ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്‍റർ പ്രവർത്തനം ആരംഭിച്ചു

(ചിത്രം: എസ് എ ടി യിൽ ആരംഭിച്ച ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം തിരു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് നിർവഹിക്കുന്നു) തിരു: എസ് എ ടി ആശുപത്രിയിൽ എസ് എ ടി ആശുപത്രിഹെല്‍ത്ത് എഡ്യൂക്കേഷന്‍സൊസൈറ്റി യുടെ നേതൃത്വത്തിൽ ആരംഭിച്ച ഡ...തുട൪ന്ന് വായിക്കുക


ആലപ്പുഴ റൈസ് പാര്‍ക്കിന് ഭരണാനുമതി

തിരു: കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പാര്‍ക്കി...തുട൪ന്ന് വായിക്കുക


മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു

തിരു: മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തുംപമ്പയിലുംനിലക്കലും സന്നദ്ധസേവനത്തിന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറായവർ http:// tra...തുട൪ന്ന് വായിക്കുക


കെഎസ്ആർടിസിയിൽ നിയന്ത്രിത അവധി

തിരു; നബിദിനം പ്രമാണിച്ച് ഒക്ടോബർ 29 തിന് (വ്യാഴം) കെഎസ്ആർടിസിയിലെ മുസ്ലീം സമു ദായത്തിൽപ്പെട്ട ജീവനക്കാർക്കും, ഓഫീസർമാർക്കും സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിയ ന്ത്രിത അവധി പ്രഖ്യാപിച്ചു. അന്നേദിവസം ജോലി ചെയ്യുന്ന അവധിക്ക് അർഹതയുള്ള ജീവന ക്കാർക്ക് മറ്റൊ...തുട൪ന്ന് വായിക്കുക


ടൈ-സെക്യൂര്‍ സാനറ്റൈസര്‍ വിപണിയിലേക്ക്

തിരു: ടൈ-സെക്യൂര്‍ എന്ന പേരില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് നിര്‍മിക്കുന്ന ഹാന്‍ഡ് സാനറ്റൈസര്‍, വാഷ്റൂം ക്ലീനര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ നിര്‍മാണ പ്ലാന്റിന്റെ ഉദ്ഘാ ടനവും ആദ്യ വില്‍പ്പനയും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്...തുട൪ന്ന് വായിക്കുക


ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

തിരു: ഒക്ടോബര്‍ 31 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതി നാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സ്ഥല ങ്ങളില്‍ രാത്...തുട൪ന്ന് വായിക്കുക


ഡബിള്‍ ഡെക്കറിൽ ഇനി ഫോട്ടോ ഷൂട്ട് നടത്താം നാലായിരം രൂപക്ക്

(ഫോട്ടോ കാപ്ഷൻ: കെഎസ്ആർടിസി ഡബിള്‍ ഡക്കർ ബസിൽ നടന്ന പ്രീ വെഡിംങ് ഷൂട്ട്) തിരു; സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂജെൻ ആഘോഷങ്ങൾക്ക് ഇനികെ.എസ്.ആർ.ടിസിയും. കെഎസ്ആർടിസി ആവിഷ്കരിച്ച ഡബിള്‍ ഡെക്കർ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിൻതുണ. 2021 ജനു...തുട൪ന്ന് വായിക്കുക


ഹരിത ക്യാമ്പസുകളായി ഐ.ടി.ഐകള്‍: പ്രഖ്യാപനം വെള്ളിയാഴ്ച മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും

തിരു : സംസ്ഥാനത്തെ ഐ.ടി.ഐ കാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം വെള്ളിയാഴ്ച (30.10.2020) ഓണ്‍ലൈനായി മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ വഹിക്കും. ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത...തുട൪ന്ന് വായിക്കുക


12 കമ്പനികളെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം- സ്മാര്‍ട്ട്‌സിറ്റി കൊച്ചി

കൊച്ചി: വാടക കുടിശ്ശിക വരുത്തിയതിന് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ നിന്നും 12 കമ്പനികളെപുറ ത്താക്കിയെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് സ്മാര്‍ട്ട്‌സിറ്റി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇന്ന്...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സര്‍ക്കാര്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നട പടിയും എടുത്തില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി റബിന്‍സ് ഹമീദ് എന്‍ഐഎയുടെ പിടിയിലായി. ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. റബിന്‍സിനെ കേരളത്തിലെത...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.