Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി

ആരോഗ്യം

കൂടുതല്‍ 

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; 1475 പേർക്കെതിരെ നടപടി;21 കടകൾ താത്കാലികമായി അടപ്പിച്ചു;സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന തുടരുന്നു

17/10/2020

തിരു: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന കർശന മാക്കിയതോടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. പ്രതിദിനം ആയിരത്തിനുമേൽ കോവിഡ് ബാധിച്ചിരുന്ന സാഹചര്യത്തിന് മാറ്റമുണ്ടായത് സെക്ട റൽ മജിസ്‌ട്രേറ്റുമാരുടെ കർശന പരിശോധനയുടെ ഫലം കൂടിയാണ്. ഒക്ടോബർ നാലുമുതലാണ് ജില്ലാ കളക്ടർ നിയോഗിച്ച 92 സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം വ്യാപാര കേന്ദ്ര ങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചത്.

സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ ഇതുവരെയുള്ള പരിശോധനയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 1,475 പേർക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്ത 465 സ്ഥാപനങ്ങൾക്കെതിരെയും കൃത്യമായി മാസ്‌ക് ധരിക്കാത്ത 311 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 194 സ്ഥാപനങ്ങൾ ക്കെതിരെയും നടപടി സ്വീകരിച്ചു. സാനറ്റൈസർ, ജീവനക്കാർക്ക് മാസ്‌ക് എന്നിവ കൃത്യമായി ലഭ്യമാക്കാത്ത 189 സ്ഥാപനങ്ങൾ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 110 കടകൾ, അനധികൃതമായി കൂട്ടംകൂടിയ 133 പേർ, സെക്ഷൻ 144 ലംഘിച്ച 35 പേർ,പൊതുനിരത്തുകളിൽ തുപ്പിയ 20 പേർ, ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച എട്ടുപേർ, കണ്ടെയിൻമെന്റ് സോണുകളിൽ അനധികൃതമായി പ്രവർത്തിച്ച ആറു കടകൾ, രണ്ടു ചന്തകൾ, അനധികൃത യാത്ര നടത്തിയ രണ്ടുപേർ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഒക്ടോബർ 17 ന് മാത്രം 607 നിയമനംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. തുടർച്ച യായി കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ 21 വ്യാപാര സ്ഥാപനങ്ങൾ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ താത്കാലികമായി അടപ്പിച്ചു. 81 പേരിൽ പേരിൽ നിന്നും പിഴ ഈടാക്കി. സെക്ഷൻ 144 ലംഘിച്ച ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു.

കാട്ടാക്കട, നേമം, പാറശ്ശാല, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങൾ, ജില്ലയിലെ വിവിധയിടങ്ങ ളിലെ മത്സ്യ ചന്തകൾ, ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവിടങ്ങളിലാണ് കൂടുതലായും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പരിശോധന കർശനമാക്കാൻ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരംനഗരത്തിൽ പത്തു ഡിവിഷനുകൾക്ക് ഒരു സെക്ടറൽ മജിസ്‌ട്രേറ്റിനെ വീതമാണു നിയോഗിച്ചിരിക്കുന്നത്.

മുനിസിപ്പാലിറ്റികളിൽ രണ്ടു വാർഡുകൾക്ക് ഒരു ഉദ്യോഗസ്ഥനും ഒരു പഞ്ചായത്തിൽ ഒന്ന് എന്ന നിലയ്ക്ക് 73 പഞ്ചായത്തുകളിൽ 73 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ വികസനകമ്മി ഷണറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായാണ് ഇവർ പ്രവർ ത്തിക്കുന്നത്. ജനങ്ങൾ മികച്ച ജാഗ്രത തുടരണമെന്നും ഉദ്യോഗസ്ഥരുമായിസഹകരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭംദിനങ്ങള്‍ആള്‍ക്കൂട്ടആഘോ ഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര...തുട൪ന്ന് വായിക്കുക


ഇന്ന് (വെള്ളിയാഴ്ച) 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6118 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,657; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,80,793

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരി ച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്ത പുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം

കോഴിക്കോട്: സ്തനാര്‍ബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗവിമുക്ത രായവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാനം ചെയ്തു. രോഗ ത്ത...തുട൪ന്ന് വായിക്കുക


ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 2 കെയര്‍ ഹോമുകള്‍ :53.16 ലക്ഷം രൂപയുടെ അനുമതി

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സംസ്ഥാനത്ത് 2 കെയര്‍ ഹോമുകള്‍ ആരംഭിക്കുന്ന തിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു ഹോമിന് 26.58 ലക്ഷം രൂപയെന്ന കണ ക്കില...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 498 പേർക്കെതിരേ നടപടി (വൈകിട്ട് 6:30 വരെയുള്ള കണക്ക്)

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്ര ണങ്ങൾ ലംഘിച്ചതിന് ഇന്ന് (22 ഒക്ടോബർ 2020) 465 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന...തുട൪ന്ന് വായിക്കുക


ഇന്ന് (വ്യാഴാഴ്ച) 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:7593 പേര്‍ രോഗമുക്തി നേടി;ചികിത്സ യിലുള്ളവര്‍ 93,291; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,74,675

തിരു: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവന ന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം332,കാ...തുട൪ന്ന് വായിക്കുക


കോവിഡ് : തിരുവനന്തപുരത്ത് ആക്ടീവ് രോഗികളുടെ എണ്ണവും കുറയുന്നു

തിരു: ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീ കരിച്ചു ചികിത്സ യിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്. ഇതിനൊപ്പമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നത്. ജ...തുട൪ന്ന് വായിക്കുക


കോവിഡ് 19:മലപ്പുറം ജില്ലയില്‍ 832 പേര്‍ക്ക് രോഗമുക്തി 668 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 21) 832 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗ മുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 33,374 പേരാണ് ജില്ല യില്‍ രോഗമുക്തി നേടിയത്. അതേസമയം 668 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിര...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:373 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഒക്ടോബർ 21) 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ എന്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 657 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 705 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (21 ഒക്ടോബർ 2020) 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിങ്ക...തുട൪ന്ന് വായിക്കുക


ഇന്ന് ബുധനാഴ്ച 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6839 പേര്‍ രോഗമുക്തി നേടി;ചികിത്സ യിലുള്ളവര്‍ 93,425; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,67,082

തിരു: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആല പ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526,...തുട൪ന്ന് വായിക്കുക


മൂന്ന് ആശുപത്രികളില്‍ കൂടി ഐസിയു;ഇഎസ്‌ഐയ്ക്ക് 11.73 കോടിയുടെ വികസനപദ്ധതി

തിരു: മൂന്ന് ഇഎസ്‌ഐ ആശുപത്രികളില്‍ അഞ്ച് കിടക്കകള്‍ വീതമുള്ള ലെവല്‍ ഒന്ന് തീവ്രപരി ചരണ യൂണിറ്റ് ഉള്‍പ്പെടെ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തോട്ടട, പാലക്കാട്, മുളങ്കുന്നത്...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7375 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,922; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,60,243

തിരു: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, ക...തുട൪ന്ന് വായിക്കുക


എസ് എം എ ചികിത്സയില്‍ നിര്‍ണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീന്‍തെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റര്‍ മി...തുട൪ന്ന് വായിക്കുക


വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍

വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍. ഇത് ആളു കളെ കൊവിഡ് 19 ലേക്ക് കൂടുതല്‍ ഇരയാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൊവിഡ് വന്ന് ഭേദ മായവര്‍ക്കും പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.