Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക് വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി

ആരോഗ്യം

കൂടുതല്‍ 

സംസ്ഥാനത്ത് 7283 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

16/10/2020

തിരു : കേരളത്തിൽ 7283 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂർ 809, പാല ക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂർ 405, പത്തനംതിട്ട 296, കാസർഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

24 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേ ശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പൻ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കൻ (70), ഇടുക്കി ഉടുമ്പന്നൂർ സ്വദേശി തോമസ് (73), തൃശൂർ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രൻ (80), കട്ടകാമ്പൽ സ്വദേശി പ്രേമരാജൻ (54), ചെമ്മൺതിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാർ (92), ചെവയൂർ സ്വദേശിനി പദ്മാവതി (82),ബാലുശേരിസ്വദേശി ബാലൻ (65), കണ്ണൂർ നെട്ടൂർ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണൻ നമ്പ്യാർ (90), കൂരാര സ്വദേശി പദ്മനാഭൻ (55), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ മരണം 1113 ആയി. ഇത് കൂടാതെ ഉണ്ടായ മരണ ങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. രോഗം സ്ഥിരീകരി ച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേർക്ക് സമ്പർക്കത്തിലൂ ടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴി ക്കോട് 878, തൃശൂർ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂർ 369, പത്തനംതിട്ട 227,കാസർഗോഡ് 214,വയനാട് 149,ഇടുക്കി 69 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

250 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 76, മല പ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11,കാസർഗോഡ് 10,കോഴി ക്കോട് 8, കണ്ണൂർ 5, പത്തനംതിട്ട, തൃശൂർ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം,വയനാട് 2എന്നി ങ്ങനെയാണ് രോഗബാധിതരായ ആരോഗ്യപ്രവർത്തകർ.

ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 780, കൊല്ലം 767, പത്തനംതിട്ട 257, ആലപ്പുഴ 181, കോട്ടയം 246, ഇടുക്കി 53, എറണാകുളം 843, തൃശൂർ 831, പാലക്കാട് 322, മലപ്പുറം 432, കോഴിക്കോട് 1154, വയനാട് 155, കണ്ണൂർ 440, കാസർ ഗോഡ് 306 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 95,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,28,998 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,727 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതി ൽ 2,51,145 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 25,582 പേർ ആശുപത്രികളിലും നിരീ ക്ഷണത്തിലാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയ്‌ലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സി എൽ ഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 38,28,728 സാമ്പിളുകളാണ് പരി ശോധനയ്ക്കായി അയച്ചത്.

8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇതോടെ 643 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭംദിനങ്ങള്‍ആള്‍ക്കൂട്ടആഘോ ഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര...തുട൪ന്ന് വായിക്കുക


ഇന്ന് (വെള്ളിയാഴ്ച) 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6118 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,657; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,80,793

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരി ച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്ത പുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം

കോഴിക്കോട്: സ്തനാര്‍ബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗവിമുക്ത രായവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാനം ചെയ്തു. രോഗ ത്ത...തുട൪ന്ന് വായിക്കുക


ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 2 കെയര്‍ ഹോമുകള്‍ :53.16 ലക്ഷം രൂപയുടെ അനുമതി

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സംസ്ഥാനത്ത് 2 കെയര്‍ ഹോമുകള്‍ ആരംഭിക്കുന്ന തിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു ഹോമിന് 26.58 ലക്ഷം രൂപയെന്ന കണ ക്കില...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 498 പേർക്കെതിരേ നടപടി (വൈകിട്ട് 6:30 വരെയുള്ള കണക്ക്)

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്ര ണങ്ങൾ ലംഘിച്ചതിന് ഇന്ന് (22 ഒക്ടോബർ 2020) 465 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന...തുട൪ന്ന് വായിക്കുക


ഇന്ന് (വ്യാഴാഴ്ച) 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:7593 പേര്‍ രോഗമുക്തി നേടി;ചികിത്സ യിലുള്ളവര്‍ 93,291; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,74,675

തിരു: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവന ന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം332,കാ...തുട൪ന്ന് വായിക്കുക


കോവിഡ് : തിരുവനന്തപുരത്ത് ആക്ടീവ് രോഗികളുടെ എണ്ണവും കുറയുന്നു

തിരു: ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീ കരിച്ചു ചികിത്സ യിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്. ഇതിനൊപ്പമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നത്. ജ...തുട൪ന്ന് വായിക്കുക


കോവിഡ് 19:മലപ്പുറം ജില്ലയില്‍ 832 പേര്‍ക്ക് രോഗമുക്തി 668 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 21) 832 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗ മുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 33,374 പേരാണ് ജില്ല യില്‍ രോഗമുക്തി നേടിയത്. അതേസമയം 668 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിര...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:373 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഒക്ടോബർ 21) 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ എന്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 657 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 705 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (21 ഒക്ടോബർ 2020) 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിങ്ക...തുട൪ന്ന് വായിക്കുക


ഇന്ന് ബുധനാഴ്ച 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6839 പേര്‍ രോഗമുക്തി നേടി;ചികിത്സ യിലുള്ളവര്‍ 93,425; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,67,082

തിരു: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആല പ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526,...തുട൪ന്ന് വായിക്കുക


മൂന്ന് ആശുപത്രികളില്‍ കൂടി ഐസിയു;ഇഎസ്‌ഐയ്ക്ക് 11.73 കോടിയുടെ വികസനപദ്ധതി

തിരു: മൂന്ന് ഇഎസ്‌ഐ ആശുപത്രികളില്‍ അഞ്ച് കിടക്കകള്‍ വീതമുള്ള ലെവല്‍ ഒന്ന് തീവ്രപരി ചരണ യൂണിറ്റ് ഉള്‍പ്പെടെ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തോട്ടട, പാലക്കാട്, മുളങ്കുന്നത്...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7375 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,922; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,60,243

തിരു: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, ക...തുട൪ന്ന് വായിക്കുക


എസ് എം എ ചികിത്സയില്‍ നിര്‍ണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീന്‍തെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റര്‍ മി...തുട൪ന്ന് വായിക്കുക


വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍

വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍. ഇത് ആളു കളെ കൊവിഡ് 19 ലേക്ക് കൂടുതല്‍ ഇരയാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൊവിഡ് വന്ന് ഭേദ മായവര്‍ക്കും പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.