Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ ജെഡിഎസ് - എല്‍ജെഡി ലയനം നീളാന്‍ സാധ്യത പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് തുടക്കം സഹകരണ ബാങ്കുകൾ പുതുതലമുറയെ ആകർഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശമ്പളപരിഷ്കാരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക. കെജിഎംസിടിഎ രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

ആരോഗ്യം

കൂടുതല്‍ 

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം:ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

16/10/2020

തിരു: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് നേരിടേണ്ടി വരുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാ കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.കേരളആരോഗ്യസര്‍വ്വകലാ ശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പല സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും അദ്ധ്യാ പകരുടെ അവസ്ഥ ശോചനീയമാണ്. അദ്ധ്യാപകര്‍ക്ക് സുസ്ഥിരമായ സ്‌കെയിലില്‍ ശമ്പളംസ്ഥിര മായ തീയതിയിലോ സമയത്തോ നല്‍കുന്നില്ല. ചിലസ്വകാര്യമെഡിക്കല്‍കോളേജുകളില്‍സ്ഥിതി അതീവ ഗുരുതതരമാണ്. കേരളത്തിലെ ചില സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കോവിഡ് കാലത്തിനു മുന്‍പ് തന്നെ നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള ശമ്പളം നല്‍കുന്നില്ല.അധ്യാപകര്‍ക്കുശമ്പളം കൊടുക്കുന്നതിനായി കണക്കു പറഞ്ഞു വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് വാങ്ങിയതിനു ശേഷ മാണു ഈ ക്രൂരവിനോദം. അവധി ദിനങ്ങളുടെ എണ്ണം, മറ്റു ആനുകൂല്യങ്ങള്‍, മെഡിക്കല്‍വിദ്യാ ഭ്യാസ പരിപാടികളിലും ഗവേഷണങ്ങളിലും പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ എന്നിവയില്‍ ഏകീ കൃത സ്വഭാവമില്ലാത്തതും, ഇവ നിഷേധിക്കപ്പെടുന്നതും ഇത്തരം സ്ഥാപനങ്ങളില്‍ സാധാരണ മാണ്. കോവിഡ് ലോക്ക് ഡൗണിന് ശേഷം ഈ സ്ഥിതിവിശേഷം കൂടുതല്‍ ഗുരുതരമായിട്ടുണ്ട്.

ഹൗസ് സര്‍ജന്‍മാര്‍ക്കും പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ കൗണ്‍സിലും ആരോഗ്യസര്‍വ കലാശാലയും പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സ്‌റ്റൈപെന്റ് നല്‍കാറില്ലെന്നും മനസ്സിലാക്കുന്നു. ജൂനിയര്‍ ഡോക്ടര്‍മാരോടും ഇതേ സമീപനം തന്നെ. ഇതിനൊരു മാറ്റം വന്നേ തീരൂ. പുതിയ തലമുറയിലെ യുവ ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണം. കോ വിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഈരീതിയില്‍ പീഡിപ്പിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

മാനേജ്‌മെന്റിന്റെ നീതീകരിക്കാനാവാത്ത പ്രവൃത്തികള്‍ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ നീതിപൂര്‍ വ്വകമല്ലാത്ത പെരുമാറ്റത്താല്‍ ബുദ്ധിമുട്ടിക്കുകയും അദ്ധ്യാപകരെ കഠിനമായ മാനസിക സമ്മര്‍ ദ്ദത്തിലാക്കി നിര്‍ബന്ധിത രാജിയിലോ അവസാനം പിരിച്ചുവിടല്‍ നേരിടേണ്ട അവസ്ഥയിലോ എത്തിക്കുകയും ചെയ്യും. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ സംഘടനാ സ്വാതന്ത്ര്യം പോലും നിഷേ ധിക്കപ്പെടുന്നു. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മെഡിക്കല്‍ കോളേജ് അധ്യാപകരുടെ അഭിമാനം ഉയര്‍ത്തിപിടിക്കുന്നതിനും വേണ്ടി രൂപീകരിച്ച KPMCTA സംഘടനക്ക് സര്‍വ്വ പിന്തുണ യും ഐകദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.

ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും മനദണ്ഡങ്ങള്‍ക്ക് അനുസ രിച്ചാണെന്ന് ഉറപ്പ് വരുത്തുന്നതിനും ഒരു ഏകീകൃത സംവിധാനമില്ല എന്നുള്ളത് വലിയ പോരായ്മ ആണ്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര റെഗുലേറ്ററി അതോറിറ്റി ആയി നാഷണല്‍ മെഡിക്കല്‍ കമ്മീ ഷന്‍, പ്രവര്‍ത്തനാനുമതി നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍, അക്കാഡമിക് കാര്യങ്ങള്‍ക്കു നിര്‍ദ്ദേ ശം നല്‍കുന്ന യൂണിവേഴ്‌സിറ്റി എന്നീ ഏജന്‍സികളാണ് സ്വകാര്യ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കേണ്ടത്. യു.ജി.സി. മാനദണ്ഡങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ബാധകമല്ലാത്ത സാഹചര്യവുമുണ്ട്.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മെഡിക്കല്‍ ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. അധ്യാപക രുടെ ഗുണമേന്മയ്ക്ക് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നില വിലുള്ള ചട്ടങ്ങള്‍ പ്രകാരം തന്നെ സംസ്ഥാന സര്‍ക്കാരിന് നടപടികള്‍ സ്വീകരിക്കാവുന്നതാണ്. കേരള ആരോഗ്യ സര്‍വ്വകലാശാലയും ഈ വിഷയത്തില്‍ ഇടപെട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കേ ണ്ട തുണ്ട്.

സ്വകാര്യമെഡിക്കല്‍ കോളേജ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടി കള്‍ ഉണ്ടാകണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗ്ഗീസും സംസ്ഥാന സെക്രട്ടറി ഡോ.പി.ഗോപികുമാറും അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഒക്ടോബർ നാലു മുതൽ 26 ഒക്ടോബർ വരെ 11,076 പേർക്കെതിരേ നടപടി

തിരു: ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേകസംഘംജില്ലയിൽകോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (26 ഒക്ടോബർ)വരെ യുള്ള കണക്കനുസരിച്ച് 11,076 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്ത...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 592 പേർക്കെതിരേ നടപടി:(26 ഒക്ടോ. വൈകിട്ട് 6 വരെയുള്ള കണക്ക്)

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (26 ഒക്ടോബർ 2020) 592 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്ര ണങ്ങൾ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 513 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 747 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (26 ഒക്ടോബർ 2020) 513 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 747 പേർ രോഗമുക്തരായി. നിലവിൽ 8,835 പേർ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നു. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 359 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 1...തുട൪ന്ന് വായിക്കുക


ഇന്ന് (തിങ്കളാഴ്ച) 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7107 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 93,744; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,02,017

തിരു: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79,ക...തുട൪ന്ന് വായിക്കുക


സമ്പർക്കരഹിത സ്തനാർബുദ പരിശോധനയുമായി ഡോ.അമ്പാടീസ് കാലിക്കറ്റ് സെന്റർ ഫോർ സർജറി

കോഴിക്കോട് : മെട്രോമെഡ് ഹോസ്പിറ്റലിൽ സ്ഥിതി ചെയ്യുന്ന ഡോ. അമ്പാടീസ് കാലിക്കറ്റ് സെന്റർ ഫോർ സർജറി (സിസിഎസ്) സമ്പർക്ക രഹിതവും സ്വകാര്യത ഉറപ്പു നൽകുന്നതുമായ സ്തനാർബുദ പരിശോധനയ്ക്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ മുൻ‌നിര എ‌ഐ അധിഷ്ഠിത സ്തനാർ ബുദ സ്ക്രീനിങ്ങ...തുട൪ന്ന് വായിക്കുക


ഇന്ന് (ഞായറാഴ്ച) 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7649 പേര്‍ രോഗമുക്തിനേടി;ചികിത്സ യിലുള്ളവര്‍ 96,585; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,94,910

തിരു: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവ നന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374,...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും

തിരു: കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ഒക്‌ടോബര്‍ 28-ാം തീയതി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെ ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രിയുടെ സു...തുട൪ന്ന് വായിക്കുക


ദിവസവും രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമം

ദിവസവും രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല മലബന്ധം പ്രശ്നം അകറ്റാനും സ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 574 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (25 ഒക്ടോബർ 2020) 574 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങൾ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 712 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 941 പേർക്കു രോഗമുക്തി

തിരു: ഇന്ന് (25 ഒക്ടോബർ 2020) 712 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 941 പേർ രോഗ മുക്തരായി. നിലവിൽ 9,069 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ ഏഴു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. കവടിയാര്‍ സ്വദേശിനി വിജയമ്മ (59...തുട൪ന്ന് വായിക്കുക


കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

തിരു: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായിആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാര...തുട൪ന്ന് വായിക്കുക


മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

തിരു: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രികെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും: ഡോ.എ.എല്‍ ഷീജ

പത്തനംതിട്ട : അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ വ്യാപിക്കാന്‍ സാധ്യത ഏറെയായതിനാല്‍ ഇവരുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കോവിഡ് 19 ടെസ്റ്റുകള്‍ വര്‍ ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. കഴ...തുട൪ന്ന് വായിക്കുക


മൂന്ന് കോവിഡ് രോഗമുക്തരെ ഏറ്റെടുക്കാന്‍ ആളില്ല: നടപടിയെടുക്കുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗമുക്തരായ മൂന്ന് പേരെ ഏറ്റെടുക്കാന്‍ബന്ധുക്കള്‍ എത്തിയില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദു നാസര്‍ അറിയിച്ചു. ജില്ലാ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡ...തുട൪ന്ന് വായിക്കുക


കൊവിഡ് ടെസ്റ്റ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ജില്ലയില്‍ കോവിഡ് ടെസ്റ്റിന് കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനം/ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിര ക്കായ 625/ രൂപക്ക് ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനക്കു പുറമേ നോട്ടീസുകള്‍, മാര്‍ഗ്ഗന...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.