Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചെങ്കിലും സയന്റിഫിക് ഓഫീസർ പരീക്ഷയ്ക്ക് മാറ്റമില്ല തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഡിസംബർ 4 പൊതു അവധി. ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന്

വിനോദം

കൂടുതല്‍ 

ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

29/9/2020

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻ ഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈവർഷംവെർച്ച്വലായിനടത്തും. കലാമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓൺലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമത്സര വേദി ഒരുക്കുന്നത്.

ഇന്ത്യയിലെ രാമോജി ഫിലിം സിറ്റി, യുഎഇയിലെ വിവിധ വേദികൾതുടങ്ങി യവയിലായിരുന്നു മത്സരങ്ങൾ ഇതുവരെ സംഘടിപ്പിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി കൾ കണക്കിലെടുത്താണ് വെർച്വൽ വേദിയിലൂടെ ഈ വർഷം മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനമെടു ത്തത്.

ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡുചെയ്യാനും,ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും ലക്ഷ്യമിടുന്ന പത്ത് ബില്യൺ യുഎസ് ഡോളർ പദ്ധതിയായ പ്രോജ ക്ട് ഇൻഡിവുഡിന്റെ ഭാഗമാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് .

പ്രശസ്തമായ ഈ കലാമാമാങ്കത്തിന്റെ തുടർച്ചയായ ആറാം പതിപ്പിന്, പ്രതി കൂല സാഹചര്യങ്ങൾ ക്കിടയിലും, മുടക്കം കൂടാതെ തുടക്കമിടാൻ സാധിച്ച തിൽ ചാരിതാർത്ഥ്യമുണ്ടെന്ന് പ്രോജക്ട് ഇൻഡിവുഡിന്റെ സ്ഥാപകൻ ഡോ. സോഹൻ റോയ് പറഞ്ഞു. രണ്ടായിരത്തിപതിനഞ്ചിൽ ആരംഭിച്ചഇൻഡിവുഡ് ടാലന്റ് ഹണ്ട്, അങ്ങേയറ്റം അതിശയകരമായ യാത്ര ഇതുവരെ നടത്തി. കഴി ഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തിൽ അധികം നവ പ്രതിഭ കൾ ഈ കലാമേളയിൽ പങ്കെടുത്തിട്ടുണ്ട്. ഇത് ഒരുറെക്കോർഡ് തന്നെയാണ്. ചുരുങ്ങിയത് ഇരുന്നൂറ്റി പതിനഞ്ച് പേരെ യെങ്കിലും വിനോദ മേഖലയുടെ ഭാഗമാക്കി തീർക്കാനും ഈ ഉദ്യമത്തിലൂടെ സാധിച്ചിട്ടുണ്ട്.

ഫാഷൻ, അഭിനയം, സംഗീതം, സംവിധാനം എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ താല്പര്യ മുള്ള യുവ പ്രതിഭകളെ തിരിച്ചറിഞ്ഞ്, അവരെ ക്യാമ്പസ് / സ്കൂൾ തലത്തിൽത്തന്നെഅവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി സഹായിക്കുക എന്നതാണ് ഈ ഇവന്റിലൂടെ ഉദ്ദേശിക്കുന്നത്. ഈ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ നാളത്തെ വാഗ്ദാനങ്ങളായ യുവാക്കൾക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, അവർക്ക്‌ യഥാർഥത്തിൽ അർഹതയു ള്ള മേഖലകൾ തിരിച്ചറിഞ്ഞ്, അവ കൈവരി ക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നുള്ളത് ഞങ്ങൾ ഒരു ധാർമിക ഉത്തരവാദിത്വം ആയി കരു തുന്നു- അദ്ദേഹം പറഞ്ഞു.

ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ചലച്ചിത്ര മേഖല യിൽ ഉള്ളവരുമായി പരിചയപ്പെടാനുള്ള മികച്ച അവസരങ്ങൾ ഇൻഡിവുഡ് വഴി ലഭ്യമാക്കിയിരുന്നു. രണ്ടായിരത്തിപ്പത്തൊൻപതിൽ നടന്ന മത്സരത്തിൽ രണ്ടായിരത്തോളം ഫൈനലിസ്റ്റുകൾ ഉണ്ടായിരുന്നു. രണ്ട് മില്ല്യണിലധികം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ കലാപ്രകടനങ്ങൾ വീക്ഷിയ്ക്കുകയും ചെയ്തിരുന്നു.

ഈ വർഷത്തെ സാംസ്കാരിക കലോത്സവത്തിൽ,സംഗീതം, നൃത്തം,കല, അഭിനയം, സോഷ്യൽ മീഡിയ എന്നിവയടക്കമുള്ള മത്സര ഇനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംഗീതമത്സരവിഭാഗത്തിൽ വോക്കൽ, ഇൻസ്ട്രുമെന്റ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് താല്പര്യം ഉള്ള മേഖല തിരഞ്ഞെടുത്ത് അതിൽ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. നൃത്തവിഭാ ഗത്തെ കഥക്,ഭരതനാട്യം,നാടോടി,പടിഞ്ഞാറൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.സോഷ്യൽ മീഡിയ വിഭാഗത്തിലുള്ള മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം.മറ്റുള്ള മത്സര ങ്ങൾ യുഎഇ കേന്ദ്രീ കരിച്ചുള്ളവയായിരിക്കും.

ഓൺലൈൻ വോട്ടിംഗും യു ട്യൂബ് സ്ട്രീമിംഗ് റൗണ്ടും നവംബർ ഒന്ന് മുതൽ പത്ത് വരെ നടക്കും. ഈ തീയതികളിലെ പ്രാഥമിക മത്സരങ്ങളിലൂടെ നവം ബർ 27, 28 തീയതികളിൽ വെർച്വൽ പ്ലാറ്റ്‌ഫോമുകൾ വഴി നടക്കുന്ന ഗ്രാൻ ഡ് ഫൈനലിലേക്കുള്ള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. രജിസ്ട്രേഷൻ, സബ്മിഷൻ എന്നിവയ്ക്ക് സെപ്റ്റംബർ 30 വരെ അവസരമുണ്ടാവും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസാംസ്കാരിക നായകരുടെ മൗനം പട്ടും വളയും ലഭിയ്ക്കാനോ? സോഹൻ റോയ്

(118 എ പിൻവലിക്കൽ; വീണ്ടും അണുകവിതയുമായി സോഹൻ റോയ്) നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ, പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിയ്ക്കുന്നസാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കവി സോഹൻ റോയ്. സമൂഹ മാധ്യമ ത്തിൽ പങ്കുവെച്ച അണുകാവ്യം എന്ന ...തുട൪ന്ന് വായിക്കുക


ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന്

തിരു: കേരള സര്‍ക്കാരിന്‍റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേരള യൂത്ത് കമ്മീഷനും, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാല യവും സംയുക്തമായി സംഘടിപ്പിക്കുന്ന പത്മവിഭൂഷണ്‍ഡോ.കപിലാവാത്സ്യാ യനന്‍ പ്രഥമ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റ് ഭാരത...തുട൪ന്ന് വായിക്കുക


മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സോഹൻ റോയിയുടെ കവിത

അന്തരിച്ച ഫുട്ബോൾ ദൈവം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് ആദരാഞ്ജലികൾഅർപ്പിച്ച് സോഹൻ റോയിയുടെ വരികൾ. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന മറഡോണ കഴിഞ്ഞദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന അദ്ദേഹത്തിന...തുട൪ന്ന് വായിക്കുക


യുവനടൻ മാനവിന്റെ ഇരുമ്പിനു അമേരിക്കൻ അവാർഡ്

Gateway films group ന്റെ ബാനറിൽ SK NAIR നിർമ്മിച്ച ഇരുമ്പിനെ മികച്ച foreign feature filmആയി തിരഞ്ഞെടുത്തത് അമേരിക്കയിലെ LA LIVE FILM FESTIVAL ആണ്. നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്ന...തുട൪ന്ന് വായിക്കുക


നന്മ ബാലയരങ്ങ് മലപ്പുറം മേഖല ഓൺലൈൻ കലോത്സവത്തിന് തുടക്കം

മലപ്പുറം : കക്ഷിരാഷ്ട്രീയ ഭേദമന്യേ മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബാല വിഭാഗമായ ബാലയരങ്ങ് സംസ്ഥാന ഓൺലൈൻ കലോത്സവത്തിന് മുന്നോടിയായി മലപ്പുറംമേഖല കലോത്സവത്തിന് തുടക്കം കുറിച്ചു. പ്രശസ്ത കവി ജി കെ റാംമോഹൻ പരിപാടി ഉദ്ഘാടനംചെയ്തു. മലപ്പുറം മേഖലാ ...തുട൪ന്ന് വായിക്കുക


ചിരിയും ചിന്തയുമൊരുക്കി പൂരഭാഷിണി കവിത

സമകാലീന വിഷയങ്ങളാണ് സോഹൻ റോയിയുടെ കവിതകളെ ജനകീയമാക്കുന്നത്. എല്ലാ ദിവ സവും അന്നത്തെ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. ചിരിപ്പിക്കുകയും അതോടൊപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളും ധാരാളമാണ്. അത്തര...തുട൪ന്ന് വായിക്കുക


ഗാന്ധിയെ വരയ്ക്കാം: ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം- എന്‍ട്രികള്‍ ഇന്നുകൂടി അയക്കാം

പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാ യി ഗാന്ധിയെ വരയ്ക്കാം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈനായി പോസ്റ്റര്‍ രചനാ മത്സരത്തിലേക്കുള്ള എന്‍ട്രി...തുട൪ന്ന് വായിക്കുക


ഇൻഡിവുഡ് ടാലന്റ് ഫ്രണ്ടിനെ കുറിച്ച്

2015 ൽ ആഗോളതലത്തിൽ ആരംഭിച്ച- ഇൻഡിവുഡ് ടാലന്റ് ഹണ്ട് - ഇന്ത്യക്കാരായ സർഗ്ഗാത്മക യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള വേദിയാണ്. ക്യാമ്പസ് / സ്കൂൾ തലത്തിൽ നിന്ന് തന്നെ അവർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായി സമ്പർക്കം പുലർത്തി, അതിലെ ഇഷ്ടമേഖലകളി ലേക്ക് ...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് സാമൂഹിക അകലം പാലിച്ച് കുട്ടികള്‍ പട്ടം പറത്തി

മലപ്പുറo: ലോക്ഡൗണ്‍ദിനത്തില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിച്ച് സ്വന്തം വീടുകളിലും സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലും ഇതര ഹോമുകളിലുമായി സ്വന്തമായി നിര്‍മ്മിച്ച പട്ടം പറത്തി. കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റും ജ...തുട൪ന്ന് വായിക്കുക


സംസ്ഥാന യുവജന നാടകോത്സവം ആരംഭിച്ചു *നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കും: മന്ത്രി ഇ.പി.ജയരാജൻ

തിരു: നവകേരള നിർമിതിയിൽ സജീവമായ പങ്കുവഹിക്കാനും ശക്തമായ സാമൂഹ്യവിമർശന ത്തിനും തിരുത്തൽ ശക്തിയാകാനും നാടകവേദിക്ക് സാധിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലെ യുവ നാടകപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘ...തുട൪ന്ന് വായിക്കുക


നര്‍മ്മത്തില്‍ ചാലിച്ച പൊതുജനാരോഗ്യ സന്ദേശവുമായി മെയ്ഡ് ഇന്‍ ചൈന നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവo

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മെയ്ഡ് ഇന്‍ ചൈന എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. ലോകത്ത് കൊറോണ വൈറസ് ഉയര്‍ ത്തുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ വിദഗ്ധന്‍ കൂടിയായഡോ.തോമസ് മാത്യു വിഷയത്തിന്റെ...തുട൪ന്ന് വായിക്കുക


ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു

തൃശൂർ : കേരള കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്സ് ചെയ്യുന്ന ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചു. സുഭദ്രാധനഞ്ജയം നാടകത്തിലെ രണ്ടാമങ്കത്തിൽ സുഭദ്രയുടെ തോഴിയായി പ്രവേശിക്കുന...തുട൪ന്ന് വായിക്കുക


കട്ട് മാങ്ങ, അട മാങ്ങ, മാങ്ങാപെരട്ട്... കൊതിയൂറൂം നാടന്‍ അച്ചാറുകളുമായി ഗദ്ദിക

കണ്ണൂർ : എട്ടാമത് ഗദ്ദിക നാടന്‍ കലാ ഉല്‍പന്നമേളയിലെത്തുന്ന ആരും അന്നപൂര്‍ണ്ണേശ്വരി കുടുംബശ്രീ സ്റ്റാളിലെത്തുമ്പോള്‍ ഒന്ന് നില്‍ക്കും. നല്ലെണ്ണയില്‍ തയ്യാറാക്കിയ നാടന്‍ അച്ചാറിന്റെ ഗന്ധം ആരുടേയും നാവില്‍ വെള്ളമൂറിക്കുന്നതാണ്. കട്ട് മാങ്ങയും അടമാങ്ങയു...തുട൪ന്ന് വായിക്കുക


ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളൊരുക്കി വേലായുധന്‍

കണ്ണൂർ : ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങ ളൊരുക്കി വിസ്മയ ക്കാഴ്ചകളുടെ മായാലോകം തീര്‍ക്കുകയാണ് ഇരിങ്ങല്ലൂര്‍ സ്വദേശി സി ടി വേലായുധന്‍. ഗദ്ദിക മേളയിലെ വേലായുധന്റെ സ്റ്റാളിനടു ത്തെത്തിയാല്‍ ആരുമൊന്ന് നിന്ന് പോകും. ജീവന്‍ തുടി...തുട൪ന്ന് വായിക്കുക


സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരിയോരം സൈക്ലത്തോൺ

തിരു: സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരി യോരം സൈക്ലത്തോൺ. ഒരു ലക്ഷം സൈക്കിളുക ളാണ് മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ശരിയോരം പാലിക്കുകയെന്ന സന്ദേശവുമായി അണി നിരന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരു.ഗാന്ധിപാർക്...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.