Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ ജെഡിഎസ് - എല്‍ജെഡി ലയനം നീളാന്‍ സാധ്യത പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമാണത്തിന് തുടക്കം സഹകരണ ബാങ്കുകൾ പുതുതലമുറയെ ആകർഷിക്കണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശമ്പളപരിഷ്കാരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കുക. കെജിഎംസിടിഎ രാജ്യത്തെ ചെറുകിട വ്യാപാരമേഖ ലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി

കായികം

കൂടുതല്‍ 

ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

25/9/2020

തിരു: കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷനാകും.

കായികവകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് നാല് സ്റ്റേഡിയങ്ങളും നിര്‍മ്മിച്ചത്. നിരവധി കായികപ്രതിഭകളെ സമ്മാനിച്ച കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ കളിസ്ഥലം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. 5.08 കോടി രൂപ മുടക്കി, സ്വാഭാ വിക പുല്‍ത്തകിടിയോടു കൂടിയ ഫുട്ബോള്‍ മൈതാനവും ഗ്യാലറിയും അനുബന്ധ സൗകര്യങ്ങ ളും ഒരുക്കി. അടുത്ത ഘട്ടത്തില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിന്തറ്റിക് ട്രാക്ക് അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

2.5 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്ണമ്പ്രഗ്രാമപഞ്ചായത്ത് സ്റ്റേഡി യത്തില്‍ സെവന്‍സ് സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്, സിന്തറ്റിക് അക്രലിക് പ്രതലത്തോടു കൂടിയ വോളിബോള്‍ കോര്‍ട്ട് , ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, അത്ലറ്റിക് പരിശീലന ട്രാക്ക് , ലോങ് ജമ്പ് പിറ്റ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. എല്‍ഇഡി ഫ്ളഡ് ലൈറ്റ് സംവിധാനം രാത്രി മത്സരങ്ങള്‍ക്കും സഹായകമാണ്.

1.94 കോടി രൂപ മുതല്‍ മുടക്കിയാണ് കൈപ്പറമ്പ് ഇ. എം .എസ് മെമ്മോറിയല്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരിച്ചത്. ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, നാല് ഷട്ടില്‍ബാഡ്മിന്റണ്‍കോര്‍ട്ട്, എല്‍ഇഡി ഫ്ളഡ് ലൈറ്റ് സംവിധാനങ്ങള്‍ അടങ്ങുന്നതാണ് സ്റ്റേഡിയം. നിലവിലെ കെട്ടിടത്തിന്റെ സ്റ്റീല്‍ സ്ട്രക്ച്ചര്‍ പണികള്‍ , റൂഫിങ്, അക്വസ്റ്റിക്സ്, ഫ്ളോറിങ് പണികള്‍, ടോയ്ലറ്റ് - ചെയ്ഞ്ചിങ് റൂമുകളുടെ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കി. സ്ട്രീറ്റ് ലൈറ്റ് അടക്കമുള്ള ഇലക്ട്രിക്കല്‍ പ്രവൃ ത്തികളും പൂര്‍ത്തീകരിച്ചു.

പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍ കോര്‍ട്ടുകളും നാല് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സൈഡ് കവറിംഗ് ടോയ്ലറ്റ്- ചെയ്ഞ്ചിംഗ് റൂമുകളുടെ നവീകരണം ഫ്ളോറിങ്ങ് എന്നിവ പൂര്‍ത്തിയാക്കി. 1.82 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.

കിഫ്ബി വഴി ആയിരം കോടിയുടെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് കായി കവകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. 14 ജില്ലാ സ്റ്റേഡിയങ്ങളും ഒരു പഞ്ചായത്തില്‍ ഒരു കളി സ്ഥലം എന്ന ലക്ഷ്യത്തോടെ ഒരുങ്ങുന്ന 43 സ്റ്റേഡിയങ്ങളും കേരളത്തിന്റെ കായിക കുതിപ്പിന് ആക്കം കൂട്ടും. കായികതാരങ്ങള്‍ക്കൊപ്പം പ്രദേശവാസികളായ കായികപ്രേമികള്‍ക്കും വിദ്യാര്‍ ഥികള്‍ക്കും പരിശീലനം നടത്താന്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കപില്‍ ദേവ് ആശുപത്രി വിട്ടു

ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് ആശുപത്രി വിട്ടു. ആന്‍ജിയോപ്ലാസ്റ്റി ക്ക് വിധേയനായ കപില്‍ സുഖം പ്രാപിച്ചുവരികയാണെന്നും വൈകാതെ അദ്ദേഹത്...തുട൪ന്ന് വായിക്കുക


പോളിടെക്‌നിക്ക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം

തിരു: സംസ്ഥാനത്തെ സർക്കാർ പോളിടെക്‌നിക്കുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോമിൽ ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാ...തുട൪ന്ന് വായിക്കുക


പീറ്റർ ചെക്കിനെ ചെൽസി ടീമിൽ ഉൾ പ്പെടുത്തി

ലണ്ടൻ : കഴിഞ്ഞവർഷം കളി മതിയാക്കിയ ഗോൾകീപ്പർ പീറ്റർ ചെക്കിനെ ചെൽസി ടീമിൽ ഉൾ പ്പെടുത്തി . ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ സീസണിനുള്ള 25 അംഗ ടീമിലാണ്‌ ചെക്ക്‌ സ്ഥാനം പിടിച്ചത്‌. മുപ്പത്തെട്ടുകാരനെ പട്ടകിയിൽ ഉൾപ്പെടുത്തിയത് അടിയന്തരഗോളിയായാണ്‌ ‌. നിലവിൽ ചെൽസി ...തുട൪ന്ന് വായിക്കുക


പിഎസ്‌ജി–യുണൈറ്റഡ്‌ മത്സരം പാരിസിൽ

പാരിസ്‌ : ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ഇന്നു തുടക്കം. വമ്പന്മാരുടെ പോരിൽ നിലവിലെ റണ്ണറപ്പുകളായ പിഎസ്‌ജി -മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ചെൽസിയും -സെവി യ്യയും തമ്മിലാണ്‌‌ മറ്റൊരു ശ്രദ്ധേയ മത്സരം. ബാഴ്‌സലോണ ഹംഗേറിയൻ ടീം ഫെറെൻക്വാറോസി നെ ...തുട൪ന്ന് വായിക്കുക


ഒമ്പത്‌ പോയിന്റുമായി രണ്ടാമ തെത്തി ബയേൺ

ബെർലിൻ : റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെയും തോമസ്‌ മുള്ളറിന്റെയും ഡബിളിൽ ബയേൺ മ്യൂണിക്‌. ജർമൻ ഫുട്‌ബോൾ ലീഗിൽ അർമീനിയ ബീൽഫീൽഡിനെ 4–1ന്‌ കീഴടക്കി. റിസ്റ്റു ദോവാൻ ബീൽഫീൽഡിന്റെ ആശ്വാസഗോൾ കുറിച്ചു. ഒമ്പത്‌ പോയിന്റുമായി രണ്ടാമ തെത്തി ബയേൺ. ...തുട൪ന്ന് വായിക്കുക


കെ പി രാഹുലിന്റെ കരാർ പുതുക്കി

കോഴിക്കോട് : ഗോകുലം കേരളം എഫ്സി മുന്നേറ്റക്കാരൻ കെ പി രാഹുലിന്റെ കരാർ പുതുക്കി. ഗോകുലത്തിന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ്‌ രാഹുൽ . 2017–18 സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു ഈ ഇരുപത്തിയൊന്നുകാരൻ. ...തുട൪ന്ന് വായിക്കുക


ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിൽ കുതിച്ച്‌ ബ്രസീലും അർജന്റീനയും

ലിമ (പെറു): ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിൽ കുതിച്ച്‌ ബ്രസീലും അർജന്റീനയും തുടർ ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി. നെയ്‌മറുടെ ഹാട്രിക്‌ മികവിൽ ബ്രസീൽ പെറു വിനെ 4–2ന്‌ വീഴ്‌ത്തിയപ്പോൾ അർജന്റീന ബൊളീവിയയെ മറികടന്നു (2–1). പിന്നിൽനിന്നശേഷമാ യി...തുട൪ന്ന് വായിക്കുക


ഐഎസ്‌എൽ ഫുട്‌ബോൾ ഒരുക്കങ്ങൾക്ക്‌ കോവിഡ്‌ ഭീഷണി

ഫത്തോർഡ : ഐഎസ്‌എൽ ഫുട്‌ബോൾ ഒരുക്കങ്ങൾക്ക്‌ കോവിഡ്‌ ഭീഷണി. പുതിയ സീസണിനാ യി ഗോവയിൽ എത്തിയ ഏഴ്‌ കളിക്കാർക്കും ഒരു സഹപരിശീലകനും കോവിഡ്‌ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ ഗോവയിലാണ്‌ ഐഎസ് ‌എൽ ഏഴാംപതിപ്പ്‌ നി...തുട൪ന്ന് വായിക്കുക


കാള്‍ട്ടന്‍ചാപ്മാന്‍അന്തരിച്ചു

ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായകാള്‍ട്ടന്‍ചാപ്മാന്‍അന്തരിച്ചു. 49 വയസായിരുന്നു. പുലര്‍ച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....തുട൪ന്ന് വായിക്കുക


ഈ മാസം 15 വരെ രാജ്യാന്തര ഫുട്‌ബോൾ മത്സരങ്ങളുണ്ടാകും.

ബ്യൂണസ്‌ ഐറിസ്‌ : ഇടവേളയ്‌ക്കുശേഷം രാജ്യാന്തര ഫുട്‌ബോൾ ഉണരുന്നു. ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളുടെ ആവേശമാണ്‌ വരുംദിനങ്ങളിൽ. ലാറ്റിനമേരിക്കയിൽ ബ്രസീലും അർജന്റീനയും ഉറു ഗ്വേയുമെല്ലാം യോഗ്യതാ പോരാട്ടങ്ങൾക്കിറങ്ങുന്നു. യൂറോപ്പിൽ സൗഹൃദ പോരാട്ടങ്ങൾക്കുശേഷം യു...തുട൪ന്ന് വായിക്കുക


എഡിൻസൺ കവാനി മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക്

ലണ്ടൻ : പിഎസ്‌ജി മുന്നേറ്റക്കാരൻ എഡിൻസൺ കവാനി മാഞ്ചസ്‌റ്റർ യുണൈറ്റഡിലേക്ക്‌. രണ്ട്‌ വർഷത്തേക്കായിരിക്കും കരാർ. കഴിഞ്ഞ ജൂണിൽ പിഎസ്‌ജിയുമായുള്ള ഈ ഉറുഗ്വേക്കാരന്റെ കരാർ അവസാനിച്ചിരുന്നു. പിഎസ്‌ജിയിൽ 200 ഗോളുകൾ നേടിയിട്ടുണ്ട്‌ കവാനി. ...തുട൪ന്ന് വായിക്കുക


പരിശീലകര്‍ക്ക് ഓണ്‍ലൈന്‍ വഴി റിഫ്രഷര്‍ കോഴ്‌സ്

തിരു: കായിക പരിശീലകര്‍ക്ക് ഓണ്‍ലൈന്‍ വഴി റിഫ്രഷര്‍ കോഴ്‌സുമായി സ്‌പോട്‌സ് കൗണ്‍ സില്‍. കൊവിഡ്19 നെ തുടര്‍ന്ന് മുടങ്ങിക്കിടന്ന കോഴ്‌സാണ് ഓണ്‍ലൈന്‍വഴി നടത്തുന്നത്.ഉദ്ഘാ ടനം തിങ്കള്‍ രാവിലെ 10 മണിക്ക് കായിക മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. സംസ്ഥ...തുട൪ന്ന് വായിക്കുക


പരിക്കുകാരണം ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ സെറീന വില്യംസ് പിന്മാറി

പാരിസ്‌ : പരിക്കുകാരണം ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽനിന്ന്‌ സെറീന വില്യംസ് പിന്മാറി. രണ്ടാം റൗണ്ടിൽ ബൾഗേറിയയുടെ പിറോങ്കോവയുമായുള്ള മത്സരത്തിനുമുമ്പായിരുന്നു പിന്മാറ്റം.ആറാഴ്‌ച യെങ്കിലും ഈ മുപ്പത്തൊമ്പതുകാരിക്ക്‌ പുറത്തിരിക്കേണ്ടിവരും. സെറീനയ്‌ക്ക്‌ 23 ഗ...തുട൪ന്ന് വായിക്കുക


കായിക രംഗത്ത് കേരളം ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നു: മുഖ്യമന്ത്രി നാല് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്തു

തിരു : കായിക രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കേരളം എല്ലാ അർഥത്തിലും ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ കൈപ്പറമ്പ് ഇൻഡോർ സ്‌റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം കണ്ണൂർ ജില്ലയിലെ പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ...തുട൪ന്ന് വായിക്കുക


കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ അത്യാധുനിക സ്റ്റേഡിയം ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കും

തിരു; കായിക-യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടി രൂപ ചെലവിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ നിര്‍മിച്ച അത്യാധുനിക സ്റ്റേഡിയം ഉദ്ഘാടനം സെപ്തംബര്‍ 28 രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വ്യവസായിക-കായിക-യുവ ജനകാ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.