Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

22/9/2020

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള)

ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തി ക്കാന്‍മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ച യ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പലരുടെയും ദൈനംദിന ജീവിതം സാധാരണ നിലയിലല്ലെങ്കിലും അതിജീവിക്കാനും അവരുടെ ഉപജീവന മാര്‍ഗ്ഗം നിലനിര്‍ത്താനുമുള്ള പ്രധാന സഹായികളിലൊന്നായി ഡിജിറ്റല്‍ ടെക്‌നോളജി മാറിക്കഴിഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം വ്യവസായ ലോകം തകിടം മറിഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ലക്ഷ്വറി ഗുഡ്‌സ്, ഓട്ടോമൊബൈല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ തുടങ്ങി നിരവധി വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് ഗണ്യമായി താഴ്ന്നത് നാം കണ്ടതാണ്. വ്യവസായ വളര്‍ച്ച മന്ദഗതിയിലായതോടെ നമ്മുടെ തൊഴില്‍വിപണിയുംപ്രതിസന്ധിയിലായി. ലോകത്തെ പല രാജ്യങ്ങളിലും കഴിഞ്ഞ ഏതാനും ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലി ല്ലായ്മാ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍, കോവിഡ് പ്രതിസന്ധി തൊഴിലില്ലായ്മ നിരക്ക് 24 ശതമാനമായി ഉയര്‍ത്തിയതായി കണക്കുകള്‍ പറയുന്നു. നമ്മുടെ കൊച്ച് കേരളം തൊഴില്‍ സാധ്യതകള്‍ക്കായി ഏറെ ആശ്രയിക്കുന്നത് മിഡില്‍ ഈസ്റ്റ് സമ്പദ് വ്യവസ്ഥയെ ആണ്. ഏക ദേശം 5 ലക്ഷം കേരളീയര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. എന്നാല്‍ നിലവിലെ പ്രതി സന്ധികാരണം ഏകദേശം 3 ലക്ഷം പേര്‍ക്ക് കേരളത്തിലേക്ക് മടങ്ങേണ്ട സ്ഥിതി വന്നു. പ്രവാസികളുടെ ഈ മടങ്ങിവരവ് നമ്മുടെ സംസ്ഥാനത്ത് വലിയ സാമ്പത്തിക, തൊഴില്‍ വെല്ലുവിളി ഉയര്‍ത്തി. മിഡില്‍ ഈസ്റ്റ് തൊഴില്‍ വിപണിയിലെ അസ്ഥിരത തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡാനന്തര ലോകത്തെ തൊഴില്‍ സാധ്യതകളെ കുറിച്ച് ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ അന്വേഷകരും വ്യക്തമായി അറിഞ്ഞിരിക്കേണ്ടത്. ഇനിയുള്ള കാലം എന്തിനാണ് പ്രാധാന്യം എന്ന് ചോദിച്ചാല്‍ അത് നൂതന സാങ്കേതികവിദ്യകള്‍ക്കാകും എന്ന് പറയേണ്ടി വരും. ഐറ്റി മേഖല നിലവിലെ പ്രതിസന്ധി സാഹചര്യം നേരിടുന്നതിന്് വളരെ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഐറ്റി രംഗത്തെ നൂതന സാങ്കേതികവിദ്യകളായ ഡാറ്റാ സയന്‍സ്, റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍, വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്് എന്നിവയിലാണ് കോവിഡ് കാലത്ത് ഏറെ മുന്നേറ്റം ഉണ്ടായതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കോവിഡ് 19 കാലഘട്ടത്തിലൂടെ ലോകം സഞ്ചരിക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ഐറ്റി രംഗ ത്തെ നൂതന സാങ്കേതികവിദ്യയായ ഡാറ്റാ അനലിറ്റിക്‌സ് വന്‍ തോതില്‍ ഉപയോഗിച്ചിരുന്നതായി നാം കണ്ടതാണ്. വിവിധ തലങ്ങളില്‍ ജനങ്ങള്‍ക്കിടയിലെ രോഗ വ്യാപന തോത് കണക്കാക്കുന്ന തിനും പ്രവചന മാതൃകകള്‍ സൃഷ്ടിക്കുന്നതിനും മറ്റും ആരോഗ്യവകുപ്പിന് ഏറെ ഗുണം ചെയ്ത സാങ്കേതിക വിദ്യയായിരുന്നു ഡാറ്റാ അനലിറ്റിക്‌സ്. അതുപോലെ തന്നെ ആരോഗ്യമേഖല പ്രയോജനപ്പെടുത്തിയ മറ്റൊന്നാണ് ശ്രവ്യ-ദൃശ്യ സാങ്കേതികവിദ്യ. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതെ വിദൂരമെഡിക്കല്‍ കണ്‍സള്‍ട്ടേഷനു വേണ്ടിയായിരുന്നു ശ്രവ്യ-ദൃശ്യ സാങ്കേതികവിദ്യയെ ആരോഗ്യ മേഖല ആശ്രയിച്ചത്. ഇത്തരത്തില്‍ നൂതനസാങ്കേതികവിദ്യയുടെ ആവശ്യകത കൂടുമ്പോള്‍ ഈ രംഗത്്‌തെ തൊഴില്‍ സാധ്യതയും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇത്തരം മേഖലകളില്‍ കഴിവുള്ളവരുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ വ്യവസായലോകം നേരിടുന്ന വെല്ലുവിളി. ഈ അഭാവമാണ് നാം പ്രയോജനപ്പെടുത്തേണ്ടത്. കോവിഡാനന്തര കാലത്ത് രാജ്യ ത്തിനകത്തും പുറത്തും ഇത്തരം വിദഗ്ദ്ധരുടെ ആവശ്യകത ഏറുന്നതിനാല്‍ ഈ മേഖലയില്‍ നൈപുണ്യം നേടുകയെന്നത് തൊഴില്‍ വിപണിയില്‍ഡിമാന്റ് വര്‍ദ്ധിപ്പിക്കാന്‍അവസരമൊരുക്കും.

കോവിഡ് കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇ-കൊമേഴ്സ്, അദ്ധ്യാപനം, വിനോദം, ഇ-ഗവേണന്‍സ് പോലുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതായി മനസിലാക്കാന്‍ കഴിയും. കോവിഡ് -19 കാലയളവില്‍ ഡാറ്റാ ഉപയോഗം 47 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗം 55 ശതമാനവും വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ വര്‍ദ്ധനയുണ്ടായത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതയും വര്‍ദ്ധിപ്പിച്ചു. സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഡിജിറ്റല്‍ ഉപയോഗം വര്‍ദ്ധിച്ചത് സൈബര്‍ ലോകത്ത് സര്‍ക്കാരുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ ഈ കാലയളവില്‍ സൈബര്‍ സുരക്ഷാ നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയും മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തു. കോവിഡ് കാലത്ത് മറ്റു രംഗങ്ങള്‍ക്ക് എന്ന പോലെ ബിസിനസ് രംഗത്തും സൈബര്‍ സുരക്ഷയ്ക്കും പ്രാധാന്യം ഏറിയിട്ടുണ്ട്. എല്ലാ ബിസിനനസുകളും ഇന്റര്‍ നെറ്റിലേക്ക് മാറിയതോടെ സൈബര്‍ സുരക്ഷയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവില്‍. അതിനാല്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സും വരുംകാലത്ത് ഏറെ ഡിമാന്‍ഡ് സൃഷ്ടി ക്കുന്നുണ്ട്. കോവിഡ് കാലം പല വഴികളും അടച്ചെങ്കിലും മറ്റു നൂതന മാര്‍ഗങ്ങള്‍ തുറക്കാന്‍ ഐറ്റി മേഖലയ്ക്ക് കഴിയുന്നുണ്ട്. വരുംകാലത്ത് ഏറെ തൊഴില്‍ സാധ്യത നല്‍കുന്ന മറ്റൊരു രംഗമാണ് എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി.

ഡിജിറ്റല്‍ സേവനങ്ങള്‍ വര്‍ദ്ധിച്ചതോടെ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സേവനത്തിലേക്ക് വഴിമാറു കയും ഉപഭോക്താക്കള്‍ക്ക് റിയല്‍ലൈഫ് ഉപഭോക്തൃ അനുഭവം സമ്മാനിക്കുവാന്‍നൂതനസാങ്കേ തികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഓഗ്മെന്റഡ്, എക്‌സ്‌റ്റെന്‍ഡഡ് റിയാലിറ്റി വിദ്യകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇത്തരം സാങ്കേതികവിദ്യകളുടെ സഹായ ത്തോടെ യഥാര്‍ത്ഥ ഉപഭോക്ത്യ അനുഭവത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ മികവുറ്റ ഉപഭോക്തൃ രീതി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ബിസിനസ് സ്ഥാപനങ്ങള്‍. നൂതന സാങ്കേതിക വിദ്യയി ലൂടെ ഉപഭോക്തൃ അനുഭവത്തിന്റെ പുതിയതലത്തിലേക്കാണ് ഉപഭോക്താക്കളെ സാങ്കേതിക വിദഗ്ദ്ധര്‍ എത്തിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകള്‍ ഗെയിമിംഗ് മേഖലയില്‍ മാത്രമല്ല ഇന്റര്‍നെറ്റ് വഴിയുള്ള മറ്റു ബിസിനസ് രംഗങ്ങള്‍ക്കും മികച്ച അവസരം നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഈ രംഗത്ത് പ്രാവീണ്യം നേടുന്നവര്‍ക്ക് തൊഴില്‍ വിപണിയില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നതില്‍ സംശയമില്ല.

തൊഴില്‍ സാധ്യതയേറിയ മറ്റൊരു രംഗമാണ് റോബോട്ടിക് പ്രോസസ് ഓട്ടമോഷന്‍.ആഗോള സാമ്പത്തിക മാന്ദ്യം ബിസിനസ് രംഗത്തെയും പ്രതികൂലമായി ബാധിക്കുമ്പോള്‍ മേഖലയുടെ അതിജീവനത്തിനായുള്ള പ്രധാന പോംവഴിയായാണ് റോബോട്ടിക് പ്രോസസ് ഓട്ടെമോഷന്‍ കണക്കാക്കപ്പെടുന്നത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും അതിജീവനമാര്‍ഗമാകും ഈ സാങ്കേതിക വിദ്യ. പ്രവര്‍ത്തനച്ചെലവ് ശരാശരി 35% കുറയ്ക്കുന്നതിനും (സാഹചര്യം തുടരുകയാണെങ്കില്‍ കൂടുതല്‍ ഉയരത്തിലേക്ക് പോകാന്‍ സാധ്യതയുണ്ട്) പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സുപ്രധാന പങ്ക് വഹിക്കുക റോബോട്ടിക് പ്രോസസ് ഓട്ടോമേഷനാകും. സാങ്കേതികവിദ്യയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് വന്‍ അവസരമാണ് ആഗോളതലത്തില്‍ ഇപ്പോള്‍ ഉള്ളത്. വരുംകാലത്ത് ഈ രംഗം ഏറെ വളരുമെന്നാണ് വിലയിരുത്തല്‍. കണക്കുകള്‍ പ്രകാരം വിദഗ്ദ്ധരുടെ ലഭ്യതക്കുറവാണ് ഇപ്പോള്‍ വിപണി നേരിടുന്ന വെല്ലുവിളി. ഈ അവസരം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞാല്‍ കോവിഡ് മൂലമുണ്ടായ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയും. ഇത്തരം നൂതനപഠനങ്ങള്‍ വഴിതുറക്കുന്നത് ആഗോള തൊഴില്‍ വിപണിയിലേക്കാണ്. അതിനാല്‍ തന്നെ മികച്ച തൊഴില്‍ ദാതാക്കളെ കണ്ടെത്താനും നമുക്ക് കഴിയും. കൂടാതെ ഇന്ത്യയിലെയും തൊഴില്‍ വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നൂതസാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യം സഹായിക്കും.

മുഖ്യധാര ബിസിനസ് സ്ഥാപനങ്ങള്‍ ഐആര്‍ 4.0 സങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറഞ്ഞത് മൂന്ന് വര്‍ഷമേ ആയിട്ടുള്ളു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വ്യവസായ മേഖലകള്‍ അവരുടെ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കിയതോടെ ഫുള്‍ സ്റ്റാക്ക് ഡവലപ്‌മെന്റ്, റോബോട്ടിക്‌സ് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് എന്നീ രംഗങ്ങളില്‍ യുവതലമുറയ്ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ് / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എക്‌സ്റ്റെന്‍ഡഡ് റിയാലിറ്റി (എക്‌സ്ആര്‍) എന്നിവയുടെ പ്രാധാന്യവും സാധ്യതയും അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉയര്‍ന്ന തോതില്‍ തുടരുമെന്നും പറയുന്നു. ഇത്തരം കോഴ്‌സുകള്‍ ഇപ്പോള്‍ പഠിക്കാന്‍ വലിയ അവസരങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്.

നോര്‍ക്കയുടെ സ്‌കോളര്‍ഷിപ്പോടെ ഇപ്പോള്‍ നൂതന സാങ്കേതികവിദ്യകളില്‍ പരിശീലനം നേടാന്‍ കേരളത്തില്‍ അവസരമുണ്ട്. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിറ്റി അക്കാദമി ഓഫ് കേരളയാണ് ഈ കോഴ്‌സുകള്‍ നല്‍കുന്നത്. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികള്‍ക്കും ഓണ്‍ലൈന്‍ വഴി കോഴ്‌സില്‍ പങ്കെടുക്കാമെന്നതാണ് പ്രത്യേ കത. നോര്‍ക്കയുടെ 75 ശതമാനം സ്‌കോളര്‍ഷിപ്പും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് -047127008/11/12/13, 8078102119.

--


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് പ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1639 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 20 കേസും 50 അറസ്റ്റും

തിരു: റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്,തൃശൂര്‍സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 18, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്...തുട൪ന്ന് വായിക്കുക


1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവി...തുട൪ന്ന് വായിക്കുക


ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

തിരു: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡി റ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി. എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെ ടുന്നതാണ് എന്‍....തുട൪ന്ന് വായിക്കുക


പരുന്താട്ടം ഹിമാചല്‍പ്രദേശില്‍

പത്തനംതിട്ട : കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെകുറിച...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1580 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 59 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ അഞ്ച്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട്...തുട൪ന്ന് വായിക്കുക


കേരളാ പോലീസിന്‍റെ വീഡിയോഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

തിരു: കേരളാപോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പോലീസ് സ്മൃതിദിന വീഡിയോ ഗാനം കാവലായ് - A Tribute To Martyrs ശ്രദ്ധേയമാകുന്നു.കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണ പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായി

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധി ക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന്‍ (31) എന്നയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ...തുട൪ന്ന് വായിക്കുക


ടൈറ്റാനിയം അഴിമതി: സി ബി ഐ നിലപാട് നിരാശാജനകം- ഇ പി ജയരാജന്‍

തിരു: പ്രമാദമായ ടൈറ്റാനിയം അഴിമതി കേസ് ഏറ്റെടുക്കില്ലെന്ന സി ബി ഐയുടെ നിലപാട് അങ്ങേയറ്റം നിരാശാജനകമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാട് ദുരൂഹമാണ്. കേസ് ഒഴിവാക്കാന്‍ ബാലിശമായ വാദങ്ങളാ ണ് സ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1631 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 78 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 78 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്,പത്തനംതിട്ട മൂന്ന്, ആലപ്പുഴ 10, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ മൂന്ന...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകി യെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ

തിരു: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻവൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജൻ്റെ (63) മൃതദേഹം 19 ദിവസം കഴി ഞ്ഞിട്ടും വിട്ടുകൊടുത്ത...തുട൪ന്ന് വായിക്കുക


ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപക പരിശോധന നടത്തി

തിരു: ശ്രീറാംഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധസ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാ നവ്യാപകമായി പരിശോധന നടത്തി.ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-ന്റെ നിയന്ത്രണത്തില്‍ റീജീയണല്‍ജോയിന്റ് ലേബര്‍കമ്മീ ഷണ...തുട൪ന്ന് വായിക്കുക


നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക്

ന്യൂഡല്‍ഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമഹ്യ അകലം പാലിക്കുന്ന ഇന്ത്യയ്ക്ക് നവ രാത്രി ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ മ്യൂസിക്ക് ആപ്പായ എയര്‍ടെല്‍ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പര അവ തരിപ്പ...തുട൪ന്ന് വായിക്കുക


ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ, 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ ബഹുമതികൾ യു എസ് ടി ഗ്ലോബൽ നേടി

തിരു: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബ ലിന് ഉന്നത ബഹുമതികൾ. വർക്കിംഗ് മദർ, അവതാർ എന്നിവയുടെ ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ കരസ്ഥമാക്കിയ കമ്പനി 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ (ബി സി ഡബ്ല്യു ഐ) പട്ടികയിലും ഇടം പിടിച്...തുട൪ന്ന് വായിക്കുക


അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി ഇ പി ജയരാജന്‍

തിരു: സിമന്റ് നിര്‍മ്മാണ കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്ന നടപടി കടുത്ത ജന ദ്രോഹമാണെന്നും ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കു മെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സിമന്റ് കമ്പനികള്‍ നടത്തുന്ന ഈ പകല്‍...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.