Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം പ്രഭാസിന് ജന്മദിന സമ്മാനവുമായി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

22/9/2020

തിരു: കൊല്ലം കുണ്ടറയിലെ കേരള സെറാമിക്‌സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നവീകരിച്ച പ്ലാന്റുകളുടെയും പുതുതായി സ്ഥാപിച്ച എല്‍ എന്‍ ജി പ്ലാന്റിന്റെയുംഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍ പ്രസ്സ് പ്ലാന്റുക ളാണ് നവീകരിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഒരുക്കിയ പ്ലാന്റുകള്‍ സെറാമിക് ‌സിന്റെ കുതിപ്പിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.

പൊതുമേഖലയെ പുരോഗതിയിലേക്ക് നയിക്കുന്ന നടപടികളാണ് ഈ സര്‍ക്കാര്‍സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഖനന ആവശ്യത്തിനായി ലാന്റ് പര്‍ച്ചേസ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂമി വാങ്ങിയതിലൂടെ അസംസ്‌കൃത വസ്തുവായു ക്ലേയുടെ ലഭ്യത ഉറപ്പുവരുത്തി. 2016-17 ന്റെ ആദ്യ പകുതിയില്‍ പ്രതിമാസ ഉല്‍പാദനം 150 ടണ്ണോളം താഴ്ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയസെറാ മിക്‌സ് ഇത്തവണ പ്രവര്‍ത്തന ലാഭം കൈവരിച്ചെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

നവീകരണം പൂര്‍ത്തിയാക്കിയ സ്ഥാപനം 1500 ടണ്‍ ഉല്‍പാദനശേഷി കൈവരിച്ചു.വാര്‍ഷികവിറ്റു വരവ് ശരാശരി 2.5 കോടി എന്നത് 7 കോടി രൂപയായും ഉയര്‍ന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ പുരോഗതി ഇതിനകം സെറാമികസ് സ്വന്തമാക്കി.എല്‍ എന്‍ ജി പ്ലാന്റിന്റെനിര്‍മ്മാണംപുര്‍ ത്തിയാകും വരെ ഇന്ധനച്ചെലവ് കുറയ്ക്കാന്‍ എല്‍ പി ജി ഇന്ധനമായി ഉപയോഗിക്കുന്ന താല്‍ ക്കാലിക പ്ലാന്റ് 2017 ഡിസംബറില്‍ കമ്മീഷന്‍ ചെയ്തിരുന്നു. ഇതിലൂടെ ഒരു ടണ്ണിന്റെ നിര്‍മ്മാണ ത്തിനുള്ള ഇന്ധനച്ചെലവ് 6000 നിന്ന് 3000 രൂപയായി കുറയ്ക്കാനായി.

ഊര്‍ജ്ജസംരക്ഷണത്തിനും ഇന്ധന-ഊര്‍ജ്ജ ചെലവുകള്‍ കുറയ്ക്കാനുമായി ഓട്ടോമാറ്റിക് പവര്‍ ഫാക്ടര്‍ കണ്‍ട്രോള്‍ (എപിഎഫ്‌സി) പാനല്‍ സ്ഥാപിക്കുകയും നാല്‍പ്പതില്‍ കൂടുതല്‍ വര്‍ഷങ്ങ ളായി ഇന്‍സുലേഷന്‍ ജോലികള്‍ നടക്കാതിരുന്ന സ്‌പ്രേഡ്രയര്‍ പ്ലാന്റിന്റെ ഹോട്ട് എയര്‍ഡക്ടിന്റേയും എയര്‍ ഹീറ്ററിന്റേയും ഇന്‍സുലേഷന്‍ റിഫ്രാക്ടറി ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒപ്പം ഉപയോഗിക്കാത്ത പോഴ്‌സലയിന്‍ ഡിവിഷന്റെ എച്ച് ടി കണക്ഷന്‍ വിഛേദിക്കുകയും കോണ്‍ട്രാ ക്ട് ഡിമാന്‍ഡ് കുറയ്ക്കുകയും ചെയ്തു. ടണ്ണിന് 8500 രൂപയിലെറെ ഉണ്ടായിരുന്ന ഉല്‍പാദനച്ചെലവ് 5000 നും 5500നും ഇടയിലേക്ക് ചുരുക്കാന്‍ ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു.

മിനറല്‍ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് വലിയ വിപണന സാധ്യതകളാണു ള്ളത്. ഉല്‍പന്നങ്ങള്‍ക്ക് പെയിന്റ് നിര്‍മ്മാണ ശാലകളില്‍ ഏറെ ആവശ്യമുണ്ട്. ഈ സാധ്യത ഉപ യോഗപ്പെടുത്താന്‍ ആവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ബ്ലീച്ചിംഗ് & ക്ലാസ്സിഫിക്കേഷന്‍ പ്ലാന്റുകളുടെ ആധുനികവല്‍ക്കരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഫ്‌ളാഷ് ഡ്രയര്‍ & പള്‍വ റൈസര്‍ പ്ലാന്റുകളുടെയും ഡീലാമിനേറ്റര്‍, സെന്‍ട്രിസൈസര്‍ പ്ലാന്റുകളുടെയും നിര്‍മ്മാണം ഇതിന്റെ ഭാഗമായി നടക്കും. ഒപ്പം ടണ്ണിന് 25000 രൂപയിലേറെ വില ലഭിക്കുന്ന കാല്‍സൈന്‍ഡ് കയോളിന്‍ നിര്‍മ്മാണം, വരുന്ന 30 വര്‍ഷത്തേക്ക് ക്ലേ ലഭ്യത ഉറപ്പുവരുത്തുന്ന രണ്ടാംഘട്ട ഖനന ഭൂമി വാങ്ങല്‍ തുടങ്ങിയ പദ്ധതിയുമായി കേരളാ സെറാമിക്‌സ് ലിമിറ്റഡ് കുതിക്കുകയാണ്.

കേരളാ സെറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചട ങ്ങില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ചിറ്റുമലബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് പി ബാബു, പേരയം പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാന്‍സി യേശുദാസ്, ജില്ലാ പഞ്ചായത്തംഗം ജൂലിയറ്റ് നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ പ്രസാദ്, കേരളാ സെറാമിക്‌സ് ഡയറക്ടര്‍ മാരായ എസ്. ബീനാകുമാരി, പി ഗോപകുമാര്‍, സി ബാര്‍ഡുവിന്‍, എ മാധവന്‍ മാസ്റ്റര്‍, ആര്‍ സജിലാല്‍ കെ പി ജോര്‍ജ്ജ് മുണ്ടക്കല്‍, കെ മോഹന്‍ദാസ്, കേരളാ സെറാമിക്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടറി എസ് എല്‍ സജികുമാര്‍, കേരളാ സെറാമിക്‌സ് എംപ്ലോയീസ് യൂണി യന്‍ പ്രസിഡന്റ് ജെ ഉദയഭാനു, കേരളാസെറാമിക്‌സ് എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ ക്കറ്റ് എ ഷാനവാസ് ഖാന്‍ എന്നിവര്‍ ആശംസരളറിയിച്ച് സംസാരിച്ചു. കേരളാ സെറാമിക്‌സ് മാനേജിങ്ങ് ഡറക്ടര്‍ പി സതീഷ് കുമാര്‍ നന്ദിയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഎം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്‌സാപ്പ് ചാറ്റിലെ വിവരങ്ങളാണ് ഇന്ന് പ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1639 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 20 കേസും 50 അറസ്റ്റും

തിരു: റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഏഴ്, എറണാകുളം റൂറല്‍ നാല്,തൃശൂര്‍സിറ്റി ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് മൂന്ന്, മലപ്പുറം ഒന്ന്, വയനാട് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 18, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്...തുട൪ന്ന് വായിക്കുക


1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 119 വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. 2015 മുതല്‍ 995 രോഗികളിലായി 1010 റോബോട്ടിക് ശസ്ത്രക്രിയകളാണ് ആശുപത്രിയില്‍ നടന്നത്. റോബോട്ടിക് സാങ്കേതികവി...തുട൪ന്ന് വായിക്കുക


ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു

തിരു: പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷണല്‍ അക്രെഡി റ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍റ് കാലിബറേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍.എ.ബി. എല്‍) നല്‍കുന്ന ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെ ടുന്നതാണ് എന്‍....തുട൪ന്ന് വായിക്കുക


പരുന്താട്ടം ഹിമാചല്‍പ്രദേശില്‍

പത്തനംതിട്ട : കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രശിക്ഷ ഏറ്റെടുത്തു നടത്തുന്ന ഒരു പരിപാടിയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പ്രോഗ്രാം. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങളെ പരിചയപ്പെടുത്തുന്നതിനും പൈതൃക കലകളെകുറിച...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1580 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 26 കേസും 59 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 59 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ അഞ്ച്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട്...തുട൪ന്ന് വായിക്കുക


കേരളാ പോലീസിന്‍റെ വീഡിയോഗാനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി

തിരു: കേരളാപോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരുക്കിയ പോലീസ് സ്മൃതിദിന വീഡിയോ ഗാനം കാവലായ് - A Tribute To Martyrs ശ്രദ്ധേയമാകുന്നു.കര്‍ത്തവ്യ നിര്‍വഹണത്തിനിടെ മരണ പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലിയായി പോലീസ് സ്മൃതിദിനമായ ഒക്ടോബര്‍ 21നാണ് സംസ്ഥാന പ...തുട൪ന്ന് വായിക്കുക


സൗദി അറേബ്യയില്‍ നിന്ന് എത്തിച്ച വധശ്രമക്കേസ് പ്രതി ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായി

തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2013 ല്‍ സജാദ് ഹുസൈനെ വധി ക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാന്‍ (31) എന്നയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ...തുട൪ന്ന് വായിക്കുക


ടൈറ്റാനിയം അഴിമതി: സി ബി ഐ നിലപാട് നിരാശാജനകം- ഇ പി ജയരാജന്‍

തിരു: പ്രമാദമായ ടൈറ്റാനിയം അഴിമതി കേസ് ഏറ്റെടുക്കില്ലെന്ന സി ബി ഐയുടെ നിലപാട് അങ്ങേയറ്റം നിരാശാജനകമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളുള്ള കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാട് ദുരൂഹമാണ്. കേസ് ഒഴിവാക്കാന്‍ ബാലിശമായ വാദങ്ങളാ ണ് സ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1631 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 78 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 78 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്,പത്തനംതിട്ട മൂന്ന്, ആലപ്പുഴ 10, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ മൂന്ന...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകി യെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ

തിരു: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻവൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജൻ്റെ (63) മൃതദേഹം 19 ദിവസം കഴി ഞ്ഞിട്ടും വിട്ടുകൊടുത്ത...തുട൪ന്ന് വായിക്കുക


ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപക പരിശോധന നടത്തി

തിരു: ശ്രീറാംഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധസ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാ നവ്യാപകമായി പരിശോധന നടത്തി.ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-ന്റെ നിയന്ത്രണത്തില്‍ റീജീയണല്‍ജോയിന്റ് ലേബര്‍കമ്മീ ഷണ...തുട൪ന്ന് വായിക്കുക


നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക്

ന്യൂഡല്‍ഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമഹ്യ അകലം പാലിക്കുന്ന ഇന്ത്യയ്ക്ക് നവ രാത്രി ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ മ്യൂസിക്ക് ആപ്പായ എയര്‍ടെല്‍ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പര അവ തരിപ്പ...തുട൪ന്ന് വായിക്കുക


ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ, 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ ബഹുമതികൾ യു എസ് ടി ഗ്ലോബൽ നേടി

തിരു: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബ ലിന് ഉന്നത ബഹുമതികൾ. വർക്കിംഗ് മദർ, അവതാർ എന്നിവയുടെ ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ കരസ്ഥമാക്കിയ കമ്പനി 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ (ബി സി ഡബ്ല്യു ഐ) പട്ടികയിലും ഇടം പിടിച്...തുട൪ന്ന് വായിക്കുക


അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി ഇ പി ജയരാജന്‍

തിരു: സിമന്റ് നിര്‍മ്മാണ കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്ന നടപടി കടുത്ത ജന ദ്രോഹമാണെന്നും ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കു മെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സിമന്റ് കമ്പനികള്‍ നടത്തുന്ന ഈ പകല്‍...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.