Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പിജിഡിസിഎ പരീക്ഷ നവംബറില്‍ പെരുമാതുറ എൽ.പി. സ്‌കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഹാന്‍ഡെക്‌സ് ഗാര്‍മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു പോലീസ് സ്മൃതിദിനം ആചരിച്ചു പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം; ഉദ്ഘാടനം ചൊവ്വാഴ്ച്ച

20/9/2020

തിരു: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള ഓണ്‍ ലൈന്‍ സംവിധാനം ചൊവ്വാഴ്ച്ച നിലവില്‍ വരും. ഇതിന്‍റെ ഉദ്ഘാടനം രാവിലെപത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും.

പൂര്‍ണ്ണമായും സുതാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ-ചെല്ലാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ചെറിയ ഉപ കരണത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ നല്‍കിയാല്‍ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. നിയമലംഘ നം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവര്‍ക്കോ ഓണ്‍ലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് മുതലായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അട യ്ക്കാന്‍ കഴിയും. പിഴ അടയ്ക്കാന്‍ താത്പര്യമില്ലാത്തവരുടെ കേസ് വിര്‍ച്വല്‍ കോടതിയിലേയ്ക്ക് കൈമാറും. തുടര്‍നടപടി വിര്‍ച്വല്‍ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡി യോ എന്നിവ ഈ സംവിധാനത്തില്‍ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതല്‍ ഏറെ സുഗമമാകും. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സംവിധാനം ചൊവ്വാഴ്ച്ച നടപ്പില്‍ വരുന്നത്. വൈകാതെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംവിധാനം സ്ഥാപിക്കും. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതി രൂപകല്‍പന ചെയ്തത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചത്. ഫെഡറല്‍ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവുംഉണ്ടായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ജി.ലക്ഷ്മണ്‍ എന്നിവരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഫലം പ്രഖ്യാപിച്ചു

തിരു: പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രാഹുല്‍ രഘുവരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 9-11 എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. 5000രൂപ യും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുന്നത്. പി.റ്റി.പ്രവീണ്‍ ആനന്ദ്...തുട൪ന്ന് വായിക്കുക


പോലീസ് സ്മൃതിദിനം ആചരിച്ചു

തിരു: പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുഷ്പചക്രം അര്‍പ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മര ണാഞ്ജലി അര്‍പ്പി...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1773 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 48 കേസും 71 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 71 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ മൂന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ 10, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ 26, തൃശൂര്‍ സിറ്റി രണ്ട്...തുട൪ന്ന് വായിക്കുക


ചരിത്രത്തിലേക്ക് പറന്നുയർന്ന് ഏരീസ് എവിയേഷൻ, നേടിയത് ജനറൽ സിവിൽ എവിയേഷന്റെ അംഗീകാരം

ഷാർജ ആസ്ഥാനമായ എവിയേഷൻ സർവീസസ് ഫ്രീസോണിന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ( ജി സി എ എ ) അംഗീകാരം. എവിയേഷൻന്റെ എൻ ഡി റ്റി സേവനങ്ങളായ എഡ്‌ഡി കറന്റ്, അൾട്രാസോണിക് ടെസ്റ്റിംഗ്,മാഗ്നെറ്റിക് പാർട്ടിക്കിൾ,ഫ്ലൂറസെന്റ് പെനെട്രന്റ് പരിശോധന തുടങ്ങിയ സ...തുട൪ന്ന് വായിക്കുക


പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി

തിരു: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി.പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെപിയാജിയോ ഗ്രൂപ്പിന്റെ 100...തുട൪ന്ന് വായിക്കുക


എം ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു

പ്രമുഖ സഹകാരിയും കോഴിക്കോട് മുൻ മേയറും സിപിഐ എം നേതാവുമായ സഖാവ് എം. ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു. മികച്ച സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന് കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കാലിക്കറ്റ്‌ ട...തുട൪ന്ന് വായിക്കുക


പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

കോഴിക്കോട്: പാർക്കിൻസൺസ് ദുരിതം അനുഭവിക്കുന്ന കേരളത്തിലെ രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു. പാർക്കിൻസൺസ് രോഗ ത്തിനുള്ള ഏറ്റവും നൂതന ചികിത്സ രീതിയായ ഡി ബി എസിനെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് ഡോ.സുജിത...തുട൪ന്ന് വായിക്കുക


തെലങ്കാനയിലെ പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് ഒന്നരക്കോടി നല്‍കി

ഹൈദരാബാദ് : പ്രളയക്കെടുതി അനുഭവിക്കുന്ന തെലങ്കാനയ്ക്ക് തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ കൈത്താങ്ങ്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കു മെന്ന് പ്രഭാസ് അറിയിച്ചു.നിരവധി ചലച്ചിത്രതാരങ്ങളാണ് ഇപ്പോള്‍ തെലങ്കാനയ്ക്ക് സ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നി ല്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഔദ്യോഗികആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളത്. അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശ...തുട൪ന്ന് വായിക്കുക


ബാംബൂ ബസാറും പുതിയ പനമ്പ് നെയ്ത്ത് കേന്ദ്രവും തുറന്നു

കോട്ടയം/കൊച്ചി: കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കുമരകത്ത് ബാംബൂ ബസാറും എറണാകുളം ചുള്ളിയില്‍ പനമ്പ് നെയ്ത്ത കേന്ദ്രവും തുറന്നു. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ രണ്ട് കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഗുണനിലവാരമുള്ള മുള ഉല്‍പ...തുട൪ന്ന് വായിക്കുക


അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത്

തിരു: അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കോവിഡ്-19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിൻ്റെയും പാർലമെൻ്റേറിയൻസ് വിത്ത് ഇന്നൊവേറ്റേഴ്സ് ഫോർ ഇന്ത്യയുടെയും (പിഐ ഇന്ത്യ) പങ്കാളിത...തുട൪ന്ന് വായിക്കുക


ശിവശങ്കര്‍ വഞ്ചിയൂര്‍ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍

തിരു:ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡി ക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1792 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 49 കേസും 174 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 174 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ 15, ആലപ്പുഴ 11, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ സിറ്റി ഒന്ന്, തൃശൂര...തുട൪ന്ന് വായിക്കുക


മീറ്റര്‍ കമ്പനിയുടെ വെഹിക്കിള്‍ ട്രാക്കിങ് ഉപകരണം വിപണിയിലേക്ക്

തിരു: വാഹനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷന്‍ ഉപകരണം വിപ ണിയിലേക്ക് . ഐആര്‍എന്‍എസ്എസ് യൂണി 140 എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഇന്ത്യ...തുട൪ന്ന് വായിക്കുക


ആകാശവും റോഡും കീഴടക്കാന്‍ കെല്‍ട്രോണില്‍ നവീന സങ്കേതങ്ങള്‍

തിരു: ഉല്‍പ്പാദനയൂണിറ്റുകളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിയ ആധു നികവല്‍ക്കരണ പ്രവൃത്തികള്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രോ ണിക് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (കെല്‍ട്രോണ്‍)പൂര്‍ത്തിയായി.എയ്‌റോ സ്‌പെയ്‌സ് പദ്ധതികള്‍ക്കു വേണ്ടിയു...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.