Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

ആരോഗ്യം

കൂടുതല്‍ 

മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് ചികിത്സാ രംഗത്തെ വലിയ നേട്ടo

19/9/2020

കൊല്ലം: ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തി ലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാ രംഗത്തെ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് കൊവിഡ് അതിജീവനത്തിന്റെ ഈ അടയാളപ്പെടുത്തല്‍. 43 ദിവസം വെന്റിലേറ്ററിലും അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായി രുന്ന ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് എന്ന 54 കാരനാണ് വെന്റിലേറ്ററിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും സഹായം വിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

മത്സ്യവില്‍പന തൊഴിലാളിയായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലൈ ആറിനാണ് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗം ഐസിയുവി ലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേ ണ്ടതായി വന്നു. ആറു ലക്ഷം രൂപ വിനിയോഗിച്ച് വെന്റിലെറ്ററില്‍ തന്നെ ഡയാലിസിസ് മെഷീനു കള്‍ സ്ഥാപിച്ച് മുപ്പതോളം തവണ ഡയാലിസിസ് നടത്തി. രണ്ടു തവണ പ്ലാസ്മാ തെറാപ്പി നടത്തി. ജൂലൈ 15ന് ടൈറ്റസ് കൊവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 17 വരെ വെന്റിലേറ്ററിലും പിന്നീട് ഐസിയുവിലും തുടര്‍ന്നു. ഓഗസ്റ്റ് 21ന് വാര്‍ഡിലേക്ക് മാറ്റുകയും ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ 72 ദിവസം നീണ്ട അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിടൈറ്റസ് ആശുപത്രി വിട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇന്ന് 9ഞായറാഴ്ച)6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7649 പേര്‍ രോഗമുക്തിനേടി;ചികിത്സ യിലുള്ളവര്‍ 96,585; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,94,910

തിരു: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവ നന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374,...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും

തിരു: കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ഒക്‌ടോബര്‍ 28-ാം തീയതി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെ ന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രിയുടെ സു...തുട൪ന്ന് വായിക്കുക


ദിവസവും രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമം

ദിവസവും രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ രാത്രിയില്‍ പാല്‍ കുടിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല മലബന്ധം പ്രശ്നം അകറ്റാനും സ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 574 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (25 ഒക്ടോബർ 2020) 574 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങൾ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 712 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 941 പേർക്കു രോഗമുക്തി

തിരു: ഇന്ന് (25 ഒക്ടോബർ 2020) 712 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 941 പേർ രോഗ മുക്തരായി. നിലവിൽ 9,069 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ ഏഴു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. കവടിയാര്‍ സ്വദേശിനി വിജയമ്മ (59...തുട൪ന്ന് വായിക്കുക


കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

തിരു: കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായിആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാര...തുട൪ന്ന് വായിക്കുക


മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

തിരു: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രികെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും: ഡോ.എ.എല്‍ ഷീജ

പത്തനംതിട്ട : അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ വ്യാപിക്കാന്‍ സാധ്യത ഏറെയായതിനാല്‍ ഇവരുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കോവിഡ് 19 ടെസ്റ്റുകള്‍ വര്‍ ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. കഴ...തുട൪ന്ന് വായിക്കുക


മൂന്ന് കോവിഡ് രോഗമുക്തരെ ഏറ്റെടുക്കാന്‍ ആളില്ല: നടപടിയെടുക്കുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗമുക്തരായ മൂന്ന് പേരെ ഏറ്റെടുക്കാന്‍ബന്ധുക്കള്‍ എത്തിയില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദു നാസര്‍ അറിയിച്ചു. ജില്ലാ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡ...തുട൪ന്ന് വായിക്കുക


കൊവിഡ് ടെസ്റ്റ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ജില്ലയില്‍ കോവിഡ് ടെസ്റ്റിന് കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാനം/ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിര ക്കായ 625/ രൂപക്ക് ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനക്കു പുറമേ നോട്ടീസുകള്‍, മാര്‍ഗ്ഗന...തുട൪ന്ന് വായിക്കുക


കോഴിക്കോട്ഹോമിയോ മെഡിക്കല്‍ കോളേജില്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട് : ഹോമിയോ മെഡിക്കല്‍ കോളേജിൽ ആരംഭിച്ച കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌ മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ ത...തുട൪ന്ന് വായിക്കുക


വിദ്യാരംഭം ഏറെ കരുതലോടെ; ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: കോവിഡ് രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭംദിനങ്ങള്‍ആള്‍ക്കൂട്ടആഘോ ഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര...തുട൪ന്ന് വായിക്കുക


ഇന്ന് (വെള്ളിയാഴ്ച) 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6118 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,657; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,80,793

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരി ച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്ത പുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അര്‍ബുദ രോഗത്തെ കീഴടക്കിയവരുടെ സംഗമം

കോഴിക്കോട്: സ്തനാര്‍ബുദ ബോധവത്കരണ മാസമായ പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദ രോഗവിമുക്ത രായവരുടെ സംഗമം നടന്നു. ജനാബ് മുനവ്വറലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാനം ചെയ്തു. രോഗ ത്ത...തുട൪ന്ന് വായിക്കുക


ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 2 കെയര്‍ ഹോമുകള്‍ :53.16 ലക്ഷം രൂപയുടെ അനുമതി

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സംസ്ഥാനത്ത് 2 കെയര്‍ ഹോമുകള്‍ ആരംഭിക്കുന്ന തിനായി സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഒരു ഹോമിന് 26.58 ലക്ഷം രൂപയെന്ന കണ ക്കില...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.