Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

ആരോഗ്യം

കൂടുതല്‍ 

മെഡിക്കല്‍ കോളേജിനെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി; 33 കോടി യുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍ നാടിന് സമര്‍പ്പിച്ചു

19/9/2020

തിരു: കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്ത പുരം മെഡിക്കല്‍ കോളേജിനെ ശാക്തീകരിക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒട്ടേറെ നൂതനങ്ങളായ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നവരുടെ ചിരകാലാഭിലാഷമാണ് പുതിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളോടെ യാഥാര്‍ത്ഥ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡി ക്കല്‍ കോളേജിലെ പുതിയ ട്രോമാകെയര്‍ സംവിധാനത്തിന്റേയും എമര്‍ജന്‍സി മെഡിസിന്‍ വിഭാ ഗത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എയിംസിന്റെ മാതൃകയിലാണ് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ട്രോമാകെയര്‍ സംവി ധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടുത്തി അത്യാഹിതവിഭാഗം നവീകരിച്ചിരി ക്കുന്നത്. കാലങ്ങളായി അത്യാഹിത വിഭാഗത്തില്‍ നടന്നുവരുന്ന ചികിത്സാ സംവിധാനങ്ങളെ ഒന്നാകെ മാറ്റിക്കൊണ്ട്, രോഗികള്‍ക്ക് ആശുപത്രിയിലെത്തുന്ന നിമിഷംമുതല്‍ തന്നെ അടിയ ന്തിര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതന സംവിധാനങ്ങളാണ് 33 കോടി രൂപാ ചിലവില്‍ സജ്ജമാക്കിയിട്ടുള്ളത്.

അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക്, അത്യാഹിതത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ചികിത്സ ഉറപ്പാക്കാനായി അത്യാധുനിക ട്രയേജ് സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നിനെ മൂന്ന് സോണുകളായി തിരിച്ചാണ് ഇനുമുതല്‍ ചികിത്സ നല്‍ കുക. അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് റെഡ് സോണിലും ഗുരുതരമായ അവസ്ഥയിലുള്ളവര്‍ക്ക് യെല്ലോ സോണിലും ഗുരുതാവസ്ഥ കുറഞ്ഞവര്‍ക്ക് ഗ്രീന്‍ സോണിലും ചികിത്സ ഉറപ്പാക്കും. റെഡ് സോണില്‍ 12 രോഗികളേയും യെല്ലോ സോണില്‍ 62 രോഗിക ളെയും ഗ്രീന്‍ സോണില്‍ 12 രോഗികളേയും ഒരേ സമയം ചികിത്സിക്കാനാവും.

അത്യാഹിതവിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗ ങ്ങളുണ്ടെങ്കിലും ഇവയുടെ എകോപനത്തിലുള്ള പോരായ്മ മൂലം പലപ്പോഴും അടിയന്തര ചികിത്സ യ്ക്ക് വിഘാതമുണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഇവയെയെല്ലാം ഏകോ പിപ്പിച്ച് നൂതന സംവിധാനങ്ങളോടെ എമര്‍ജന്‍സി വിഭാഗം പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്തര്‍ദേശീയ നിലവാരത്തിലുള്ളതും നിലവിലുള്ള എമര്‍ജന്‍സി മെഡിസിന്‍ ഗൈഡ്‌ലൈന്‍ അനുസരിച്ചുമാണ് എമര്‍ജി വിഭാഗം സജ്ജമാക്കിയിരിക്കുന്നത്.

ട്രോമാകെയറിനൊപ്പം കാര്‍ഡിയാക്, സ്‌ട്രോക്ക്, ബേണ്‍സ് എന്നീ വിഭാഗങ്ങളും ഒരുക്കുടക്കീ ഴില്‍ കൊണ്ടുവന്നിട്ടുണ്ട്. മാത്രമല്ല, അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്നുതന്നെ ഡിജിറ്റല്‍ എക്‌സറേ, എം.ആര്‍.ഐ., സി.ടി. സ്‌കാന്‍, പോയിന്റ് ഓഫ് കെയര്‍ ലാബ്, അള്‍ട്രാസൗണ്ട്, ഇ.സി.ജി തുടങ്ങിയ അടിയന്തിര പരിശോധനാ സംവിധാനങ്ങളും നഴ്‌സിംഗ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗി കളെയും കൊണ്ടുപോകുകയെന്ന ബുദ്ധിമുട്ട് അവസാനിച്ചിരിക്കുകയാണ്.

എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയറാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഓണ്‍ കോളിംഗ് ലഭ്യമാക്കുന്ന തരത്തിലാണ് മറ്റ് സൂപ്പര്‍ സെപെഷ്യാ ലിറ്റി, സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഓക്‌സിജന്‍ സപ്പോര്‍ട്ടോടുകൂടിയ 120 കിടക്കകളും വെന്റിലേറ്റര്‍ സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് 106 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ഡോക്ടര്‍മാര്‍ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെയുളള ജീവനക്കാര്‍ക്ക് ജീവന്‍രക്ഷാ പരിശീലനങ്ങളും നല്‍കി. അതുകൊണ്ടു തന്നെ അത്യാഹിതവിഭാഗത്തില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുമെന്ന കാര്യ ത്തില്‍ സംശയമില്ല.

കാര്‍ഡിയാക് ചികിത്സയ്ക്ക് ആവശ്യമുള്ള ത്രോംബോലൈസിസ്, പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവ ചെയ്യുവാനുളള സംവിധാനങ്ങള്‍ക്കു പുറമെ, അടിയന്തര ശസ്ത്രക്രിയയ്ക്കായി 5 ഓപ്പ റേഷന്‍ തിയേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. 10 കിടക്കകളോട് കൂടിയ ട്രാന്‍സിറ്റ് ഐ.സി.യു., 8 കിടക്കകളോട് കൂടിയ കാഷ്വാല്‍റ്റി ഐ.സി.യു., 21 വെന്റിലേറ്റേറുകള്‍, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്ററുകള്‍, ഹൈഡ്രോളിക് ട്രോളി, മൊബൈല്‍ കിടക്കകള്‍ തുടങ്ങിയ രോഗീപരിചരണ സംവിധാനങ്ങളും ഇവിടെയുണ്ട്.

അസ്വസ്ഥമായ മനസുമായാണ് പൊതുജനങ്ങള്‍ മെഡിക്കല്‍ കോളേജിലെത്തുന്നത്. അതിനാല്‍ അവരുടെ മനസിന് ആശ്വാസം ലഭിക്കത്തക്ക വിധത്തിലാണ് പുതിയ അത്യാഹിത വിഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന് മുന്‍വശമുള്ള സ്ഥലം മനോഹരമായി ലാന്റ്‌സ്‌കേപ്പിംഗ് നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയാണ് 3 ലക്ഷം രൂപാ ചില വില്‍ ഈ സൗന്ദര്യവത്ക്കരണം നടത്തിയിട്ടുള്ളത്. അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള ഇന്‍ ഫര്‍മേഷന്‍ സെന്ററും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സംഭാവനയാണ്. അവരുടെ നല്ല മന സിനെ അഭിനന്ദിക്കുന്നു.

അതിനും പുറമെ, ഇവിടുത്തെ സ്‌ട്രോക്ക് സെന്ററിനെ സമഗ്ര സ്‌ട്രോക്ക് സെന്ററാക്കി വികസിപ്പി ക്കുന്നതിനായി 5 കോടി രൂപയും അനുവദിച്ചു. അതുപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെയുള്ള നൂതന സൗകര്യങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഈ വികസന പ്രവര്‍ ത്തനങ്ങള്‍ നാട് നല്ലരീതിയില്‍ സ്വീകരിക്കുമെന്നതില്‍ തര്‍ക്കമില്ല. തുടര്‍ന്ന് വരുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നാടിന്റേയും നാട്ടുകാരുടേയും പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആരോഗ്യ മേഖലയില്‍ വിസ്മയാകരമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആദ്രം പദ്ധ തിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ ഈ മാറ്റ ങ്ങള്‍ ദൃശ്യമാണ്. ആരോഗ്യ മേഖലയിലെ വലിയ പോരായ്മയായിരുന്നു മികച്ച ട്രോമ കെയറിന്റെ അഭാവം. പകര്‍ച്ചവ്യാധികളേക്കാള്‍ കൂടുതല്‍ ആളുകളാണ് റോഡപകടങ്ങളിലും മറ്റും മരണമട യുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമകെയര്‍ പദ്ധതി ആരം ഭിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, ട്രോമാ കെയര്‍ സംവിധാനം എന്നിവയുള്‍പ്പെട്ട സമഗ്ര ട്രോമാകെയര്‍ സംവിധാനമാണ് വിഭാവനം ചെയ്യു ന്നത്. വിദേശരാജ്യങ്ങളിലെ ട്രോമകെയര്‍ സംവിധാനം കേരളത്തിനുതകുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ മെഡിക്കല്‍ കോളേജിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കാന്‍ തീരുമാനിക്കുകയും ട്രോമകെയര്‍ സംവിധാനം സജ്ജമാക്കി വരികയും ചെയ്യുന്നു. 315 കനിവ് 108 ആംബുലന്‍സുകളാണ് നിരത്തിലുള്ളത്. പരിശീലനം നല്‍കാനായുള്ള അപെക്‌സ് ട്രെയിനംഗ് സെന്റര്‍ സജ്ജമാക്കി വരുന്നു. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ അത്യാധുനിക ട്രോമ കെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനമൊരിക്കിയിട്ടുള്ളത്. ഇതിന് പരിശീലനമുള്‍പ്പെടെയുള്ള സഹായം നല്‍കിയ എയിംസ് സംഘത്തിന് നന്ദി അറിയിക്കു ന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനായി മെഡി 500ലധികം തസ്തികകളാണ് സൃഷ്ടിച്ച ത്. ഈ സര്‍ക്കാര്‍ വന്ന ശേഷം വലിയ മാറ്റമാണ് മെഡിക്കല്‍ കോളേജില്‍ ഉണ്ടാക്കിയത്. 717 കോടിയുടെ മാസ്റ്റര്‍പ്ലാനും നടപ്പിലാക്കി വരുന്നതായും മന്ത്രികെ.കെ.ശൈലജടീച്ചര്‍വ്യക്തമാക്കി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനഫലകംഅനാച്ഛാദനംചെയ്തു. കോവിഡ് പശ്ചാത്തലമില്ലായിരുന്നെങ്കില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ വലിയ ആഘോഷ മായി നടത്തേണ്ട ചടങ്ങായിരുന്നു ഇതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവിഡി ന്റെ പശ്ചാത്തലം മെഡിക്കല്‍ കോളേജിലെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തടസമായി. മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി വരുന്നു. രണ്ടും മൂന്നുംഘട്ട നിര്‍മ്മാണ പ്രവര്‍ത്തന ങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയിലെ മികച്ച മെഡിക്കല്‍ കോളേജായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുമെന്നുംമന്ത്രിവ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതമാശംസിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംല ബീവി റിപ്പോര്‍ട്ട് അവതരി പ്പിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, വി.കെ. പ്രശാന്ത് എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളാ യി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, നോര്‍ ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. സൂപ്രണ്ട് ഡോ. എ. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി സൂപ്ര ണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ.എസ്.എസ്.സന്തോഷ് കുമാര്‍, ഡോ.ബി.എസ്.സുനില്‍ കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ. ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, എച്ച്.ഡി.എസ്. പ്രതിനിധി ഡി.ആര്‍. അനില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജി. മായ, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. വിശ്വ നാഥന്‍, പി.ഡബ്ല്യു.ഡി. എ.എക്‌സ്.ഇ. ഷിബുജാന്‍, എ.ഇ. എസ്. മനോജ് എന്നിവര്‍ പങ്കെടു ത്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് കൃതജ്ഞത രേഖപ്പെടുത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൗജന്യ രോഗനിര്‍ണയത്തിന് അത്യാധുനിക സൗകര്യങ്ങളുമായി കോഴഞ്ചേരി റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ്

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 2019 -ല്‍ ആരംഭിച്ച റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ രോഗ നിര്‍ണയത്തിന് ഏറ്റവും മികച്ച സംവിധാനം. പത്തനംതിട്ട ജില്ലയുടെ ചിരകാല അഭിലാഷമായ റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബ് കോഴഞ്ചേരി ജില്ലാ ആശുപത്രി യോട് ചേര്...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 692 പേര്‍ക്ക് കോവിഡ് : രോഗമുക്തി 1006

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 7160 പേര്‍ ചികിത്സയില്‍

പാലക്കാട് : ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.568 പേർക്ക് രോഗമുക്തി.കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7160 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോ ബർ 29) ജില്ലയില്‍ 369 പേര്‍ക്കാ ണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 155 പേരെ ആശുപത്രിയി...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8474 പേര്‍ രോഗമുക്തിനേടി;ചികിത്സ യിലുള്ളവര്‍ 91,784; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,25,166

തിരു: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ 983, എറണാകുളം 802,തിരുവന ന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്ത...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:7660 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 93,264; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,16,692

തിരു: കേരളത്തില്‍ ഇന്ന് (ബുധനാഴ്ച) 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 785 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 594 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 ഒക്ടോബർ 2020) 785 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 594 പേർ രോഗമുക്തരായി. നിലവിൽ 8,778 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽകഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശി തങ...തുട൪ന്ന് വായിക്കുക


കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം

തിരു : കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആർദ്രം മിഷൻ വഴി പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ രംഗം അടിമുടി അഴിച്ചു പണിയാനും...തുട൪ന്ന് വായിക്കുക


സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന:അല്‍പം ശ്രദ്ധിക്കാം സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണ ത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 413 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 654 പേർക്കു രോഗമുക്തി

തിരു: ഇന്ന് (27 ഒക്ടോബർ 2020) 413 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 654 പേർ രോഗ മുക്തരായി. നിലവിൽ 8,587 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 513 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (27 ഒക്ടോബർ 2020) 513 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 12,330 പേർക്കെതിരേ നടപടി

തിരു: ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (27 ഒക്ടോ ബർ )വരെയുള്ള കണക്കനുസരിച്ച് 12,330 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ...തുട൪ന്ന് വായിക്കുക


ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7015 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 92,161; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,09,032

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716,മലപ്പുറം706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട്337,കൊല്ലം3...തുട൪ന്ന് വായിക്കുക


സoസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുo

തിരു: സoസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് 112.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോ...തുട൪ന്ന് വായിക്കുക


മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം- മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

കോഴിക്കോട് : കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞു നിര്‍ത്തു ന്നതില്‍ ആരോഗ്യപ്രവർത്തകർക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.312പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പർ ക്ക ഉറവിടം വ്യക്തമല്ല. 497പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 21551പേർ രോഗ മുക്തരായി....തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.