Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

ആരോഗ്യം

കൂടുതല്‍ 

വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്

18/9/2020

പാലക്കാട് : വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രതിമാസം 7500 മുതല്‍ 10,000 രൂപ വരെ മരുന്നിന് ചെലവാക്കേണ്ടി വരുന്ന സാഹചര്യം സാധാരണക്കാര്‍ക്ക് താങ്ങാനാ കില്ലെന്നും അവര്‍ക്ക് ആശ്വസമേകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മരുന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരിപറഞ്ഞു. തുടക്കത്തില്‍ വൃക്കമാറ്റിവെക്കപ്പെട്ടവരുടെ സംഘടനയായ ഓര്‍മയിലൂടെ കണ്ടെത്തിയ 247 പേര്‍ ക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. സഹായം ലഭിക്കാത്തവരെ കണ്ടെത്തി ആനുകൂല്യം ലഭ്യ മാക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ വിഭാഗവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെ ന്നും അവര്‍ പറഞ്ഞു.

ജില്ലാശുപത്രിയുടെ നിലവിലെ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് രോഗികള്‍ക്ക് സൂപ്പര്‍സ്പെഷാലിറ്റി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. നെഫ്രോളജി വിഭാഗത്തില്‍ രണ്ട് ഹീമോ ഡയാലിസിസ് യൂണിറ്റു കളും ആറ് പെരിറ്റോണിയല്‍ ഡയാലിസിസ് യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഒഫ്താല്‍മോ ളജിയുമായി ബന്ധപ്പെട്ട് സര്‍ജറി ചെയ്യുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിനായി രണ്ട് കോടിയാണ് വകയിരുത്തിയത്. എം.ആര്‍.ഐ സ്‌കാനിംഗ് യൂണിറ്റിനായി 7.5 കോടി ചെലവില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രി കെട്ടിടം സ്ഥാപിക്കുന്നതിനായി കിഫ്ബി വഴി 127.65 കോടിയുടെ ഭരണാനുമതി ലഭ്യമായതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സ്പെഷല്‍ ഒ.പി സജ്ജീകരിച്ചാണ് മരുന്ന് വിതരണം ചെയ്യുക. എല്ലാ മാസവും രോഗികള്‍ക്ക് ജില്ലാ ആശുപത്രിയിലെത്തി ഒ.പി പരിശോധന നടത്തി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസത്തേക്കുള്ളമരുന്നുകള്‍സൗജന്യമായി കൈപ്പറ്റാം. ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ബന്ധു ക്കള്‍ മുഖേന രോഗവിവരങ്ങള്‍ അറിയിച്ച് ആശുപത്രിയിലെത്തി മരുന്നു വാങ്ങാം. അഞ്ച് ബ്രാന്‍ ഡുകളിലുള്ള മരുന്നുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ബുധനാഴ്ചകളില്‍ മാത്രമാണ് വിത രണം ഉണ്ടാകുക. ബുധനാഴ്ചയ്ക്കു പുറമെ വൃക്കരോഗികള്‍ക്കായി ചൊവ്വ, വെള്ളി ദിവസങ്ങളി ലും പരിശോധന നടത്തുമെന്ന് നെഫ്രോളജിസ്റ്റ് ഡോ.കൃഷ്ണദാസ് അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8474 പേര്‍ രോഗമുക്തിനേടി;ചികിത്സ യിലുള്ളവര്‍ 91,784; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,25,166

തിരു: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ 983, എറണാകുളം 802,തിരുവന ന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്ത...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:7660 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 93,264; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,16,692

തിരു: കേരളത്തില്‍ ഇന്ന് (ബുധനാഴ്ച) 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 785 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 594 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (28 ഒക്ടോബർ 2020) 785 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 594 പേർ രോഗമുക്തരായി. നിലവിൽ 8,778 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽകഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പേരൂർക്കട സ്വദേശി തങ...തുട൪ന്ന് വായിക്കുക


കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം

തിരു : കരവാരം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആർദ്രം മിഷൻ വഴി പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ രംഗം അടിമുടി അഴിച്ചു പണിയാനും...തുട൪ന്ന് വായിക്കുക


സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന:അല്‍പം ശ്രദ്ധിക്കാം സ്‌ട്രോക്കില്‍ നിന്നും രക്ഷനേടാം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണ ത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 413 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 654 പേർക്കു രോഗമുക്തി

തിരു: ഇന്ന് (27 ഒക്ടോബർ 2020) 413 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 654 പേർ രോഗ മുക്തരായി. നിലവിൽ 8,587 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 513 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (27 ഒക്ടോബർ 2020) 513 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 12,330 പേർക്കെതിരേ നടപടി

തിരു: ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (27 ഒക്ടോ ബർ )വരെയുള്ള കണക്കനുസരിച്ച് 12,330 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ...തുട൪ന്ന് വായിക്കുക


ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7015 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 92,161; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,09,032

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716,മലപ്പുറം706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട്337,കൊല്ലം3...തുട൪ന്ന് വായിക്കുക


സoസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുo

തിരു: സoസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് 112.27 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോ...തുട൪ന്ന് വായിക്കുക


മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം- മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

കോഴിക്കോട് : കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞു നിര്‍ത്തു ന്നതില്‍ ആരോഗ്യപ്രവർത്തകർക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ജില്ലയിൽ ഇന്ന് 332 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.312പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പർ ക്ക ഉറവിടം വ്യക്തമല്ല. 497പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 21551പേർ രോഗ മുക്തരായി....തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയിൽ ഇന്ന് 497 പോസിറ്റീവ് കേസുകൾ: 1023 പേർക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 497 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി.അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കുംഇതരസംസ്ഥാ നങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 276 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 454 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഒക്ടോബർ 26) 276 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 109 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ, ഒര...തുട൪ന്ന് വായിക്കുക


ഇന്ന് (തിങ്കളാഴ്ച) 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7107 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 93,744; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,02,017

തിരു: കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം457, ആലപ്പുഴ 332, കൊല്ലം 316, പാലക്കാട് 276, കോട്ടയം 194, കണ്ണൂര്‍ 174, ഇടുക്കി 79,ക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.