Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക് അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി കെ.എസ്.ആർ.ടി.സിക്ക് 360 ബസുകൾ വാങ്ങാൻ അനുമതി 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

കോവിഡ്-19 കാലത്തെ മികച്ച സിഇഒ മാരുടെ ആഗോള പട്ടികയിൽ യു‌എസ്‌ടി ഗ്ലോബൽ സി‌ഇ‌ഒ കൃഷ്ണ സുധീന്ദ്ര

18/9/2020

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ കമ്പനിയായ യുഎസ്ടി ഗ്ലോബലിൻ്റെ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്ക് ഗ്ലാസ്ഡോറിൻ്റെ ആഗോള അംഗീകാരം. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങുള്ള 25 സിഇഒമാരുടെ ഗ്ലാസ്ഡോർ പട്ടികയിലാണ് കൃഷ്ണസുധീന്ദ്ര ഇടം പിടിച്ചത്. 2020 മാർച്ച് മുതൽ ജൂലൈ വരെയുള്ള ജീവനക്കാരുടെ ഫീഡ്ബാക്ക് വിലയിരു ത്തിയാണ് ഗ്ലാസ്‌ഡോർ പട്ടിക പ്രസിദ്ധീകരിച്ചത്.

ജീവനക്കാരുടെ അവലോകനങ്ങളുടെ ഗുണനിലവാരം, സി‌ഇ‌ഒ അപ്രൂവൽ റേറ്റിംഗുകൾ എന്നിവ യ്ക്കു പുറമെ, പകർച്ചവ്യാധി സമയത്തെ നേതൃത്വത്തെ വിലയിരുത്തുന്ന അഭിപ്രായങ്ങളും ഗ്ലാസ്‌ഡോർ പരിശോധനയ്ക്ക് വിധേയമാക്കി. പട്ടികയിലെ എട്ട് ടെക് സിഇഒമാരിൽ ഒരാളായ കൃഷ്ണ സുധീന്ദ്രയ്ക്ക് 86 ശതമാനം ലീഡർഷിപ്പ് സ്കോർ ലഭിച്ചു. സർവേയിൽ 18-ആം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്.

വർക്ക്-ലൈഫ് ബാലൻസിന് നൽകിയ മുൻഗണന; ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളിൽ പ്രകട മാക്കിയ താത്പര്യം; വഴക്കമുള്ള, റിമോട്ട് വർക്കിങ്ങ് ‌നയങ്ങൾ മുന്നോട്ടു വെച്ചതിലെ മികവ്; ആരോഗ്യ ആനുകൂല്യങ്ങൾ നടപ്പിലാക്കിയതിലെ കാര്യക്ഷമത; തുടർച്ചയായ, മെച്ചപ്പെട്ട ആശയ വിനിമയം സാധ്യമാക്കിയതിലെ മേന്മ തുടങ്ങിയവയിൽ ജീവനക്കാരുടെ പ്രതികരണങ്ങളാണ് സർവേ വിലയിരുത്തിയത്.

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പരിശ്രമങ്ങളിൽ മുന്നേറുന്ന ലീഡർമാരുടെ അഭിമാനാർ ഹമായ പട്ടികയിൽ ഇടം പിടിച്ചതിൽ താൻ വിനയാന്വിതനാണെന്ന് യുഎസ്ടിഗ്ലോബൽചീഫ് എക്സി ക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. യു‌എസ്‌ടി ഗ്ലോബലിൽ‌ ശ്രദ്ധാകേന്ദ്രം ഞങ്ങളുടെ ജീവനക്കാരാണ്- അഭിമാനകരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്ന യു‌എസ് അസോസിയേറ്റുകൾ ആണ് നേട്ടങ്ങൾക്കെല്ലാം പിന്നിലുള്ളത്. ഞാൻ അവരുടെ ഒരു പ്രതിനിധി മാത്രമാണ്. നിലകൊ ള്ളുന്ന മൂല്യങ്ങൾക്കായി ജീവിക്കുകയും കമ്പനിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ നിസ്വാർഥ മായി പ്രവർത്തിക്കുകയും ചെയ്യുന്ന അറിയപ്പെടാത്ത നായകന്മാരാണ് ഈ ജീവനക്കാർ.അതിനു ളള യഥാർഥ തെളിവാണ് ഈ അംഗീകാരം. പകർച്ചവ്യാധിയുടെ ഈ കാലത്ത് അവർ അതി കഠിനമായ ജോലികൾ നിറവേറ്റി. ഒപ്പമുള്ളവരുടെയും ഉപയോക്താക്കളുടെയും കമ്മ്യൂണിറ്റിയു ടെയും പരിപാലനത്തിൽ കേവലമായ ചുമതലകൾക്കപ്പുറം പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞി ട്ടുണ്ട്. പ്രതിസന്ധിയുടെ കാലം തരണം ചെയ്തുകൊണ്ടുള്ള കോവിഡാനന്തര കാലത്തും ഞങ്ങളു ടെ ക്ലയന്റുകളുടെയും അവരുടെഉപയോക്താക്കളുടെയും വിജയം ഉറപ്പാക്കുന്ന വിധത്തിൽ പ്രവർ ത്തിക്കും. സുതാര്യമായ ആശയവിനിമയം ഉറപ്പാക്കിയും വ്യക്തിഗത ആവശ്യങ്ങളിൽ ശ്രദ്ധയർ പ്പിച്ചും ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നല്കിയും മുന്നോട്ടുപോകാ നാണ് ആഗ്രഹിക്കുന്നത്, ” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങളിൽ ഒന്നായി അംഗീകരിക്കുന്ന ഗ്ലാസ്ഡോറിൻ്റെ 2020-ലെ ടോപ് 100 ബെസ്റ്റ് പ്ലെയ്സസ് റ്റു വർക്ക് എന്ന ഗ്ലാസ്‌ഡോർ എംപ്ലോയീസ് ചോയ്‌സ് അവാർഡും യു എസ്ടി ഗ്ലോബൽ നേടിയിട്ടുണ്ട്.

സി‌ഇ‌ഒ ആയി ചുമതലയേറ്റ ഒരു വർഷത്തിനുള്ളിൽ തന്നെ കൃഷ്‌ണയെ ഗ്ലാസ്‌ഡോറും ജീവന ക്കാരും അംഗീകരിച്ചതിൽ അഭിമാനമുണ്ടെന്നും ഏറ്റവും പ്രയാസകരമായ ഒരു ബിസിനസ് കാല ഘട്ടത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും യുഎസ്ടി ഗ്ലോബൽ എക്സിക്യൂട്ടീവ് ചെയർമാൻ പരസ് ചന്ദാരിയ അഭിപ്രായപ്പെട്ടു. "ഇപ്പോഴത്തെ പ്രതിസന്ധി ബിസിനസ് പ്രവർത്തനങ്ങളെയും ജോലിയെയും അടിസ്ഥാനപരമായി മാറ്റിത്തീർക്കുമെന്ന് ഞങ്ങൾക്കറിയാം. കൃഷ്ണയ്ക്കു പിന്നിൽ ഞങ്ങൾ ഉറച്ചു നില്ക്കും. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലും അർപണബോധത്തിലും വിശ്വാസ മുണ്ട്. ഉപയോക്താക്കൾക്കൊപ്പം നിലയുറപ്പിച്ച്, അവരുടെ സംരംഭങ്ങളുടെ വിജയകരമായ പരി വർത്തനത്തിനുള്ള പരിശ്രമത്തിലാണ് അദ്ദേഹം മുഴുകുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിനു കീഴിൽ പ്രതിസന്ധി മറികടക്കാനും കൂടുതൽ കരുത്തോടെയും ഊർജസ്വലതയോടെയും മുന്നേ റാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

2019 മെയിലാണ് കൃഷ്ണ സുധീന്ദ്ര കമ്പനിയുടെ സിഇഒ ആയി ചുമതലയേൽക്കുന്നത്. 26വർഷത്തി ലേറെ കാലം വൻകിട കമ്പനികളുടെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം, കമ്പനിയുടെ ബി സിനസ്സ് വളർച്ചയിലും ഷെയർഹോൾഡർ മൂല്യം സൃഷ്ടിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. സിഇഒ ആയി ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, കമ്പനിയുടെ പ്രസിഡന്റായും സിഎഫ്ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉപയോക്തൃ-വിപണി വിപുലീകരണം, ധനകാര്യം തുടങ്ങിയ ചുമതല കളാണ് അക്കാലത്ത് നിർവഹിച്ചത്. യു‌എസ്‌ടി ഗ്ലോബലിലെ തന്റെ 16 വർഷത്തെ കരിയറിൽ, നിരവധി ലയനങ്ങൾക്കും ഏറ്റെടുക്കലുകൾക്കും സംയുക്ത സംരംഭങ്ങൾക്കും മേൽനോട്ടം നിർവ ഹിച്ച വ്യക്തിയാണ് അദ്ദേഹം. ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിങ്ങിലും ധന കാര്യത്തിലും ബിരുദം നേടിയിട്ടുള്ള കൃഷ്ണ സുധീന്ദ്ര ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിലെ അംഗവുമാണ് .


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1631 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 36 കേസും 78 അറസ്റ്റും

തിരു: നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 78 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ അഞ്ച്,പത്തനംതിട്ട മൂന്ന്, ആലപ്പുഴ 10, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ റൂറല്‍ മൂന്ന...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകി യെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ

തിരു: കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കാൻവൈകിയെന്ന ആരോപണം വസ്തുതാവിരുദ്ധം: മെഡി. കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബർ രണ്ടിന് മരിച്ച പത്തനാപുരം സ്വദേശി ദേവരാജൻ്റെ (63) മൃതദേഹം 19 ദിവസം കഴി ഞ്ഞിട്ടും വിട്ടുകൊടുത്ത...തുട൪ന്ന് വായിക്കുക


ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപക പരിശോധന നടത്തി

തിരു: ശ്രീറാംഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധസ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാ നവ്യാപകമായി പരിശോധന നടത്തി.ലേബര്‍ കമ്മീഷണറുടെ ഉത്തരവിന്‍ പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-ന്റെ നിയന്ത്രണത്തില്‍ റീജീയണല്‍ജോയിന്റ് ലേബര്‍കമ്മീ ഷണ...തുട൪ന്ന് വായിക്കുക


നവരാത്രി സംഗീത നിശയുമായി എയര്‍ടെല്‍ വിങ്ക് മ്യൂസിക്ക്

ന്യൂഡല്‍ഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സാമഹ്യ അകലം പാലിക്കുന്ന ഇന്ത്യയ്ക്ക് നവ രാത്രി ആഘോഷങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാന്‍ രാജ്യത്തെ ഒന്നാം നമ്പര്‍ മ്യൂസിക്ക് ആപ്പായ എയര്‍ടെല്‍ വിങ്ക് ആദ്യമായി ഒമ്പതു ദിവസത്തെ ഓണ്‍ലൈന്‍ കച്ചേരി പരമ്പര അവ തരിപ്പ...തുട൪ന്ന് വായിക്കുക


ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ, 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ ബഹുമതികൾ യു എസ് ടി ഗ്ലോബൽ നേടി

തിരു: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബ ലിന് ഉന്നത ബഹുമതികൾ. വർക്കിംഗ് മദർ, അവതാർ എന്നിവയുടെ ചാമ്പ്യൻ ഓഫ് ഇൻക്ലൂഷൻ കരസ്ഥമാക്കിയ കമ്പനി 100 ബെസ്റ്റ് കമ്പനീസ് ഫോർ വിമൺ ഇൻ ഇന്ത്യ (ബി സി ഡബ്ല്യു ഐ) പട്ടികയിലും ഇടം പിടിച്...തുട൪ന്ന് വായിക്കുക


അന്യായ സിമന്റ്‌വിലവര്‍ദ്ധന പിന്‍വലിക്കണം:മന്ത്രി ഇ പി ജയരാജന്‍

തിരു: സിമന്റ് നിര്‍മ്മാണ കമ്പനികള്‍ അന്യായമായി വില വര്‍ദ്ധിപ്പിക്കുന്ന നടപടി കടുത്ത ജന ദ്രോഹമാണെന്നും ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കു മെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സിമന്റ് കമ്പനികള്‍ നടത്തുന്ന ഈ പകല്‍...തുട൪ന്ന് വായിക്കുക


കെ.എസ്.ആർ.ടി.സിക്ക് 360 ബസുകൾ വാങ്ങാൻ അനുമതി: കിഫ്ബിയിൽ നിന്നും 259 കോടി രൂപ വായ്പ ലഭിക്കും

തിരു; കെ.എസ്.ആർ.ടി.സിക്ക് പുതിയ 360 ബസുകൾ വാങ്ങാൻഗതാഗതവകുപ്പ് അനുമതിനൽകി. ഫാസ്റ്റ് പാസഞ്ചർ - 50 എണ്ണം ( വൈദ്യുതി), സൂപ്പർ ഫാസ്റ്റ് ബസുകൾ - 310 എണ്ണം( സി.എൻ.സി ) ഉൾപ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയതെന്ന് ഗതാ...തുട൪ന്ന് വായിക്കുക


പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം, ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഫലം പ്രഖ്യാപിച്ചു

തിരു: പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രാഹുല്‍ രഘുവരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 9-11 എന്ന ചിത്രം ഒന്നാം സ്ഥാനം നേടി. 5000രൂപ യും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുന്നത്. പി.റ്റി.പ്രവീണ്‍ ആനന്ദ്...തുട൪ന്ന് വായിക്കുക


പോലീസ് സ്മൃതിദിനം ആചരിച്ചു

തിരു: പോലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പുഷ്പചക്രം അര്‍പ്പിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്മര ണാഞ്ജലി അര്‍പ്പി...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1773 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ച തിന് 48 കേസും 71 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 48 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 71 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ മൂന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ 10, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ 26, തൃശൂര്‍ സിറ്റി രണ്ട്...തുട൪ന്ന് വായിക്കുക


ചരിത്രത്തിലേക്ക് പറന്നുയർന്ന് ഏരീസ് എവിയേഷൻ, നേടിയത് ജനറൽ സിവിൽ എവിയേഷന്റെ അംഗീകാരം

ഷാർജ ആസ്ഥാനമായ എവിയേഷൻ സർവീസസ് ഫ്രീസോണിന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ( ജി സി എ എ ) അംഗീകാരം. എവിയേഷൻന്റെ എൻ ഡി റ്റി സേവനങ്ങളായ എഡ്‌ഡി കറന്റ്, അൾട്രാസോണിക് ടെസ്റ്റിംഗ്,മാഗ്നെറ്റിക് പാർട്ടിക്കിൾ,ഫ്ലൂറസെന്റ് പെനെട്രന്റ് പരിശോധന തുടങ്ങിയ സ...തുട൪ന്ന് വായിക്കുക


പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി

തിരു: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി.പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെപിയാജിയോ ഗ്രൂപ്പിന്റെ 100...തുട൪ന്ന് വായിക്കുക


എം ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു

പ്രമുഖ സഹകാരിയും കോഴിക്കോട് മുൻ മേയറും സിപിഐ എം നേതാവുമായ സഖാവ് എം. ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു. മികച്ച സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന് കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കാലിക്കറ്റ്‌ ട...തുട൪ന്ന് വായിക്കുക


പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

കോഴിക്കോട്: പാർക്കിൻസൺസ് ദുരിതം അനുഭവിക്കുന്ന കേരളത്തിലെ രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു. പാർക്കിൻസൺസ് രോഗ ത്തിനുള്ള ഏറ്റവും നൂതന ചികിത്സ രീതിയായ ഡി ബി എസിനെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് ഡോ.സുജിത...തുട൪ന്ന് വായിക്കുക


തെലങ്കാനയിലെ പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് ഒന്നരക്കോടി നല്‍കി

ഹൈദരാബാദ് : പ്രളയക്കെടുതി അനുഭവിക്കുന്ന തെലങ്കാനയ്ക്ക് തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ കൈത്താങ്ങ്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കു മെന്ന് പ്രഭാസ് അറിയിച്ചു.നിരവധി ചലച്ചിത്രതാരങ്ങളാണ് ഇപ്പോള്‍ തെലങ്കാനയ്ക്ക് സ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.