Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായിലഭിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

തിരു.മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ &ട്രോമകെയര്‍; ആര്‍സിസി യില്‍ ഒരു കോടിയുടെ നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം:ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹി ക്കുo

18/9/2020

തിരു: തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിതവിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാ കുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡി ക്കല്‍ കോളേജിലേയും കേരളത്തിലേയും തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളിലേയും ജനങ്ങളുടെ അഭയകേന്ദ്രമായ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റേയും നൂതനഅത്യാഹിതവിഭാഗങ്ങളാണ് പ്രവര്‍ ത്തനസജ്ജമാകുന്നത്. രണ്ട് അത്യാഹിത വിഭാഗങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ അത്യാഹിതവിഭാഗത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്കും ആര്‍സിസിയിയുടേത് വൈകുന്നേരം 3.30നുമാണ് ഓണ്‍ലൈന്‍ മുഖേന നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

സാധാരണക്കാര്‍ക്ക് ലോകോത്തര ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ശ്രമിക്കു ന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അത്തരത്തിലുള്ളസംവിധാനങ്ങളാണ് മെഡി ക്കല്‍ കോളേജിലേയും ആര്‍സിസിയിലേയും അത്യാഹിത വിഭാഗങ്ങളില്‍ സജ്ജമാക്കിയിരിക്കു ന്നത്. മെഡിക്കല്‍ കോളേജിലേയും ആര്‍സിസിയിലേയും നൂതന അത്യാഹിത വിഭാഗങ്ങള്‍ സജ്ജ മാകുന്നതോടെ അടിയന്തര ചികിത്സ തേടിയെത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ്: എമര്‍ജന്‍സി മെഡിസിന്‍ & ട്രോമ കെയര്‍ (രാവിലെ 10ന്)

33 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ & ട്രോമകെയര്‍ സംവിധാനത്തോടു കൂടിയ നൂതന അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്നത് മുതല്‍ ഈ മാറ്റം കാണാനാകും. മനസിന് ആശ്വാസമേകാന്‍ പൂന്തോട്ടം, ഗതാഗത തടമില്ലാതെ എത്താന്‍ പുതിയ റോഡ്, അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ട്രയാജ് സംവി ധാനം, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, അത്യാധുനിക ട്രോമ കെയര്‍ സെന്റര്‍, കാര്‍ഡിയോ ളജി സെന്റര്‍, സ്‌ട്രോക്ക് സെന്റര്‍, മാസ് കാഷ്വാലിറ്റി & ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പരിശോധനാ സൗകര്യങ്ങള്‍, ഓപ്പറേഷന്‍ തീയറ്ററുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ഗ്രീന്‍ സോണ്‍ ഓബ്‌സര്‍ വേഷന്‍ തുടങ്ങിയ സംവിധാനങ്ങളാണ് അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായി സജ്ജമാ ക്കിയിരിക്കുന്നത്.

മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളെ ഒരുകുട ക്കീഴിലാക്കിയാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ സോണുകള്‍ തിരിച്ചാണ് ചികിത്സ ഉറപ്പിക്കു ന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്കായി നൂതന സംവിധാനങ്ങളോടു കൂടിയ 5 ഓപ്പറേഷന്‍ തിയേ റ്ററുകള്‍, 2 ഐസിയുകള്‍, 21 വെന്റിലേറ്റേറുകള്‍ എന്നിവയും പ്രത്യേകതയാണ്. മറ്റ് സ്‌പെഷ്യാ ലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും അത്യാഹിത വിഭാഗത്തില്‍ ഓണ്‍ കോളിംഗ് ലഭ്യ മാക്കുന്ന തരത്തിലും സജ്ജമാക്കിയിട്ടുണ്ട്.

ആര്‍സിസി: നൂതന കാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം (വൈകുന്നേരം 3.30ന്)

ഒരു കോടിയില്‍പരം രൂപ ചെലവഴിച്ചാണ് ആര്‍സിസിയില്‍ നൂതനകാഷ്വാലിറ്റി സര്‍വീസ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്‍.സി.സിയിലെ പഴയകാഷ്വാലിറ്റിയിലെ പരിമിതികള്‍ പരിഹരിച്ചാണ് ഹൈടെക് കാഷ്വാലിറ്റി സംവിധാനം ഒരുക്കിയത്. എന്‍.എ.ബി.എച്ച്. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പുതിയ കാഷ്വാലിറ്റി സജ്ജമാക്കിയത്. രോഗികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി ഒരേസമയം 10 രോഗികള്‍ക്ക് ഈ കാഷ്വാലിറ്റി വിഭാഗത്തില്‍ തീവ്രപരിചരണം നല്‍കാന്‍ സാധിക്കും. രോഗ തീവ്രതയനുസരിച്ച് രോഗികള്‍ക്ക് സേവനം നല്‍കാന്‍കഴിയുന്ന ട്രയാജ് സംവി ധാനം, വിവിധ രീതികളില്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന പ്രത്യേകതരം കിട ക്കകള്‍, ഓരോ കിടക്കയോടും അനുബന്ധിച്ച് ജീവന്‍ രക്ഷയ്ക്കും നിരീക്ഷണത്തിനുമുള്ള ഉപ കരണങ്ങള്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള പ്രത്യേക കാത്തിരുപ്പ് സ്ഥലം എന്നിവയും പ്രത്യേകതയാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി

തിരു: പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ -സിറ്റി തിരുവനന്തപുരം വിപണിയിലി റക്കി.പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെപിയാജിയോ ഗ്രൂപ്പിന്റെ 100...തുട൪ന്ന് വായിക്കുക


എം ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു

പ്രമുഖ സഹകാരിയും കോഴിക്കോട് മുൻ മേയറും സിപിഐ എം നേതാവുമായ സഖാവ് എം. ഭാസ്കരന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം അറിയിച്ചു. മികച്ച സംഘാടകന്‍ കൂടിയായിരുന്ന അദ്ദേഹത്തിന് കോഴിക്കോട്‌ ജില്ലാ സഹകരണാശുപത്രി പ്രസിഡന്റ്‌, കാലിക്കറ്റ്‌ ട...തുട൪ന്ന് വായിക്കുക


പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

കോഴിക്കോട്: പാർക്കിൻസൺസ് ദുരിതം അനുഭവിക്കുന്ന കേരളത്തിലെ രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു. പാർക്കിൻസൺസ് രോഗ ത്തിനുള്ള ഏറ്റവും നൂതന ചികിത്സ രീതിയായ ഡി ബി എസിനെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് ഡോ.സുജിത...തുട൪ന്ന് വായിക്കുക


തെലങ്കാനയിലെ പ്രളയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് ഒന്നരക്കോടി നല്‍കി

ഹൈദരാബാദ് : പ്രളയക്കെടുതി അനുഭവിക്കുന്ന തെലങ്കാനയ്ക്ക് തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ കൈത്താങ്ങ്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കു മെന്ന് പ്രഭാസ് അറിയിച്ചു.നിരവധി ചലച്ചിത്രതാരങ്ങളാണ് ഇപ്പോള്‍ തെലങ്കാനയ്ക്ക് സ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനുമായോ കുടുംബാംഗങ്ങളുമായോ അടുപ്പം ഉണ്ടായിരുന്നി ല്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഔദ്യോഗികആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളത്. അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശ...തുട൪ന്ന് വായിക്കുക


ബാംബൂ ബസാറും പുതിയ പനമ്പ് നെയ്ത്ത് കേന്ദ്രവും തുറന്നു

കോട്ടയം/കൊച്ചി: കേരള സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കുമരകത്ത് ബാംബൂ ബസാറും എറണാകുളം ചുള്ളിയില്‍ പനമ്പ് നെയ്ത്ത കേന്ദ്രവും തുറന്നു. വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ രണ്ട് കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഗുണനിലവാരമുള്ള മുള ഉല്‍പ...തുട൪ന്ന് വായിക്കുക


അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത്

തിരു: അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കോവിഡ്-19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിൻ്റെയും പാർലമെൻ്റേറിയൻസ് വിത്ത് ഇന്നൊവേറ്റേഴ്സ് ഫോർ ഇന്ത്യയുടെയും (പിഐ ഇന്ത്യ) പങ്കാളിത...തുട൪ന്ന് വായിക്കുക


ശിവശങ്കര്‍ വഞ്ചിയൂര്‍ ത്രിവേണി ആയുര്‍വേദ ആശുപത്രിയില്‍

തിരു:ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡി ക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാനുള്ള തീരുമാനമെടുത്തത്...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1792 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 49 കേസും 174 അറസ്റ്റും

തിരു : നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 174 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ 15, ആലപ്പുഴ 11, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ ആറ്, തൃശൂര്‍ സിറ്റി ഒന്ന്, തൃശൂര...തുട൪ന്ന് വായിക്കുക


മീറ്റര്‍ കമ്പനിയുടെ വെഹിക്കിള്‍ ട്രാക്കിങ് ഉപകരണം വിപണിയിലേക്ക്

തിരു: വാഹനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (മീറ്റര്‍ കമ്പനി) വികസിപ്പിച്ചെടുത്ത നൂതന നാവിഗേഷന്‍ ഉപകരണം വിപ ണിയിലേക്ക് . ഐആര്‍എന്‍എസ്എസ് യൂണി 140 എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഇന്ത്യ...തുട൪ന്ന് വായിക്കുക


ആകാശവും റോഡും കീഴടക്കാന്‍ കെല്‍ട്രോണില്‍ നവീന സങ്കേതങ്ങള്‍

തിരു: ഉല്‍പ്പാദനയൂണിറ്റുകളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിയ ആധു നികവല്‍ക്കരണ പ്രവൃത്തികള്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രോ ണിക് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (കെല്‍ട്രോണ്‍)പൂര്‍ത്തിയായി.എയ്‌റോ സ്‌പെയ്‌സ് പദ്ധതികള്‍ക്കു വേണ്ടിയു...തുട൪ന്ന് വായിക്കുക


ബസുകൾ യഥാ സമയം പരിപാലിച്ചില്ല: ‍ഡിപ്പോ എഞ്ചിനീയറെ സ്ഥലം മാറ്റി

(സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം) തിരു; കെ. എസ്.ആർ.ടി.സി ബസുകൾ യഥാസമയം പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയ എറുണാകുളം ഡിപ്പോഎഞ്ചിനീയർ പി.പി.മാർട്ടിനെ സുൽ ത്താൻ ബത്തേരി യൂണിറ്റിലേക്ക് മാറ്റി നിയമിച്ചു. പകരംസുൽത്താൻബത്തേരി ഡിപ്പോ എഞ്ചിനീയർ പി.എ...തുട൪ന്ന് വായിക്കുക


എറണാകുളം മെഡിക്കല്‍ കോളേജ്: നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തിരു: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോ...തുട൪ന്ന് വായിക്കുക


എം ശിവശങ്കർ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗo ഐ.സി.യുവിൽ

തിരു: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽഐ.സി. യുവിലാണ്. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് പുറത്തു വിടു ന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടർ നടപടികളിൽ നിർ ണ്...തുട൪ന്ന് വായിക്കുക


കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ് എന്നായിരുന്നു കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.