Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍ഗോഡ് ടാറ്റ നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി 1000-ലേറെ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരള ട്രാവല്‍ മാര്‍ട്ട് ഇക്കുറി വെര്‍ച്വലാകുന്നു, ടൂറിസത്തിന്‍റെ തിരിച്ചുവരവിനു വഴിയൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

17/9/2020

തിരു: സെപ്തംബറില്‍ നടത്താനിരുന്ന കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം)കൊവി ഡ്-19 ഭീഷണി യുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ മാര്‍ട്ടായി നവംബറില്‍നട ത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. ടൂറിസ ത്തിലൂടെ വികസനത്തിന്‍റെ പാതയിലേക്ക് സം സ്ഥാനം നടത്തുന്ന തിരിച്ചു വരവിനുള്ള വാതായനമാകും കെടിഎം വെര്‍ച്വല്‍ മാര്‍ട്ടെന്നും അദ്ദേഹം പറ ഞ്ഞു.നവംബര്‍ 23 മുതല്‍ 27 വരെയാണ് വെര്‍ച്വല്‍ കെടിഎം നടത്തുന്നത്. 500- ലധികം സെല്ലേഴ്സിനെ ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2500 ഓളം ബയേഴ്സിനെയാണ് വെര്‍ച്വല്‍ മീറ്റില്‍പ്രതീക്ഷി ക്കുന്നത്. ജനുവരി-ഫെബ്രുവരിയോടെ ടൂറിസം രംഗം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രണ്ട് കൊല്ലത്തിലൊരിക്കലാണ് കേരള ട്രാവല്‍മാര്‍ട്ട് നടക്കുന്നത്.പ്രളയത്തിനു ശേഷം ടൂറിസം മേഖലയിലുണ്ടായിരുന്ന വലിയ ആശങ്കദൂരീകരിക്കാന്‍2018ല്‍ കേരള ട്രാവല്‍ മാര്‍ട്ടിനുകഴിഞ്ഞിരുന്നു.കെടിഎമ്മിനെത്തിയ ബയര്‍മാരില്‍ നിന്ന് കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് ഒന്നും മറച്ചുവച്ചില്ല, മറിച്ച് പ്രളയബാധയില്‍ കേരളത്തിലെ ടൂറിസം വ്യവസായം നല്‍കിയ സംഭാവന കള്‍ അവരെ നേരിട്ട് മനസിലാക്കി കൊടുക്കാനും സാധിച്ചു. ഇതു വഴികേരള ത്തിലെ ടൂറിസം വ്യവസായത്തിന് ലഭിച്ച സല്‍പ്പേര് ഇവിടെയെത്തിയഅതിഥി കള്‍ വഴി ലോകത്തെങ്ങും പ്രചരിക്കുന്ന സാഹചര്യമുണ്ടായി.

മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കേരള ട്രാവല്‍മാര്‍ട്ടി ന്‍റെ കഴിഞ്ഞ ലക്ക ത്തില്‍ നടന്നത്. വിദേശ ബയര്‍മാരുമായി പതിനയ്യായിര ത്തോളം കൂടിക്കാഴ്ചകളാണ് നടന്നത്. ആഭ്യന്തര ബയര്‍മാരുമായി 20,000 കൂടി ക്കാഴ്ചകള്‍ നടന്നു. 7000 അപേക്ഷകളില്‍ നിന്നാണ 1600 ഓളംബയര്‍മാരെതെര ഞ്ഞെടുത്തത്.ഇക്കുറിയും മികച്ചപ്രതികരണമാണ് രാജ്യത്തിനകത്തുംപുറത്തു മുള്ള ബയേഴ്സില്‍ നിന്ന് ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ കൊവിഡിന്‍റെവരവ് മറ്റ് എല്ലാ മേഖലയെയും പോലെ ടൂറിസത്തെയും തകിടം മറിച്ചു. വലിയതോ തില്‍ വിദേശനാണ്യ വരു മാനം നേടിത്തരുന്ന വ്യവസായമെന്ന നിലയില്‍ ടൂറിസം മേഖലയ്ക്കുണ്ടായ ക്ഷീണം സംസ്ഥാ നത്തിന്‍റെ ആകെ സമ്പദ്വ്യവ സ്ഥയ്ക്ക് കനത്ത ആഘാതമാണ്.

കൊവിഡിനെതിരായി കേരളം കൈക്കൊണ്ട നടപടികള്‍ ഇന്ന് ലോകപ്രശസ്തമാണ്. ഈ സല്‍പ്പേര് ഉപയോഗപ്പെടുത്തി ഏറ്റവും വേഗത്തില്‍ തിരികെയെത്താന്‍ കഴിയുന്ന മേഖല ടൂറിസമാണ്. സം സ്ഥാനത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് ടൂറിസത്തിലൂടെയാകണം. അതിലേക്കുള്ള വാതായനമാണ് കെടിഎമ്മിന്‍റെ വെര്‍ച്വല്‍ മാര്‍ട്ട്.

ദുരിതത്തിലാണ്ട ടൂറിസം മേഖലയ്ക്ക് വലിയ തോതിലുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ ഇതി നകം നല്‍കി കഴിഞ്ഞു. ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ സഹായപദ്ധതികളാണ് പ്രഖ്യാപിച്ചത്. സംരംഭകര്‍ക്കും ടൂറിസം മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും ഒരുപോലെ സഹാ യകരമാകുന്നതാണ് പ്രഖ്യാപിച്ച പദ്ധതികള്‍. സംസ്ഥാനതല ബാങ്കേഴ്സ് സമിതി സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതിന്‍റെ ഒരു വര്‍ഷത്തെ പലിശയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍സബ്സിഡിയായാണ് നല്‍കുന്നത്.ടൂറി സംമേഖലയിലെ ജീവനക്കാര്‍ക്ക് 20,000 മുതല്‍30,000 രൂപവരെകേരളബാങ്കില്‍ നിന്ന് വായ്പ അനുവദിക്കും. 9 ശതമാനം പലിശയ്ക്കാണ് ഈ വായ്പ നല്‍കുന്ന തെങ്കിലും 3 ശതമാനം പലിശ തൊഴിലാളികള്‍ അടച്ചാല്‍ മതിയാകും. 6 ശത മാനം പലിശ സര്‍ക്കാര്‍ സബ്സിഡി നല്‍കും.

കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെ അംഗീകാരമുള്ള 328 ടൂറിസ്റ്റ് ഗൈ ഡുകള്‍ക്ക് ഒറ്റത്ത വണ സഹായമെന്ന നിലയില്‍ 10,000 രൂപ നല്‍കാനും സം സ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. പുരവഞ്ചികളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ വരെ സഹായം നല്‍കും. പുര വഞ്ചികളിലെ കിടപ്പു മുറികളുടെ എണ്ണം കണക്കിലെടുത്ത് 80,000 മുതല്‍ ഒന്നേകാല്‍ലക്ഷംവരെയാ ണ് സഹായം.ഹോംസ്റ്റേകള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയി രുന്ന വാണിജ്യ നികുതി വീട്ടുകരമായി നിലനിറുത്താനുള്ള തീരുമാനവുംസം സ്ഥാന സര്‍ക്കാര്‍ എടുത്തു. ്സംസ്ഥാനത്തെ നൂറുകണക്കിന് ഹോംസ്റ്റേ സംരംഭ കര്‍ക്കാണ് ആശ്വാസമാകുന്നത്.

വാർത്താ സമ്മേളനത്തിൽ, ടൂറിസം സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, ടൂറിസം ഡയറക്ടർ ബാല കിരൺ ഐ.എ.എസ്, കേരള ട്രാവൽമാർട്ട് സൊ സൈറ്റി പ്രെസിഡൻറ്റ്ബേബി മാത്യു സോമതീരം, എന്നിവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്യങ്കോട് പഞ്ചായത്തിൽ 14-ാം വാർഡ്, കള്ളിക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ മംഗാരമുട്ടം ഭാഗം, കിളിമാനൂർ പഞ്ചായത്ത് 10-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17-ാം വാർ ഡിൽ തൈവിള ഭ...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു

തിരു: കരവാരം പഞ്ചായത്ത് ഒമ്പതാം വാർഡ്, വിളവൂർക്കൽ പഞ്ചായത്ത് ആറാം വാർഡ്, ഇലക മൺ പഞ്ചായത്ത് ഏഴാം വാർഡ്, അഴൂർ പഞ്ചായത്ത് മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10,11,13,16വാർഡു കൾ, കിഴുവല്ലം പഞ്ചായത്ത് മൂന്ന്, നാല്, 12 വാർഡുകൾ, പള്ളിക്കൽ പഞ്ചായത്ത് 13-ാം വാർഡ്, പ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 25 ഒക്ടോ.വരെ 9,694 പേർക്കെതിരേ നടപടി

തിരു:ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം തിരു.ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (25 ഒക്ടോ ബർ)വരെയുള്ള കണക്കനുസരിച്ച് 9,694 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണി...തുട൪ന്ന് വായിക്കുക


വിദ്യാരംഭ ചടങ്ങുകൾ: കർശന കോവിഡ് ജാഗത പാലിക്കണമെന്നു തിരു.കളക്ടർ

തിരു: ജില്ലയിൽ വിജയദശമി ദിനത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലും മറ്റു നവരാത്രി ആഘോഷങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസ. എഴുത്തിനിരുത്ത്, ബൊമ്മക്കൊലു എന്നിവ വീടുകൾക്കുളളിലോ മറ്റു സുരക്ഷിത ഇടങ്ങളിൽ മാത്രമോ...തുട൪ന്ന് വായിക്കുക


എം.സി.എ പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരു: സംസ്ഥാനത്തെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിന്റെ പ്രവേ ശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ...തുട൪ന്ന് വായിക്കുക


ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ തെറാപ്പി ക്ലാസിനു തുടക്കം

തിരു: കുടുംബശ്രീ ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ തെറാപ്പി ക്ലാസു കളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഓണ്‍ലൈ നിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാ ണെന്ന് ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് ഇതുവരെ 7,239 പേർക്കെതിരേ നടപടി

തിരു : ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്ന് (23 ഒക്ടോ ബർ )വരെയുള്ള കണക്കനുസരിച്ച് 7,239 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 378 പേർക്കെതിരേ നടപടി

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (23 ഒക്ടോബർ 2020) 378 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയ ന്ത്രണങ്ങ...തുട൪ന്ന് വായിക്കുക


വനിതാ ഐ.റ്റി.ഐ പ്രവശനം

കഴക്കൂട്ടം : വനിതാ ഐ.റ്റി.ഐയില്‍ ഈ വര്‍ഷത്തെ പ്രവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌ മെന്റ് ഒക്‌ടോബര്‍ 28, 30, നവംബര്‍ 2, 3 തീയതികളില്‍ നടത്തുമെന്ന് പ്രന്‍സിപ്പാള്‍ അറിയിച്ചു. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.womenitikazhakuttom.kerala.gov.in എന്ന ഐ.റ്റി.ഐ...തുട൪ന്ന് വായിക്കുക


മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഠിനംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്, പോത്തൻകോട് പഞ്ചായത്തിലെ ഏഴാം വാർഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ പടപ്പാറ മേഖല, 11-ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെഅഞ്ചാംവാർഡിൽ ചിറക്കോണം ഭാഗം, 17-...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു:രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെആറ്,ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖല കൾ, വിത...തുട൪ന്ന് വായിക്കുക


കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി

തിരു: രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെ ആറ്, ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10-ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11-ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖലകൾ, വ...തുട൪ന്ന് വായിക്കുക


മുഖം മിനുക്കി പൊന്മുടി ലോവര്‍ സാനിറ്റോറിയം: 2.08 കോടി മുടക്കി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി

തിരു: പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ലോവര്‍ സാനിറ്റോറിയത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലരവര്‍ഷത്തിനിടെ കേരളത്തിന്റെ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുവരെ 6,328 പേർക്കെതിരേ നടപടി

തിരു: ജില്ലയില്‍ ഒക്ടോബർ നാലു മുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം കോവി ഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങി. ഇന്ന് (22 ഒക്ടോബർ )വരെ യുള്ള കണക്കനുസരിച്ച് 6,328 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 838 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 909 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (22 ഒക്ടോബർ 2020) 838 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 909 പേർ രോഗമുക്തരായി. നിലവിൽ 9,176 പേർ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നു.ജില്ല യിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരമന സ്വദ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.