Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പിജിഡിസിഎ പരീക്ഷ നവംബറില്‍ പെരുമാതുറ എൽ.പി. സ്‌കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഹാന്‍ഡെക്‌സ് ഗാര്‍മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു പോലീസ് സ്മൃതിദിനം ആചരിച്ചു പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

ആരോഗ്യം

കൂടുതല്‍ 

തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം:33 കോടിയുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍:മാസ് കാഷ്വാലിറ്റിയും ഡിസാസ്റ്ററും നേരിടാന്‍ അടിയന്തര സംവിധാനം

17/9/2020

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണ റായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

മെഡിക്കല്‍ കോളേജിന്റെ വലിയൊരു സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അത്യാഹിതങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടുവരുന്നവര്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ ഇതിലൂടെ പരിഹാരമാകുന്നതാണ്. എയിംസ് മാതൃകയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമ കെയര്‍ സംവിധാനവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഉള്‍പ്പെടയാണ് അത്യാഹിത വിഭാഗം പ്രവര്‍ത്തനസജ്ജമാക്കി യിരിക്കുന്നത്. 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്ററും സജ്ജമാക്കുന്നതായി മന്ത്രി പറഞ്ഞു.

മനസിന് ആശ്വാസമേകാന്‍ പൂന്തോട്ടം

മെഡിക്കല്‍ കോളേജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ ന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. പഴയ സങ്കല്‍പങ്ങളൊക്കെ മാറ്റിയാണ് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. വളരെയധികം വിഷമത്തോടെയാണ് ഓരോരുത്തരും അത്യാഹിത വിഭാഗത്തിലെത്തുക. അവര്‍ക്ക് മനസിന് ആശ്വാസം പകരുന്ന തരത്തിലാണ് അത്യാഹിത വിഭാഗം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അത്യാ ഹിത വിഭാഗത്തിന് മുന്‍വശമുള്ള സ്ഥലം മനോഹരമായി ലാന്റ്‌സ്‌കേപ്പിംഗ് ചെയ്തിട്ടുണ്ട്. മെഡി ക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയാണ് 3 ലക്ഷം രൂപ ചെലവഴിച്ച് സൗന്ദര്യവത്ക്ക രണം നടത്തിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തോട് ചേര്‍ന്നുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ സംഭാവനയാണ്.

അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ട്രയാജ് സംവിധാനം

ഒരു രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചാലുടനെ അത്യാഹിതത്തിന്റെ തീവ്രതയനുസ രിച്ച് ചികിത്സ ഉറപ്പിക്കാനാണ് അത്യാധുനിക ട്രയാജ് സംവിധാനം ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ സോണുകള്‍ തിരിച്ചാണ് ചികിത്സ ഉറപ്പിക്കുന്നത്. അതീവ ഗുരുതരാവസ്ഥ യിലെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ റെഡ് സോണിലേക്കും ഗുരുതരമാ യിട്ടുള്ളത് യെല്ലോ സോണിലേക്കും അത്ര വലിയ പ്രശ്‌നമില്ലാത്ത രോഗികളെ ഗ്രീന്‍ സോണിലേ ക്കും വിടുന്നു. റെഡ് സോണിലയ്ക്കുന്നവരെ അടിയന്തര പരിശോധന നടത്തി പ്രാഥമിക എയര്‍ വേ, ബ്രീത്തംഗ്, സര്‍ക്കുലേഷന്‍ എന്നിവ ഉറപ്പ് വരുത്തി ഐ.സി.യു.വിലേക്കോ ഓപ്പറേഷന്‍ തീയറ്ററിലേക്കോ വാര്‍ഡിലേക്കോ മാറ്റുന്നു. എന്താണ് രോഗിയുടെ അവസ്ഥയെന്നറിഞ്ഞ് അടിയ ന്തര ചികിത്സ ഉറപ്പു വരുത്തി ട്രീറ്റ്‌മെന്റ് പ്ലാനുണ്ടാക്കിയാണ് ഓരോ സോണിലേയും രോഗിയെ മാറ്റുന്നത്. റെഡ് സോണില്‍ 12 രോഗികളേയും യെല്ലോ സോണില്‍ 62 രോഗികളെയും ഗ്രീന്‍ സോണില്‍ 12 രോഗികളേയും ഒരേ സമയം ചികിത്സിക്കാനാവും. അപകടാവസ്ഥ മാറിയശേഷം തുടര്‍ന്നുളള ചികിത്സയ്ക്ക് അതാത് ചികിത്സാവിഭാഗങ്ങള്‍ രോഗിയുടെ പരിചരണം ഏറ്റെടുക്കു ന്നതാണ്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ 9 മെഡിക്കല്‍ തീവ്രപരിചരണ കിടക്കകളും 8 സര്‍ജിക്കല്‍ തീവ്രപരിചരണ കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം

അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിന്റെ പോരായ്മ പലപ്പോഴുംചികിത്സ യ്ക്ക് കാലതാമസമെടുക്കാറുണ്ട്. ഇത് മനസിലാക്കി ഇവയെല്ലാം ഏകോപിച്ചൊരു ചികിത്സാ സമ്പ്രദായം ലഭ്യമാക്കാനാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി ആരംഭിച്ചത്. അന്തര്‍ ദേശീയ നിലവാരത്തിലുള്ള മാനദണ്ഡത്തിലും ഇപ്പോഴത്തെ എമര്‍ജന്‍സി മെഡിസിന്‍ ഗൈഡ്‌ ലൈനും അനുസരിച്ചാണ് എയിംസ് മാതൃകയില്‍ അത്യാധുനിക എമര്‍ജി മെഡിസിന്‍ വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ട്രോമയും പല സ്ഥലങ്ങളിലുള്ള മറ്റ് എമര്‍ജന്‍സികളായ കാര്‍ഡിയാക്, സ്‌ട്രോക്ക്, ബേണ്‍സ് എന്നിവയും ഒരേക്കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഡിയോ ളജി സെന്റര്‍, സ്‌ട്രോക്ക് സെന്റര്‍, ട്രോമ സെന്റര്‍ എന്നിവ വെവ്വേറെ സജ്ജീകരിച്ചിട്ടുണ്ട്. എമര്‍ജന്‍ സി മെഡിസിന്‍ വിഭാഗത്തിന് മാത്രമായി 106 തസ്തികകളാണ് സൃഷ്ടിച്ചത്. മറ്റ് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും അത്യാഹിത വിഭാഗത്തില്‍ ഓണ്‍ കോളിംഗ് ലഭ്യമാക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

അത്യാധുനിക ട്രോമ സെന്റര്‍

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, ട്രോമാകെയര്‍ സംവിധാനം എന്നിവയുള്‍പ്പെട്ട സമഗ്ര ട്രോമാകെയര്‍ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ അത്യാധുനിക ട്രോമ കെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനമൊരിക്കിയിട്ടുള്ളത്. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണ ത്തോടെ ലെവല്‍ 2 സംവിധാനമുള്ള ട്രോമ കെയര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടും അലയാതെ അപകടത്തില്‍പ്പെട്ടവര്‍ക്ക് അപകടത്തിന്റെ തീവ്രതയനുസരിച്ച് വിദഗ്ധ ചികിത്സ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മുഖേന ലഭ്യമാക്കുന്നു. പുതിയ അത്യാഹിത വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ക്കുള്ള ജീവന്‍ രക്ഷാ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുളളവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്. ബേസിക്ക് ലൈഫ് സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് ക്രിട്ടിക്കല്‍ ലൈഫ് സപ്പോര്‍ട്ട്, എമര്‍ജന്‍സി കാര്‍ഡിയാക്ക് ലൈഫ് സപ്പോര്‍ട്ട്, മികച്ച സ്‌ട്രോക്ക് പരിചരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു പരിശീലനം.

കാര്‍ഡിയോളജി സെന്റര്‍

ഹൃദ്രോഗവുമായി വരുന്ന രോഗികള്‍ക്ക് അല്‍പംപോലും കാലതാമസമില്ലാതെ ചികിത്സ ഉറപ്പാ ക്കാന്‍ നിലവിലെ കാര്‍ഡിയോളജി സംവിധാനം ഉപയോഗപ്പെടുത്തി അത്യാഹിത വിഭാഗത്തോട് ബന്ധിപ്പിച്ചിട്ടുണ്ട്. കാര്‍ഡിയാക് ചികിത്സയ്ക്ക് ആവശ്യമുള്ള അത്യാധുനിക സംവിധാനങ്ങള്‍ കാര്‍ഡിയോളജി സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്. ഹൃദയാഘാതവുമായി വരുന്നവര്‍ക്ക് ത്രോം ബോലൈസിസ്, പ്രൈമറി ആന്‍ജിയോ പ്ലാസ്റ്റി തുടങ്ങിയവ ചെയ്യുവാനുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സമഗ്ര സ്‌ട്രോക്ക് സെന്റര്‍

തലച്ചോറിന്റെ അറ്റാക്കായ സ്‌ട്രോക്ക് അഥവാ പക്ഷാഘാതംബാധിച്ചവര്‍ക്ക് അടിയന്തിരചികിത്‌സാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്‌ട്രോക്ക് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്‌ട്രോക്ക് സെന്ററിനെ സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിരുന്നു. സ്‌ട്രോക്ക് കാത്ത് ലാബ് ഉള്‍പ്പെടെ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഈ സെന്റ റില്‍ ഒരുക്കുന്നത്. സ്‌ട്രോക്ക് കാത്ത് ലാബ്, ഐസിയു, സിടി ആഞ്ചിയോഗ്രാം എന്നിവ സ്ഥാപി ച്ചു വരുന്നു. നൂറോളജി വിഭാഗം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവുമായി സഹകരിച്ചാണ് സ്‌ട്രോക്ക് സെന്റര്‍ പ്രവര്‍ത്തിക്കുക.

മാസ് കാഷ്വാലിറ്റി & ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്

പെട്ടൊന്നൊരു അത്യാഹിതം സംഭവിച്ച് ധാരാളം പേര്‍ ഒരുമിച്ചെത്തിയാല്‍ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ജീവന ക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ സപ്പോര്‍ട്ടോടുകൂടിയ 120 കിടക്കകളാണ് ഒബ്‌സര്‍വേഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്. വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.

പരിശോധനയ്ക്കായി അലയേണ്ട

അത്യാഹിത വിഭാഗത്തിനോട് അനുബന്ധമായി ഡിജിറ്റല്‍ എക്‌സറേ, എം.ആര്‍.ഐ., സി.ടി. സ്‌കാന്‍, അള്‍ട്രാസൗണ്ട്, പോയിന്റ് ഓഫ് കെയര്‍ ലാബ്, ഇ.സി.ജി തുടങ്ങിയ അടിയന്തിര പരി ശോധനകളെല്ലാം തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ നഴ്‌സിംഗ് സ്റ്റേഷന്‍,ലാബ്,ഫാര്‍മസി, എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഓപ്പറേഷന്‍ തീയറ്ററും ഐസിയുവും

അടിയന്തര ശസ്ത്രക്രിയയ്ക്കായി എല്ലാവിധ നൂതന സംവിധാനങ്ങളോടു കൂടിയ 5 ഓപ്പറേഷന്‍ തിയേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സര്‍ജറി, ന്യൂറോ, ഓര്‍ത്തോ, പ്ലാസ്റ്റിക്, സെപ്റ്റിക് വിഭാഗ ങ്ങളിലായി ഏറ്റവും നൂതനമായ നെഗറ്റീവ് പ്രഷര്‍ സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 10 കിടക്കകളോട് കൂടിയ ട്രാന്‍സിറ്റ് ഐ.സി.യു.വും 8 കിടക്കകളോട് കൂടിയ കാഷ്വാല്‍റ്റി ഐ.സി.യുവും സജ്ജമാണ്. 21 വെന്റിലേറ്റേറുകളും, മള്‍ട്ടിപാരാമീറ്റര്‍ മോണിറ്ററുകള്‍, ഡിഫി ബ്രിലേറ്ററുകള്‍, ഹൈഡ്രോളിക് ട്രോളി, മൊബൈല്‍ കിടക്കകള്‍ എന്നീ രോഗീപരിചരണ സംവി ധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പത്തും, അമ്പതും കിടക്കകള്‍ ഉളള രണ്ട് ട്രാന്‍സിറ്റ് വാര്‍ഡുകളും തയ്യാറാക്കി.

ഗ്രീന്‍ സോണ്‍ ഒബ്‌സര്‍വേഷന്‍

അടിയന്തര ചികിത്സ ആവശ്യമില്ലാതെ ഗ്രീന്‍ സോണ്‍ മുഖേന വരുന്ന രോഗികളെ നിരീക്ഷിക്കു ന്നതിനായി ശശീതരൂര്‍ എംപി അനുവദിച്ച വിശ്രമ കേന്ദ്രം നവീകരിച്ച് സൗകര്യമൊരുക്കിയി ട്ടുണ്ട്. ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

ഗതാഗതക്കുരുക്കഴിക്കാന്‍ റോഡ്

മാസ്റ്റര്‍ പ്ലാനിന്റെ ആദ്യഘട്ടമായി അനുവദിച്ച 58 കോടി രൂപയില്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തി ലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയായി നിലവിലെ അത്യാഹിത വിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാവുന്നതാണ്. ആമ്പുലന്‍സുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാര്‍ക്കിംഗ് സൗക ര്യവും ഒരുക്കുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് : തിരുവനന്തപുരത്ത് ആക്ടീവ് രോഗികളുടെ എണ്ണവും കുറയുന്നു

തിരു: ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ രോഗം സ്ഥിരീകരിച്ചു ചികിത്സ യിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്. ഇതിനൊപ്പമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നത്. ജി...തുട൪ന്ന് വായിക്കുക


കോവിഡ് 19:മലപ്പുറം ജില്ലയില്‍ 832 പേര്‍ക്ക് രോഗമുക്തി 668 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 21) 832 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗ മുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 33,374 പേരാണ് ജില്ല യില്‍ രോഗമുക്തി നേടിയത്. അതേസമയം 668 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിര...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു:373 പേർക്ക് രോഗമുക്തി

പാലക്കാട് : ജില്ലയിൽ ഇന്ന്(ഒക്ടോബർ 21) 417 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേർ എന്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 657 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 705 പേർക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (21 ഒക്ടോബർ 2020) 657 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 705 പേർ രോഗമുക്തരായി. നിലവിൽ 9252 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം കരിങ്ക...തുട൪ന്ന് വായിക്കുക


ഇന്ന് ബുധനാഴ്ച 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6839 പേര്‍ രോഗമുക്തി നേടി;ചികിത്സ യിലുള്ളവര്‍ 93,425; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,67,082

തിരു: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആല പ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526,...തുട൪ന്ന് വായിക്കുക


മൂന്ന് ആശുപത്രികളില്‍ കൂടി ഐസിയു;ഇഎസ്‌ഐയ്ക്ക് 11.73 കോടിയുടെ വികസനപദ്ധതി

തിരു: മൂന്ന് ഇഎസ്‌ഐ ആശുപത്രികളില്‍ അഞ്ച് കിടക്കകള്‍ വീതമുള്ള ലെവല്‍ ഒന്ന് തീവ്രപരി ചരണ യൂണിറ്റ് ഉള്‍പ്പെടെ 11.73 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തോട്ടട, പാലക്കാട്, മുളങ്കുന്നത്...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7375 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,922; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,60,243

തിരു: കേരളത്തില്‍ ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, ക...തുട൪ന്ന് വായിക്കുക


എസ് എം എ ചികിത്സയില്‍ നിര്‍ണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗ ചികിത്സയില്‍ നിര്‍ണ്ണായകമായമാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീന്‍തെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റര്‍ മി...തുട൪ന്ന് വായിക്കുക


വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍

വായു മലിനീകരണം കൊവിഡ് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍. ഇത് ആളു കളെ കൊവിഡ് 19 ലേക്ക് കൂടുതല്‍ ഇരയാക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൊവിഡ് വന്ന് ഭേദ മായവര്‍ക്കും പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. മ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കല്‍ കോളേജില്‍ അത്യാധുനിക പരിശോധന സംവിധാനങ്ങള്‍:ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം:ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പ്രവര്‍ ത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം ഒക്‌ടോ. 20-ാം തീയതിരാവിലെ 10 മണിക്ക് മുഖ്യമന്ത്രിപിണറായി വിജയന്‍ നിര്‍വ...തുട൪ന്ന് വായിക്കുക


കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 7469 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 92,731

തിരു: കേരളത്തില്‍ തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രി പിണ റായി വിജയന്‍ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം ...തുട൪ന്ന് വായിക്കുക


ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയില്‍ പള്‍മോണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി മിതമായ നിരക്കില്‍ നിന്‍ഡാനിബ് പുറത്തിറക്കുന്നു

കൊച്ചി: ഗവേഷണാധിഷ്ഠിത ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂ ട്ടിക്കല്‍സ് പള്‍മണറി ഫൈബ്രോസിസ് ചികിത്സയ്ക്കായി ഇന്ത്യയില്‍ നിന്‍ഡാനിബ് (നിന്റെഡാ നിബ് 100, 150 മില്ലിഗ്രാം കാപ്സ്യൂളുകള്‍) പുറത്തിറക്കി. ശ്വാസകോശരോഗ ചികിത്സയിലെ...തുട൪ന്ന് വായിക്കുക


തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍

സമ്മര്‍ദ്ദം, വിശ്രമമില്ലാതെ ജോലിചെയ്യുക, സൈനസ് പ്രശ്‌നങ്ങള്‍, മൈഗ്രേയ്ന്‍, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണ ങ്ങള്‍. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേയ്ന്‍. സ്...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8410 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 95,200; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,45,399

തിരു: കേരളത്തില്‍ ഞായറാഴ്ച 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 8410 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ള വര്‍ 95,200; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,45,399 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയില്‍ രോഗമുക്തി 718, കോവിഡ് 656

കൊല്ലം ജില്ലയില്‍ 718 പേര്‍ രോഗമുക്തരായി. 656 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 651 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.