Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായിലഭിച്ചു

വിദ്യാഭ്യാസം

കൂടുതല്‍ 

ഇന്ത്യയിലും, വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്‌സുകളുമായി ഐസിറ്റി അക്കാദമിയും നോര്‍ക്ക റൂട്ട്‌സും

16/9/2020

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ),ഫുള്‍ സ്റ്റാക്ക് ഡെവല പ്പര്, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, യെസ്റ്റന്‍ഡഡ് റിയാലിറ്റി എന്നീ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്.പ്രവേശനപരീക്ഷ യുടെ അടിസ്ഥാനത്തില്‍ ഈ കോഴ്‌സുകള്‍ക്ക് കോഴ്‌സ് ഫീസിന്റെ 75% സ്‌കോളര്‍ഷിപ്പ് നോര്‍ക്ക റൂട്‌സ് വഴി ലഭ്യമാകുന്നതായിരിക്കും.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റ്റിസിഎസ് (TCS) അയോന്‍ ഇന്റേണ്‍ഷിപ്പും ലഭ്യ മാണ്. 350 മുതല്‍ 400 മണിക്കൂര്‍ വരെയാണ് വിവിധ കോഴ്‌സുകളുടെ ദൈര്‍ഘ്യം.ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മാറിയ കാലഘട്ടത്തില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൂതന സാങ്കേതികവിദ്യ കോവിഡ് 19 മൂലം തൊഴില്‍നഷ്ടപ്പെട്ടവിദേശമലയാളി കള്‍ക്കും, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.

ലൈവ് ക്ലാസുകള്‍, റെക്കോര്‍ഡ് ചെയ്ത പാഠ്യഭാഗങ്ങള്‍, സംശയ നിവാരണത്തിനുള്ള സൗകര്യ ങ്ങള്‍, പഠന പുരോഗതി വിലയിരുത്തുന്ന പരീക്ഷകള്‍, നൈപുണ്യ വികസനത്തിന് ഉതകുന്ന ജീവിതഗന്ദിയായ പ്രൊജക്റ്റുകള്‍, കൂടുതല്‍ റഫറണ്‍സിന് ഉതകുന്നപഠനസാമഗ്രികള്‍എന്നിവയും ഐസിടി അക്കാദമി ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റഫോം വഴി ലഭ്യമാണ്. ഈ പ്രത്യേകതകള്‍ മൂലം ലോകത്ത് എവിടെയിരുന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാവുന്നതാണ്. അതോടൊപ്പം കോഴ്‌സിലുടനീളം വിദഗ്ധരുടെ സാനിധ്യം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതാണ്.

റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന് 17,900 രൂപയും, ഫുള്‍സ്റ്റാക്ക് ഡെവലപ്പറിന് 17,900രൂപയും, ഡാറ്റാ സയന്‍സ് & അനലിറ്റിക്‌സിന് 25000 രൂപയും സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് 22000 രൂപയും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് 17900 രൂപയും വെര്‍ച്ച്വല്‍ റിയാലിറ്റിക്ക് 24300 രൂപയുമാണ് കോഴ്‌സ് ഫീസ് (നികുതികള്‍ പുറമെ).

പ്രവേശന പരീക്ഷ ഒക്ടോബര്‍ 15 ന് നടക്കും. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പായി https://ictkerala.org/course-registration/ എന്ന വെബ്‌സൈറ്റ് വഴി ലഭിക്കണം. ക്ലാസുകള്‍ ഒക്ടോബര്‍ 27 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-0471-27008/11/12/13, 8078102119.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും ധാരണ പത്രം ഒപ്പുവെച്ചു

തിരു: സര്‍ക്കാര്‍ പങ്കാളിത്തമുള്ള സാമൂഹിക സംരംഭമായ ഐസിറ്റി അക്കാദമിയും ബാംഗ്ലൂര് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ് എഡ്ജ്‌വാര്‍സിറ്റിയും (EdgeVarsity Learning Systsem) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യുവാക്കളുട...തുട൪ന്ന് വായിക്കുക


മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15

കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനം: പരീക്ഷപ്പേടി അകറ്റാന്‍ വീഡിയോ തയ്യാറാക്കും

കണ്ണൂർ : പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ പേടി അകറ്റുന്നതിന് സ്‌കൂളുകള്‍ക്ക് പ്രത്യേക വീഡിയോ തയ്യാറാക്കി നല്‍കാന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പഠന കാലത്ത് വിദ്യാര്‍ഥികളിലെ പരീക്ഷ പേടി മാറ്റുന്നതിനുള്ള കൗണ്‍സലിംഗും, ഇംഗ്...തുട൪ന്ന് വായിക്കുക


ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജ...തുട൪ന്ന് വായിക്കുക


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരു: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ല...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഖാദി ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ക്കായിഓണ്‍ലൈന്‍ ക്വിസ് മത്സരം

തിരു: ഗാന്ധിജയന്തിയുടെ ഭാഗമായി കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2020 എന്ന് പേരിട്ടിരിക്കുന്ന മത്സരം ഡോക്ടര്‍ ജി എസ് പ്രദീപ് നയിക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥ...തുട൪ന്ന് വായിക്കുക


പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ മഞ്ചാടിക്കുടാരം തുറന്നു

തിരു: സാമൂഹ്യഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കുടാരത്തിന് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചാ യത്തില്‍ തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനോട് ചേര്‍ന്ന...തുട൪ന്ന് വായിക്കുക


എം എസ് ഇ എൻ ടി യ്ക്ക് ഒന്നാം റാങ്ക് ഡോ നിഖിലാ രാജേന്ദ്രന്

(ചിത്രം: ഡോ നിഖിലാ രാജേന്ദ്രൻ) തിരു: കേരള ആരോഗ്യ സർവകലാശാല 2020ൽ നടത്തിയ പി ജി പരീക്ഷയിൽ എം എസ് ഇ എൻ ടി യ്ക്ക് തിരു. മെഡിക്കൽ കോളേജിന് ഒന്നാം റാങ്ക്. കൊല്ലം കാഞ്ഞാവെളി മാലതിയിൽകെ.കെ രാജേന്ദ്രൻ - പി ജെ ശശികലയുടെയും മകളും ഡോ വിഷ്ണു ആനന്ദിൻ്റെ ഭാര്യയുമ...തുട൪ന്ന് വായിക്കുക


ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് അനുവദിച്ചു

പെരിന്തല്‍മണ്ണ: നിയോജകമണ്ഡലത്തിലെ ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് വാങ്ങിക്കുന്നതിന് 9.38 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. 2019-20 വര്‍ഷ ത്തെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പുകള്‍ വാങ്ങ...തുട൪ന്ന് വായിക്കുക


വിദ്യാർഥികൾക്ക് തമിഴ്നാട്ടിൽ പരീക്ഷ എഴുതാൻ യാത്രാനുമതി

പാലക്കാട്:ജില്ലയിൽ നിന്ന് തമിഴ്നാട്ടിൽ പോയി പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡി.ബാലമുരളി യാത്രാനുമതി നൽകി ഉത്തരവിട്ടു.ഇത്തരത്തിൽപരീക്ഷയെഴുതുന്നതിനുള്ള അനുമതിക്കായി നിരവധി വിദ്യാർത്ഥികൾ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് നട...തുട൪ന്ന് വായിക്കുക


സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതി ല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടു...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം

മലപ്പുറം : വീട്ടിലിരുന്ന് വിദേശഭാഷകള്‍ പഠിക്കാന്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവ സരം നല്‍കുന്നു. 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബിക് തുടങ്ങിയ വിദേശ ...തുട൪ന്ന് വായിക്കുക


പിജി,ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പ് പ്രഖ്യാപിച്ചു

തിരു: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മികച്ച അക്കാദമിക് പഠനം ഉറപ്പുവരുത്താന്‍ വിദ്യാര്‍ ത്ഥികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിഫെലോ ഷിപ്പ് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര ബിരുദ,ഗവേഷണവിദ്യാര്‍ത്ഥികള...തുട൪ന്ന് വായിക്കുക


ടൈ ഗ്ലോബൽ മത്സരത്തിൽ നടക്കാവ് ഗവൺമെന്റ് സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്: ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടൈ യങ് എന്റർ പ്രണേഴ്‌സ് ബിസിനസ് പ്ലാൻ അന്താരാഷ്ട്ര മത്സരത്തിൽ ടൈ കേരളയെ പ്രതിനിധീകരിച്ച് കോഴി ക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫൈനലിൽ എത്തി. ലോക മെമ്പാടുമുള്ള 23 ടീമുകളിൽ ...തുട൪ന്ന് വായിക്കുക


ഡാറ്റ സയന്‍സസ് ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സില്‍ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം

കൊച്ചി: ശിവ് നാഡാര്‍ സര്‍വകലാശാലയില്‍ ഡാറ്റ സയന്‍സസ് ആന്‍ഡ് അനലിറ്റിക്‌സ് ഫോര്‍ ബിസിനസ് (ഡി.എസ്.എ.ബി) എന്ന പുതിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കു ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഡൊമെയ്ന്‍ പരിജ്ഞാനവും സാങ്കേതിക നൈപുണ്യവും ലഭിക്കുന്നതി നുള്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.