Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ശിവഗിരി സന്ദർശിച്ചു ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ്ണകുംഭമേള നടന്നു കഹോ പുരസ്കാരം കൊച്ചി അമൃതക്ക്

കായികം

കൂടുതല്‍ 

ഡിപി വേള്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

14/9/2020

കൊച്ചി: ഡി.പി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളി യായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കു ന്നതിന് ഡിപി വേള്‍ഡിന്റെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്തും. ഐപിഎല്‍ ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റാന്‍ ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. യുഎഇയിലേ ക്കുള്ള ട്രെയിനിങ് ഗിയറുകളുടെയും മാച്ച് കിറ്റുകളുടെയും സമയബന്ധിതമായി ഡെലിവറി ഡിപി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പരസ്പരം സഹകരിച്ച് ഉറപ്പാക്കും.

ഗോള്‍ഫ്, ഫോര്‍മുല വണ്‍ എന്നിവ ഉള്‍പ്പെടെയുള്ള ഡിപി വേള്‍ഡിന്റെ അന്താരാഷ്ട്ര കായിക പങ്കാളിത്ത പോര്‍ട്ട്‌ഫോളിയോയിലേക്ക് ക്രിക്കറ്റിനെ കൂടി എത്തിച്ചിരിക്കുകയാണ് ആര്‍സിബി യുമായുള്ള പുതിയ പങ്കാളിത്തം. ഡിപി വേള്‍ഡ് ടൂര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സറും യൂറോപ്യന്‍ ടൂറിന്റെ ആഗോള പങ്കാളിയുമാണ് നിലവില്‍ ഡിപി വേള്‍ഡ്. യൂറോപ്യന്‍ ഗോള്‍ഫ് ഐക്കണ്‍ ഇയാന്‍ പോള്‍ട്ടര്‍റാണ് ഡിപി വേള്‍ഡിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍. ഈ വര്‍ഷം ആദ്യം റെനോയുമായുള്ള പങ്കാളിത്തവും ഡിപി വേള്‍ഡ് പ്രഖ്യാപിച്ചിരുന്നു. റെനോ ഡിപി വേള്‍ഡ് എഫ് വണ്‍ ടീമിന്റെ ടൈറ്റില്‍ പാര്‍ട്ണറും ഔദ്യോഗിക ലോജിസ്റ്റിക് പാര്‍ട്ണറുമാണ് ഡിപി വേള്‍ഡ്.

ആര്‍സിബിയുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ വിപണിയോടുള്ള ഡിപി വേള്‍ഡിന്റെ പ്രതിബദ്ധ തയെ കൂടുതല്‍ കൂട്ടിയുറപ്പിക്കുന്നതാണ്. ഇന്ത്യയിലെ മൊത്തം കണ്ടെയ്‌നര്‍ വ്യാപാരത്തിന്റെ നാലിലൊന്നും ഡിപി വേള്‍ഡാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു പ്രമുഖ ലോജിസ്റ്റിക് കമ്പനി യായ ട്രാന്‍സ് വേള്‍ഡിനെ ഏറ്റെടുക്കുന്നതിലും കമ്പനി സമീപകാലത്ത് നിക്ഷേപം നടത്തിയി രുന്നു. ഈ നിക്ഷേപം ഇന്ത്യയിലെ ഡിപി വേള്‍ഡിന്റെ ലോജിസ്റ്റിക്‌സ് പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തി.

സ്‌പോര്‍ട്‌സ് ബിസിനസ്സിലെ ഡിപി വേള്‍ഡിന്റെ കഴിവുകളെ ഉയര്‍ത്തിക്കാട്ടുന്നതാണ് ആര്‍സി ബിയുമായുള്ള പങ്കാളിത്തം. ആഗോള കായിക ഇനങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഗോള വിപണികളിലുടനീളം സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ക്കായി ചടുലവും പ്രതികരിക്കുന്ന തുമായ വിതരണ ശൃംഖല പരിഹാരങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയുമാണ് ഡിപി വേള്‍ഡ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി പങ്കുചേരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഈ വര്‍ഷ ത്തെ ടൂര്‍ണമെന്റിലെ അധിക ലോജിസ്റ്റിക് സങ്കീര്‍ണ്ണതകള്‍ കണക്കിലെടുക്കുമ്പോള്‍, ആര്‍സിബി യെ പിന്തുണയ്ക്കുന്നതിന് ഞങ്ങളുടെ ആഗോള ലോജിസ്റ്റിക് അനുഭവം പ്രയോജനപ്പെടുത്താന്‍ ഡിപി വേള്‍ഡിലൂടെ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഡിപി വേള്‍ഡ് സബ്‌കോണ്ടന്റ് സിഇഒയും എംഡി യുമായ റിസ്വാന്‍ സൂമര്‍ പറഞ്ഞു.

ലോജിസ്റ്റിക്‌സിലെ ആഗോള മുന്‍നിരക്കാരെന്ന നിലയില്‍, യിഎഇയില്‍ ടൂര്‍ണമെന്റ് കളിക്കാന്‍ തയ്യാറെടുക്കുന്ന തങ്ങളുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കുന്നതിന് വേണ്ടി ഡിപി വേള്‍ഡ് ധാരാളം അനുഭവങ്ങളും മൂല്യങ്ങളും നല്‍കുന്നുണ്ടെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല പറഞ്ഞു. സെപ്റ്റംബര്‍ 19 മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കും. സെപ്റ്റംബര്‍ 21 സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകണ്ണൂര്‍ ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും

കണ്ണൂര്‍: ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം പരിയാരം മെഡിക്കല്‍ കോളജില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മാണത്തി ന് അംഗീകാരം ലഭിച്ചു. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ...തുട൪ന്ന് വായിക്കുക


ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഏഴു വര്‍ഷത്തെ വില ക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നില വിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങ...തുട൪ന്ന് വായിക്കുക


ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം

ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പിച്ചാണ് നവോമി ഒസാക രണ്ടാം തവണ കിരിടം ചൂടുന്നത്.സ്‌കോര്‍: 1-6,6-3,6-3. ...തുട൪ന്ന് വായിക്കുക


താരങ്ങള്‍ ഉയര്‍ന്നുവരും:കാസര്‍കോട്ടെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേ ഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ന...തുട൪ന്ന് വായിക്കുക


യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി

ന്യൂയോർക്ക്‌ : ലോക ഒന്നാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി. മത്സരത്തിനിടെ പോയിന്റ്‌ നഷ്‌ടമായ നിരാശയിൽ പന്തടിച്ചത്‌ വനിതാ ലൈൻ ജഡ്‌ജിന്റെ ദേഹത്ത്‌ തട്ടിയതിനെ തുടർന്നാണ്‌ നടപടി. നാലാം റൗണ്ടിലെത്തിയ സെർബിയ ക്കാരന...തുട൪ന്ന് വായിക്കുക


കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല

(‌ കളിക്കാരെല്ലാം എത്തിയിട്ടും മെസി കോവിഡ്‌ പരിശോധനയ്‌ക്ക് വരാതായ തോടെ നിരാശനായി റോഡിൽ ഇരിക്കുന്ന കുഞ്ഞാരാധകൻ) നൗകാമ്പ്‌ : ബാഴ്‌സലോണയിൽ പ്രതിസന്ധികൾക്ക്‌ അയവില്ല. പ്രീ സീസണിന്‌ മുന്നോടിയായി കളിക്കാർക്ക്‌ നടത്തിയ കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി...തുട൪ന്ന് വായിക്കുക


രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇരുപത്തിമൂന്നുകാര നായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. പുണെ സിറ്റി, ഹൈദരാബാദ്‌ എഫ്‌സി ടീമുകൾ ക്കായി കളിച്ചു. 2013ൽ ബി സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015ൽ ഇന്ത്യ അണ്ടർ 19 ട...തുട൪ന്ന് വായിക്കുക


ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

പാലക്കാട് : ജില്ലയിലെ ഗവ. കോളേജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദകോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് (ബി.എ./ബി.കോം./ബി.എസ്.സി. - ഓരോ സീറ്റു വീതം) പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് ...തുട൪ന്ന് വായിക്കുക


പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട്‌ മുന്നിൽ

സതാംപ്‌ടൺ : പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഇംഗ്ലണ്ട്‌ നാലിന്‌ 184 റൺ എന്ന നിലയിലാണ്‌. സാക്‌ ക്രോലിയും (97) ജോസ്‌ ബട്‌ലറുമാണ്‌ (24) ക്രീസിൽ. തുടക്കം പതറിയ ഇംഗ്ലീഷുകാരെ ക്രോലിയാണ്‌ കരകയറ്റിയത്‌...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന് ഗോവ വേദിയാകും

ഫത്തോർദ : ഇന്ത്യൻ സൂപ്പർലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന്‌ നവംബർ 21 മുതൽ മാർച്ച്‌ 21വരെ ഗോവ വേദിയാകും. മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ കളി. കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല.കോ വിഡ്‌ പ്രതിസന്ധി കാരണമാണ്‌ ഐഎസ്‌എൽ ഒരു നഗരത്തിലായി നടത്തുന്നത്‌. ...തുട൪ന്ന് വായിക്കുക


സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി

മുംബൈ : സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി.ഉത്തർപ്രദേശിലെ ഗാസിയാ ബാദിൽനിന്നുള്ള മുപ്പത്തിമൂന്നുകാരൻ 13 ‌വർഷം ഇന്ത്യക്കായി കളിച്ചു. മധ്യനിര ബാറ്റ്‌സ്‌മാനായും മികച്ച ഫീൽഡറായും തിളങ്ങി. 2011ൽ ധോണിക്കൊപ്പം ഏകദിനലോക കപ്പും 2013ൽ ചാമ്പ്...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല. ഗൃഹപാഠങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയ വിദ്യാർഥിയെപ്പോലെ. ഇനി ചെയ്‌തുതീർക്കാൻ ഒന്നുമില്ലെന്ന പരിപൂർണ ബോധ്യത്തോടെ‌ മടക്കം. യുഎഇയിൽ ഐപിഎലിന്റെ പുതിയ സീസണിന്‌ കൊടിയേറുമ്പോൾ, വീണ്ടും കഴിവുതെളിയിച്ച്‌ ഇന്ത്യൻ ട...തുട൪ന്ന് വായിക്കുക


യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം

ബെർലിൻ: യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ആദ്യ കളി മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയയും തമ്മിലാണ്‌ . രാത്രി 12.30ന്‌ സോണി ടെൻ 2വിൽ കാണാം. ജർമനിയിലാണ്‌ സെമി, ഫൈനൽ മത്സരങ്ങൾ. ...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി

ന്യൂഡൽഹി: ഒക്‌ടോബറിലും നവംബറിലുമായി നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ അടുത്ത വർഷത്തേക്കാണ്‌ മത്സ രങ്ങൾ മാറ്റിയത്‌. ഏഷ്യയിലെ എല്ലാ കളികളും നീട്ടി‌. ഒക്‌ടോബർ എട്ടിന്‌ ഖത്തറുമായും നവംബർ 12ന...തുട൪ന്ന് വായിക്കുക


മലപ്പുറം ഗവ.കോളജില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം

മലപ്പുറം: ഗവ.കോളജില്‍ 2020-21 വര്‍ഷത്തില്‍ ബിരുദപ്രവേശനത്തിന് സ്‌പോര്‍ ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍രജിസ്‌ട്രേ ഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യുടെ പകര്‍പ്പ് സഹിതം ഓഗസ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.