Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു ചെറുവയ്ക്കല്‍(ആല്‍ത്തറ ജംങ്ഷന്‍ പ്രദേശം) കണ്ടെയിന്‍മെന്റ് സോണായി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ

വിനോദ സഞ്ചാരം

കൂടുതല്‍ 

ഹൗസ് ബോട്ടുകള്‍ക്ക് 1.20 ലക്ഷം രൂപ വരെയും, ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പതിനായിരം രൂപയും ടൂറിസം വകുപ്പ് ഒറ്റത്തവണ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

12/9/2020

തിരു: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിശ്ചലാവസ്ഥയിലായ ഹൗസ് ബോട്ട് മേഖലയെ സംര ക്ഷിക്കാനും, തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക സഹായ പദ്ധതി. ഓരോ ടൂറിസ്റ്റ് ഗൈഡിനും പതിനായിരം രൂപ വീതം ഒറ്റത്തവണ സാമ്പത്തിക സഹായം സംസ്ഥാന ടൂറിസം വകുപ്പ് നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കേരള ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 251 ടൂറിസ്റ്റ് ഗൈ ഡുകള്‍ക്കും, ഇന്ത്യാ ടൂറിസത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 77 ടൂറിസ്റ്റ് ഗൈഡുകള്‍ ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ആകെ 328 ടൂറിസ്റ്റ് ഗൈഡുകള്‍ക്കാണ് സഹായം ലഭിക്കുക യെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 32,80,000/- രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയി ട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റീജിയണ്‍, ലോക്കല്‍, സ്റ്റേറ്റ് ലെവല്‍ ഗൈഡുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കോവിഡ് 19 കാരണം പൂര്‍ണ്ണമായി നിശ്ചലാവസ്ഥയിലായ ഹൗസ് ബോട്ട് മേഖലയെസംരക്ഷിക്കു ന്നതിനായി ഒറ്റത്തവണ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് പ്രഖ്യാപിച്ചത്. കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റ് എന്ന നിലയിലാണ് ഈ സാമ്പത്തിക സഹായം അനുവദിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേ ന്ദ്രന്‍ പറഞ്ഞു. മൂന്ന് വിഭാഗങ്ങളിലായി 80,000/-, 1,00,000/-, 1,20,000/- എന്നിങ്ങനെയാണ് സഹായം നല്‍കുന്നത്. മുറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ടുകളെ സാമ്പത്തിക സഹായത്തിനായി തരം തിരിച്ചിരിക്കുന്നത്. ഇതിനായി നവംബര്‍ 30-ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ഏകദേശം ആയിരം ഹൗസ് ബോട്ടു കള്‍ക്ക് സഹായം ലഭ്യമാക്കാനാകും. 10 കോടിയോളം രൂപ ഇതിന് വേണ്ടി വരുമെന്നാണ് കണ ക്കാക്കുന്നത്. തുറമുഖ വകുപ്പില്‍ നിന്നും വാലിഡ് രജിസ്ട്രേഷന്‍ ഉള്ള ഹൗസ് ബോട്ടുകള്‍ക്കാകും സാമ്പത്തിക സഹായം നല്‍കുക. ടൂറിസം സംരംഭകര്‍ക്കും, തൊഴിലാളികള്‍ക്കും മുന്‍പ് 455 കോടിയുടെ വായ്പാ സഹായ പദ്ധതി പ്രഖ്യാപിച്ചതിന്റെ അടുത്ത ഘട്ടമായാണ് ഹൗസ് ബോട്ടു കള്‍ക്കും, ടൂറിസ്റ്റ് ഗൈഡുകള്‍ക്കുമുള്ള ഒറ്റത്തവണ സഹായ നിധി പ്രഖ്യാപിച്ചത്. കേരളം സന്ദര്‍ശിക്കുന്ന നല്ലൊരു പങ്ക് വിനോദസഞ്ചാരികളും താമസത്തിന് തിരഞ്ഞെടുക്കുന്നത് ഹോംസ്റ്റേകളാണ്. നമ്മുടെ ജീവിതരീതികളും, ഭക്ഷണവും, സംസ്കാരവും ഒക്കെ ആസ്വദിക്കാന്‍ ഏറ്റവും നല്ല ഉപാധി എന്ന നിലയിലാണ് ഹോം സ്റ്റേകളിലെ താമസം വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നത്. എന്നാല്‍ ഈ ഹോം സ്റ്റേകളെ തദ്ദേശസ്വംഭരണ സ്ഥാപനങ്ങള്‍, ഇതുവരെ കൊമേഴ്സ്യല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപ നങ്ങള്‍ ബില്‍ഡിംഗ് ടാക്സ് കൊമേഴ്സ്യല്‍ നിരക്കിലാണ് ഈടാക്കിയിരുന്നത്. ഇത് കൊമേഴ്സ്യല്‍ നിരക്കില്‍ നിന്നും മാറ്റി റസിഡന്‍ഷ്യല്‍ ഹോംസ്റ്റേ എന്ന വിഭാഗത്തിലേക്ക് മാറ്റികൊണ്ട് ഉത്തര വായി.

ഒരു കുടുംബം താമസിക്കുന്ന കെട്ടിടങ്ങളില്‍ അതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന ഹോം സ്റ്റേകളെ പ്രത്യേക റെസിഡന്‍ഷ്യല്‍ ഹോം സ്റ്റേ എന്ന വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെ ഹോം സ്റ്റേ സംരംഭകരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. ഏകദേശം 1000ത്തോളം ഹോംസ്റ്റേ ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കരുതുന്നു. കോവിഡ് മൂലം ബിസിനസ് പൂര്‍ണ്ണമായും ഇല്ലാതായ ഹോം സ്റ്റേ സംരംഭകര്‍ക്ക് വലിയൊരു ആശ്വാസമാകും ഈ നടപടി. തദ്ദേശസ്വംയഭരണ വകുപ്പും ആയി ചര്‍ച്ച ചെയ്താണ് ഇത് സംബന്ധിച്ച പരിഹാരം കണ്ടത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം

തിരു : കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലാണ് കേരളം ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്...തുട൪ന്ന് വായിക്കുക


മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നാറില്‍ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തി

മൂന്നാര്‍ : കേരളമിന്ന് ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യ മായി മാറികഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൂന്നാര്‍ ബൊട്ടാണി ക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുട...തുട൪ന്ന് വായിക്കുക


പെരുന്തേനരുവിയില്‍ വിനോദ സഞ്ചാരികള്‍ക്കായി കെട്ടിട സമുച്ചയം പൂര്‍ത്തീകരണത്തിലേക്ക്

പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാ കുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്റ...തുട൪ന്ന് വായിക്കുക


കഴിഞ്ഞ നാലരവര്‍ഷം ജില്ലയില്‍ ടൂറിസത്തിന്റെ പെരുമഴക്കാലം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

(നെടുമങ്ങാട് മോട്ടല്‍ ആരാം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകും: 12,000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങള്‍) തിരു: ജില്ലയില്‍ ഏറ്റവുമധികം ടൂറിസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ഈ സര്‍ക്കാരിന്റെ കാല ത്താണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്...തുട൪ന്ന് വായിക്കുക


പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും

കാസര്‍കോട്ടെ മലമുകളില്‍ മഞ്ഞുവീഴുന്ന കാഴ്ചകള്‍ ആസ്വദിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും. പൊസഡിഗുംബെയുടെ മനോഹാരിത അനുഭവിച്ച റിഞ്ഞ മന്ത്രി പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അറി യിച്ച...തുട൪ന്ന് വായിക്കുക


26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു:സംസ്ഥാനത്തെ ടൂറിസം മേഖല ശക്ത മായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനവും, രാജ്യവും, ലോകവുംകോവി ഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് 14 ജില്ലകളിലെ ...തുട൪ന്ന് വായിക്കുക


ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക്

തിരു: ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 20 ന് 11 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ഒക്ടോബർ 28 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും. ടൂറിസത്തിന്റെ ഗുണഫലങ...തുട൪ന്ന് വായിക്കുക


ടൂറിസം മേഖലയ്ക്കായി കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായപദ്ധതിആവശ്യമാണ്.ഇതിനായി ഈ...തുട൪ന്ന് വായിക്കുക


കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും,തീർത്ഥാടനടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷി ക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർ...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കല്‍ :- കേരളവും മധ്യപ്രദേശും കരാര്‍ ഒപ്പിട്ടു

തിരു:- സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചതാണിക്കാര്യം. ...തുട൪ന്ന് വായിക്കുക


നാഷണല്‍ റര്‍ബന്‍ മിഷന്‍ രണ്ടാം ഘട്ടം; സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

വട്ടംകുളം: ഗ്രാമപഞ്ചായത്തില്‍ നാഷനല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചാ യത്ത്തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്ര...തുട൪ന്ന് വായിക്കുക


കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മാസ്‌ക്കറ്റ് ഹോട്ട ലിൽ നടന്ന ചടങ്ങിൽ ടൂറിസം...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര തലത്തിൽ ഉരു ടൂറിസം വിദേശികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകും: ബി.ആർ.ഡി.സി മാനേജിംഗ് ഡയരക്ടർ ടി.കെ.മൻസൂർ

കാസർകോട് : അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആർ. ഡി .സി. കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂ...തുട൪ന്ന് വായിക്കുക


മലങ്കര ടൂറിസ്റ്റ് ഹബ് - എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർക്കിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണിയും നിർവഹിച്ചു

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാ തയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15ലക്ഷംമുതൽമുടക്കികുട്ടി കളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എൻട്രൻസ് പ്ല...തുട൪ന്ന് വായിക്കുക


ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും : ചീഫ് സെക്രട്ടറി

തിരുഃ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ലിയുചെങ്ങ്ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.