Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം ഡബിള്‍ ഡെക്കറിൽ ഇനി ഫോട്ടോ ഷൂട്ട് നടത്താം

വിദേശം

കൂടുതല്‍ 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ

11/9/2020

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരളസംസ്ഥാനവനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയം തൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവു ന്നതാണ്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ ക്ക് മുന്‍ഗണന ലഭിക്കും. മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധന യ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശത മാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്ത മാക്കി.

സമൂഹത്തില്‍ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാ ഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതി നായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരള മാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കു കയും ചെയ്തിട്ടുണ്ട്.

പലതരം സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് കടുത്ത മാനസിക പ്രയാസങ്ങളും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍മാരും. അവരെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. അതിന്റെ ഭാഗമായാണ് ഇദംപ്രഥമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കുന്നത്. വനിതകളുടെ സാമ്പത്തിക ഉന്നമനത്തിനും ശാക്തീകരണത്തിനുമായി പ്രവര്‍ത്തിച്ചു വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പ റേഷനെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ഒക്‌ടോബര്‍ 15ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, കവടിയാര്‍ തിരുവനന്തപുരം 695003 എന്ന മേല്‍ വിലാസത്തിലോ head@kswdc.org എന്ന ഇ-മെയില്‍ വിലാസത്തില്‍ സ്‌കാന്‍ ചെയ്‌തോ സമര്‍പ്പിക്കാവുന്നതാണെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി. വി.സി. ബിന്ദു അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471 2727668


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു.

പാരീസ് : മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉടലെടു ത്തിരുന്നു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു....തുട൪ന്ന് വായിക്കുക


ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക്

ന്യൂയോർക് : വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന ട്രംപ് ഒമ്പത് ദിവസത്തിന് ശേഷമാണ...തുട൪ന്ന് വായിക്കുക


കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്‍കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം

ദുബായ് : കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്‍കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം. ദുബായില്‍ റിതേഷ് ജെയിംസ് ഗുപ്തയാണ് പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗ് പോലിസിനെ ഏല്‍പിച്ചത്. പണമായി 14,...തുട൪ന്ന് വായിക്കുക


ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം

ബെയ്റൂട്ട് : ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണ...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷ ത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിക...തുട൪ന്ന് വായിക്കുക


ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്

ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. മുഹറാഖ് ഗവര്‍ണറേറ്റില്‍ മാത്രം 2,989 കേസുകള്‍. വടക്കന്‍ ഗവര്‍ണറേറ്റ് 2,643, തലസ്ഥാന ഗവര്‍ ണറേറ്റ് 2,096, തെക്കന്‍ ഗവര്‍ണറേറ്റ് 1,808 എന്നിങ്ങനെയും. ഇതിനു പുറമേ ദേശീ...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു

ബർലിൻ :അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോ ഡ്‌ വർധന. അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു. ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയുടെ കണക്കുപ്രകാരം 50,700 പേർക്കാണ്‌ രോഗം സ്ഥിരീക രിച്ചത്‌. മാസ്‌ക്‌ ധ...തുട൪ന്ന് വായിക്കുക


ബഹ്‌റൈനിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും

മനാമ : കോവിഡ്‌ ഉത്തേജക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്‌റൈനിൽസ്വകാര്യസ്ഥാപ നങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. പൗരന്മാരുടെ മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂല...തുട൪ന്ന് വായിക്കുക


സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ .

സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡി ൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ . സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡിൽ-ഈസ്റ്റ...തുട൪ന്ന് വായിക്കുക


സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർകമ്പ നിയുടെ സഹ...തുട൪ന്ന് വായിക്കുക


യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീക രിച്ചു. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം 570ആയി.ആരോഗ്യമന്ത്രാ ലയത്തിലെ വക്താവ് അബുദാബിയിൽ അറിയിച്ചു. രോഗം ബാധിച്ചവരുമാ യുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്. ന്യൂസിലൻഡ്, സ്...തുട൪ന്ന് വായിക്കുക


യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ

ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി: ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം 97 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് മരിച്ച 97 പേരില്‍ 91 പേരും വൈറ സിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്...തുട൪ന്ന് വായിക്കുക


ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാ ഹo ഇപ്പോള്‍ വൈറലാണ്. എല്ലാവരും നാടൊട്ടാകെ വിളിച്ച്‌ ഗംഭീരമായി നട ത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടുനടത്തി. കാരണം കൊറോണ പേടിയല്ല, മറിച്ച്‌ കൊറോണബാധിതരായ രോഗികള...തുട൪ന്ന് വായിക്കുക


ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിടവാങ്ങി

മസ്‌കത്ത് : ആധുനിക അറബ് ലോകത്ത് ഏറ്റവുംകൂടുതല്‍ കാലം അധികാരത്തിലിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) വിടവാങ്ങി. ഒമാനിലെ പരമോന്നതപദവി യില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ശേഷിക്കെയാണ് വിയോ​ഗം.അര്‍ബുദബാധിതനായി രുന്നു....തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.