Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ് തുടർച്ചയായ ഒൻപതാം ദിവസo ജലീലിന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷ പ്രതിഷേധം സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

സംസ്ഥാനത്ത് 1417 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1426 പേർ രോഗമുക്തി നേടി

11/8/2020

തിരു : കേരളത്തിൽ 1417 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 146 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 133 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 30 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 8ന് മരണമടഞ്ഞ തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ (68), കണ്ണൂർ കോളയാട് സ്വദേശിനി കുംബ മാറാടി (75), ആഗസ്റ്റ് 1ന് മരണമടഞ്ഞ തിരുവനന്തപുരംവള്ളക്കടവ് സ്വദേശി മണിയൻ (80), ആഗസ്റ്റ് 3ന് മരണമടഞ്ഞഎറണാകുളം ചെല്ലാനം സ്വദേശിനി റീത്തചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശിനി പ്രേമ (52) എന്നിവരുടെപരിശോധനാഫലംകോവിഡ്-19 പോസിറ്റീവ് ആണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 120ആയി. രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർമറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 105 പേരു ടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരംജില്ലയിലെ 279 പേർക്കും, മലപ്പുറംജില്ലയിലെ 195 പേർക്കും, കാസർഗോഡ് ജില്ലയിലെ 140 പേർക്കും, ആലപ്പുഴ ജില്ലയിലെ 131പേർക്കും,കോഴി ക്കോട് ജില്ലയിലെ 127 പേർക്കും, എറണാകുളം ജില്ലയിലെ 125 പേർക്കും, പാലക്കാട് ജില്ലയിലെ 114 പേർക്കും, തൃശൂർ ജില്ലയിലെ 28 പേർക്കും, കൊല്ലം ജില്ലയിലെ 24 പേർക്കും, കോട്ടയം ജില്ല യിലെ 23 പേർക്കും, കണ്ണൂർ ജില്ലയിലെ 22 പേർക്കും, വയനാട് ജില്ലയിലെ 18 പേർക്കും, പത്തനം തിട്ട ജില്ലയിലെ 12 പേർക്കും, ഇടുക്കി ജില്ലയിലെ 4 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ 7, കാസർഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, എറണാകുളം, കണ്ണൂർ ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്ത കർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു എയർ ക്രൂവിനും, തൃശൂർ ജില്ലയി ലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ല യിൽ നിന്നുള്ള 498 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 266പേരുടെയും,കോഴിക്കോട് ജില്ലയിൽ നിന്നുള്ള 103 പേരുടെയും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 70 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 68 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 65 പേരുടെ യും, മലപ്പുറം ജില്ലയിൽ നിന്നുള്ള 51 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 48പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 41 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേരുടെയും, കൊല്ലംജില്ലയിൽ നിന്നുള്ള 32പേരുടെയും,കണ്ണൂർ ജില്ലയിൽ നിന്നുള്ള 27 പേരുടെയും, പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,721 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,046 പേർ ഇതുവരെ കോവി ഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,37,586 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 12,121 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം 21,625 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6700 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,39,543 സാമ്പിളുകൾ ശേഖരിച്ചതിൽ 1505 പേരുടെ ഫലം വരാനുണ്ട്.

25 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുത്തനൂർ (കണ്ടൈൻമെന്റ്സോൺ വാർഡ് 3, 4, 5, 6, 7, 8), മരുതറോഡ് (10), പല്ലശന (2), മങ്കര (9), വടക്കരപ്പതി (11), തിരുമി റ്റക്കോട് (11), പത്തനംതിട്ട ജില്ലയിലെ എരവിപേരൂർ (1, 11, 13, 17), കുറ്റൂർ (9), കടമ്പനാട് (10), പ്രമാടം (11), തൃശൂർ ജില്ലയിലെ അളഗപ്പനഗർ (2), കോലഴി (12, 13, 14), തോളൂർ (5), കോട്ടയം ജില്ലയിലെ വിജയപുരം (1), ആർപ്പൂക്കര (1), വെച്ചൂർ (6), കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് (എല്ലാ വാർഡുകളും), ചക്കിട്ടപ്പാറ (11, 13, 15, 17 സബ് വാർഡ് , 1), തിരുവമ്പാടി (9, 10 സബ് വാർഡ്), കൊല്ലം ജില്ലയിലെ ചിതറ (17 സബ് വാർഡ്), പൻമന (8), എറണാകുളം ജില്ലയിലെ വേങ്ങൂർ (2, 14, 15), ചേന്ദമംഗലം (10), തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ (15), മലപ്പുറം ജില്ലയിലെ വണ്ടൂർ (9, 10, 11, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

32 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഷൊർണൂർ (വാർഡ് 25), വാണിയംകുളം (6), കുലുകല്ലൂർ (എല്ലാ വാർഡുകളും), നെല്ലായ (എല്ലാ വാർഡു കളും), പരുതൂർ (എല്ലാ വാർഡുകളും), പട്ടിത്തറ (എല്ലാ വാർഡുകളും), തിരുവേഗപ്പുറ (എല്ലാ വാർഡുകളും), പെരുവെമ്പ് (1, 12), കിഴക്കാഞ്ചേരി (15), മലപ്പുറം ജില്ലയിലെ വാഴയൂർ (എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചീക്കോട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും),മൊറയൂർ (എല്ലാവാർഡുകളും),ചേലാമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), കൊല്ലം ജില്ലയിലെ വെളിനല്ലൂർ (1, 6, 16), ഇളമാട് (9), ശൂരനാട് സൗത്ത് (12), തഴവ (18, 19, 20, 21), പത്തനംതിട്ട ജില്ലയിലെ എഴു മറ്റൂർ (1, 2, 4, 14), തിരുവല്ല മുൻസിപ്പാലിറ്റി (5, 7, 8), പെരിങ്ങര (14), തിരുവനന്തപുരം ജില്ല യിലെ കരവാരം (6), പള്ളിച്ചൽ (3, 4), തൃശൂർ ജില്ലയിലെ പറപ്പൂക്കര (5, 6),കാട്ടൂർ (6),കോഴി ക്കോട് ജില്ലയിലെ മരുതോങ്കര (എല്ലാ വാർഡുകളും), പയ്യോളി മുൻസിപ്പാലിറ്റി (20, 31,32), കോട്ടയം ജില്ലയിലെ കാണക്കാരി (10), എറണാകുളം ജില്ലയിലെ കാലടി (5) എന്നീ പ്രദേശങ്ങ ളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ 523 ഹോട്ട് സ്പോട്ടുകളാണു ള്ളത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൊലീസ് ട്രെയിനി കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

തൃശൂർ: പൊലീസ് അക്കാദമിയിൽ ചൊവ്വാഴ്ച പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാർ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. പൊലീസ് അക്കാദമിയിൽ വച്ച് പിസിആർ പരിശോധന നടത്തുന്നതിൽ കാലതാമസ മുണ്ടായെന്നാണ് ബന്ധുക്കളു...തുട൪ന്ന് വായിക്കുക


സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർ ഡുകൾ.കഥാവിഭാഗത്തിൽ മികച്ച ടെലിഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്)-സാവ ന്നയിലെ മഴപ്പച്ചകൾ (കൈറ്റ്...തുട൪ന്ന് വായിക്കുക


കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി

ന്യൂഡൽഹി :കേരളത്തിലും ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് അൽഖ്വയ്ദ ഭീകരർ എൻഐ എ യുടെ പിടിയിലായി.കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരു മ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന...തുട൪ന്ന് വായിക്കുക


സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച അവധി

തിരു: സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടു ത്തിയതിനാലാണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. മുഴുവൻ ജീവനക്കാരോടും സർക്കാർ ഓഫീസുകളിൽ ഹാജ...തുട൪ന്ന് വായിക്കുക


കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ

കണ്ണൂർ: പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശിമഹറൂഫ്,മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടി കൂടി. പിടിച്ചെടുത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

തിരു: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് മുന്ന റിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതി തീവ്ര മഴയുണ്ടാവുക. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ...തുട൪ന്ന് വായിക്കുക


ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 21 വരെ ഓറഞ്ച് അലേര്‍ട്ട്

കോഴിക്കോട് : ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ 21 വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണി ക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതൽ 204.4 മില്ലീ മീറ്റര്‍വരെ ശക്തമായ മഴ ഉ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1429 കേസുകള്‍; 652 അറസ്റ്റ്; പിടിച്ചെടുത്തത് 38 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1429 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 652 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 5691 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന...തുട൪ന്ന് വായിക്കുക


ലോക്ക് ഡൗൺ കാലത്തെ സൈബർ സുരക്ഷക്കുളള പ്രാധാന്യം വിളിച്ചോതി കൊക്കൂണിന്റെ വെർച്വൽ പതിപ്പിന് സമാപനം

കൊച്ചി ; ലോകവ്യാപകമായി കൊവിഡ് എന്ന മഹാമാരി പിടിപെട്ട സമയത്ത് ലോകത്തെ കര കയറ്റിയത് ഐടി രംഗമാണെന്ന് കൊക്കൂണിന്റെ 13 പതിപ്പിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായ പ്പെട്ടു. അതോടൊപ്പം തന്നെ സൈബർ രംഗത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വർദ്ധനവും,അതിനെ പ്രതിരോധിക്കുന്നതിനു...തുട൪ന്ന് വായിക്കുക


ശാന്തിഗിരിയിൽ പൂർണ്ണകുംഭമേള 20 ഞായറാഴ്ച) ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

(Photo Caption : ശാന്തിഗിരിയിൽ പൂർണകുംഭംമേളയോടനുബന്ധിച്ച് ആശ്രമം കുംഭം സ്വാമീ ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമി ചൈതന്യ ജ്ഞാന തപസ്വി എനിവർ ചേർന്നു താമര പർണ്ണശാല )യിൽ അണിയിക്കുന്നു തിരു: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സെപ്തംബര്‍ 20 ഞായറാഴ്ചപൂർണ്ണകു...തുട൪ന്ന് വായിക്കുക


ബിസിനസ് രംഗത്തും സൈബർ സുരക്ഷക്ക് പ്രാധാന്യമേറി; അമിതാഭ് കാന്ത്

തിരു: കൊവിഡ് കാലഘട്ടത്തിൽ ലോകത്തുണ്ടായ എല്ലാമാറ്റങ്ങളിലേയും പോലെ ബിസിനസ് രംഗത്തും സൈബർ സുരക്ഷക്കുള്ള പ്രാധാന്യം ഏറിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. കൊവിഡ് വൈറസ് ആഗോള മാർക്കറ്റിംഗിലുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ബിസിനസ് രീതിയിൽ എടുക്കേണ്ട...തുട൪ന്ന് വായിക്കുക


കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണ മെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൊവിഡ് പശ്ചാത്ത ലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിക്ക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി : സംസ്ഥാനത്ത് ഈ മാസം 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചി ട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് മുന...തുട൪ന്ന് വായിക്കുക


ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം

തിരു : കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതി ഷേധം. തിരുവനന്തപുരം, കാസർഗോഡ്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്ര സ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കാസർഗോഡ് യുവമോർച്ച മാർച...തുട൪ന്ന് വായിക്കുക


സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്

കൊച്ചി : സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻ ഐഎ വ്യക്തമാക്കി. ഉന്നത വ്യക്തികളെ ചോദ്യം ചെയ്യണമെന്നും എൻഐഎ.കേസിൽ 12 പ്രതി കളുടെ റിമാൻഡ് നീട്ടാനായി എൻഐഎ കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർ ണായക പരാമർശങ്ങൾ. ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.