Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് സമ്പൂര്‍ണ ശ്രവണ സൗഹൃദ ജില്ലയായി തലസ്ഥാനം എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 18,792 ഉദ്യോഗസ്ഥർ ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തൃശൂര്‍ ടൗണ്‍ ഹാളില്‍

ആരോഗ്യം

കൂടുതല്‍ 

ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും നിറവ് ലാക്‌ടേഷന്‍ കുക്കീസ് വിതരണാരംഭവും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

1/8/2020

തിരു: ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും നിറവ് ലാക്‌ടേഷന്‍ കുക്കീസ് വിതരണാരം ഭവും അങ്കണവാടികളില്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യ നീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദ്യകുക്കീസ് കിറ്റ് സാമൂഹ്യനീതി വനിതശിശുവികസനവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കൈ മാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ചും ആറുമാസംവരെമുലപ്പാല്‍മാത്രം നല്‍കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ആഗോള തലത്തില്‍ ഓഗസ്റ്റ് മാസം ഒന്ന് മുതല്‍ ഏഴു വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നത്. -ആരോഗ്യ മുള്ളൊരു തലമുറയ്ക്കായി മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാം- എന്നതാണ് ഈ വര്‍ഷത്തെപ്രമേയം. മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ചു ദേശീയതലത്തിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വെബിനാര്‍ പരമ്പര, ഓണ്‍ലൈന്‍ ക്വിസ്,തുടങ്ങിവിവിധബോധവത്ക്ക രണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് മുലയൂട്ടുന്ന അമ്മമാരുടെ പോഷണത്തിനും, മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയ്യാറാക്കിയതെന്ന് മന്ത്രി കെ.കെ.ശൈലജടീച്ചര്‍പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരുടെ പോഷകക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതശിശു വിക സന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌ ക്കരിച്ചിരിക്കുന്നത്. വനിത ശിശു വികസന വകുപ്പും ഹരിയാന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രെനര്‍ഷിപ് ആന്റ് മാനേജ്‌മെന്റിന്റെ ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോ ളജി വിഭാഗവും സംയുക്തമായാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയ്യാറാക്കിയത്. പോഷക സമ്പന്ന മായ ഗോതമ്പ് പൊടി, റാഗി പൊടി, ചെറുപയര്‍, ഏത്തയ്ക്കപ്പൊടി, ചക്കക്കുരുപൊടി, മുരിങ്ങ യ്ക്ക പൊടി, ജീരകം, ഉലുവ, എള്ള്, വെണ്ണ എന്നിവ ഉപയോഗിച്ചാണ് ലാക്‌റ്റേഷന്‍ കുക്കികള്‍ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 1615 മുലയൂട്ടുന്ന അമ്മമാര്‍ ക്ക് വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതം (4 എണ്ണം) ഒരു അമ്മയ്ക്ക് എന്ന കണക്കില്‍ പൈ ലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ഈ ലാക്‌റ്റേഷന്‍ കുക്കികള്‍ വിതരണത്തിനായി തയ്യാറാ ക്കുന്നത്. 14.18 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിഫ്‌റ്റെം വൈസ് ചാന്‍സലര്‍ ഡോ.ചിണ്ടി വസുയപ്പ, രജിസ്ട്രാര്‍ ഡോ.ജെ.എസ് റാണാ, പ്രിന്‍സി പ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. കോമള്‍ ചൗഹാന്‍, ഡോ. നീതു കുമ്രാ, കണ്‍സല്‍ട്ടന്റ് ആനന്ദന്‍ എന്നിവരടങ്ങിയ പോഷകാഹാര വിദഗ്ധരുടെ സംഘമാണ് ഉത്പന്നത്തിന്റെ രൂപകല്‍പ്പനയും ഉത്പാദന മാര്‍ഗരേഖയും ക്രമീകരിച്ചത്.

വനിത ശിശുവികസനവകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ.,നിഫ്‌റ്റെം വൈസ് ചാന്‍സലര്‍, സമ്പുഷ്ട കേരളം പ്രോജക്ട് ജോ. കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ ഓണ്‍ലൈന്‍ മുഖേനപരി പാടിയില്‍ പങ്കെടുത്തു.

ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എച്ച്.ലജീന പെരിങ്ങമല കലയപുരം അങ്കണവാടിനമ്പര്‍ആറിലെ സൗമ്യക്ക് വിട്ടിലെത്തി ആദ്യ കിറ്റ് കൈമാറി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു. ഇന്ന്‌ മാത്രം 5,18,924 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,58,390 പേര്‍ക്കും ബ്രസീലില്‍ 33,345 പേര്‍ക്കും റഷ്യയില്‍ 24,326 പേര്‍ക്കും ഇറ്റലിയില്‍ 23,232 പേര്‍ക്കും രോഗം ബാധിച്ച...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന്‌ 44,245 കോവിഡ് രോഗികള്‍. മരണം 489

ന്യൂഡൽഹി: ഇന്ത്യയില്‍ ഇന്ന്‌ 44,245 കോവിഡ് രോഗികള്‍. മരണം 489. ഇതോടെ ആകെ മരണം 1,34,743 ആയി, ഇതുവരെ 92.21 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.43 ലക്ഷം രോഗികള്‍. 86.41 ലക്ഷം പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ ഇന്ന് 6,224 കോവിഡ് ...തുട൪ന്ന് വായിക്കുക


ജയിലുകളില്‍ മഞ്ഞപ്പിത്തം പരിശോധന ആരംഭിച്ചു

തിരു: ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജയിലുകളിലെ അന്തേവാസി കള്‍ക്കായി മഞ്ഞപ്പിത്തം(ബി, സി) പരിശോധന ആരംഭിച്ചു. ജയില്‍ വകുപ്പുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍, സ്പെഷ്യല്‍ സബ് ജയില്‍ ഉള്‍പ്പടെ ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5149 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,412; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,05,238

തിരു: കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462,കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത...തുട൪ന്ന് വായിക്കുക


രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് സാഹചര്യം ഭയാനകമാണെന്ന് സുപ്രീം കോടതി. സംസ്ഥാന ങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ രാജ്യത്തെ കോവിഡ് സാഹ ചര്യം അതീവ മോശമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു....തുട൪ന്ന് വായിക്കുക


സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കോവിഡ് 19 സുനാമി പോലെ ആഞ്ഞടിച്ചേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ

മുംബൈ : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനമോ, മൂന്നാംഘട്ട വ്യാപനമോ സുനാമി പോലെ ആഞ്ഞടിച്ചേക്കാമെന്ന് ജനങ്ങള്‍ ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 229 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 751 പേര്‍ക്കു രോഗമുക്തി

തിരു: ഇന്ന് (23 നവംബര്‍) 229 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 751 പേര്‍ രോഗമുക്ത രായി. നിലവില്‍ 4,614 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. മണികണ്ഠേശ്വരം സ്വദേശി ബിനു...തുട൪ന്ന് വായിക്കുക


സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്: സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരു: കിറ്റ്‌സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ് ‌സിലേക്ക് 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ആദ്യംഅപേക്ഷി ക്കുന്ന 100 പേർക്ക് ആണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5425 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 64,166: രോഗമുക്തി നേടിയവര്‍ 5 ലക്ഷം കഴിഞ്ഞു

തിരു: കേരളത്തില്‍ ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാ കുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ ഇന്ന് 4,79,360 കോവിഡ് രോഗികള്‍

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ ഇന്ന് 4,79,360 കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഇന്ന് 1,28,360 പേര്‍ക്കും ഇറ്റലിയില്‍ 28,337 പേര്‍ക്കും രോഗം ബാധിച്ചു. 7,357 പേരാണ് ഇന്ന് മരിച്ചത്. അമേരിക്കയില്‍ 852 പേരും ഇറ്റലിയില്‍ 562 പേരും മെക്സിക്കോയില്‍ 550 പേരും ഇന...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഇന്ന്‌ 44,404 കോവിഡ് രോഗികള്‍;മരണം 510

ന്യൂഡൽഹി : ഇന്ത്യയില്‍ ഇന്ന്‌ 44,404 കോവിഡ് രോഗികള്‍. മരണം 510. ഇതോടെ ആകെമരണം 1,33,773 ആയി, ഇതുവരെ 91.40 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.43 ലക്ഷം രോഗികള്‍. 85.61 ലക്ഷം പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ ഇന്ന്‌ 6,746 കോവിഡ്...തുട൪ന്ന് വായിക്കുക


അവയവദാന ബോധവത്കരണത്തിനായി റോൾ ബോൾ സ്കേറ്റിംഗ്

(ചിത്രം: റോൾ ബോൾസ്കേറ്റിംഗിൽ പങ്കെടുത്തവരും സംഘാടകരും മാനവീയം വീഥിയിൽ സംഗമിച്ചപ്പോൾ) തിരു: ദേശീയ അവയവദാന ദിനാഘോഷത്തിന്റെ ഭാഗമായി അവയവ ദാനത്തെക്കുറിച്ച് അവ ബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ ഫോർ ട്രാൻസ്പ്ലാൻറ് കോർഡിനേ റ്റേഴ്സും (ഐ‌എ‌ടി‌സി) ...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6227 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 65,856; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,94,664

തിരു: കേരളത്തില്‍ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543,എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, ക...തുട൪ന്ന് വായിക്കുക


തദ്ദേശസ്വയംഭരണ സ്ഥാപന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക് ഓൺലൈൻ പരിശീലനം

വയനാട് : നിലവിലെ കോവിഡ് സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുംകിലയും സംയുക്തമായി മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾക്ക് ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് തിങ്കൾ 12 മണി മുതൽ 2 വരെ ഓൺലൈൻ പരിശ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 871 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3198 പേര്‍

തിരു : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 871 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 378 പേരാണ്. 37 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.