Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു ചെറുവയ്ക്കല്‍(ആല്‍ത്തറ ജംങ്ഷന്‍ പ്രദേശം) കണ്ടെയിന്‍മെന്റ് സോണായി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഡയറ്റ്- വ്യായാമ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഒരുക്കി നുവോ വിവോ വേൾഡ് റിക്കോഡിൽ ഇടം പിടിച്ച് സോഹൻ റോയിയുടെ കവിതകൾ

വിനോദ സഞ്ചാരം

കൂടുതല്‍ 

കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

30/5/2020

തിരു: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും,തീർത്ഥാടനടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷി ക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യ മന്ത്രി കത്തയക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രിക്ക് താൻ കത്തയക്കുമെന്നും മന്ത്രി പറഞ്ഞു.

69.47 കോടിയുടെ ശിവഗിരി ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടും 133 ആരാധനാലയങ്ങൾ ക്രേന്ദീകരിച്ചുള്ള 85.22 കോടിയുടെ കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതിയുമാണ് ഉപേക്ഷിച്ചത്. ശിവഗിരിയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീർത്ഥാടന സർക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി രണ്ടിന് വർക്കല എംഎൽഎ വി. ജോയി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17 ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ഇങ്ങനെയൊരു പദ്ധതി നടപ്പാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം ശിവ ഗിരി തീർത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കി 118 കോടി രൂപയുടെ പദ്ധതി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചത്. ശിവഗിരി, അഞ്ചുതെങ്ങ് കോട്ട, ആലുവ അദ്വൈതാശ്രമം, നാഗർകോവിൽ മരുത്വാമല, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രംഎന്നീതീർത്ഥാ ടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ബൃഹത് പദ്ധതിയായിരുന്നു ഉദ്ദേശിച്ചത്. കണ്ണൂർ ആസ്ഥാനമായ പ്രമുഖ ആർക്കിടെക്ട് മധുകുമാർ സംസ്ഥാന സർക്കാരിന്റെ കൺസെപ്റ്റ് നോട്ട് പ്രകാരംവിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കി. ശ്രീനാരായണ ധർമസംഘം ഭാരവാഹികളുമായി ചർച്ച ചെയ്ത് അവർ നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി വരുത്തിയാണ് ശ്രീനാരായണ ഗുരു തീർത്ഥാടനസർക്യൂ ട്ടിന്റെ ഡിപിആർ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും, സാംസ്‌കാ രിക സ്ഥാപനങ്ങളും ഈ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിശദമായ പദ്ധതി രേഖ നൽകിയത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥല ങ്ങൾ കോർത്തിണക്കിയാണ് ഈ തീർത്ഥാടന സർക്യൂട്ട് ആവിഷ്‌കരിച്ചത്. ഗുരു ജനിച്ച ചെമ്പ ഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം,കോലത്തു കര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരംക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരാ യണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തത്.

എന്നാൽ, സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ട് വെച്ച 118 കോടി രൂപയുടെ പദ്ധതിവെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിക്കുക യായിരുന്നു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കേന്ദ്ര സർക്കാർ സ്ഥാപനമായ ഐ.ടി.ഡി.സിയെ പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അപ്രകാരം 2019 ജനുവരിയിൽ അനുമതി നൽകി പ്രവർത്തനമാരംഭിച്ച പദ്ധതിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉപേക്ഷിച്ചത്. 2019 ഫെബ്രു വരിയിൽ അന്ന് കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനമാണ് ശിവഗിരിയിൽ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചത്.

സംസ്ഥാന ടൂറിസം വകുപ്പിനെ ഒഴിവാക്കി ഐ.ടി.ഡി.സിയെ കൊണ്ട് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിലെ ചില സംശയങ്ങൾ സംസ്ഥാനം ചൂണ്ടി കാണിച്ചെങ്കിലും, പദ്ധതി തടസം കൂടാ തെ നടപ്പാക്കണമെന്ന നിലപാടുള്ളതിനാൽ എല്ലാ സഹകരണവും തുടർന്നും നൽകി. ടൂറിസം വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബന്ധപ്പെട്ട വകുപ്പിനെ പൂർണ്ണമായും ഒഴിവാക്കി ഒരു ടൂറിസം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതോടെ പദ്ധതി യുടെ മേൽ ടൂറിസം വകുപ്പിന് യാതൊരു നിയന്ത്രണവും ഇല്ലാതായി. അതിന്റെ ഫലമാണ് ഇന്ന് ഏകപക്ഷീയമായി ശ്രീനാരായണ സർക്യൂട്ട് കേന്ദ്രസർക്കാരിന് ഉപേക്ഷിക്കാൻ കഴിഞ്ഞത്. ഇതിൽ ശക്തമായി പ്രതികരിക്കാനും, പ്രതിഷേധിക്കാനും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നവരും രംഗത്ത് വരണമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം ശിവഗിരിയിൽ സംസ്ഥാന സർക്കാർ വിവിധ വികസനപ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിന് 13 കോടി രൂപയാണ് സംസ്ഥാനം അനു വദിച്ചത്. ജാതിയില്ലാ വിളംബരത്തിന്റെ 100 ാം വാർഷികം പ്രമാണിച്ച് മ്യൂസിയം സ്ഥാപിക്കുന്ന തിന് അഞ്ചു കോടി രൂപയും അനുവദിച്ചു. ശിവഗിരി കുന്നുകളാകെ പ്രകാശമാനമാക്കാൻ സം സ്ഥാന ടൂറിസം വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് 80 എൽഇഡി ലാമ്പുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ഓർമ്മകൾ നിറയുന്ന അണിയൂർ ശ്രീ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം എന്നിവിടങ്ങളിൽ സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട് വിനിയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ജൻമസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തിൽ സംസ്ഥാന സർക്കാർ 18 കോടി രൂപ ചെലവിൽ അത്യാധുനിക കൺവെൻഷൻ സെന്ററും, ഡിജിറ്റൽ മ്യൂസിയവും നിർമ്മിക്കുക യാണ്. രണ്ട് നിലകളിലായി 23622 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന അവസരത്തിലാണ് കേരള ത്തിലെ വ്യത്യസ്ഥ മതങ്ങളുടെ 133 ആരാധനാലയങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കേരള സ്പിരിച്ച്വൽ സർക്യൂട്ട് എന്ന ടൂറിസം പദ്ധതിക്ക് അനുമതി നൽകിയത്. 2019 ജനുവരി 15ന് അനുമതി നൽകിയ പദ്ധതിയുടെ അടങ്കൽ തുക 85.22 കോടി രൂപയായിരുന്നു. സംസ്ഥാന ടൂറി സം വകുപ്പ് ആവശ്യപ്പെട്ട പ്രകാരമല്ല പദ്ധതി അനുവദിച്ചത്. സ്വദേശി ദർശൻ പദ്ധതി പ്രകാരമു ള്ള കേരള സ്പിരിച്ച്വൽ സർക്യൂട്ടിന്റെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം പത്തനംതിട്ട മാക്കാം ക്കുന്ന് സെന്റ്സ്റ്റീഫൻസ് പാരിഷ് ഹാളിൽ അന്ന് മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേ ഖരൻ നിർവഹിക്കുകയും ചെയ്തതാണ്.

സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് ഗുണമുണ്ടാകുന്ന പദ്ധതിയായതിനാൽ സംസ്ഥാന ടൂറിസം വകുപ്പ് എല്ലാ പിന്തുണയും നൽകി. ഇതനുസരിച്ച് വാപ്കോസ്, കെൽ, ഹാബിറ്റാറ്റ് എന്നീ മൂന്ന് ഏജൻസികളെ പദ്ധതി നടത്തിപ്പിനായി ചുമതലപ്പെടുത്തി. മൂന്ന് ആർകിടെക്ടുകളേയും പദ്ധതി യുടെ രൂപരേഖ തയ്യാറാക്കാൻ തിരഞ്ഞെടുത്തു. 36 മാസത്തിനകമാണ് പദ്ധതി പൂർത്തിയാക്കാൻ നിർദ്ദേശിച്ചിരുന്നത്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട എല്ലാ ടെണ്ടർ രേഖകളും ടൂറിസംവകുപ്പ് തയ്യാ റാക്കി സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് പ്രവൃത്തി തുടങ്ങാൻ ഒന്നാംഘട്ടമായി അനുവദിക്കുന്ന തുക റിലീസ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിൽ നിന്നും ഒന്നാംഘട്ടം ലഭി ക്കേണ്ട തുക ലഭിക്കുന്നതിനനുസരിച്ച പ്രവൃത്തിതുടങ്ങാൻ ഒരുക്കങ്ങളുംപൂർത്തിയാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പദ്ധതി കേന്ദ്രം റദ്ദാക്കിയത്. ഈ പദ്ധതി ഉപേക്ഷിച്ചതോടെ, ഡി.പി.ആർ തയ്യാറാക്കാനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ഏജൻസി കൾക്ക് ടൂറിസം വകുപ്പ് നൽകേണ്ടി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ ഒരു കാരണവും കൂടാതെ റദ്ദാക്കിയ പദ്ധതികൾ തുടരാൻ കേന്ദ്രം തയാറാ കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ശിവഗിരി തീർഥാടന സർക്യൂട്ട് പുനഃസ്ഥാപിക്കണമെന്ന് ആവ ശ്യപ്പെട്ട് ജൂൺ രണ്ടിന് വർക്കല മൈതാനത്ത് സത്യഗ്രഹം നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത വി.ജോയ് എം.എൽ.എ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകേരള ടൂറിസത്തിന് വീണ്ടും ദേശീയ അംഗീകാരം

തിരു : കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലാണ് കേരളം ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്...തുട൪ന്ന് വായിക്കുക


മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മൂന്നാറില്‍ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തി

മൂന്നാര്‍ : കേരളമിന്ന് ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യ മായി മാറികഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൂന്നാര്‍ ബൊട്ടാണി ക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുട...തുട൪ന്ന് വായിക്കുക


പെരുന്തേനരുവിയില്‍ വിനോദ സഞ്ചാരികള്‍ക്കായി കെട്ടിട സമുച്ചയം പൂര്‍ത്തീകരണത്തിലേക്ക്

പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാ കുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്റ...തുട൪ന്ന് വായിക്കുക


കഴിഞ്ഞ നാലരവര്‍ഷം ജില്ലയില്‍ ടൂറിസത്തിന്റെ പെരുമഴക്കാലം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

(നെടുമങ്ങാട് മോട്ടല്‍ ആരാം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകും: 12,000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങള്‍) തിരു: ജില്ലയില്‍ ഏറ്റവുമധികം ടൂറിസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ഈ സര്‍ക്കാരിന്റെ കാല ത്താണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്...തുട൪ന്ന് വായിക്കുക


പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും

കാസര്‍കോട്ടെ മലമുകളില്‍ മഞ്ഞുവീഴുന്ന കാഴ്ചകള്‍ ആസ്വദിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും. പൊസഡിഗുംബെയുടെ മനോഹാരിത അനുഭവിച്ച റിഞ്ഞ മന്ത്രി പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അറി യിച്ച...തുട൪ന്ന് വായിക്കുക


26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു:സംസ്ഥാനത്തെ ടൂറിസം മേഖല ശക്ത മായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനവും, രാജ്യവും, ലോകവുംകോവി ഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് 14 ജില്ലകളിലെ ...തുട൪ന്ന് വായിക്കുക


ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക്

തിരു: ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 20 ന് 11 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ഒക്ടോബർ 28 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും. ടൂറിസത്തിന്റെ ഗുണഫലങ...തുട൪ന്ന് വായിക്കുക


ടൂറിസം മേഖലയ്ക്കായി കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായപദ്ധതിആവശ്യമാണ്.ഇതിനായി ഈ...തുട൪ന്ന് വായിക്കുക


ഹൗസ് ബോട്ടുകള്‍ക്ക് 1.20 ലക്ഷം രൂപ വരെയും, ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പതിനായിരം രൂപയും ടൂറിസം വകുപ്പ് ഒറ്റത്തവണ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിശ്ചലാവസ്ഥയിലായ ഹൗസ് ബോട്ട് മേഖലയെ സംര ക്ഷിക്കാനും, തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക സഹായ പദ്ധതി. ഓരോ ടൂറിസ്റ്റ് ഗൈഡിനും പതിനായിരം രൂപ വീതം ഒറ്റത്തവ...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കല്‍ :- കേരളവും മധ്യപ്രദേശും കരാര്‍ ഒപ്പിട്ടു

തിരു:- സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചതാണിക്കാര്യം. ...തുട൪ന്ന് വായിക്കുക


നാഷണല്‍ റര്‍ബന്‍ മിഷന്‍ രണ്ടാം ഘട്ടം; സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

വട്ടംകുളം: ഗ്രാമപഞ്ചായത്തില്‍ നാഷനല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചാ യത്ത്തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്ര...തുട൪ന്ന് വായിക്കുക


കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മാസ്‌ക്കറ്റ് ഹോട്ട ലിൽ നടന്ന ചടങ്ങിൽ ടൂറിസം...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര തലത്തിൽ ഉരു ടൂറിസം വിദേശികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകും: ബി.ആർ.ഡി.സി മാനേജിംഗ് ഡയരക്ടർ ടി.കെ.മൻസൂർ

കാസർകോട് : അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആർ. ഡി .സി. കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂ...തുട൪ന്ന് വായിക്കുക


മലങ്കര ടൂറിസ്റ്റ് ഹബ് - എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർക്കിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണിയും നിർവഹിച്ചു

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാ തയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15ലക്ഷംമുതൽമുടക്കികുട്ടി കളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എൻട്രൻസ് പ്ല...തുട൪ന്ന് വായിക്കുക


ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും : ചീഫ് സെക്രട്ടറി

തിരുഃ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ലിയുചെങ്ങ്ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.