Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

വിദ്യാഭ്യാസം

കൂടുതല്‍ 

പരീക്ഷാ നടത്തിപ്പ്, സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

23/5/2020

തിരു: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യ ത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം എക്‌സ്‌ പേര്‍ട്ട് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആരോഗ്യ പൂര്‍ണ മായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാവരും കര്‍ശനമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍

1. ലക്ഷദ്വീപ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടേയും ക്വാറന്റൈനിലുള്ള വിദ്യാര്‍ത്ഥികളുടേയും പട്ടിക മുന്‍കൂട്ടി തയ്യാറാക്കി ബന്ധപ്പെട്ട സ്‌കൂളുകളി ലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറിയിക്കേണ്ടതാണ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം.

2. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം (സംസ്ഥാനത്തിന് അകത്ത് നിന്നും വന്നവര്‍, പുറത്ത് നിന്നുള്ളവര്‍), ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാര്‍ത്ഥികളുടെ യാത്രാക്രമീകരണം തുടങ്ങിയവ ഉള്‍പ്പെടെ ഒരു മൈക്രോ പ്ലാന്‍ തയ്യാറാക്കണം.

3. രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ (ഒരു പുരുഷനും ഒരു സ്ത്രീയും) ആരോഗ്യ വകുപ്പ് പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിയമിക്കേണ്ടതാണ്. പരീക്ഷ തുടങ്ങുന്നതിന് വളരെ നേരത്തെ തന്നെ ഈ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടആരോഗ്യസ്ഥാപ നത്തിലെ മെഡിക്കല്‍ ഓഫീസറുമായി കൂടിയാലോചിച്ച് മൈക്രോ പ്ലാന്‍ പരിശോധിച്ചിരിക്കണം.

4. ആരോഗ്യ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് പരീക്ഷകള്‍ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നടത്തേണ്ടതും ആരോഗ്യ പ്രവര്‍ത്തകര്‍പരീക്ഷാ കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണ നടപടികള്‍ അവലോകനം ചെയ്യേണ്ടതുമാണ്.

5. പരീക്ഷയ്ക്ക് മുമ്പായി തന്നെ ഇന്‍വിജിലേറ്റര്‍മാര്‍, സ്‌കൂള്‍ മാനേജുമെന്റ്, സ്റ്റാഫ് എന്നിവര്‍ക്ക് മൈക്രോ പ്ലാന്‍ സംബന്ധിച്ചും കോവിഡിന്റെ പശ്ചാത്തലത്തിലുള്ള പരീക്ഷാ നടത്തിപ്പും സംബ ന്ധിച്ച് ബോധവത്ക്കരണത്തിന് ആവശ്യമായപരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍നല്‍കേണ്ടതാണ്.

6. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തി യ സമയം മുതല്‍ 14 ദിവസം വീട്/ സ്ഥാപന ക്വാറന്റൈനില്‍ താമസിക്കേണ്ടതാണ്. അവരുടെ രക്ഷകര്‍ത്താക്കളും 14 ദിവസത്തെ ക്വാറന്റൈനില്‍ പോകേണ്ടതാണ്.

7. അവര്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്ര ക്രമീകരണം ഉണ്ടാക്കേണ്ടതാണ്. ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ക്കുള്ള സംസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

8. നല്ല വായുസഞ്ചാരമുള്ള ഹാളുകളിലും ക്ലാസ് റൂമുകളിലും വേണം പരീക്ഷകള്‍ നടത്താന്‍. ജനാലകള്‍ തുറന്നിടണം. ഫാനുകളും മറ്റ് മെക്കാനിക്കല്‍ വെന്റിലേഷനും ഉപയോഗിച്ച് വായൂ സഞ്ചാരം ഉറപ്പാക്കണം. അതേസമയം എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികളിലോ ഹാളുകളി ലോ പരീക്ഷ നടത്തരുത്.

9. ലക്ഷദ്വീപില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും, ക്വാറന്റൈന്‍ സമയത്തും പരീക്ഷ എഴുതാനായി വരുന്ന വിദ്യാര്‍ത്ഥികള്‍:

സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളുടെ ശുചിത്വവും ഉറപ്പാക്കുകയും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് എല്ലാ വിദ്യാര്‍ത്ഥികളും ധരിക്കുകയും വേണം. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണം. എല്ലാ വിദ്യാര്‍ത്ഥികളുടെയും തെര്‍മല്‍ സ്‌കാനിംഗ് നടത്തണം. നേരിയ പനി പോലുള്ള രോഗലക്ഷണ ങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തണം. (ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യ ണം) ആ ദിവസത്തെ പരീക്ഷ അവസാനിച്ചതിന് ശേഷം ഈ വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിക്കണം.

എല്ലാ ഇന്‍വിജിലേറ്റര്‍മാരും ട്രിപ്പിള്‍ ലെയര്‍ മാസ്‌കും കയ്യുറകളും ധരിക്കണം. കയ്യുറകള്‍ ധരിക്കുന്നതിന് മുമ്പും ശേഷവും കൈകളുടെ ശുചിത്വം ഉറപ്പാക്കണം. സിസിടിവി സംവിധാനം മുതലായവ ഉപയോഗിച്ച് പരീക്ഷാ ഹാളിനുള്ളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത്. ഉത്തരക്കടലാസുകള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം കൈകാര്യം ചെയ്യണം.

പരീക്ഷയ്ക്ക് അനുവദിച്ച സമയം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ സീറ്റുകളില്‍ നിന്ന് ഓരോരുത്ത രായി എഴുന്നേറ്റ് ഉത്തരക്കടലാസുകള്‍ ഒരു വലിയ പ്ലാസ്റ്റിക് ബാഗിലേക്ക് ഇടുക. പരീക്ഷാ ഹാളി ലെ എല്ലാ വിദ്യാര്‍ത്ഥികളും ഈ രീതിയില്‍ ഉത്തരക്കടലാസുകള്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ഇന്‍വിജിലേറ്റര്‍ പ്ലാസ്റ്റിക് ബാഗ് കെട്ടി സീല്‍ ചെയ്യേണ്ടതാണ്. ഈ പ്ലാസ്റ്റിക് ബാഗുകള്‍ പരീ ക്ഷയ്ക്ക് മുമ്പ് തന്നെ തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. സീല്‍ ചെയ്ത ഉത്തരക്കടലാസുകളുടെ ബാഗുകള്‍ അന്നേ ദിവസം തന്നെ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി സൂക്ഷി ക്കുന്നതിനായി അയയ്‌ക്കേണ്ടതാണ്. ഈ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകം സൂക്ഷിക്കുകയും ഏഴ് ദിവസത്തിന് ശേഷം മാത്രം മൂല്യനിര്‍ണയം നടത്തുകയും വേണം. ആ ദിവസത്തെ പരീക്ഷ പൂര്‍ത്തിയായ ശേഷം ക്ലാസ് റൂം, ഡെസ്‌കുകള്‍, ബെഞ്ചുകള്‍, കസേരകള്‍ എന്നിവ 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.

10. സംസ്ഥാനത്തിനകത്തു നിന്നും ക്വാറന്റൈനില്‍ അല്ലാത്തതുമായ പരീക്ഷ എഴുതാനായി വരുന്ന വിദ്യാര്‍ത്ഥികള്‍:

സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളുടെ ശുചിത്വവും ഉറപ്പാക്കുകയും തുണി മാസ്‌കോ സര്‍ജിക്കല്‍ മാസ്‌കോ എല്ലാ വിദ്യാര്‍ത്ഥികളും ധരിക്കുകയും വേണം. എന്‍ട്രി പോയിന്റില്‍ തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തണം. നേരിയ പനി പോലുള്ള രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേക മുറിയില്‍ ഇരുത്തണം. (ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യണം) രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ധരിക്കണം. പ്രത്യേക മുറിയില്‍ ഇരിക്കുന്ന രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും ക്വാറന്റൈനില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന സമാന രീതിയില്‍ ശേഖരിക്കണം.

രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന മുറികളില്‍ സീറ്റുകള്‍ തമ്മിലുള്ള ദൂരം 1.5 മീറ്റര്‍ ആയിരിക്കണം. രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലങ്ങളിലെ എല്ലാ ഇന്‍വിജിലേറ്റര്‍മാരും ട്രിപ്പിള്‍ ലെയര്‍ മാസ്‌കും കയ്യുറകളും ധരിക്കണം. കയ്യുറകള്‍ നീക്കം ചെയ്യുന്നതിന് മുമ്പും ശേഷവും കൈ ശുചിത്വം ഉറപ്പാക്കണം. സിസിടിവി സംവിധാനം മുതലായവ ഉപയോഗിച്ച് പരീക്ഷാ ഹാളിനുള്ളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത്. രോഗ ലക്ഷണണമൊന്നുമില്ലാത്ത സാധാര വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ ഓരോരുത്തരായി പ്രത്യേക ഡെസ്‌കിലോ മേശയിലോ വയ്‌ക്കേണ്ടതാണ്.

എല്ലാ വിദ്യാര്‍ത്ഥികളും ഉത്തരക്കടലാസുകള്‍ വച്ച് കഴിഞ്ഞാല്‍ ഇന്‍വിജിലേറ്റര്‍ അവ എടുത്ത് ഒരു പ്രത്യേക പേപ്പര്‍ ബാഗില്‍ പായ്ക്ക് ചെയ്ത് അന്നേ ദിവസം തന്നെ മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി അയയ്‌ക്കേണ്ടതാണ്. ഈ ഉത്തരക്കടലാസുകള്‍ ഏഴു ദിവസത്തിനുശേഷം മാത്രമേ മൂല്യനിര്‍ണയം നടത്താവൂ. ആ ദിവസത്തെ പരീക്ഷ പൂര്‍ത്തിയായ ശേഷം, ക്ലാസ് റൂം, ഡെസ്‌കുകള്‍, ബെഞ്ചുകള്‍, കസേരകള്‍ എന്നിവ 1% ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

11. സ്‌കൂള്‍/ഇന്‍സ്റ്റിറ്റിയൂഷന്‍ ജീവനക്കാര്‍ തുണി അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ ധരിക്കേ ണ്ടതും കൈകള്‍ ശുചിയാക്കേണ്ടതുമാണ്.

12. രക്ഷകര്‍ത്താക്കളെ സ്‌കൂള്‍ കാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കരുത്.

13. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടം കൂടി നില്‍ക്കുന്നില്ലെന്ന് സ്‌കൂള്‍/സ്ഥാപന അധികാരികള്‍ ഉറപ്പ് വരുത്തേണ്ടതാണ്. അവര്‍ക്ക് വേണ്ടത്ര കാത്തിരിപ്പ് സ്ഥലം ഒരുക്കേണ്ടതാണ്.

14. ഓരോ ദിവസത്തെയും പരീക്ഷയ്ക്ക് ശേഷം രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അവരു ടെ വീട്ടിലേക്കോ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ തന്നെ മടങ്ങി പോകേണ്ടതാണ്.

15. വിദ്യാര്‍ത്ഥികളോടൊപ്പമുള്ള രക്ഷകര്‍ത്താക്കള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകല വും ശുചിത്വവും പാലിക്കുകയും വേണം. ഒരാള്‍ മാത്രമേ പരീക്ഷാകേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥി യെ അനുഗമിക്കാവൂ. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന രക്ഷിതാക്കള്‍ തമ്മിലു ള്ള ഇടപെടല്‍ നിയന്ത്രിക്കണം.

16. സംസ്ഥാനത്തിന് പുറത്തുനിന്നും ക്വാറന്റൈനില്‍ നിന്നും വരുന്ന എല്ലാ വിദ്യാര്‍ത്ഥികളേ യേയും രക്ഷികര്‍ത്താക്കളേയും ക്വാറന്റൈന്‍ സ്ഥലത്തുനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് ഒരു സാനിറ്റൈസ്ഡ് കോറിഡോര്‍ (റെഡ് ചാനല്‍) ഉണ്ടാക്കേണ്ടതാണ്.

17. സ്‌കൂളില്‍ പോസ്റ്റുചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നതിനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള മേല്‍നോട്ടം വഹിക്കേ ണ്ടതാണ്. സാനിറ്റൈസ്ഡ് കോറിഡോര്‍ പ്രോട്ടോക്കോള്‍ പാലനം സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തയ്യാറേക്കേണ്ടത്. മാസ്‌ക്, ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്‌സ് (ഹാന്റ് സാനിറ്റൈസര്‍), ലിക്വിഡ്, സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാനുള്ള സൗക ര്യം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

18. സംസ്ഥാനത്തിനകത്തുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ട് സ്‌പോട്ടുകള്‍ക്കുള്ളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം. അവരുടെ പരീക്ഷാകേന്ദ്രം ഹോട്ട്‌സ്‌പോട്ടിന് പുറത്താണെങ്കില്‍ അവര്‍ സാനിറ്റൈസ്ഡ് കോറി ഡോര്‍ പ്രോട്ടോക്കോള്‍ പാലിക്കണം.

19. കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും പരീക്ഷ എഴുതാനായി വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി ജില്ലയില്‍ ഒരു പ്രത്യേക പരീക്ഷാകേന്ദ്രം അനുവദിക്കുന്നതാണ് അഭികാമ്യം.

20. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളോടൊപ്പം മറ്റ് സംസ്ഥാനത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒരേ പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ രണ്ട് വിഭാഗങ്ങള്‍ക്കും പ്രത്യേക പ്രവേശന മാര്‍ഗത്തോട് കൂടിയുള്ള പ്രത്യേക ടോയ്‌ലറ്റുകള്‍ ഒരുക്കേണ്ടതാണ്. രോഗലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍ ഉണ്ടായിരിക്കണം.

21. അന്യ സംസ്ഥാനങ്ങളില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും വരുന്ന രക്ഷകര്‍ത്താക്കളുംവിദ്യാര്‍ ത്ഥികളും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ ഹോട്ടലുകള്‍, ഷോപ്പു കള്‍, കാന്റീന്‍ എന്നിവയില്‍ നിന്ന് ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ അനുവദിക്കരുത്. ഉച്ചകഴി ഞ്ഞും പരീക്ഷയുണ്ടെങ്കില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അനുവദി ക്കണം. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ വെള്ളം നല്‍കണം. കുടി വെള്ളത്തിനായി കപ്പുകള്‍ പങ്കിടുന്നത് അനുവദിക്കരുത്.

22. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അനുവര്‍ത്തിക്കേണ്ടതും അനുവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ (DOs and DONTs) കാര്യങ്ങള്‍ വിശദമാക്കുന്ന ബോര്‍ഡുകള്‍ പരീക്ഷാകേന്ദ്ര ങ്ങളുടെ പരിസരത്ത് ഒന്നിലധികം പോയിന്റുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇതിന് ചുറ്റും കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സെബിന്‍ എസ്.കൊട്ടാരത്തിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ്

(ഫോേട്ടാ ക്യാപ്ഷന്‍ : സൈക്കോളജിയില്‍ പിഎച്ച്.ഡി. നേടിയ (ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി) ഡോ. സെബിന്‍ എസ്.കൊട്ടാരം. സൈക്കോളജിസ്റ്റും ഇന്റര്‍ നാഷനല്‍ മോട്ടിവേഷനല്‍ സ്പീക്കറും എഴുത്തുകാരനുമാണ്. ഭാര്യ മിറ്റി എസ്. കൊട്ടാരം. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാ...തുട൪ന്ന് വായിക്കുക


പ്രിന്‍സിപ്പല്‍ ഒഴിവ്

മലപ്പുറം: പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍ സിപ്പലിന്റെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീ സിലുള്ളവര്‍ക്കും പി.എച്ച്.ഡിയും പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമ...തുട൪ന്ന് വായിക്കുക


ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും ധാരണ പത്രം ഒപ്പുവെച്ചു

തിരു: സര്‍ക്കാര്‍ പങ്കാളിത്തമുള്ള സാമൂഹിക സംരംഭമായ ഐസിറ്റി അക്കാദമിയും ബാംഗ്ലൂര് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ് എഡ്ജ്‌വാര്‍സിറ്റിയും (EdgeVarsity Learning Systsem) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യുവാക്കളുട...തുട൪ന്ന് വായിക്കുക


മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15

കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനം: പരീക്ഷപ്പേടി അകറ്റാന്‍ വീഡിയോ തയ്യാറാക്കും

കണ്ണൂർ : പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ പേടി അകറ്റുന്നതിന് സ്‌കൂളുകള്‍ക്ക് പ്രത്യേക വീഡിയോ തയ്യാറാക്കി നല്‍കാന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പഠന കാലത്ത് വിദ്യാര്‍ഥികളിലെ പരീക്ഷ പേടി മാറ്റുന്നതിനുള്ള കൗണ്‍സലിംഗും, ഇംഗ്...തുട൪ന്ന് വായിക്കുക


ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജ...തുട൪ന്ന് വായിക്കുക


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരു: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ല...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഖാദി ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ക്കായിഓണ്‍ലൈന്‍ ക്വിസ് മത്സരം

തിരു: ഗാന്ധിജയന്തിയുടെ ഭാഗമായി കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2020 എന്ന് പേരിട്ടിരിക്കുന്ന മത്സരം ഡോക്ടര്‍ ജി എസ് പ്രദീപ് നയിക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥ...തുട൪ന്ന് വായിക്കുക


പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ മഞ്ചാടിക്കുടാരം തുറന്നു

തിരു: സാമൂഹ്യഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കുടാരത്തിന് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചാ യത്തില്‍ തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനോട് ചേര്‍ന്ന...തുട൪ന്ന് വായിക്കുക


ഇന്ത്യയിലും, വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്‌സുകളുമായി ഐസിറ്റി അക്കാദമിയും നോര്‍ക്ക റൂട്ട്‌സും

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ),ഫുള്‍ സ്റ്റാക്ക് ഡെവല പ്പര്, ഡേറ...തുട൪ന്ന് വായിക്കുക


എം എസ് ഇ എൻ ടി യ്ക്ക് ഒന്നാം റാങ്ക് ഡോ നിഖിലാ രാജേന്ദ്രന്

(ചിത്രം: ഡോ നിഖിലാ രാജേന്ദ്രൻ) തിരു: കേരള ആരോഗ്യ സർവകലാശാല 2020ൽ നടത്തിയ പി ജി പരീക്ഷയിൽ എം എസ് ഇ എൻ ടി യ്ക്ക് തിരു. മെഡിക്കൽ കോളേജിന് ഒന്നാം റാങ്ക്. കൊല്ലം കാഞ്ഞാവെളി മാലതിയിൽകെ.കെ രാജേന്ദ്രൻ - പി ജെ ശശികലയുടെയും മകളും ഡോ വിഷ്ണു ആനന്ദിൻ്റെ ഭാര്യയുമ...തുട൪ന്ന് വായിക്കുക


ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് അനുവദിച്ചു

പെരിന്തല്‍മണ്ണ: നിയോജകമണ്ഡലത്തിലെ ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് വാങ്ങിക്കുന്നതിന് 9.38 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. 2019-20 വര്‍ഷ ത്തെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പുകള്‍ വാങ്ങ...തുട൪ന്ന് വായിക്കുക


വിദ്യാർഥികൾക്ക് തമിഴ്നാട്ടിൽ പരീക്ഷ എഴുതാൻ യാത്രാനുമതി

പാലക്കാട്:ജില്ലയിൽ നിന്ന് തമിഴ്നാട്ടിൽ പോയി പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡി.ബാലമുരളി യാത്രാനുമതി നൽകി ഉത്തരവിട്ടു.ഇത്തരത്തിൽപരീക്ഷയെഴുതുന്നതിനുള്ള അനുമതിക്കായി നിരവധി വിദ്യാർത്ഥികൾ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് നട...തുട൪ന്ന് വായിക്കുക


സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതി ല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടു...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം

മലപ്പുറം : വീട്ടിലിരുന്ന് വിദേശഭാഷകള്‍ പഠിക്കാന്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവ സരം നല്‍കുന്നു. 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബിക് തുടങ്ങിയ വിദേശ ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.