Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വിനോദസഞ്ചാരവും ഗ്രാമീണവികസനവും കേരളം ബഹുദൂരം മുന്നില്‍ തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു തിരു.മെഡി.കോളേജ് ആശുപത്രിയ്ക്ക് മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ മിനി ട്രക്ക് സംഭാവനചെയ്തു അതിസങ്കീര്‍ണ ഹൃദയശസ്ത്രക്രിയയിലൂടെ ഫൗസിയയ്ക്ക് പുനര്‍ജന്മം ചെമ്മരുതി പഞ്ചായത്തിന്റെ ഡിജിറ്റല്‍ ലൈബ്രറി സെപ്റ്റംബര്‍ 26 ന് തുറക്കും

നിയമകാരൃം

കൂടുതല്‍ 

സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

28/4/2020

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സാലറികട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈ ക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാ രിന് സാലറി കട്ട് ചെയ്യാനാകില്ലെ ന്നും കോടതി ചൂണ്ടിക്കാട്ടി.

ശമ്പളം കട്ട് ചെയ്യാൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടോ എപിഡെമിക് ആക്ടോ പര്യാപ്തമല്ലെന്ന് കോടതി പറയുന്നു. അതുകൊണ്ട് തന്നെ സർക്കാർ ഉത്തര വിന് നിലനിൽപ്പില്ലെന്നും കോടതി അറിയിച്ചു. കട്ട് ചെയ്യുന്നശമ്പളംഎങ്ങനെ ഉപയോഗിക്കുമെന്ന് ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

ശമ്പളം മാറ്റിവയ്ക്കുന്നത് എത്ര കാലത്തേക്കാണെന്നോ എന്ന് തിരിച്ചു നൽകു മെന്നോ ഉത്തരവിൽ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ശമ്പളം മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യ മാണെന്ന് കോടതി കൂട്ടിച്ചേർത്തു. രണ്ട് മാസത്തേക്കാണ് കോടതി സാലറി കട്ട് ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ പേരിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടി ക്കുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.എയ്ഡഡ് സ്‌കൂൾ അധ്യാ പകരുടെയുംകെഎസ്ഇബി,കെഎസ്ആർ ടിസി ജീവനക്കാരുടെയും സംഘടനകൾ ഇക്കൂട്ടത്തിലുണ്ട്. ശമ്പളംമാറ്റി വെ ക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തര വിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുമെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ജീവനക്കാരുടെ അനുമതിയില്ലാതെ നടപ്പാക്കു ന്ന നിർബന്ധിത സാലറി കട്ട് നിയമവിരുദ്ധമാണെന്നും അതിനാൽ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജി കളിൽ ആവശ്യപ്പെട്ടത്.

ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കുമ്പോൾ ആകെ ഒരു മാസത്തെ വേതന മാണ് നഷ്ടമാകുന്നത്. കേന്ദ്രസർക്കാർ 12 മാസം ഒരു ദിവ സത്തെ ശമ്പളം വീതം നൽകാനാണ് ജീവനക്കാരോട് അഭ്യർത്ഥിച്ചിരുന്നത്. എന്നാൽ, താത്പര്യമില്ലാത്തവർക്ക് ശമ്പളം നൽകാതിരി ക്കാൻ അവസരമുണ്ട്. കേരളത്തിൽ ഇത്തരമൊരു അവസരമില്ല. ജീവനക്കാരുടെ അനുമതിയില്ലാ തെയാണ് നിർബന്ധിത സാലറി കട്ടെന്നും അതിനാൽ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നു മാണ് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു.എഫ്‌ സിആര്‍എ നിയമപ്രകാരമാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐ ആര്‍ സമര്‍പ്പിച്ചു. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം നടന്നെന്നാണ് കണ്ടെത്തല്‍. വിദേശനിക്ഷേപം കൊണ...തുട൪ന്ന് വായിക്കുക


പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല

ന്യൂഡൽഹി : പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ.മനീ ന്ദർ സിംഗ്...തുട൪ന്ന് വായിക്കുക


കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്

തിരു : കൊവിഡ് ടെസ്റ്റിൽ വ്യാജ വിവരങ്ങൾ നൽകിയതിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെതിരെ കേസ്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അഭിജിത്തി നെതിരെ എടുത്തിരിക്കുന്നത്. ആൾമാറാട്ടം, പകർച്ചവ്യാധി നിരോധനാ ആക്ട്, എന്നിവ ചുമത്തി കേസെടുത്തിരിക...തുട൪ന്ന് വായിക്കുക


കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്

തിരു: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാനം സുപ്രിംകോടതിയിലേക്ക്. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടക്കുന്നതാണ് പുതിയ നിയമമെന്ന് വിലയിരുത്തല്‍. ഇത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതെന്നും മന്ത്രിസഭാ യോഗo ത്ത...തുട൪ന്ന് വായിക്കുക


നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി

തിരു:നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. തിരുനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയുള്ള ഉത്തരവ് പു റപ്പെടുവിച്ചത്.കഴിഞ്ഞ ദിവസം കോടതി പരിഗണനയ്‌ക്കെടുത്ത കേസ് വിധി പറയാൻ ഇന്നത്തേ ക്ക് മാറ്റി. കേസ് പി...തുട൪ന്ന് വായിക്കുക


പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്

ന്യൂഡൽഹി : പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാൻ സുപ്രിംകോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ...തുട൪ന്ന് വായിക്കുക


റോഡ് യാത്ര സുഗമമാക്കാന്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി

തൊടുപുഴ - മുട്ടം സ്റ്റേറ്റ് ഹൈവേയില്‍ അപകട രഹിത - മാലിന്യ രഹിത - സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വ ത്തില്‍ യോഗം തൊടുപുഴ ലയണ്‍സ് ഹാളില്‍ ചേര്‍ന്നു. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അ...തുട൪ന്ന് വായിക്കുക


ലോകായുക്ത പ്രത്യേക സിറ്റിംഗ് 22നും 23 നും

തിരു: കേരള ലോകായുക്തയുടെ പ്രത്യേക സിറ്റിംഗ് ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ 22നും 23നും നടക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്ഥിരം സിറ്റിംഗുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രത്യേക സിറ്റിംഗിൽ പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ(19.09.2020) വൈകിട്ട് അഞ്ചിന് വെബ്‌സ...തുട൪ന്ന് വായിക്കുക


എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളിലെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണ് ജസ്റ്റിസ് എന്‍. വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കിയത്. ...തുട൪ന്ന് വായിക്കുക


പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി :പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ.തിരുവ നന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേചെയ്തത്....തുട൪ന്ന് വായിക്കുക


ആറാട്ടുപുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കായംകുളം: ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന എന്ന യുവതി ആത്മഹത്യ ചെയ്യാ നിടയായ സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് വനിതാകമ്മിഷന...തുട൪ന്ന് വായിക്കുക


കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു. പിഴ അടച്ചതുകൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. പിഴ അടയ്ക്കാന്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗപ്പെടുത്തി ഒരു ട്രൂത്ത് ഫണ്ട് രൂപീകരിക്കും. അഭിപ്രായ പ്...തുട൪ന്ന് വായിക്കുക


സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു

കൊച്ചി: സ്വർണ കടത്ത് കേസിൽ എൻഐഎ അഞ്ച് പേരെ കൂടി പ്രതി ചേർത്തു. സ്വർണക്കട ത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് പ്രതിചേർത്തത്.ഇതോടെ പ്രതികളുടെ എണ്ണം 30 ആയി. കുന്നമംഗലം സ്വദേശി മുസ്തഫ, ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദകുമാർ,...തുട൪ന്ന് വായിക്കുക


സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: സ്വര്‍ണകടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ വിട്ടയച്ചത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിലെ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി വിലയിരുത്തും. ഒരാഴ്ചയ്ക്ക് ശേഷംബിനീഷ...തുട൪ന്ന് വായിക്കുക


പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും ജാമ്യം

പന്തീരാങ്കാവ്: യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവർക്ക് ജാമ്യം. ഇരു വരും സമർപ്പിച്ച ജാമ്യഹർജി പരിഗണിച്ചാണ് കൊച്ചി എൻഐഎ കോടതി കടുത്ത ഉപാധികളോടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവർക്കും ജാമ്യം ലഭിച്ചത് അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ്. സിപി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.