Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പിജിഡിസിഎ പരീക്ഷ നവംബറില്‍ പെരുമാതുറ എൽ.പി. സ്‌കൂൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഹാന്‍ഡെക്‌സ് ഗാര്‍മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു പോലീസ് സ്മൃതിദിനം ആചരിച്ചു പാർക്കിൻസൺസ് രോഗികളുടെയും ബന്ധു ക്കളുടെയും സംഗമം കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നടന്നു

വിനോദം

കൂടുതല്‍ 

മലപ്പുറത്ത് സാമൂഹിക അകലം പാലിച്ച് കുട്ടികള്‍ പട്ടം പറത്തി

24/4/2020

മലപ്പുറo: ലോക്ഡൗണ്‍ദിനത്തില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിച്ച് സ്വന്തം വീടുകളിലും സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലും ഇതര ഹോമുകളിലുമായി സ്വന്തമായി നിര്‍മ്മിച്ച പട്ടം പറത്തി. കുട്ടികള്‍ക്ക് മാനസിക ഉല്ലാസം നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ യൂനിറ്റും ജില്ലാ ചൈ ല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച -പട്ടം അകലങ്ങളിലേക്ക് പറത്തൂ.. സാമൂഹിക അകലം പാലിക്കൂ..- എന്ന പരിപാടിയുടെ ഭാഗമായാണ് പട്ടം പറത്തിയത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെ യര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.പി.ഷാജേഷ് ഭാസ്‌കര്‍ പട്ടം ഹോം സ്റ്റുഡന്റ് സെക്രട്ടറിക്ക് കൈമാറി നിര്‍വഹിച്ചു. ചില്‍ഡ്രന്‍സ് ഹോമിലെ ഓരോ കുട്ടികളും പരിപാടിയുടെ ഭാഗമായി. ചടങ്ങില്‍ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ.സി.സി ധാനദാസ്, കെ.പി തനൂജ ബീഗം, തവ നൂര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബിനു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചിരിയും ചിന്തയുമൊരുക്കി പൂരഭാഷിണി കവിത

സമകാലീന വിഷയങ്ങളാണ് സോഹൻ റോയിയുടെ കവിതകളെ ജനകീയമാക്കുന്നത്. എല്ലാ ദിവ സവും അന്നത്തെ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. ചിരിപ്പിക്കുകയും അതോടൊപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളും ധാരാളമാണ്. അത്തര...തുട൪ന്ന് വായിക്കുക


ഗാന്ധിയെ വരയ്ക്കാം: ഓണ്‍ലൈന്‍ പോസ്റ്റര്‍ രചനാ മത്സരം- എന്‍ട്രികള്‍ ഇന്നുകൂടി അയക്കാം

പാലക്കാട് : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷ ത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാ യി ഗാന്ധിയെ വരയ്ക്കാം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈനായി പോസ്റ്റര്‍ രചനാ മത്സരത്തിലേക്കുള്ള എന്‍ട്രി...തുട൪ന്ന് വായിക്കുക


ഇൻഡിവുഡ് ടാലന്റ് ഫ്രണ്ടിനെ കുറിച്ച്

2015 ൽ ആഗോളതലത്തിൽ ആരംഭിച്ച- ഇൻഡിവുഡ് ടാലന്റ് ഹണ്ട് - ഇന്ത്യക്കാരായ സർഗ്ഗാത്മക യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള വേദിയാണ്. ക്യാമ്പസ് / സ്കൂൾ തലത്തിൽ നിന്ന് തന്നെ അവർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായി സമ്പർക്കം പുലർത്തി, അതിലെ ഇഷ്ടമേഖലകളി ലേക്ക് ...തുട൪ന്ന് വായിക്കുക


ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ ഇൻ ഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ഈവർഷംവെർച്ച്വലായിനടത്തും. കലാമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓൺലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമത്സര വേദി ഒര...തുട൪ന്ന് വായിക്കുക


സംസ്ഥാന യുവജന നാടകോത്സവം ആരംഭിച്ചു *നവകേരള നിർമ്മിതിയിൽ നാടകങ്ങൾക്ക് സജീവമായ പങ്ക് വഹിക്കാൻ സാധിക്കും: മന്ത്രി ഇ.പി.ജയരാജൻ

തിരു: നവകേരള നിർമിതിയിൽ സജീവമായ പങ്കുവഹിക്കാനും ശക്തമായ സാമൂഹ്യവിമർശന ത്തിനും തിരുത്തൽ ശക്തിയാകാനും നാടകവേദിക്ക് സാധിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കേരളത്തിലെ യുവ നാടകപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘ...തുട൪ന്ന് വായിക്കുക


നര്‍മ്മത്തില്‍ ചാലിച്ച പൊതുജനാരോഗ്യ സന്ദേശവുമായി മെയ്ഡ് ഇന്‍ ചൈന നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവo

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മെയ്ഡ് ഇന്‍ ചൈന എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. ലോകത്ത് കൊറോണ വൈറസ് ഉയര്‍ ത്തുന്ന വെല്ലുവിളികളുടെ സാഹചര്യത്തിലാണ് പൊതുജനാരോഗ്യ വിദഗ്ധന്‍ കൂടിയായഡോ.തോമസ് മാത്യു വിഷയത്തിന്റെ...തുട൪ന്ന് വായിക്കുക


ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർകൂത്ത് അവതരിപ്പിച്ചു

തൃശൂർ : കേരള കലാമണ്ഡലത്തിൽ ഹ്രസ്വകാല കോഴ്സ് ചെയ്യുന്ന ഇറ്റലി സ്വദേശിനി മരിയ ജോവന്ന സുമ്മോ 53മത്തെ വയസ്സിൽ കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചു. സുഭദ്രാധനഞ്ജയം നാടകത്തിലെ രണ്ടാമങ്കത്തിൽ സുഭദ്രയുടെ തോഴിയായി പ്രവേശിക്കുന...തുട൪ന്ന് വായിക്കുക


കട്ട് മാങ്ങ, അട മാങ്ങ, മാങ്ങാപെരട്ട്... കൊതിയൂറൂം നാടന്‍ അച്ചാറുകളുമായി ഗദ്ദിക

കണ്ണൂർ : എട്ടാമത് ഗദ്ദിക നാടന്‍ കലാ ഉല്‍പന്നമേളയിലെത്തുന്ന ആരും അന്നപൂര്‍ണ്ണേശ്വരി കുടുംബശ്രീ സ്റ്റാളിലെത്തുമ്പോള്‍ ഒന്ന് നില്‍ക്കും. നല്ലെണ്ണയില്‍ തയ്യാറാക്കിയ നാടന്‍ അച്ചാറിന്റെ ഗന്ധം ആരുടേയും നാവില്‍ വെള്ളമൂറിക്കുന്നതാണ്. കട്ട് മാങ്ങയും അടമാങ്ങയു...തുട൪ന്ന് വായിക്കുക


ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളൊരുക്കി വേലായുധന്‍

കണ്ണൂർ : ഉപയോഗ ശൂന്യമായ കടലാസില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങ ളൊരുക്കി വിസ്മയ ക്കാഴ്ചകളുടെ മായാലോകം തീര്‍ക്കുകയാണ് ഇരിങ്ങല്ലൂര്‍ സ്വദേശി സി ടി വേലായുധന്‍. ഗദ്ദിക മേളയിലെ വേലായുധന്റെ സ്റ്റാളിനടു ത്തെത്തിയാല്‍ ആരുമൊന്ന് നിന്ന് പോകും. ജീവന്‍ തുടി...തുട൪ന്ന് വായിക്കുക


സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരിയോരം സൈക്ലത്തോൺ

തിരു: സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശം പകർന്ന് ശരി യോരം സൈക്ലത്തോൺ. ഒരു ലക്ഷം സൈക്കിളുക ളാണ് മദ്യം, ലഹരിമരുന്ന് എന്നിവയ്ക്കെതിരെ ശരിയോരം പാലിക്കുകയെന്ന സന്ദേശവുമായി അണി നിരന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരു.ഗാന്ധിപാർക്...തുട൪ന്ന് വായിക്കുക


ബണ്ണത്തിഗത്തില്‍ ഒരു സെല്‍ഫിയെടുത്താലോ? അണിയാം, അറിയാം ഗോത്ര വസ്ത്രാലങ്കാരങ്ങളെ

കണ്ണൂർ : അജ്ജിത്തിഗത്തയും ബണ്ണത്തിഗത്തയിലും ഒരു സെല്‍ഫി വേണോ? അമ്പരപ്പ് മാറ്റി ഗദ്ദിക മേളയിലേക്ക് വരിക. ഗോത്ര സംസ്‌കാരത്തിന്റെ ഇഴകള്‍ തുന്നിയെടുത്ത പാരമ്പര്യവസ്ത്ര ങ്ങളാണ് അജ്ജിത്തിഗത്തയും ബണ്ണത്തിഗത്തയുo. വെട്ടക്കുറുമ സമുദായത്തിന്റെ തനതു വേഷ വിധാനങ്...തുട൪ന്ന് വായിക്കുക


ഗദ്ദിക 2020 - ഇനി പത്തുനാള്‍ കണ്ണൂരിന് ഉത്സവം

കണ്ണൂര്‍ : ഗോത്രസംസ്‌കാരത്തിന്റ നേര്‍ക്കാഴ്ചകളുമായി ഇനി പത്തുനാള്‍ കണ്ണൂ രിന് ഉത്സവം. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താസും സംയുക്തമായിസംഘടിപ്പിക്കുന്ന എട്ടാമത് നാടന്‍ കലാ ഉത്പന്ന മേള - ഗദ്ദിക 2020 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍...തുട൪ന്ന് വായിക്കുക


സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവo യൂണിവേഴ്‌സിറ്റി കോളേജിൽ

തിരു: സംസ്ഥാന തുടർ വിദ്യാഭ്യാസ കലോത്സവത്തിന് തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേ ജിൽ വർണാഭമായ തുടക്കം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, പുന്നല ശ്രീകുമാർ, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ്ജ്, ചിന്ത ജെറോം, എന്നിവർ ചേർന്ന് മേളയുടെ ഉത്ഘാടനം നിർവഹിച്ചു....തുട൪ന്ന് വായിക്കുക


ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ പുതിയൊരനുഭവമായി

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഏദന്‍ തോട്ടം ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ പുതിയൊരനുഭവമായി. പഴയ ഏദന്‍ തോട്ടത്തില്‍ നിന്നും പുതിയ ഏദന്‍ ഗാര്‍ഡനിലേക്കുള്ള പരിണാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പഴയ ബൈ...തുട൪ന്ന് വായിക്കുക


നര്‍മ്മ കൈരളി വേദിയില്‍ ചിരിയുടെ കെട്ടഴിച്ച് ജോളിക്കെട്ട്

തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ജോളിക്കെട്ട് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയില്‍ ചിരിപടര്‍ത്തി. കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സമ കാലിക സംഭവങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ജോളിക്കെട്ടിന് തുടക്കമായത്. സീരിയല്‍ മാത്രം കണ്ട...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.