Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

വിദ്യാഭ്യാസം

കൂടുതല്‍ 

സ്‌കൂള്‍ പ്രവേശനം മുതല്‍ ക്ലാസ് റൂം വരെ ഇനി ഡിജിറ്റല്‍; കരിയര്‍ബുക്ക് ഇആര്‍പി സൊലു ഷനുമായി ഡികാറ്റിയ

22/4/2020

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തടസം കൂടാതെ സ്‌കൂള്‍ പ്രവേശന നടപടി സാധ്യമാക്കാന്‍ കരിയര്‍ബുക്ക് ഇആര്‍പി സൊലൂഷനുമായി കൊച്ചി ആസ്ഥാനമായ ഡികാറ്റിയ കമ്പനി. വിദ്യാഭ്യാസ രംഗത്ത് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന ഡികാറ്റിയ കമ്പനി യുടെ പുതിയ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വെര്‍ച്വല്‍ ക്ലാസ് സംവിധാന വും ഉറപ്പു നല്‍കുന്നു. ഇതിലൂടെ അധ്യയന വര്‍ഷം നഷ്ടമാകാതെ ക്ലാസുകള്‍ സജ്ജീകരിക്കാ നും സ്‌കൂളുകള്‍ക്കാകും. കരിയര്‍ബുക്ക് ഉപഭോക്താക്കളായ സ്‌കൂളുകള്‍ക്ക് വെര്‍ച്വല്‍ ക്ലാസ് സംവിധാനം, ഓണ്‍ലൈന്‍ ഫീസ് പെയ്‌മെന്റ്, ഹാജര്‍നില, ടൈംറ്റേബിള്‍, പരീക്ഷാനടത്തിപ്പ്, മൂല്യ നിര്‍ണയം, ഡിജിറ്റല്‍ ലൈബ്രറി, ഓണ്‍ലൈന്‍ സ്‌റ്റേഷനറി, ഡിജിറ്റല്‍ പഠനോപകരണ ങ്ങള്‍, മൊബൈല്‍ ആപ്പ്, ഐഡി കാര്‍ഡ്, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഒരു കുടക്കീഴില്‍ സജ്ജമാക്കാനാകുമെന്നതാണ് പ്രത്യേകത. വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി യാല്‍ പിന്നീടുള്ള എല്ലാ നടപടികളും സുഗമമായി നടപ്പാക്കാന്‍ സാധിക്കും. ഇആര്‍പി ഉപഭോ ക്താക്കള്‍ക്ക് വീട്ടിലിരുന്ന് പ്രവേശനം നേടാനും തടസം കൂടാതെ പഠനം തുടരാനും കരിയര്‍ ബുക്കിലൂടെ കഴിയുമെന്ന് കമ്പനി സിഇഒ കെറ്റി ചെറിയാന്‍ വ്യക്തമാക്കി. കേരളത്തില്‍ നൂറ്റി യമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ കരിയര്‍ബുക്കിന്റെ ഉപഭോക്താ ക്കളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളും അക്കൗണ്ടില്‍ സ്വമേധയാ റെക്കോഡ് ചെയ്യുന്നതിനാല്‍ വിദ്യാര്‍ ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏത് സമയത്തും വീഡിയോ പ്രയോജനപ്പെടുത്താനാകും.ഓട്ടോ മാറ്റിക്ക് വീഡിയോ റെക്കോഡ് സംവിധാനം ഉള്ളതിനാല്‍ ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവുമൂലംഒരു വിദ്യാര്‍ത്ഥിക്കും ക്ലാസ് നഷ്ടപ്പെടുകയില്ലെന്നതുംകരിയര്‍ബുക്കിന്റെ പ്രത്യേകതയാണ്. കൂടാതെ ഇത്തരത്തില്‍ സൂക്ഷിക്കുന്നതില്‍ അദ്ധ്യാപകര്‍ക്ക് എല്ലാ ക്ലാസുകള്‍ കാണുവാനും മാനേജ്‌മെന്റിന് അദ്ധ്യാപന രീതി വിലയിരുത്താനും സാധിക്കും. മറ്റു ആപ്ലിക്കേഷനുകളില്‍ ഈ സാധ്യതയില്ലെ ന്നും സിഇഒ കെറ്റി ചെറിയാന്‍ പറയുന്നു. സ്‌കൂള്‍ ഇആര്‍പിയില്‍ കുട്ടികളുടെ ഹാജര്‍ സ്വമേധ യാ രേഖപ്പെടുത്തും. ക്ലാസുകള്‍ ദൃശ്യവത്കരിക്കുകയോ അല്ലെങ്കില്‍ ശബ്ദരേഖമാത്രമായോ ക്രമപ്പെ ടുത്താന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ ലൈവില്‍ ഇല്ലെങ്കിലും അദ്ധ്യാപകര്‍ക്ക് പവര്‍ പോയിന്റ് പ്രസന്റേഷന്‍, ക്ലാസ് വീഡിയോ ശേഖരം എന്നിവ സൃഷ്ടിക്കാനും അവ ഡിജിറ്റല്‍ വിഡിയോ ലൈബ്രറിയില്‍ പങ്കുവെക്കാനും സാധിക്കും.ക്ലാസ് സമയത്ത് വിദ്യാര്‍ ത്ഥികള്‍ സ്‌കൂള്‍ സോഫ്റ്റ്‌വെയര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്താല്‍ ക്ലാസില്‍ പങ്കെടുക്കാന്‍സാധി ക്കും. ഇതിനായി എല്ലാ ക്ലാസുകള്‍ക്ക് മുമ്പും ലിങ്ക് പങ്കുവെക്കേണ്ടതില്ലെന്നതും കരിയര്‍ ബുക്കി ന്റെ സവിശേഷതയാണ്.

കൂടാതെ, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് സംവിധാനം പ്രയോജനപ്പെടുത്തി ലോകമെമ്പാടുമുള്ള വിദഗ്ദ്ധരായ അധ്യാപകരുടെ സേവനവും ഉറപ്പാക്കാം. ഓണ്‍ലൈന്‍ സെഷനുകള്‍ക്കായി പരീശീ ലകരെ കൊണ്ടുവരാനും അതിനുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കാനും കരിയര്‍ബുക്കിലൂടെ സാധിക്കും. പുറമേയുള്ള അധ്യാപകരുടെയോ പരിശീലകരുടെയോ ക്ലാസുകളുടെ ദൈര്‍ഘ്യം കണക്കിലാക്കി സിസ്റ്റം സ്വമേധയാ ഇന്‍വോയിസ് സൃഷ്ടിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു സവി ശേഷതയെന്നും കെറ്റി ചെറിയാന്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്-9188680080, ഇമെയില്‍-info@dkatia.com.

എന്താണ് കരിയര്‍ ബുക്ക്?

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക സംബന്ധമായ കാര്യങ്ങളും ഭരണ വിര്‍വഹണ കാര്യ ങ്ങളും ഒരേപോലെ നടപ്പാക്കുന്ന സോഫ്റ്റ്‌വെയറാണ് കരിയര്‍ബുക്ക്. വിദ്യാഭ്യാസ സ്ഥാപനം നല്‍ കുന്ന ഈ ആപ്പ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിക്ക് ഉള്ളടക്കംവീക്ഷിക്കാനാകുമെന്നതിനാല്‍ മറ്റ് ആപ്പു കളുടെ ആവശ്യവും വേണ്ടിവരുന്നില്ല. വിദ്യാര്‍ത്ഥികളുടെ അസൈന്‍മെന്റുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിസ്റ്റത്തിലൂടെ പങ്കുവെക്കാം. ഇത്തരം അസൈന്‍മെന്റുകളും മറ്റും തയാറാക്കാനുള്ള വിവരങ്ങളും കരിയര്‍ബുക്കില്‍ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസെബിന്‍ എസ്.കൊട്ടാരത്തിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ്

(ഫോേട്ടാ ക്യാപ്ഷന്‍ : സൈക്കോളജിയില്‍ പിഎച്ച്.ഡി. നേടിയ (ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി) ഡോ. സെബിന്‍ എസ്.കൊട്ടാരം. സൈക്കോളജിസ്റ്റും ഇന്റര്‍ നാഷനല്‍ മോട്ടിവേഷനല്‍ സ്പീക്കറും എഴുത്തുകാരനുമാണ്. ഭാര്യ മിറ്റി എസ്. കൊട്ടാരം. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാ...തുട൪ന്ന് വായിക്കുക


പ്രിന്‍സിപ്പല്‍ ഒഴിവ്

മലപ്പുറം: പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍ സിപ്പലിന്റെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീ സിലുള്ളവര്‍ക്കും പി.എച്ച്.ഡിയും പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമ...തുട൪ന്ന് വായിക്കുക


ഐസിറ്റി അക്കാദമിയും എഡ്ജ്‌വാര്‍സിറ്റിയും ധാരണ പത്രം ഒപ്പുവെച്ചു

തിരു: സര്‍ക്കാര്‍ പങ്കാളിത്തമുള്ള സാമൂഹിക സംരംഭമായ ഐസിറ്റി അക്കാദമിയും ബാംഗ്ലൂര് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്റ്റാര്‍ട്ട് അപ്പ് എഡ്ജ്‌വാര്‍സിറ്റിയും (EdgeVarsity Learning Systsem) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. യുവാക്കളുട...തുട൪ന്ന് വായിക്കുക


മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ക്ക് അവാര്‍ഡുമായി പിസിഎം: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15

കൊച്ചി: മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സിവ് കരിക്കുലം മാനേജ്‌മെന്റ് (പിസിഎം) എന്ന സ്ഥാപനം മികച്ച ഓണ്‍ലൈന്‍ അധ്യാപകര്‍ ക്ക് അവാര്‍ഡ് നല്‍കുന്നു. കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരി...തുട൪ന്ന് വായിക്കുക


ഓണ്‍ലൈന്‍ പഠനം: പരീക്ഷപ്പേടി അകറ്റാന്‍ വീഡിയോ തയ്യാറാക്കും

കണ്ണൂർ : പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷ പേടി അകറ്റുന്നതിന് സ്‌കൂളുകള്‍ക്ക് പ്രത്യേക വീഡിയോ തയ്യാറാക്കി നല്‍കാന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ പഠന കാലത്ത് വിദ്യാര്‍ഥികളിലെ പരീക്ഷ പേടി മാറ്റുന്നതിനുള്ള കൗണ്‍സലിംഗും, ഇംഗ്...തുട൪ന്ന് വായിക്കുക


ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതറോഡ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ നിര്‍മിച്ച ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്,ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ജ...തുട൪ന്ന് വായിക്കുക


പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരു: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ല...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി:ഖാദി ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ക്കായിഓണ്‍ലൈന്‍ ക്വിസ് മത്സരം

തിരു: ഗാന്ധിജയന്തിയുടെ ഭാഗമായി കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സ്‌കൂള്‍ കുട്ടികള്‍ ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2020 എന്ന് പേരിട്ടിരിക്കുന്ന മത്സരം ഡോക്ടര്‍ ജി എസ് പ്രദീപ് നയിക്കും. ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥ...തുട൪ന്ന് വായിക്കുക


പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ മഞ്ചാടിക്കുടാരം തുറന്നു

തിരു: സാമൂഹ്യഗണിത പാഠശാല പദ്ധതിയായ മഞ്ചാടിക്കുടാരത്തിന് പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചാ യത്തില്‍ തുടക്കമായി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. തട്ടത്തുമലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളിനോട് ചേര്‍ന്ന...തുട൪ന്ന് വായിക്കുക


ഇന്ത്യയിലും, വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്‌സുകളുമായി ഐസിറ്റി അക്കാദമിയും നോര്‍ക്ക റൂട്ട്‌സും

തിരു: നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ),ഫുള്‍ സ്റ്റാക്ക് ഡെവല പ്പര്, ഡേറ...തുട൪ന്ന് വായിക്കുക


എം എസ് ഇ എൻ ടി യ്ക്ക് ഒന്നാം റാങ്ക് ഡോ നിഖിലാ രാജേന്ദ്രന്

(ചിത്രം: ഡോ നിഖിലാ രാജേന്ദ്രൻ) തിരു: കേരള ആരോഗ്യ സർവകലാശാല 2020ൽ നടത്തിയ പി ജി പരീക്ഷയിൽ എം എസ് ഇ എൻ ടി യ്ക്ക് തിരു. മെഡിക്കൽ കോളേജിന് ഒന്നാം റാങ്ക്. കൊല്ലം കാഞ്ഞാവെളി മാലതിയിൽകെ.കെ രാജേന്ദ്രൻ - പി ജെ ശശികലയുടെയും മകളും ഡോ വിഷ്ണു ആനന്ദിൻ്റെ ഭാര്യയുമ...തുട൪ന്ന് വായിക്കുക


ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് അനുവദിച്ചു

പെരിന്തല്‍മണ്ണ: നിയോജകമണ്ഡലത്തിലെ ഒന്‍പത് സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ് വാങ്ങിക്കുന്നതിന് 9.38 ലക്ഷം രൂപ അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. 2019-20 വര്‍ഷ ത്തെ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്‌ടോപ്പുകള്‍ വാങ്ങ...തുട൪ന്ന് വായിക്കുക


വിദ്യാർഥികൾക്ക് തമിഴ്നാട്ടിൽ പരീക്ഷ എഴുതാൻ യാത്രാനുമതി

പാലക്കാട്:ജില്ലയിൽ നിന്ന് തമിഴ്നാട്ടിൽ പോയി പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഡി.ബാലമുരളി യാത്രാനുമതി നൽകി ഉത്തരവിട്ടു.ഇത്തരത്തിൽപരീക്ഷയെഴുതുന്നതിനുള്ള അനുമതിക്കായി നിരവധി വിദ്യാർത്ഥികൾ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് നട...തുട൪ന്ന് വായിക്കുക


സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതി ല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടു...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് വിദേശ ഭാഷകള്‍ പഠിക്കാന്‍ അവസരം

മലപ്പുറം : വീട്ടിലിരുന്ന് വിദേശഭാഷകള്‍ പഠിക്കാന്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവ സരം നല്‍കുന്നു. 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഓണ്‍ലൈന്‍ ഭാഷാ പരിശീലനം നല്‍കുന്നത്. ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, അറബിക് തുടങ്ങിയ വിദേശ ...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.