 ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർബന്ധിച്ചിട്ടുംഅത് ചെയ്യാതിരിക്കുകയും, നിർദ്ദേശിച്ച മരുന്ന് കഴിക്കാതെ ഇരിക്കുകയും ചെയ്യുന്നവർക്ക് അരലക്ഷം ദിർഹം പിഴചുമത്തും.
പുറത്തിറങ്ങുന്നതിന് വിലക്ക് കല്പിച്ചിട്ടുള്ള സമയങ്ങളിൽ വിലക്ക് ലംഘിച്ചു സഞ്ചരിക്കുന്നവർക്ക് 2000 ദിർഹം വരെ പിഴ. ജോലി ആവശ്യത്തിനും, അവശ്യവസ്തുക്കൾ വാങ്ങുവാനും മാത്രമേ ഈ സമയങ്ങളിൽ പുറത്തിറങ്ങാവൂ. ഇതിന് പ്രത്യേക അനുമതി വാങ്ങണം. മൂന്നു പേർ ഒരുമിച്ചു വാഹനത്തിൽ യാത്ര ചെയ്താൽ 1000 ദിർഹം ഫൈൻ അടയ്ക്കണം ഈ കുറ്റം ആവർത്തിച്ചാൽ ഇരട്ടി തുക പിഴയായി ഈടാക്കും പിന്നെയും ചെയ്താൽ പ്രോസിക്യൂഷൻ നടപടികൾക്കു വിധേയ മാകും. ഈ നിയമത്തിന് മാർച്ച് 26 മുതൽ പ്രാബല്യമുണ്ട്. പൊതുസ്ഥലങ്ങൾ അടച്ചുപൂട്ടൽ നിർ ദ്ദേശങ്ങൾ ലംഘിച്ചാൽ 50,00 ദിർഹം പിഴ. ഷോപ്പിംഗ് സെന്ററുകൾ, മാളുകൾ, ഔട്ട്ഡോർ മാർ ക്കറ്റുകൾ, ജിമ്മുകൾ, പൊതു നീന്തൽക്കുളങ്ങൾ, സിനിമാശാലകൾ, ക്ലബ്ബുകൾ, പാർക്കുകൾ എന്നിവയെല്ലാം ഇതിൽപ്പെടും.
കൂട്ടായ്മകൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ എന്നിവ നടത്തിയാൽ 10,000 ദിർഹം , ഇതിൽ പങ്കെടുക്കുന്നവർക്ക് 5000 ദിർഹം, പകർച്ചവ്യാധി പിടിപെട്ട രാജ്യങ്ങളിൽനിന്ന് വന്നവർക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ച മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2000 ദിർഹം ഇങ്ങനെയെല്ലാo പിഴ ഒടുക്കണം.
രോഗാണു കലർന്നതും, കലരാൻ സാധ്യതയുള്ളതുമായ വസ്ത്രങ്ങൾ ലഗേജുകൾ തുടങ്ങിയവകൃത്യ മായ അണുനാശിനി നടത്തുകയോ അല്ലെങ്കിൽ നശിപ്പിക്കുകയോ വേണം. അല്ലാത്തപക്ഷം 3000 ദിർഹം പിഴ നൽകേണ്ടി വരുo. വേണ്ടത്ര മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ 10, 000 ദിർഹം. അണുനശീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർക്ക് 5000 ദിർഹം, അനാ വശ്യമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് 1000 ദിർഹം, ആവശ്യപ്പെട്ടിട്ടും ആരോ ഗ്യ പരിശോധന നടത്താൻ കൂട്ടാക്കാതെ വന്നാൽ 5000 ദിർഹം എന്നിങ്ങനെ വിവിധ മേഖല കളി ലെ ലംഘനങ്ങൾക്ക് പിഴ ഒടുക്കണം.
നടക്കുമ്പോൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 1,000 ദിർഹം പിഴ ഒടുക്കണം. പ്രധാനപ്പെട്ട ജോലിയോ യഥാർത്ഥ കാരണമോ ഇല്ലാതെ വീട് വിട്ടിറങ്ങിയാൽ 2,000 ദിർഹവും, വൈറസ് ബാധ മൂലം മരിച്ച ഒരാളുടെ മൃതദേഹം സംസ്കരിക്കുമ്പോഴോ കടത്തുമ്പോഴോ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ 3,000 ദിർഹം പിഴ നൽകേണ്ടി വരുo.
|