Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം;500 പേർ അറസ്റ്റിൽ; 3000 പേർക്കെതിരെ കേസ്

അറിയിപ്പുകള്‍

കൂടുതല്‍ 

ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31-നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

23/3/2020

തിരു: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31-നകം വീടുകളില്‍ എത്തിച്ച് നല്‍കു മെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിനായി ചുമതലപ്പെടുത്തിയി ട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമ പെന്‍ ഷന്‍ വിതരണം നടത്തണമെന്നത് ഉള്‍പ്പടെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സം സ്ഥാനത്തെ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

ഹോം ക്വാറന്റയിനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ മുഖാന്തി രം ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ അതാത് പ്രദേശത്തെ നീതി സ്റ്റോറുകള്‍ മുഖാന്തിരം അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ഇത്തരത്തില്‍ വിതരണം ആരംഭിക്കും. ആരോഗ്യ മേഖ ലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രികള്‍, ലാബുകള്‍അടക്കമുള്ളസഹ കരണ സ്ഥാപനങ്ങള്‍ തുടര്‍ന്നും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങളുടെ സൗ കര്യാര്‍ത്ഥം പ്രവര്‍ത്തിക്കും. വര്‍ഷാന്ത്യ കണക്കെടുപ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ വായ്പാകാര്‍ക്ക് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതിനിര്‍ദ്ദേശിക്കുന്നപ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. എന്നാല്‍ മനഃപൂര്‍വ്വം കാലങ്ങളായി വായ്പ തിരിച്ചടയ്ക്കാതെ വന്‍കുടിശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളു മായി മുന്നോട്ട് പോകും. ചെറുകിട വായ്പാകുടിശികക്കാരെ വീടുകളില്‍ നിന്നും ജപ്തി നടപടി നടത്തി ഇറക്കി വിടരുത് എന്ന നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

അപ്പെക്സ് സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാനതല സ്ഥാപനങ്ങളുടെ ഹെഡ് ആഫീസുകള്‍, റീജണല്‍ ആഫീസുകള്‍, കൂടുതല്‍ ജീവനക്കാരുള്ള ധനകാര്യ ഇടപാടു നടത്തുന്ന സ്ഥാപനങ്ങള്‍,പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, അവയുടെ ശാഖകള്‍ എന്നിവ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി ജീവനക്കാരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകുന്ന വിധത്തില്‍ ഔദ്യോഗികകൃത്യ നിര്‍വ്വഹണത്തിന് തടസ്സം വരാത്ത രീതിയില്‍ ആവശ്യമായ ക്രമീകരണം നടത്തും. ക്രമീകരണ ങ്ങള്‍ വരുത്തുമ്പോള്‍ ഇടപാടുകാര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് യാതൊരു വിധ തടസ്സവും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തും. എല്ലാ സ്ഥാപനങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍, കൈ കഴുകുവാനുളള സൗകര്യം എന്നിവ ക്രമീകരിക്കും. ഇടപാടുകാര്‍ കൗണ്ട റുകളില്‍ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടുന്ന ക്രമീകര ണം നടത്തും. ജീവനക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൃത്യമായി സ്വീകരിക്കണമെന്നും ഇടപാടുകാരില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം.

പൊതു ജനങ്ങള്‍ കൂടുതലായി പങ്കെടുക്കുന്ന എംഡിഎസ്/ജിഡിഎസ് ലേലം,അദാലത്തുകള്‍ തുട ങ്ങിയവ ഈ കാലയളവില്‍ പരമാവധി ഒഴിവാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യും. ദിവസ നിക്ഷേപപിരിവുകാര്‍ കോവിഡ്-19 നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളിലും മറ്റ് സ്ഥാപ നങ്ങളില്‍ സന്ദര്‍ശിച്ചുള്ള കളക്ഷന്‍ ഉണ്ടായിരിക്കില്ല. ഓരോ ജില്ലകളിലെയും പ്രത്യേക സാഹ ചര്യം കണക്കിലെടുത്ത് അതാത് ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ആവശ്യമായ അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് നിരക്കുകള്‍ 2021 ജനുവരി മുതല്‍ വര്‍ധിക്കുo: 2020 ഡിസംബര്‍ 31വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് വര്‍ധന ബാധകമാകില്ല

മുംബൈ: ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്‌സ്പ്രസ് എയറും സംയോജിത ട്രാന്‍സ്‌പോര്‍ട്ടേഷന്‍,വിത രണ, ലോജിസ്റ്റിക്‌സ് കമ്പനിയുമായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് 2021 ജനുവരി ഒന്നു മുതല്‍പൊതു നിര ക്കുകള്‍ വര്‍ധിപ്പിക്കുന്നു. 2020നെ അപേക്ഷിച്ച് ശരാശരി കയറ്റുമതി നിരക്...തുട൪ന്ന് വായിക്കുക


എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ പേയ്‌മെന്റ് സൗകര്യം

ന്യൂഡല്‍ഹി: എസ്ബിഐ ഗൂഗിളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയി ലൂടെ ഇടപാടു നടത്താനുള്ള സൗകര്യം ഒരുക്കുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ കൂടുതല്‍ സുരക്ഷിതമായി മൂന്നു രീതികളില്‍ പേയ്‌മെന്റുകള്‍ നടത്താം. എന്‍എഫ്‌സിസാധ്യമായ ...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോ 850 ഗ്രാം സ്വർണo പിടി കൂടി. സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിലായി. മലപ്പുറം ചെറുവായൂർ സ്വദേശിയായ അബ്ദുൽ അസീസ് എയർ അറേബ്യ വിമാനത്തിൽ ഇന്ന് രാവി ലെയാണ് കരിപ്പൂരിലെത്തുന്നത്.മിക്‌...തുട൪ന്ന് വായിക്കുക


വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്: തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരു: വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർസ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ്...തുട൪ന്ന് വായിക്കുക


മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി

തിരു: യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി. തിരുവനന്തപുരം വട്ടിയൂർക്കാവിലെ സി ആപ്റ്റി ന്റെ ഓഫീസിലാണ് പരിശോധന നടത്തിയത്. കസ്റ്റംസും നേരത്തെ സി ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു.ന...തുട൪ന്ന് വായിക്കുക


അലഞ്ഞുനടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് തുണയായി

ഇലവുംതിട്ട : ആരും തുണയില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് സംരക്ഷകരായി. പ്രക്കാനം തൊട്ടുപുറം പ്ലാന്തോട്ടത്തില്‍ കോളനിയില്‍ ബന്ധുക്കള്‍ ആരുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന 70 വയലുള്ള അന്നാമ്മയെ ഇലവുംതിട്ട ജനമൈത്ര...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യണം

കോഴിക്കോട് : നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുളള എഞ്ചിനീയര്‍/ആര്‍ക്കിടെക്റ്റ്/സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ ക്കാര്‍ സര്‍വ്വീസിലോ അനുബന്ധ സര്‍വ്വീസുകളിലോ സേവനത്തില്‍ പ്രവേശ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തി ക്കാന്‍മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച...തുട൪ന്ന് വായിക്കുക


കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

തിരു: കൊല്ലം കുണ്ടറയിലെ കേരള സെറാമിക്‌സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നവീകരിച്ച പ്ലാന്റുകളുടെയും പുതുതായി സ്ഥാപിച്ച എല്‍ എന്‍ ജി പ്ലാന്റിന്റെയുംഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ട്: മുഖ്യമന്ത്രി

തിരു : ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളം ബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരു വിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി

എറണാകുളo: തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരനെയാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്ന ത്. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 10 ശതമാനം ഏജൻസി കമ്മീഷനും, 30 ശതമാനം ആദായനികുതിയും കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കുo...തുട൪ന്ന് വായിക്കുക


ഇടുക്കി അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി

(ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ ആദിവാസികള്‍ രക്ഷപെടുത്തി) ഇടുക്കി: അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്ന തിനിടെ ഒഴുക്കില്‍ പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി.വനവിഭവങ്ങള്‍ ശേഖരി ക്കാന്‍ പോയ ആദിവാസികളാണ് ഒഴു ക്കില്‍പ്പെട്ട...തുട൪ന്ന് വായിക്കുക


പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു

തൃശൂർ : വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ തുറ ക്കുന്നതിനും വൈദ...തുട൪ന്ന് വായിക്കുക


വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ ഗ്യാസ് ക്രിമിറ്റോറിയം : നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പാലക്കാട് : ത്രിതല പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ 2019- 20 സാമ്പത്തിക വർഷ ത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1413 കേസുകള്‍; 537 അറസ്റ്റ്; പിടിച്ചെടുത്തത് 54 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1413 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 537 പേരാണ്. 54 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 5957 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.