Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

നിയമകാരൃം

കൂടുതല്‍ 

നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ നടപ്പിലാക്കി

20/3/2020

ന്യൂഡൽഹി: നിര്‍ഭയ കേസിലെനാല് പ്രതികളുടെയുംവധശിക്ഷനടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ചഹർജി ഇന്നലെ അർധരാത്രിയോടെഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോടതിയും തള്ളി.അതോടെ വധ ശിക്ഷയ്ക്ക് കളമൊരുങ്ങി.

പ്രതികളായ മുകേഷ് സിങ് (32),അക്ഷയ് കുമാർ സിങ് (31),പവൻ ഗുപ്ത(25), വിനയ് ശർമ (26) എന്നിവരുടെ ശിക്ഷയാണ് നടപ്പിലായത്.കേസിൽ ആറ് പ്രതി കളാണുണ്ടായിരുന്നത്. ആദ്യത്തെ മൂന്ന് മരണവാറണ്ടുകൾക്ക് ശേഷം നാലാമത് പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് ശിക്ഷ നടപ്പിലാക്കിയത്.

വൻ പ്രതിഷേധങ്ങൾ അലയടിക്കുന്നതിനിടെയാണ് കേസിലെ ആറ് പ്രതികൾ അറസ്റ്റിലാകുന്നത്. ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്‌ത, അക്ഷയ് ഠാക്കൂർ, 18 വയസ്സ് തികഞ്ഞിട്ടില്ലാത്ത ഒരാൾ എന്നിവരായിരുന്നു ക്രൂരകൃത്യത്തിന് പിന്നിൽ. ഇതിൽ ഒന്നാം പ്രതി രാം സിങ് വിചാരണ തടവുകാരനായി കഴിയവേ തിഹാർ ജയിലിൽ തൂങ്ങി മരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റെയാളെ ജുവനൈൽ നിയമപ്രകാരം മൂന്നു വർഷത്തെ തടവ് ശിക്ഷയ്ക്കാണ് വിധിച്ചിരുന്നത്. തടവ് ശിക്ഷയുടെ കാലാ വധി പൂർത്തിയായതിനാൽ ഇയാൾ പുറത്തിറങ്ങുകയും ചെയ്തു.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പാരാമെഡി ക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി മരണ ത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും സംഭവം വഴിവെച്ചു.2012 ഡിസംബര്‍ 29 നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

വലിയതോതിലുള്ള നിയമ പോരാട്ടo പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്ന ത് തടയുന്നതിനായി നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യവുമുണ്ടായി.ശിക്ഷ നടപ്പാക്കിയതോടെ വലിയ ആഹ്ലാദപ്രകടനമാ ണ് ജയിലിന് മുന്നില്‍ നടന്നത്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭയിലെ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ ആവശ്യം തള്ളിയതോടെ മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജനും നാളെവിചാ രണ കോടതിയില്‍ ഹാജരാകണം. 2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ എ...തുട൪ന്ന് വായിക്കുക


യു പി പൊലീസിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

അലഹബാദ് : ഗോവധ നിരോധന നിയവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈ ക്കോടതിയുടെ എകാംഗ ബെഞ്ച് യു പി പൊലീസിനെതിരെ നടത്തി യത് കടു ത്ത വിമര്‍ശനം. 1955 -ലെ ഉത്തര്‍ പ്രദേശ് ഗോവധ നിരോധന നിയമംപൊലീസ് ദുരുപയോഗം ചെയ്യുന്നതായാണ് കോടതിയുടെ വിമര്‍ശനം. എവിടെയെങ്കിലും മാംസം പിടി...തുട൪ന്ന് വായിക്കുക


പെരിയ ഇരട്ടക്കൊലപാതക കേസ് :സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐയോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവ ശ്യപ്പെട്ടിര...തുട൪ന്ന് വായിക്കുക


ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ന് ഹൈക്കോടതി വിധി പറയും

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ 28 ന് ഹൈക്കോടതി വിധി പറയും. എന്‍ ഫോഴ്‌സ്‌മെന്റ് കസ്റ്റംസ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് എം.ശി...തുട൪ന്ന് വായിക്കുക


എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍ പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇഡി എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വര്‍ണക്ക...തുട൪ന്ന് വായിക്കുക


ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കസ്റ്റംസ്

കൊച്ചി: ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമര്‍ശനവു മായി കസ്റ്റംസ്. തിരുവനന്തപുരത്തെ ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ  മുന്‍കൂട്ടി തയാറാ ക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി.ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് ...തുട൪ന്ന് വായിക്കുക


എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍  ജാമ്യാപേക്ഷ നല്‍കി

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര്‍  ജാമ്യാപേക്ഷ നല്‍കി. ഇന്ന് രാവിലെ 11 മണിക്ക്  അടിയന്തിരമായി ഹാജരാകാന്‍ എന്‍ഫോഴ്‌ സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നില്‍...തുട൪ന്ന് വായിക്കുക


കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 5.43 കിലോഗ്രാം സ്വര്‍ണവും 4.43 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കരുവാറ്റ സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 5.43 കിലോഗ്രാം സ്വര്‍ണവും 4.43 ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈപള്ളില്‍ ഷൈബു (അപ്പു ണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിട ഷിബ...തുട൪ന്ന് വായിക്കുക


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ കേസില്‍ ജാമ്യമില്ലാത്തതിനാല്‍...തുട൪ന്ന് വായിക്കുക


കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

കോട്ടയo: കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് കോട്ടയത്ത് അധ്യാപക നിയമനത്തിനുള്ള പരീക്ഷ നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിഎസ്‌ഐ സഭയുടെ 136 സ്‌ക്കൂളുകളില്‍ ഒഴി വുള്ള അധ്യാപകരെ കണ്ടെത്തി നിയമിക്കാനാണ് പരീക്ഷ നടത്തിയത്. സിഎസ്‌ഐ മധ്യ കേരള മഹാ ഇടവക കോര്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫേ പോസ ചുമത്തി്

കൊച്ചി: സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫേ പോസ ചുമത്തി്. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ.ഇവരെ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലി ലാക്കാം എന്...തുട൪ന്ന് വായിക്കുക


ലാവലിന്‍ കേസ് : സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി

ന്യൂഡൽഹി : ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടിക യില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ചെയ്യാമെന്ന് സിബിഐക്ക് വേണ്...തുട൪ന്ന് വായിക്കുക


നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു

തിരു : നിയമസഭാ കയ്യാങ്കളി കേസില്‍ നാല് ഇടതു നേതാക്കള്‍ ജാമ്യമെടുത്തു. കെ.അജിത്, സി. കെ.സദാശിവന്‍, വി.ശിവന്‍കുട്ടി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കാണ് ജാമ്യം.ഓരോരുത്തര്‍ക്കും 35,000 രൂപയുടെ ജാമ്യമാണ് നല്‍കിയത്. മന്ത്രിമാരായ കെ.ടി ജലീലും ഇ.പി ജയരാജ...തുട൪ന്ന് വായിക്കുക


സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്...തുട൪ന്ന് വായിക്കുക


എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം. സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചു ള്ള ചില വാട്‌സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ട്. സ്വപ്നയുടെ സാമ്പത്...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.