Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

നിയമസഭ

കൂടുതല്‍ 

സഹകരണ പ്രസ്ഥാനവികസനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

12/3/2020

തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭാസമക്ഷം സമര്‍പ്പിച്ചു. കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം ഏറ്റെ ടുത്ത് നടപ്പാക്കിയ പദ്ധതികള്‍ കേരളത്തിന്റെ സഹകരണ ചരിത്രത്തിലെനാഴികക്കല്ലുകളാണെന്ന് മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സഹകരണ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രധാനനേട്ട ങ്ങള്‍ മാത്രം മന്ത്രി എടുത്ത് പറഞ്ഞതു ചരിത്രസംഭവമായി വിശേഷിപ്പിക്കാം.

1)കേരള ബാങ്ക്

റിസര്‍വ് ബാങ്ക് അനുമതിയോടെ സംസ്ഥാനത്തെ ഹ്രസ്വകാല സഹകരണ വായ്പാ സമ്പ്രദായത്തെ ത്രിതല സമ്പ്രദായത്തില്‍ നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് പുനഃക്രമീകരിച്ച് കേരളജനതയുടെ എല്ലാവിധ ബാങ്കിംഗ് ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാകുംവിധം അനുമതിയോടെ കേരള ബാങ്ക് രൂപീകരിക്കുകയുണ്ടായി. 29.11.2019-ന് കേരള ബാങ്ക് നിയമപരമായി നിലവില്‍ വന്നു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 3 ലക്ഷം കോടി രൂപയുടെ ബിസിനസുമായി കേരളത്തിലെ ഒന്നാ മത്തെ ബാങ്ക് ആയി മാറുകയാണ് നമ്മുടെ ലക്ഷ്യം.മന്ത്രി പറഞ്ഞു.

2) കെയര്‍ കേരള

2018-ല്‍ സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തത്തിന്റെ ഫലമായി വീടുംസ്വത്തുക്കളുംജീവനോപാധി കളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് CARe Kerala( Co-Operative Alliance to Rebuild Kerala ) എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചു. CARe Home, CARe Loan, CARe Grace എന്നിങ്ങനെ 3 ഘടകങ്ങളാണ് ഈ പദ്ധതിയിലുള്ളത്.

CARe Home: പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെസഹായത്തോടെ വീട് നിര്‍മ്മിച്ച് നല്‍കുന്ന കെയര്‍ ഹോം പദ്ധതിയിലൂടെ 1960 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തി യാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറി. 84 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച് വരുന്നതുമാണ്. പ്രളയാനന്തര ഭവനനിര്‍മ്മാണ പദ്ധതികളില്‍ ലോകത്തിന് തന്നെ മാതൃകയാണ് കെയര്‍ഹോം പദ്ധതി.

CARe Loan: കുടുംബശ്രീ അയല്‍ക്കൂട്ട സംവിധാനത്തിലൂടെ ഒരു ലക്ഷം രൂപ വരെ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (RKLS) എന്ന പദ്ധതിയുടെ ഭാഗമായി സഹകരണ ബാങ്കുകള്‍ വായ്പ നല്‍കു കയുണ്ടായി. 31..12..2019 വരെയുള്ള കണക്കുകള്‍ പ്രകാരം സഹകരണ ബാങ്കുകള്‍ 85661 ഗുണ ഭോക്താക്കള്‍ക്കായി 713.92 കോടി രൂപ ഈ ഇനത്തില്‍ വായ്പ നല്‍കി. ഇതിനുപുറമെ സഹകരണ ബാങ്കുകള്‍ സ്വന്തം നിലയിലും പ്രളയ ദുരിതബാധിതര്‍ക്ക് വായ്പകള്‍ അനുവദിച്ച് നല്‍കി.

CARe Grace: പ്രളയദുരിതബാധിതരുടെ സാമൂഹ്യപുനരധിവാസം ലക്ഷ്യമാക്കി അവര്‍ക്ക് ആവശ്യ മായ മെഡിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ ഇപ്പോഴും നടത്തി വരികയാണ്.

3) അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി

അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനായി പെരിന്തല്‍ മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സഹകരണ വകുപ്പ് 2017-18സാമ്പത്തി ക വര്‍ഷം മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയാണ് അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി. അട്ടപ്പാടി ജനവിഭാഗങ്ങള്‍ക്കായുള്ള ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ ഇടപെടലായാണ് ഈ പദ്ധതി ഇപ്പോള്‍ കണക്കാക്കുന്നത്. മാതൃ-ശിശു സംരക്ഷണ രംഗത്ത് അഭിമാനിക്കാവുന്ന നേട്ടം ഈ പദ്ധതി കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതിന് കഴിഞ്ഞു. ശിശുമരണനിരക്ക് വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 6000ത്തിലധികം പേര്‍ക്ക് ചികിത്സ നല്‍കി. ഇതില്‍ 1000ത്തി ലധികം പേര്‍ക്ക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള കിടത്തി ചികിത്സയാണ് നല്‍കിയത്. പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് നടന്നുവരുന്നു.

4) ആധുനിക നെല്ല് സംഭരണ -സംസ്‌കരണ പ്ലാന്റ്

പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നില യില്‍ നെല്ല് സംഭരിച്ച് സംസ്‌ക്കരിച്ച് വിപണനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ല യിലെ 26 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ അംഗങ്ങളായി പാലക്കാട് പാഡി പ്രൊക്യുയര്‍മെന്റ് പ്രോസസ്സിംഗ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ പി.1449 (പാപ്‌കോസ്) എന്ന സഹകരണ സംഘം രൂപീകരിക്കുകയും ഒരു ആധുനികറൈസ് മില്ലും,സൈ ലോയും സ്ഥാപിക്കുന്നതിലേയ്ക്കായി ടി സംഘത്തിന്റെ അധീനതയില്‍ 27.66 ഏക്കര്‍ ഭൂമിവാങ്ങു കയും ചെയ്തു. പ്രതിദിനം 200 ടണ്‍ നെല്ല് സംസ്‌കരിക്കാന്‍ ശേഷിയുള്ള മില്ലും ഒരേസമയം 15000 ടണ്‍ നെല്ല് സംഭരിക്കാനുള്ള ആധുനിക സൈലോകളുമാണ് സ്ഥാപിക്കുന്നത്. 2020-21 വര്‍ഷം പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

5) മുറ്റത്തെ മുല്ല പദ്ധതി

ബ്ലേഡ് പലിശക്കാരില്‍ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനായിസഹകരണ വകുപ്പ് രൂപംകൊടുത്ത പദ്ധതിയാണ് മുറ്റത്തെ മുല്ല പദ്ധതി. പദ്ധതി പ്രകാരം സഹകരണസംഘ ങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന 500 കോടി രൂപയിലധികം ഇതിനകം വായ്പയായി വിത രണം ചെയ്തിട്ടുണ്ട്. തുടര്‍ വര്‍ഷങ്ങളില്‍ മുറ്റത്തെ മുല്ല പദ്ധതി വിപുലീകരിക്കാനുള്ളനടപടികളാ ണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പ്രതിദിന വായ്പാ പദ്ധതിയും ആവിഷ്‌കരിക്കു ന്നുണ്ട്.

6) കൃതി അന്താരാഷ്ട്രപുസ്തകവൈജ്ഞാനികോത്സവം

സഹകരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സംഘാ ടനത്തിലൂടെ കൃതി അന്താരാഷ്ട്ര പുസ്തക വൈജ്ഞാനികോത്സവം അതിന്റെ മൂന്നാം പതിപ്പുംവിജ യകരമായി പൂര്‍ത്തിയാക്കി. 2020 ഫെബ്രുവരി 6 മുതല്‍ 16 വരെയായിരുന്നു മൂന്നാമത് എഡിഷന്‍ സംഘടിപ്പിച്ചത്. ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതിയിലൂടെകേരളത്തിലെമ്പാടുമുള്ളസ്‌കൂള്‍ കുട്ടികള്‍ക്ക് 250/-രൂപ വില വരുന്ന പുസ്തക കൂപ്പണുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് പുസ്തക മേള സന്ദര്‍ശിച്ച കുട്ടികള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ സ്വന്തമായി തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരുന്നു. അപ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 3.66 കോടി രൂപയുടെ പുസ്തകങ്ങളാണ് കുട്ടികള്‍ക്ക് നല്‍കിയത്. നാലാമത് കൃതി അന്താരാഷ്ട്ര പുസ്തകോത്സവം 2021 ജനുവരി 22 മുതല്‍ 31 വരെ എറണാകുളത്ത് വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതാണ്.

7) ഹരിതം സഹകരണം

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഹരിതകേരളം പദ്ധതിക്ക് പിന്തുണ നല്‍കിക്കൊണ്ട് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയിലൂടെ 2018ല്‍ 120273 പ്ലാവിന്‍ തൈകളും 2019ല്‍ 102909 കശുമാവിന്‍ തൈകളും സഹകരണ സ്ഥാപനങ്ങള്‍ മുഖേന നടുകയു ണ്ടായി. ഈ പദ്ധതി പ്രകാരം 2020 വര്‍ഷം 1 ലക്ഷം തെങ്ങിന്‍തൈകളാണ് നട്ട് പരിപാലിക്കുന്ന തിന് തീരുമാനിച്ചിട്ടുള്ളത്. കൂടാതെ സംഘങ്ങള്‍ സ്വന്തം നിലയിലും കണ്‍സോര്‍ഷ്യം അടിസ്ഥാ നത്തിലും അംഗങ്ങള്‍ മുഖാന്തിരവും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയുംചെയ്യുന്നു.

8) എ.സി.എസ്.റ്റി.ഐ.(അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പ്‌റേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്)

1992-ല്‍ തിരുവനന്തപുരം മണ്‍വിള കേന്ദ്രമായി ആരംഭിച്ച അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ACSTI), 2018 നവംബര്‍ മാസം മുതല്‍ സ്വയം ഭരണ സ്ഥാപന മായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. സഹകരണ മേഖലയിലെ പരിശീലനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗ മായാണ് സ്ഥാപനത്തെ സ്വയംഭരണ പദവിയിലേക്ക് ഉയര്‍ത്തിയത്. മേല്‍ ലക്ഷ്യങ്ങള്‍ സാക്ഷാ ത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നോട്ട് പോകുകയാണ്. 2020 നവം ബര്‍ മാസം ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലൈന്‍സിന്റെ (ICA) പിന്തുണയോടെ അന്താ രാഷ്ട്ര സഹകരണ റിസര്‍ച്ച് കോണ്‍ഫറന്‍സിന് ഇന്‍സ്റ്റിറ്റ്യൂട്ട് ആതിഥ്യമരുളുകയാണ്.

9) സഹകരണ റിസ്‌ക് ഫണ്ട്

വായ്പാ സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്ന അംഗങ്ങള്‍ അവരുടെ വായ്പാ ബാധ്യതയിലേയ്ക്ക് തിരിച്ചടവകുള്‍ നടത്തുകയും എന്നാല്‍ വായ്പാ കാലാവധിക്കുള്ളില്‍ മരണപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വായ്പക്കാരന്റെ പേരില്‍ അന്നേ ദിവസം ബാക്കി നില്‍ ക്കുന്ന തുകയില്‍ നിന്നും പരമാവധി 2 ലക്ഷം രൂപയും അതിന്റെ പലിശയും, മാരക രോഗങ്ങള്‍ പിടിപെട്ടവരുടെ വായ്പകളില്‍ 1 ലക്ഷം രൂപവരെയും കേരള റിസ്‌ക് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി ഒഴിവാക്കി നല്‍കുന്ന പദ്ധതിപ്രകാരം 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ 32250 അംഗങ്ങള്‍ക്ക് 247.47 കോടി രൂപയുടെ റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കിയിട്ടുണ്ട്. അതി ലേക്കായി 19.89 കോടി രൂപ കേരള സഹകരണ വികസനഫണ്ട് ബോര്‍ഡിന് സര്‍ക്കാര്‍ ധനസഹാ യം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സഹായധനം നല്‍കുന്ന പദ്ധതിയാണ് സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി.

10) സഹകരണ നയം രൂപപ്പെടുത്തി

സംസ്ഥാനത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് പുതിയ വെല്ലുവിളികളെ അതിജീവിക്കുംവിധം സുസ്ഥിരവികസന സങ്കല്‍പ്പത്തില്‍ ഊന്നി ആദ്യമായി സഹകരണനയംരൂപീകരിക്കുകയുണ്ടായി. സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള കാഴ്ചപ്പാട്, ദര്‍ശനവും ദൗത്യവും വിവിധ മേഖലകളിലെ പ്രത്യേക നയങ്ങള്‍, സഹകരണ മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം, നിലവിലെ സഹകരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സഹ കരണ നയം രൂപപ്പെടുത്തിയിട്ടുള്ളത്. കൂടാതെ സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ സംബ ന്ധിച്ച സമഗ്രമായ ഒരു സഹകരണ ഗൈഡും ഈ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

11) സഹകരണ മേഖലയിലെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ദേശീയ അംഗീകാരം

സഹകരണ മേഖലയിലെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിപണി കണ്ടെത്തുന്നതിനായി എന്‍.സി.ഡി.സി.യുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ വച്ച് നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് ട്രേഡ് ഫെയറില്‍ 16 പ്രാഥമിക സംഘങ്ങള്‍ ഉള്‍ പ്പെടെ 27 സംഘങ്ങളെ പങ്കെടുപ്പിക്കുകയും വിവിധ ബ്രാന്റുകളിലായി 170 ഉത്പന്നങ്ങള്‍ പ്രദര്‍ശി പ്പിക്കുകയും ചെയ്തു. പ്രസ്തുത വ്യാപാര മേളയില്‍ കേരളത്തിന് 3 എക്‌സലന്‍സ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി.

12) സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍സഹകരണസ്ഥാപനങ്ങള്‍ മുഖേന വളരെ വിജയകരമായി ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടു ണ്ട്. മൊത്തം ക്ഷേമപെന്‍ഷന് അര്‍ഹരായവരില്‍ 50 ശതമാനത്തിലേറെ ഗുണഭോക്താക്കള്‍ക്ക് സഹകരണസംഘങ്ങള്‍ മുഖാന്തിരമാണ് പെന്‍ഷന്‍ വിതരണം നടത്തി വരുന്നത്.

13) കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം

കെ.എസ്.ആര്‍.ടി.സി.യിലെ 40,000ത്തോളം വരുന്ന വിരമിച്ച ജീവനക്കാര്‍ക്ക് സഹകരണസംഘ ങ്ങള്‍ മുഖാന്തിരമാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഈ ആവശ്യത്തിലേക്കായി പ്രതിമാസം ശരാശരി 60 കോടി രൂപ സഹകരണസംഘങ്ങളില്‍ നിന്നും സമാഹരിച്ച് പെന്‍ഷന്‍ വിതരണം നടത്തി വരുന്നു. 2020 ജനുവരി മാസം വരെ 1666.72 കോടി രൂപ ഈ ഇനത്തില്‍വിതരണംചെയ്തു.

14) നിക്ഷേപ സമാഹരണം- കുടിശിക നിവാരണം

2016 നവംബര്‍ 8-ലെ നോട്ട് നിരോധനം മറികടന്ന് സഹകരണമേഖലയ്ക്ക് വളരെയേറെ മുന്നേ റാന്‍ കഴിഞ്ഞിട്ടുണ്ട്. 2018-19ല്‍ നിക്ഷേപ സമാഹരണ യജ്ഞം മുഖേന 7257 കോടി രൂപയുടെ അധിക നിക്ഷേപം സമാഹരിക്കുക വഴി സഹകരണ മേഖലയിലെ ആകെ നിക്ഷേപം 209000 കോടി രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞു. 2019-20 വര്‍ഷത്തെ നിക്ഷേപ സമാഹരണ യജ്ഞം 2020 മാര്‍ച്ച് 31 വരെ നടന്നുവരുന്നു. വായ്പാ കുടിശ്ശിക നിവാരണ പദ്ധതി പ്രകാരം 803.57 കോടി രൂപ യുടെ ആനുകൂല്യം നല്‍കിക്കൊണ്ട് 18320.38 കോടി രൂപയുടെ കുടിശ്ശിക വായ്പകള്‍ പിരിച്ചെടു ക്കാന്‍ കഴിഞ്ഞു.

15) കണ്‍സ്യൂമര്‍ ഫെഡ് പ്രവര്‍ത്തനങ്ങള്‍

ഉത്സവകാലങ്ങളില്‍ പൊതു വിപണിയിലുണ്ടാകുന്ന വിലക്കയറ്റംനിയന്ത്രിക്കുന്നതിന് വേണ്ടികണ്‍ സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 2016-17 വര്‍ഷം മുതല്‍ 16308 വിപണികളിലൂടെ 371.25 കോടി രൂപയുടെ വില്‍പ്പന നടത്തുകയും 176.89 കോടി രൂപയുടെ പ്രത്യക്ഷ സബ് സിഡി പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. എല്ലാ പഠനോപകരണങ്ങളും ഒരു കുട കീഴില്‍ അണി നിരത്തി 2016-17 വര്‍ഷം മുതല്‍ 1800 സ്റ്റുഡന്‍സ് മാര്‍ക്കറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡറേഷന് കീഴി ല്‍ ആരംഭിച്ചു. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ വിപണി ഇടപെടലുകള്‍ പൊതുമാര്‍ക്കറ്റിലെ വില നിലവാരം പിടിച്ചു നിര്‍ത്തുന്നതില്‍ വളരെയേറെ പങ്ക് വഹിക്കുന്നു.

16)സഹകരണ വകുപ്പിന്റെ ആധുനികവത്കരണം

സഹകരണ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള ICDMS) പദ്ധതി പ്രകാരം, വകുപ്പിലെ സംഘങ്ങളുടെ രാജിസ്‌ട്രേഷന്‍, ബൈലാ ഭേദഗതി,ഫണ്ട് മാനേജ്‌മെന്റ്സംവി ധാനം എന്നിവയും സംഘങ്ങളുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിക്കല്‍, വരണാധികാരിയെ നിശ്ചയിച്ചു നല്‍കുന്ന നടപടി ക്രമം എന്നിവയും ഓണ്‍ലൈന്‍ മുഖേന നട പ്പിലാക്കി കഴിഞ്ഞു. സഹകരണ സംഘം രജിസ്ട്രാര്‍ ആഫീസിലും സഹകരണ ആഡിറ്റ് ഡയറ ക്ടറേറ്റിലും ഇലക്ട്രോണിക്ക് ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം (ഇ-ആഫീസ്) നടപ്പിലാക്കി. ആദ്യ ഘട്ട മെന്ന നിലയില്‍ കാസറഗോഡ്, മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലും ഇ-ആഫീസ് സംവിധാ നം നടപ്പിലാക്കി.

17) പട്ടികജാതി -പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വികസനം

പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ കെട്ടിട നവീകരണം,പ്രവര്‍ത്തനമൂലധനഗ്രാന്റ്, മാനേജീരിയല്‍ സബ്‌സിഡി, ഓഹരി മൂലധന അടിത്തറ ശക്തിപ്പെടുത്തല്‍, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ലാഭകരവുമായ പ്രത്യേക പദ്ധതി കള്‍ നടപ്പിലാക്കുക ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പുനരുദ്ധാരണം എന്നീ ആവശ്യങ്ങള്‍ ക്കായി 860 പട്ടികജാതി/പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ ഫെഡ റേഷനുമായി 43.69 കോടി രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ ഫെഡറേ ഷന്‍ വളരെ കാലങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനലാഭം നേടാന്‍ തുടങ്ങി.

18) കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചു

കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായിപുതിയ 7 കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 185 ലക്ഷം രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ മുഖേന ആകെ 79 കര്‍ഷക സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.

19) വനിതാ സംഘങ്ങളുടെ ശാക്തീകരണം

വനിതാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുകിട വ്യവസായം ആരംഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിനുമായി 277 വനിതാ സഹകരണ സംഘങ്ങള്‍ക്ക് 969.7634 ലക്ഷം രൂപയും വനിതാ ഫെഡറേഷന് 163.95 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

20) കേപ്പിന്റെ പശ്ചാത്തല വികസനം

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേപ്പിനെ ആധുനീകരിക്കുന്നതിനും പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനുമായി വിപുലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ള ത്. പ്രൊഫഷല്‍ വിദ്യാഭ്യാസത്തിനായുള്ള സഹകരണ അക്കാഡമിയില്‍ 8 അക്കഡമിക്ക് ബ്ലോക്കു കള്‍, ഒരു ലൈബ്രറി ബ്ലോക്ക്, 3 കോളേജുകളില്‍ വനിതാ ഹോസ്റ്റലുകള്‍, 2 കോളേജുകളില്‍ ആഡിറ്റോറിയം, എന്നിവ നിര്‍മ്മിക്കുകയുണ്ടായി. കൂടാതെ എല്ലാ കോളേജുകളിലും ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുകയും എല്ലാ കോളേജ് ലൈബ്രറികളും ആധുനികവത്കരിക്കുകയും ആധു നിക സംവിധാനങ്ങളോടെ പ്ലേസ്‌മെന്റ് സെല്ലുകള്‍ കോളേജുകളില്‍ സ്ഥാപിക്കുകയും ലബോറട്ടറി കള്‍ മികവുറ്റതാക്കുകയും ചെയ്തു. കേപ്പിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 33.50 കോടി രൂപ സര്‍ക്കാര്‍ ധനസഹായമായി അനുവദിച്ചിട്ടുണ്ട്. കേപ്പിന് കീഴിലുള്ള വിവിധ സ്ഥാപ നങ്ങള്‍ക്ക് ISO Certification, NAAC/NBA അക്രഡിറ്റേഷന്‍ ലഭിക്കുകയുണ്ടായി.

21) ആര്‍.ഐ.ഡി.എഫ്. (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡെവലപ്പ്‌മെന്റ് ഫണ്ട്) പദ്ധതി

ആര്‍.ഐ.ഡി.എഫ്.സ്‌കീമില്‍ ഉള്‍പ്പെടുത്തി കൊല്ലം എന്‍.എസ്.ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 37.36കോടി രൂപ അനുവദിച്ച് നല്‍കി. എല്ലാവിധ അത്യന്താധുനിക സൗകര്യങ്ങളോട് കൂടെയുള്ള മികച്ച ഒരു കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലായി എന്‍.എസ് ഹോസ്പി റ്റലിനെ മാറ്റി എടുത്തു.

22) എന്‍.സി.ഡി.സി. ധനസഹായ പദ്ധതി

ആശുപത്രി സഹകരണ സംഘങ്ങള്‍, വിദ്യാഭ്യാസ സഹകരണ സംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍, കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍, സംസ്‌കരണ സഹകരണ സംഘ ങ്ങള്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ട 112 സഹകരണ സംഘങ്ങള്‍ക്ക് 174.04 കോടി രൂപയും സഹ കരണ സംഘങ്ങള്‍ക്ക് കീഴില്‍ കര്‍ഷക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും വിപണനസഹ കരണ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിനും വേണ്ടി 65 സഹകരണ സംഘങ്ങള്‍ക്ക് 17.54 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ സമഗ്ര വികസനം നടപ്പിലാക്കുകഎന്നലക്ഷ്യ ത്തോടെ ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നടപ്പിലാക്കി വരുന്ന ഐ.സി.ഡി.പി. രണ്ടാം ഘട്ട പദ്ധതിയിലൂടെ ആശുപത്രി, വിദ്യാഭ്യാസം, വനിത, എസ്.സി/എസ്.റ്റി, പ്രോസസിംഗ്, മാര്‍ക്കറ്റിംഗ്, ക്ഷീരം, കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് അവയുടെ അടിസ്ഥാന സൗകര്യ വികസനം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനായി 74.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

23) നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി ചെലവ്

സഹകരണ വകുപ്പിന് 2019-20 സാമ്പത്തിക വര്‍ഷം സംസ്ഥാന പദ്ധതിയില്‍ 23.10 കോടി രൂപ അധികധനാഗമനം ലഭിച്ചത് ഉള്‍പ്പെടെയുള്ള 177.35 കോടി രൂപയില്‍ 89.0786 കോടി രൂപ ചെല വഴിക്കുയുണ്ടായി. എന്‍.സി.ഡി.സി. പദ്ധതിയില്‍ 5.2685 കോടി രൂപ അധിക ധനാഗമനം ലഭി ച്ചത് ഉള്‍പ്പെടെയുള്ള 70.2685 കോടി രൂപയില്‍ 45.6753 കോടി രൂപ ചെലവഴിക്കുയുണ്ടായി.

24) 2020-21 ലെ പദ്ധതി വിഹിതം

2020-21 സാമ്പത്തിക വര്‍ഷം സംസ്ഥാന പദ്ധതിയില്‍ 23 സ്‌കീമുകള്‍ക്കായി 134.96കോടിരൂപയും എന്‍.സി.ഡി.സി. പദ്ധതിയില്‍ 3 സ്‌കീമുകള്‍ക്കായി 65.00 കോടി രൂപയും ഉള്‍പ്പെടെ 199.96 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി

തിരു: കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരി ക്ക ണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സിഎജി റിപ്പോർട്ടിലെ 41...തുട൪ന്ന് വായിക്കുക


സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം സഭ തള്ളി.3.45 മണിക്കൂർ ചർച്ച: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരു: ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 3.45 മണിക്കൂർ ചർച്ചക്കുശേഷം സഭ തള്ളി. പ്രമേയം വോട്ടിനിടാനനുവദിക്കാതെ പ്രതിപക...തുട൪ന്ന് വായിക്കുക


കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി

തിരു: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വര...തുട൪ന്ന് വായിക്കുക


കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് നിയമ സഭയില്‍

തിരു :കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമ സഭയില്‍വെച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി ക്കുള്ള വിയോജിപ്പ് അടങ്ങിയ പ്രസ്താവന യോടെയാണ് തോമസ് ഐസക് സഭയുടെ മേശപ്പുറത്ത് വെച്ചത്. കടമെടുപ്പ് കാര്യത്തില്‍ ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയ നോട്ടീസ് :മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,നോട്ടീസ് നല്‍കിയ പി.ടി.തോമസ് എന്നിവർ സഭയിൽ നിറഞ്ഞു നിന്നു

തിരു : സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി നിങ്ങ ളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് ...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂരും ആറന്മുളയിലും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യത വളരെ ഏറെയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ

തിരു: ചെങ്ങന്നൂരും സമീപ മണ്ഡലമായ ആറന്മുളയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ആരാധ നാലയങ്ങളും കൊട്ടാരവും, അവിടത്തെ പള്ളിയോടങ്ങളും, പരമ്പരാഗത വ്യവസായം, ആഭരണ ശാലകള്‍ എന്നിവയെല്ലാം സംരക്ഷിച്ച് പരസ്പരം ബന്ധിപ്പിച്ച് കൊണ്ടും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്...തുട൪ന്ന് വായിക്കുക


സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍

തിരു : സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തനിക്കെതിരേഉന്നയി ച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ ഒരിഞ്ചു തലകുനിക്കില്ലെന്നും...തുട൪ന്ന് വായിക്കുക


വിവിധ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതെന്ന് പ്രതിപക്ഷം:കമലിന്റെ കത്ത് നിയമസഭയില്‍

തിരു : ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യ പ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്ത്. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയില്‍ പുറത്തുവിട്ടത്. ഇതേ മാതൃകയിലാ ണ്...തുട൪ന്ന് വായിക്കുക


അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിന്

തിരു: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയംതള്ളിയത്. സ്വര്‍ണക്കടത്തില്‍പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി

തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


സഹകരണ പെന്‍ഷന്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക


ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചു

തിരു: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക


കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും ഒ​​​രാ​​​ള്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി

തി​​​രു​​​: കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ഒ​​​രാ​​​ള്‍ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക


മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി നിയമസഭയില്‍

തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.