സഹകരണ പെന്ഷന് പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ
12/3/2020
തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്ഷന് വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്ഷന് പറ്റേണ്ടവര്ക്കും പെന്ഷന് നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി സര് ക്കാര് രണ്ട് അംഗകമ്മീഷനെ നിയോഗിക്കുകയും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാ വധി ഈ മാസം 13 ന് അവസാനിക്കുകയുമാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ വൈകാതെ തന്നെ ബന്ധ പ്പെട്ട വരുമായി ചര്‍ച്ച ചെയ്ത് പെന്ഷന് പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതാണ്.നിയമസഭയില്‍ ടി.വി.രാജേഷ് എം.എല്‍.എയുടെ സബ്മിഷനുള്ള മറു പടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വെളിപ്പെടുത്തിയതാണീ വിവരം.
സഹകരണ പെന്ഷന് പദ്ധതി ഒരു സ്വാശ്രയപെന്‍ഷന്‍ പദ്ധതിയാണ്. സഹകരണ സ്ഥാപനങ്ങ ളിലെ ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്ഷന് ലഭിക്കുന്നതിനുവേണ്ടി അതാതു സ്ഥാപനങ്ങള്‍ അടവാക്കുന്ന പെന്ഷന് ഫണ്ട് വിഹിതവും ആയത് നിക്ഷേപിച്ച് ലഭിക്കുന്ന പലിശയും ഉപയോ ഗിച്ചാണ് സഹകരണ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്കി വരുന്നത്. 31.03.2019 ലെ കണക്കുകള്‍ പ്രകാരം പെന്ഷന് ബോര്‍ഡിന്റെ കൈവശം 1264.64 കോടി രൂപയു ടെ നിക്ഷേപമാണ് നിലവിലുള്ളത്. ഇത് നിലവിലെ പെന്‍ഷന്‍കാര്‍ക്കും ഇപ്പോള്‍ ജോലിയില്‍ തുടര്‍ന്ന് വരുന്ന ജീവനക്കാര്‍ക്കും പെന്ഷന് നല്‍കുന്നതിനായി സംഘങ്ങള്‍ അടവാക്കിയ തുക യാണ്. മേല്‍ തുകയുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ പ്രതിമാസം ഏകദേശം 8 കോടി രൂപയാണ്. എന്നാല്‍ പെന്ഷന് ബോര്‍ഡിന്റെ കണക്കുപ്രകാരം 31.03.2019 ല്‍ 19,006 പേര്‍ക്ക് പെന്ഷന് അനുവദിക്കുന്നതിന് പ്രതിമാസം ഏകദേശം 22.1 കോടി രൂപ ആവശ്യമാണ്. ഇത് പലിശ വരുമാനത്തെക്കാള്‍ 14.1 കോടി രൂപ കൂടുതലാണ്. ഇതിനായി നിലവിലുള്ള സ്ഥിര നിക്ഷേപത്തില്‍ നിന്നും 14 കോടിയോളം രൂപ പിന്‍വലിക്കേണ്ടിവരികയും അതുവഴി പെന്ഷന് ഫണ്ട് നിക്ഷേപത്തില്‍ പ്രതിവര്‍ഷം 169.2 കോടി രൂപ കുറവ് വരാന്‍ ഇടയാകുകയും ചെയ്യുന്നു. ഈ സ്ഥിതി തുടരുന്നത് പദ്ധതിയുടെ നിലനില്‍പ്പിന് തന്നെ ദോഷകരമായി ബാധിക്കാനിടയുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഭാവിയില്‍ പെന്ഷന് നല്‍കുന്നതിനായി സംഘങ്ങളില്‍ നിന്നും പെന്ഷന് ഫണ്ട് ഇനത്തിലേക്ക് പ്രതിമാസം ലഭിച്ചുവരുന്നത് 18.44 കോടി രൂപയാണ്.
പെന്ഷന് പദ്ധതിയില്‍ അംഗമായിട്ടുള്ള ഏതാണ്ട് 70,000 പേരില്‍ നിലവില്‍ പെന്ഷന് വാങ്ങി വരുന്ന 19006 പേര്‍ക്കും സര്‍വ്വീസില്‍ തുടര്‍ന്നുവരുന്ന 50000 ല്‍പരം ജീവനക്കാര്‍ക്കും ആജീവ നാന്ത പെന്ഷന് ലഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. പദ്ധതിയില്‍ അംഗമായ വരില്‍ 50 ശതമാനത്തോളം ജീവനക്കാര്‍ അടുത്ത 12 വര്‍ഷത്തിനകവും ഏതാണ്ട് 4500 ഓളം പേര് അടുത്ത 3 വര്‍ഷത്തിനിടയിലും 58 വയസ് പൂര്‍ത്തിയായി വിരമിക്കാനിരിക്കുന്നവരാണ്. ആയതുകൂടി കണക്കിലെടുത്താല്‍ പെന്ഷന് ഫണ്ടിലെ നീക്കിയിരിപ്പ് തുകയില്‍ വലിയതോതി ലുള്ള കുറവ് വരാന്‍ സാധ്യതയുണ്ട്.
പെന്ഷന് സംഘടനകള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച നിവേദനത്തിന്മേല് പെന്ഷന് പരിഷ്കരണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പെന്ഷന് സംഘടനകളുമായി സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി.പെന്‍ഷന്‍ക്കാരുടെ ആവശ്യങ്ങളോട് സര് ക്കാരിന് അനുകൂലമായ നിലപാട് തന്നെയാണ് ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേ ഷം ഏറ്റവും കുറഞ്ഞ പെന്ഷന് 1500 രൂപയായിരുന്നത് 3000 രൂപയായും ഫാമിലി പെന്ഷന് 1000ല്‍ നിന്ന് 2000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ 58 വയസ്സിനിടയില്‍ മരണപ്പെടുന്ന ജീവനക്കാരന്റെ ആശ്രിതര്‍ക്ക് 65 വയസ്സുവരെ (7 വര്‍ഷം പരമാവധി) ജീവനക്കാരന് അര്‍ഹത പ്പെട്ട ഫുള്‍ പെന്ഷന് അനുവദിക്കുകയും അതോടൊപ്പം 4 % ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് നല്കു കയും ചെയ്തിട്ടുണ്ട്. ആയതിനാല്‍ നിലവില്‍ മുഴുവന്‍ പെന്‍ഷന്‍ക്കാര്‍ക്കും മിനിമം പെന്ഷന് 3000 രൂപയും 9% ക്ഷാമബത്തയും 500 രൂപ മെഡിക്കല്‍ അലവന്‍സും ഉള്‍പ്പെടെ 3770 രൂപ ലഭിച്ചു വരുന്നു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തിരു: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന് എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വര...തുട൪ന്ന് വായിക്കുക
തിരു :കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമ സഭയില്‍വെച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി ക്കുള്ള വിയോജിപ്പ് അടങ്ങിയ പ്രസ്താവന യോടെയാണ് തോമസ് ഐസക് സഭയുടെ മേശപ്പുറത്ത് വെച്ചത്.
കടമെടുപ്പ് കാര്യത്തില്‍ ...തുട൪ന്ന് വായിക്കുക
തിരു: ചെങ്ങന്നൂരും സമീപ മണ്ഡലമായ ആറന്മുളയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ആരാധ നാലയങ്ങളും കൊട്ടാരവും, അവിടത്തെ പള്ളിയോടങ്ങളും, പരമ്പരാഗത വ്യവസായം, ആഭരണ ശാലകള്‍ എന്നിവയെല്ലാം സംരക്ഷിച്ച് പരസ്പരം ബന്ധിപ്പിച്ച് കൊണ്ടും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്...തുട൪ന്ന് വായിക്കുക
തിരു : ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യ പ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്ത്. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയില്‍ പുറത്തുവിട്ടത്. ഇതേ മാതൃകയിലാ ണ്...തുട൪ന്ന് വായിക്കുക
തിരു: പിണറായി വിജയന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയംതള്ളിയത്. സ്വര്ണക്കടത്തില്പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്കി...തുട൪ന്ന് വായിക്കുക
തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക
തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക
തിരു: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക
തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക
തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക
തിരു: നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മലയാള മനോ രമ ദിനപത്രത്തിനെതിരെ മന്ത്രി ഇ പി ജയരാജന് അവകാശലംഘനത്തിന് നോട്ടീസ് നല്കി. മല യാള മനോരമ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മനപ്പൂര്‍വം തെറ്റായ വാര്‍ത്ത നല്കുകയായിരുന്നുവെന...തുട൪ന്ന് വായിക്കുക
തിരു: നിയമസഭയില്‍ പെരിയ കേസിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരി ക്കുന്നതിനിടെ ഭരണ പ്രതിപക്ഷ വാക്പോര് രൂക്ഷമായി. ആരെങ്കിലുംപറയുന്ന വിടുവായത്തത്തിന് മറുപടി പറയാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ബഹളവുമാ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.