Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

വിനോദ സഞ്ചാരം

കൂടുതല്‍ 

ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കല്‍ :- കേരളവും മധ്യപ്രദേശും കരാര്‍ ഒപ്പിട്ടു

12/3/2020

തിരു:- സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചതാണിക്കാര്യം.

ഉത്തരവാദിത്തടൂറിസം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്ന വിധത്തില്‍ മധ്യപ്രദേശില്‍ ആരംഭിക്കുന്നതിനുള്ള കരാര്‍ കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസും മദ്ധ്യപ്ര ദേശ് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയുമായ ഫൈസ് അഹ മ്മദ് ക്വിദ്വായി ഐഎഎസു മായി ഒപ്പിട്ടു. ധാരണാപത്രപ്രകാരം 2022 വരെയാണ് കരാര്‍. കരാര്‍ പ്രകാരം പദ്ധതിയുടെ നിര്‍വഹണ ചുമതല മധ്യപ്രദേശില്‍ മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനും കേരളത്തിനു വേണ്ടി സംസ്ഥാന ഉത്തരവാദിത്തടൂറിസം മിഷനും ആണ്. ഉത്തരവാദിത്തടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ കേരളത്തിന്‌ വേണ്ടിയും മധ്യപ്രദേശ് ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ ഡോ: മനോജ്‌കുമാര്‍ സിംഗ് മധ്യപ്രദേശിനുവേണ്ടിയും യഥാക്രമം നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കുന്നതുമുതല്‍, നിര്‍വഹണം വരെയുള്ള 16 കാര്യങ്ങളാണ് മധ്യപ്രദേശില്‍ നടപ്പാക്കുന്ന തിന് മധ്യപ്രദേശ് ടൂറിസം ബോര്‍ഡിനെ ഉത്തരവാദിത്തടൂറിസം മിഷന്‍ സഹായിക്കുക.

2017 ജൂണ്‍ മാസത്തില്‍ നിലവില്‍ വന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തങ്ങള്‍ കേരള ത്തിലെ ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ട് വന്നിട്ടുള്ളത്. ടൂറിസം രംഗത്ത്‌ പ്രാദേശിക ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഉത്തരവാദിത്ത ടൂറി സം മിഷനിലൂടെ കേരള ടൂറിസം വകുപ്പ് നടത്തി വരുന്നത്. സംസ്ഥാന വ്യപകമായി പതിനേഴാ യിരത്തിലധികം രജിസ്റ്റേര്‍ഡ് യൂണിറ്റുകളും ഒരു ലക്ഷത്തോളം ഗുണഭോക്താക്കളുമുണ്ട് ഉത്തര വാദിത്ത ടൂറിസം മിഷനില്‍. ഇതില്‍ത്തന്നെ 13567 (80%) യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥത യിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണ്. 2017 ഓഗസ്റ്റ്‌ മുതല്‍ 2020 ഫെബ്രുവരി 29 വരെ 28 കോടി രൂപയുടെ വരുമാനം ആര്‍ ടി മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശിക ജനസമൂഹത്തിനു ലഭ്യമായിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വഴി പ്രാദേശിക സമൂഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാദിത്ത പൂര്‍ണമായ ഒരു ടൂറിസം സംസ്കാരം കേരളത്തില്‍ വളര്‍ത്തിയെടുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. പ്രാദേശികമായും ദേശീയ അന്തര്‍ദ്ദേ ശീയ തലത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നു. അന്താരാഷ്ട്രതലത്തില്‍ ടൂറിസം രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളില്‍ ഒന്നായ ഡബ്ലിയു ടി എം ഗോള്‍ഡ്‌ അവാര്‍ഡ്‌, സ്ത്രീ ശാക്തീകരണത്തിനുള്ള പാറ്റ അവാര്‍ഡ്‌ ഉള്‍പ്പെടെ 4 അന്താരാഷ്ട്ര അംഗീകാര ങ്ങള്‍ ഉള്‍പ്പെടെ 7 അവാര്‍ഡുകള്‍ ആര്‍ ടി മിഷനിലൂടെ കേരള ടൂറിസത്തിന് ലഭ്യമായിട്ടുണ്ട്.

മദ്ധ്യപ്രദേശ്‌ ടൂറിസം ബോര്‍ഡ്‌, മദ്ധ്യപ്രദേശ്‌ സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തന ങ്ങള്‍ ആരംഭിക്കുന്നതിലെക്കായി വിവിധ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സം സ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ സമീപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വിവിധ ചര്‍ച്ചകള്‍ ക്കായി മദ്ധ്യപ്രദേശ്‌ ടൂറിസം ബോര്‍ഡ്‌ പ്രതിനിധികളും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണിജോര്‍ജ്, ഡയറക്ടര്‍ പി.ബാലകിരണ്‍ ഐഎഎസ്, ഉത്തര വാദിത്തടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്കുമാര്‍ എന്നിവരുമായിവിവിധ തവണ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.കരാറിന്‍റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാത്ത മാതൃകയാണ് കേരളത്തി ലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍. ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ സഹായത്തോടെ മധ്യ പ്രദേശ് നടപ്പാക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ട് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും

കാസര്‍കോട്ടെ മലമുകളില്‍ മഞ്ഞുവീഴുന്ന കാഴ്ചകള്‍ ആസ്വദിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും. പൊസഡിഗുംബെയുടെ മനോഹാരിത അനുഭവിച്ച റിഞ്ഞ മന്ത്രി പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അറി യിച്ച...തുട൪ന്ന് വായിക്കുക


26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു:സംസ്ഥാനത്തെ ടൂറിസം മേഖല ശക്ത മായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനവും, രാജ്യവും, ലോകവുംകോവി ഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് 14 ജില്ലകളിലെ ...തുട൪ന്ന് വായിക്കുക


ജനപങ്കാളിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്നാം വര്‍ഷത്തിലേക്ക്

തിരു: ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 20 ന് 11 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ഒക്ടോബർ 28 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും. ടൂറിസത്തിന്റെ ഗുണഫലങ...തുട൪ന്ന് വായിക്കുക


ടൂറിസം മേഖലയ്ക്കായി കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായപദ്ധതിആവശ്യമാണ്.ഇതിനായി ഈ...തുട൪ന്ന് വായിക്കുക


ഹൗസ് ബോട്ടുകള്‍ക്ക് 1.20 ലക്ഷം രൂപ വരെയും, ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പതിനായിരം രൂപയും ടൂറിസം വകുപ്പ് ഒറ്റത്തവണ സഹായം നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിശ്ചലാവസ്ഥയിലായ ഹൗസ് ബോട്ട് മേഖലയെ സംര ക്ഷിക്കാനും, തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക സഹായ പദ്ധതി. ഓരോ ടൂറിസ്റ്റ് ഗൈഡിനും പതിനായിരം രൂപ വീതം ഒറ്റത്തവ...തുട൪ന്ന് വായിക്കുക


കേന്ദ്രം ടൂറിസം പദ്ധതികൾ ഉപേക്ഷിച്ചത് വഞ്ചന: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും,തീർത്ഥാടനടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷി ക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർ...തുട൪ന്ന് വായിക്കുക


നാഷണല്‍ റര്‍ബന്‍ മിഷന്‍ രണ്ടാം ഘട്ടം; സൗന്ദര്യവത്ക്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

വട്ടംകുളം: ഗ്രാമപഞ്ചായത്തില്‍ നാഷനല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചാ യത്ത്തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്ര...തുട൪ന്ന് വായിക്കുക


കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മാസ്‌ക്കറ്റ് ഹോട്ട ലിൽ നടന്ന ചടങ്ങിൽ ടൂറിസം...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര തലത്തിൽ ഉരു ടൂറിസം വിദേശികൾക്കും ആഭ്യന്തര സഞ്ചാരികൾക്കും ഏറെ പ്രയോജനകരമാകും: ബി.ആർ.ഡി.സി മാനേജിംഗ് ഡയരക്ടർ ടി.കെ.മൻസൂർ

കാസർകോട് : അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആർ. ഡി .സി. കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂ...തുട൪ന്ന് വായിക്കുക


മലങ്കര ടൂറിസ്റ്റ് ഹബ് - എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർക്കിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണിയും നിർവഹിച്ചു

ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാ തയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15ലക്ഷംമുതൽമുടക്കികുട്ടി കളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എൻട്രൻസ് പ്ല...തുട൪ന്ന് വായിക്കുക


ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും : ചീഫ് സെക്രട്ടറി

തിരുഃ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ലിയുചെങ്ങ്ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊ...തുട൪ന്ന് വായിക്കുക


കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര

(റവന്യു മന്ത്രി അടൂര്‍പ്രകാശ്,ജില്ലാകളക്ടര്‍.ഡി.എഫ്.ഓ.എന്നിവര്‍) കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ശാന്തമായിഒഴുകുന്നകല്ലാറില്‍കണ്ണാടിനോക്കിപാറിപറക്കുന്നശലഭങ്ങള്‍,മൂളിപ്പാട്ടുമായെ ത്തുന്ന ഇളം കാറ്റിന്‍റെ കുളിര്‍മ, പ്...തുട൪ന്ന് വായിക്കുക


പാലരുവിയിലേക്കുളള പ്രവേശനം നിര്‍ത്തിവച്ചു

തിരുഃ തെന്മല വനവികസനഏജന്‍സിയുടെ പരിധിയിലുളളപാലരുവിയിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനം താല്ക്കാലികമായി നിര്‍ത്തിവച്ചു.വനമേഖലയെ കാട്ടുതീയില്‍ നിന്നുംസംരക്ഷിക്കുന്നതിനും സന്ദര്‍ശക പ്രവാ ഹത്തില്‍ വന്യജീവികളുടെആവാസവ്യവസ്ഥയില്‍ സംഭവിച്ചആഘാതംപുനക്രമീകരിക്കുന്...തുട൪ന്ന് വായിക്കുക


ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ പരസ്യ ഇനത്തിൽ 5 കോടി രൂപയുണ്ടാക്കാം

തിരുഃ ഗ്രാന്‍റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ സമാഗതമായി. ഈ വരുന്ന ഡിസംബർ ഒന്ന് മുതൽ ജനുവരി 15 വരെ കേരളത്തിൽ ഷോപ്പിംഗ് പൊടി പൊടിക്കും. അതിന് അരയും തലയും മുറുക്കി രംഗപ്രവേശം ചെയ്യാനുള്ള പുറപ്പാ ടിലാണ് ജി.കെ.എസ്.എഫ്. എന്നാൽ സാമ്പത്തിക ഞെരുക്കത്തിലായിരിക്കു...തുട൪ന്ന് വായിക്കുക


61 വയ​സുള്ള സ്ത്രീയെ എട്ടു വയസുള്ള വിദ്യാർ‌ത്ഥി വിവാഹം ചെയ്തു

ജോഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ തശ്‌വെയിനാലിൽ61 വയ​സുള്ള സ്ത്രീയെ എട്ടു വയസുള്ള സ്കൂൾ വിദ്യാർ‌ത്ഥി വിവാഹംചെയ്തു.സാനെലെ മസിലേല എന്ന എട്ടു വയസുകാരൻ അഞ്ചു മക്കളുടെ അമ്മകൂടിയായ ഹെലൻ ഷബാംഗുവിനെ കല്യാണം കഴിച്ചത്.മരിച്ചു പോയ അപ്പൂപ്പൻറെ ആഗ്രഹം സാധിക്കാ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.