Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോവിഡ് രണ്ടാം തരംഗം സ്വയം നിയന്ത്രണവും ജാഗ്രതയും അനിവാര്യം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ്: എഴുത്തു പരീക്ഷ റദ്ദാക്കി കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം ഏറ്റെടുത്ത നായയെ പോലീസ് തിരികെ നല്‍കി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ

നിയമസഭ

കൂടുതല്‍ 

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചു

11/3/2020

തിരു: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 3 അംഗ ബോര്‍ഡായിപുന:സംഘടിപ്പിച്ചു. ഇതിനു ശേഷമാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ആരംഭിച്ചത്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മാതൃകയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഒറ്റത്തവണ പ്രൊഫൈ ല്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും അനായാസമായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഈ അപേക്ഷകള്‍ അനായാസം പ്രോസസ് ചെയ്ത് പരീക്ഷകള്‍ നടത്തി റാങ്ക് പട്ടിക തയ്യാറാക്കുന്നതിനും സഹായകരമായ വിധത്തില്‍ ദേവജാലിക എന്ന് നാമകരണം ചെയ്ത ഒരു റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ നടപ്പിലാക്കി. പരീക്ഷാ നട പടികള്‍ കുറ്റമറ്റതും സുതാര്യവുമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേയ്ക്ക് 939 ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍ക്കൊളളുന്ന റാങ്ക് ലിസ്റ്റും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേയ്ക്ക് 975 പേര്‍ ഉള്‍ ക്കൊളളുന്ന റാങ്ക് ലിസ്റ്റും മലബാര്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് 61 പേരുടെ റാങ്ക് ലിസ്റ്റും ഇതി നോടകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ഈ റാങ്ക് പട്ടികകളില്‍ നിന്നുളള നിയമനങ്ങള്‍ നടന്നു വരുന്നതായതും കൂടാതെ ഗുരുവായൂര്‍ ദേവസ്വത്തിലെ 21 തസ്തികകളിലേയ്ക്കുളള നിയമന നട പടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജാതി പരിഗണനകള്‍ക്കതീതമായി അര്‍ഹത മാനദണ്ഡമാക്കി പട്ടികജാതി-പട്ടികഗോത്രങ്ങളില്‍ പ്പെട്ടവരെയുള്‍പ്പെടെ ശാന്തി തസ്തികയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 272 പേരെയും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 128 പേരെയും നിയമിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 424 പേരുടേയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ 246 പേരുടെയും റാങ്ക് ലിസ്റ്റാണ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമിച്ചവരില്‍ 11 പേരും കൊച്ചിന്‍ ദേവസ്വം ബോര്‍ ഡില്‍ നിയമിച്ചവരില്‍ 12 പേരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. മറ്റ് പിന്നാക്ക സമുദായ ങ്ങളില്‍പ്പെട്ടവരുടെ സംവരണ ടേണില്‍ 83 പേര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും 25 പേര്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡിലും ശാന്തി തസ്തികയില്‍ നിയമനം ലഭിച്ചവരിലുള്‍പ്പെടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ റാങ്ക് പട്ടികയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗ ത്തില്‍ മതിയായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ഈ വിഭാഗത്തിലെ 18 ഒഴിവുകളിലേയ്ക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു കൊണ്ട് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തീരുമാനി ച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെ ടുത്തിയ സംവരണത്തിന്റെ ആനുകൂല്യം നല്‍കി 6 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവിതാംകൂര്‍ ദേവ സ്വം ബോര്‍ഡിലെ എല്‍.ഡി.ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II തസ്തികയിലേയ്ക്ക് നിയമന ത്തിനായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 26.02.2020ല്‍ നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി

തിരു: കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ പാസാക്കി. സിഎജി റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരി ക്ക ണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. സിഎജി റിപ്പോർട്ടിലെ 41...തുട൪ന്ന് വായിക്കുക


സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം സഭ തള്ളി.3.45 മണിക്കൂർ ചർച്ച: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരു: ഡോളര്‍ കടത്ത്, സഭാ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 3.45 മണിക്കൂർ ചർച്ചക്കുശേഷം സഭ തള്ളി. പ്രമേയം വോട്ടിനിടാനനുവദിക്കാതെ പ്രതിപക...തുട൪ന്ന് വായിക്കുക


കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി

തിരു: കിഫ്ബിയെ കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വര...തുട൪ന്ന് വായിക്കുക


കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് നിയമ സഭയില്‍

തിരു :കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ സി എ ജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമ സഭയില്‍വെച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ ധനമന്ത്രി ക്കുള്ള വിയോജിപ്പ് അടങ്ങിയ പ്രസ്താവന യോടെയാണ് തോമസ് ഐസക് സഭയുടെ മേശപ്പുറത്ത് വെച്ചത്. കടമെടുപ്പ് കാര്യത്തില്‍ ...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയ നോട്ടീസ് :മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്,നോട്ടീസ് നല്‍കിയ പി.ടി.തോമസ് എന്നിവർ സഭയിൽ നിറഞ്ഞു നിന്നു

തിരു : സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രി നിങ്ങ ളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് ...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂരും ആറന്മുളയിലും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യത വളരെ ഏറെയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ

തിരു: ചെങ്ങന്നൂരും സമീപ മണ്ഡലമായ ആറന്മുളയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ആരാധ നാലയങ്ങളും കൊട്ടാരവും, അവിടത്തെ പള്ളിയോടങ്ങളും, പരമ്പരാഗത വ്യവസായം, ആഭരണ ശാലകള്‍ എന്നിവയെല്ലാം സംരക്ഷിച്ച് പരസ്പരം ബന്ധിപ്പിച്ച് കൊണ്ടും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്...തുട൪ന്ന് വായിക്കുക


സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍

തിരു : സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തനിക്കെതിരേഉന്നയി ച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും കെട്ടിച്ചമച്ച കേസുകളുടെ പേരില്‍ ഒരിഞ്ചു തലകുനിക്കില്ലെന്നും...തുട൪ന്ന് വായിക്കുക


വിവിധ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതെന്ന് പ്രതിപക്ഷം:കമലിന്റെ കത്ത് നിയമസഭയില്‍

തിരു : ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യ പ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്റെ കത്ത്. പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയില്‍ പുറത്തുവിട്ടത്. ഇതേ മാതൃകയിലാ ണ്...തുട൪ന്ന് വായിക്കുക


അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിന്

തിരു: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടിനായിരുന്നു പ്രമേയംതള്ളിയത്. സ്വര്‍ണക്കടത്തില്‍പ്രതിപക്ഷം അസത്യ പ്രചാരണം നടത്തുകയാണെന്ന് അവിശ്വാസ പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി...തുട൪ന്ന് വായിക്കുക


സഹകരണ പ്രസ്ഥാനവികസനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി

തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


സഹകരണ പെന്‍ഷന്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക


കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും ഒ​​​രാ​​​ള്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി

തി​​​രു​​​: കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ഒ​​​രാ​​​ള്‍ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക


മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി നിയമസഭയില്‍

തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.