Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബുറേവി ചുഴലിക്കാറ്റ് 4ന് തിരുവനന്തപുരത്തെത്തും; ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഭാരത് ഭവനിൽ നൃത്തോത്സവം ഡിസംബര്‍ 8 ന് : സമാ പനo 15 ന് മിഡിൽ ഈസ്റ്റ്‌ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ലീഡർഷിപ്പ് അവാർഡ് ഏരീസ് ഗ്രൂപ്പിന് നിസ്സാന്‍ മാഗ്‌നൈറ്റ് വിപണിയില്‍ വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി

ആരോഗ്യം

കൂടുതല്‍ 

ആഗോള വിപണിയും ഗവേഷണവും മെഡിക്കൽ ടൂറിസവും ലക്ഷ്യമിട്ട് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ 2020

21/2/2020

കൊച്ചി: ആയുർവേദത്തിൻ്റെ ആഗോള വളർച്ചയും വികാസവും ലക്ഷ്യമിട്ട് നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ (ജി എ എഫ് 2020) മെയ്16 മുതൽ 20 വരെ അങ്കമാലി അഡ് ലക്സ് ഇൻ്റർ നാഷണൽ കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിൽ ഫെസ്റ്റിവൽ അരങ്ങേറുo. അന്താരാഷ്ട്രവ്യാ പാര മേഖലയിൽ നിലവിലുള്ള സാധ്യതകളും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ നിന്ന് മേളയിൽ പങ്കെടു ക്കാനെത്തുന്ന വ്യാവസായിക-വാണിജ്യ-അക്കാദമിക-നയതന്ത്ര മേഖലാ പ്രതിനിധികളെയും കണക്കിലെടുത്താൽ മുൻ പതിപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും നാലാം പതിപ്പ്.

ആയുർവേദത്തെ മുൻനിർത്തി ഇത്രയും വിപുലമായ ഒരു മേള ഇന്ത്യയിൽ ആദ്യമായാണ് സംഘ ടിപ്പിക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സെൻ്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് & സോഷ്യൽ ആക്ഷൻ (സിസ്സ) സംഘടിപ്പിക്കുന്ന പരിപാടിആയുർ വേദത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും വലിയ തോതിലുള്ള സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് പൊതുവെയും കേരളത്തിൽ വിശേഷിച്ചും ഇത് ചലനങ്ങൾ സൃഷ്ടിക്കും.ഉത്പാ ദനം, കയറ്റുമതി, തൊഴിലവസരങ്ങൾ തുടങ്ങി സമസ്ത മേഖലയിലും നേട്ടങ്ങൾ പ്രതിഫലിക്കും. കേന്ദ്ര ആയുഷ്, വ്യവസായ-വാണിജ്യ, എം എസ് എം ഇ, ടൂറിസം, വിദേശകാര്യ മന്ത്രാലയങ്ങ ളുടെയും സംസ്ഥാന സർക്കാരിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി സംഘടനകൾ ഭാഗഭാക്കാകുമെന്ന് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ചെയർമാനും കേന്ദ്ര വിദേശ-പാർലമെൻ്ററികാര്യ സഹമന്ത്രിയുമായ വി. മുരളീധരൻ അറിയിച്ചു. ഇത് മേളയെ പുതിയൊരു തലത്തിലേക്ക് ഉയർത്തും. ജി എ എഫ് നാലാം പതിപ്പിനു മുന്നോടിയായി കൊച്ചി യിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിൻ്റെ ആഗോള വിപണി, ഗവേഷണം, മെഡിക്കൽ ടൂറിസം എന്നിവ മുൻനിർത്തിയുള്ള ഇൻ്റർനാഷ ണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് ആണ് ആയുർവേദ ഫെസ്റ്റിവലിൻ്റെ പ്രത്യേകത എന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാറിൻ്റെ വിവിധ വകുപ്പുകളുടെയും സംസ്ഥാന സർക്കാറിൻ്റെയും സഹകരണത്തോ ടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആഗോള ചികിത്സാ പദ്ധതി എന്ന നിലയിൽ ആയുർ വേദത്തെ മുന്നോട്ടുവെയ്ക്കുന്ന പരിപാടി ലോകമെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കു ന്നവരുടെ സംഗമ വേദിയായി മാറും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. ആവശ്യങ്ങൾ മുന്നോട്ടു വെയ്ക്കും. പങ്കാളിത്തസാധ്യതകൾചർച്ച ചെയ്യും. ഇൻ്റർനാഷണൽ സെമിനാർ, ഗ്ലോബൽ ആയുർവേദ എക്‌സിബിഷൻ, ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് എന്നീ മൂന്ന് പരിപാടികളാണ് മേളയുടെ ഭാഗമായി അരങ്ങേറുന്ന ത്. നമ്മുടെ ആയുർവേദത്തെ ആസിയാൻ, ആഫ്രിക്കൻ, യുറോപ്യൻ രാജ്യങ്ങളിൽ പ്രചാരത്തി ലുള്ളവയുമായി കണ്ണിചേർക്കാനുള്ള ഗൗരവപൂർണമായ പരിശ്രമങ്ങൾ മേളയിലുണ്ടാവും.

കേരളത്തിനകത്തും പുറത്തുമുള്ള ആയുർവേദ ഉല്പന്ന നിർമാതാക്കൾക്കും മറ്റു സ്റ്റെയ്ക് ഹോൾഡർ മാർക്കുമായി വിദേശത്തുനിന്നുള്ള നിക്ഷേപമുൾപ്പെടെ ആകർഷിക്കുന്നതിനുള്ളനടപടിക്രമങ്ങൾ ക്ക് ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോ മേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി), വ്യവസായ-ആഭ്യന്തര വ്യാപാര മന്ത്രാലയത്തിന് കീഴി ലുള്ള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഫെസിലിറ്റേഷൻ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയും, വാണി ജ്യ-വ്യാപാര മന്ത്രാലയങ്ങളും ഇക്കാര്യത്തിൽ സജീവമായി ഇടപെട്ടുവരുന്നു. വിവിധ രാജ്യങ്ങ ളുടെ അംബാസഡർമാരും കോൺസുലാർ ജനറൽമാരും പങ്കെടുക്കുന്ന റൗണ്ട് ടേബിൾ കർട്ടൻ റേസർ പരിപാടി 2020 മാർച്ചിൽ ഡൽഹിയിൽ വെച്ച് നടക്കും.അതത്‌ രാജ്യങ്ങളുടെആവശ്യങ്ങൾ ക്ക് അനുസൃതമായ വിധത്തിൽ ഉല്പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്താനുള്ള ആലോചനകൾ റൗണ്ട് ടേബിളിൽ നടക്കും. കേന്ദ്ര സർക്കാരിന് കീഴിൽ സ്വതന്ത്ര സ്വഭാവത്തോടെ പ്രവർത്തിക്കു ന്ന തിങ്ക് ടാങ്കായ വികസ്വര രാജ്യങ്ങൾക്ക് വേണ്ടിയുള്ള റിസർച്ച്ആൻഡ് ഇൻഫൊർമേഷൻസിസ്റ്റം സിന്റെ(ആർ ഐ എസ്) സജീവ പങ്കാളിത്തമുണ്ടാകും. ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രൊമോ ഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഫാർമെക്സിൽ); വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലു ള്ള സർവീസസ് എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (എസ് ഇ പി സി) എന്നിവയും മേളയി ൽ ഭാഗഭാക്കാകും. ആയുർവേദ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതി വർധനവി നുള്ള സാധ്യതകൾ തേടും.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ എം എ ഐ),ആയുർവേദ ഹോസ്പി റ്റൽ മാനേജ്മെൻ്റ് അസോസിയേഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, ആയുർവേദ ഡ്രഗ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ എന്നിവയും പരിപാടിയിൽ പങ്കാളികളാണ്.

ആയുർവേദത്തിൻ്റെ ഉന്നമനത്തിനായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നവരുടെ ഒത്തു ചേരലിനാണ് അങ്കമാലി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. അറിവും അനുഭവങ്ങളും പങ്കു വെയ്ക്കാനും പങ്കാളിത്ത സാധ്യതകൾ ചർച്ച ചെയ്യാനും വളർച്ച-വികസന പദ്ധതികൾക്ക് രൂപം നല്കാനുമുള്ള വിശാല വേദിയായി ഇത്തവണത്തെ ഫെസ്റ്റിവൽ മാറും. വിദ്യാർഥികൾ മുതൽ ഗവേഷകർ വരെയും, ഡോക്ടർമാർ മുതൽ നയരൂപീകരണ വിദഗ്ധർ വരെയും, അധ്യാപകർ മുതൽ വ്യവസായ സംരംഭകർ വരെയും വിവിധ തലങ്ങളിലായി വ്യാപിച്ചു കിടക്കുന്നവരുടെ കൂട്ടായ്മക്കാണ് മേള വേദിയൊരുക്കുന്നത്.

മേളയുടെ ഭാഗമായ ആയുർവേദ എക്‌സിബിഷനിൽ മെഡിക്കൽ ടൂറിസം, ഔഷധസസ്യങ്ങൾ, ഗവേഷണം എന്നിവയിൽ ഊന്നിയുള്ള മരുന്നുകളും സാങ്കേതികവിദ്യകളും ഉത്‌പ്പന്നങ്ങളും സേ വനങ്ങളും പ്രദർശിപ്പിക്കും.

ആഗോള ചികിത്സാ പദ്ധതി എന്ന നിലയിൽ ആയുർവേദത്തെ അവതരിപ്പിക്കുന്ന പരിപാടിലോക മെമ്പാടും ഈ ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്നവരുടെ സംഗമ വേദിയായി മാറും. വിവിധരാജ്യ ങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കും. ആവശ്യങ്ങൾമുന്നോ ട്ടു വെയ്ക്കും. ആഗോള സംരംഭകരെയും നയരൂപീകരണ വിദഗ്ധരെയും ഡോക്ടർമാരെയുംആയുർ വേദത്തിന്റെ പ്രചാരകരെയുമെല്ലാം ഒരു പൊതുവേദിയിൽ അണിനിരത്തുന്ന മഹാമേള, വ്യവസാ യമെന്ന നിലയിലും ചികിത്സാ രീതിയെന്ന നിലയിലും ആയുർവേദത്തിന്റെ അന്താരാഷ്ട്ര സാധ്യത കളാണ് ആരായുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

തിരു: ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ-താലൂക്ക് ആശുപത്രികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളുടെ സേവനവ...തുട൪ന്ന് വായിക്കുക


വൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ

എറണാകുളം: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയ യുവ ഡോക്ടർക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങൾ. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർ ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകൾ. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അ...തുട൪ന്ന് വായിക്കുക


തൃശൂർ ഗവ.മെഡിക്കല്‍ കോളേജില്‍ അപൂര്‍വ്വ ശസ്ത്രക്രിയ ; നട്ടെല്ലില്‍ നിന്നും ഹൃദയം വരെ എത്തിയ ഭാരമുള്ള മുഴ നീക്കം ചെയ്തു

തൃശൂർ : കോവിഡിന്റെ പേരില്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നതിനിടെ അപൂര്‍വ്വ ശസ്ത്രക്രിയ നേട്ടവുമായി ഗവ മെഡിക്കല്‍ കോളേജ്. 27കാരിയായ യുവതിയുടെ നട്ടെല്ലില്‍ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ സര്‍ജറി, ക...തുട൪ന്ന് വായിക്കുക


റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി

മോസ്കൊ : റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ നിര്‍ദ്ദേശം നല്‍കി. സ്പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ നിര്‍മിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരം നല്‍കണം

കോഴിക്കോട് : കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി കളിലെയും ലബോറട്ടറികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും മുഴുവന്‍ ആരോഗ്യപ്രവര്‍ത്ത കരുടെയും വിവരം ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണമെന്ന് ആരോഗ്യ കേരളം ജ...തുട൪ന്ന് വായിക്കുക


ബുധനാഴ്ച 6316 പേർക്ക് കോവിഡ്, 5924 പേർക്ക് രോഗമുക്തി

തിരു : കേരളത്തിൽ ബുധനാഴ്ച 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വ...തുട൪ന്ന് വായിക്കുക


കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി: ദാതാവിനും സ്വീകര്‍ത്താവിനും ആന്റിബോഡിയുണ്ടോയെന്ന് പരിശോധിക്കും

തിരു: കോവിഡ്-19 കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി (സിപിടി) നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശ ങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതിയ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചതിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇനിമുതല്‍ പ്...തുട൪ന്ന് വായിക്കുക


ആഗോളതലത്തില്‍ 5,28,843 കോവിഡ് രോഗികള്‍

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ 5,28,843 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,57,695 പേര്‍ക്കും ബ്രസീലില്‍ 50,509 പേര്‍ക്കും തുര്‍ക്കിയില്‍ 30,110 പേര്‍ക്കും റഷ്യയില്‍ 26,402 പേര്‍ക്കും രോഗം ബാധിച്ചു. 11,205 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്...തുട൪ന്ന് വായിക്കുക


ലോക എയ്ഡ്‌സ് ദിനാചരണം ; തൃശൂർ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

തൃശൂർ : ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരി പാടികൾ സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസിന് ജില്ലാമെഡിക്കൽ ഓഫീസർക്കുവേണ്ടി ഡിസ്ട്രിക്ട് സർവയലൻസ് ഓഫീസർ ഡോ ടി കെ അനൂപ് റെഡ് റിബൺ അണിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, ജി...തുട൪ന്ന് വായിക്കുക


ഡയാലിസിസ് വേണ്ടി വരുന്ന കോവിഡ് രോഗികൾക്ക് ആശ്വാസം പകർന്ന് കലൂർ കോവിഡ് അപെക്സ് സെൻ്റർ

എറണാകുളം: ഡയാലിസിസ് വേണ്ടി വരുന്ന കോവിഡ് രോഗികൾക്ക് ആശ്വാസം പകർന്ന് കലൂർ കോവിഡ് അപെക്സ് സെൻ്റർ. പണം നൽകാതെ പൂർണമായും സൗജന്യമായ 500 ഡയാലിസിസുക ളാണ് മൂന്ന് മാസത്തിനുള്ളിൽ ഇവിടെ പൂർത്തിയാക്കിയത്. സ്ഥിരമായി ഡയാലിസിസ് നടത്തുന്നവർക്ക് കോവിഡ് പോസിറ്റീവാ...തുട൪ന്ന് വായിക്കുക


ചൊവ്വാഴ്ച 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 6151 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 61,092; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,44,864

തിരു: കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട28...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ 611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇന്ന് (നവംബര്‍ 30) 611 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 578 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തി ലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 25 പേര്‍ക്കും ആരോഗ്യ മേഖലയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: പാലക്കാട് ജില്ലയില്‍ 4781 പേര്‍ ചികിത്സയില്‍

പാലക്കാട് : കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4781 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 30) ജില്ലയില്‍ 242 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 128 പേരെ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 98643 സാമ്പിളുകള്‍ പരിശോധനയ്ക്ക...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ് : രോഗമുക്തി 913 പേര്‍ക്ക്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാമെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ...തുട൪ന്ന് വായിക്കുക


തിങ്കളാഴ്ച 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 6055 പേര്‍ രോഗമുക്തി നേടി; ചികിത്സയി ലുള്ളവര്‍ 61,894; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,38,713

തിരു: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായിമുഖ്യ മന്ത്രി പിണറായി വിജയന്‍ അറിയിച്ചു . മലപ്പുറം 611, കോഴിക്കോട് 481,എറ ണാകുളം 317, ആലപ്പുഴ 275,തൃശൂര്‍250,കോട്ടയം 243, പാലക്കാട് 242,കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്ത...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.