കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
17/2/2020
തിരു: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആൻഡ് സെക്യൂരിറ്റി റഗുലേഷൻസ് മാസ്ക്കറ്റ് ഹോട്ട ലിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. ഈ മാനദണ്ഡം മാതൃകയാക്കി സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കുംസ്ഥാപനങ്ങൾ ക്കുമായി രജിസ്ട്രേഷൻ സംവിധാനവും ഏർപ്പെടുത്തി. രജിസ്ട്രേഷൻ സംവിധാനത്തിന്റെ ലോഞ്ചിം ഗും മന്ത്രി നിർവഹിച്ചു. പ്രകൃതിഭംഗി ഏറെയുള്ള കേരളത്തിൽ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വിനോദസഞ്ചാര മേഖലയ്ക്കാ ണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സാഹസിക ടൂറിസത്തിന് സാധ്യതയുള്ള 50കേന്ദ്ര ങ്ങളെ തെരഞ്ഞെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസംകേന്ദ്രങ്ങളാക്കും. ശാസ്താംപാറയിൽ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി കേരളത്തിൽ നിലവിൽ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഉൾപ്പെടു ത്തിയാണ് സെക്യൂരിറ്റി റഗുലേഷൻസ് തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയിൽ പ്രവർത്തി ക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഈ മാനദണ്ഡങ്ങൾ പാലിക്കണം. കര, ജല, വ്യോമ മേഖല യിലെ സാഹസിക ടൂറിസം പ്രവർത്തനങ്ങളെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസംമന്ത്രാ ലയം പുറത്തിറക്കിയ സാഹസിക ടൂറിസം മാർഗരേഖയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന ത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്കനുയോജ്യമായ രീതിയിലാണ് റഗുലേഷൻസ് തയ്യാറാക്കിയത്. ഇതിലെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സാഹസിക ടൂർ ഓപ്പറേറ്റർമാർക്കായുള്ള രജിസ്ട്രേ ഷൻ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖല യിലെ വിദഗ്ധരുമടങ്ങിയ സമിതിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ രജിസ്ട്രേ ഷൻ അനുവദിക്കുo.രണ്ട് വർഷമാണ് രജിസ്ട്രേഷൻ കാലാവധി. രജിസ്ട്രേഷൻ അനുവദിക്കുന്ന തിന് വ്യക്തികളുടെ യോഗ്യത, അനുഭവജ്ഞാനം, ഉപകരണങ്ങളുടെ ഗുണനിലവാരം, പ്രഥമ ശുശ്രൂഷയിൽ ഉണ്ടായിരിക്കേണ്ട അറിവ് എന്നിവ വിലയിരുത്തും. സാഹസിക പ്രവർത്തനങ്ങ ളിൽ ഏർപ്പെടുന്നവർക്കും ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. അപകട സാധ്യതയെക്കുറിച്ച് പങ്കെടുക്കുന്നവരെ ബോധവാ ന്മാരാക്കുന്നതിനുള്ള നടപടികൾ എന്നിവ വേണം. ഇതിനായുള്ള പരിശീലന പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പിലാക്കിവരുന്നു.
ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ പി.ബാലകിരൺ മുഖ്യപ്രഭാഷണം നടത്തി. ഇക്കോ ടൂറിസം ഡയറക്ടർ ഡി.കെ.വിനോദ്കുമാർ, ഇ.എം.നജീബ്, ബേബി മാത്യു, അനീഷ്കുമാർ പി.കെ., രവിശങ്കർ കെ.വി., പ്രദീപ്മൂർത്തി, മനേഷ്ഭാസ്കർ, തുടങ്ങിയവർ സംബന്ധിച്ചു.
തിരു : കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്പോണ്സിബിള് ടൂറിസം അവാര്‍ഡിലാണ് കേരളം ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്...തുട൪ന്ന് വായിക്കുക
മൂന്നാര്‍ : കേരളമിന്ന് ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യ മായി മാറികഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മൂന്നാര്‍ ബൊട്ടാണി ക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനമുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുട...തുട൪ന്ന് വായിക്കുക
പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയ നിര്‍മ്മാണം പൂര്‍ത്തിയാ കുന്നു. മൂന്നു നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയാകുന്നത്. താഴത്തെ നിലയില്‍ റെസ്റ്റ...തുട൪ന്ന് വായിക്കുക
(നെടുമങ്ങാട് മോട്ടല്‍ ആരാം ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാകും: 12,000 ചതുരശ്ര അടിയില്‍ അത്യാധുനിക സൗകര്യങ്ങള്‍)
തിരു: ജില്ലയില്‍ ഏറ്റവുമധികം ടൂറിസം പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ഈ സര്‍ക്കാരിന്റെ കാല ത്താണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്...തുട൪ന്ന് വായിക്കുക
കാസര്‍കോട്ടെ മലമുകളില്‍ മഞ്ഞുവീഴുന്ന കാഴ്ചകള്‍ ആസ്വദിച്ച് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും. പൊസഡിഗുംബെയുടെ മനോഹാരിത അനുഭവിച്ച റിഞ്ഞ മന്ത്രി പൊസഡിഗുംബെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അറി യിച്ച...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ 26 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനവും, രാജ്യവും, ലോകവുംകോവി ഡിനെ അതിജീവിക്കുമ്പോൾ, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് 14 ജില്ലകളിലെ ...തുട൪ന്ന് വായിക്കുക
തിരു: ഉത്തരവാദിത്ത ടൂറിസം മിഷന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 20 ന് 11 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ഒക്ടോബർ 28 വരെ വിവിധ വിഷയങ്ങളിൽ വെബിനാറുകൾ നടക്കും.
ടൂറിസത്തിന്റെ ഗുണഫലങ...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് പ്രതിസന്ധിയില്‍ തകര്‍ച്ച നേരിടുന്ന രാജ്യത്തെ വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന് ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായപദ്ധതിആവശ്യമാണ്.ഇതിനായി ഈ...തുട൪ന്ന് വായിക്കുക
തിരു: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നിശ്ചലാവസ്ഥയിലായ ഹൗസ് ബോട്ട് മേഖലയെ സംര ക്ഷിക്കാനും, തൊഴില്‍ നഷ്ടപ്പെട്ട ടൂറിസ്റ്റ് ഗൈഡുകളെ സഹായിക്കുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രത്യേക സഹായ പദ്ധതി. ഓരോ ടൂറിസ്റ്റ് ഗൈഡിനും പതിനായിരം രൂപ വീതം ഒറ്റത്തവ...തുട൪ന്ന് വായിക്കുക
തിരു: സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനും,തീർത്ഥാടനടൂറിസത്തിന്റെ സാധ്യതകൾക്കും തിരിച്ചടിയാകുന്ന രീതിയിൽ 154 കോടി രൂപയുടെ പദ്ധതികൾ തുടങ്ങിവെച്ച ശേഷം ഉപേക്ഷി ക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തണമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർ...തുട൪ന്ന് വായിക്കുക
തിരു:- സംസ്ഥാനത്തിന്റെ ടൂറിസം ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകൊണ്ട് കേരളവും മധ്യപ്രദേശും ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ പുതിയ കരാര്‍ ഒപ്പിട്ടു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചോദ്യോത്തര വേളയില്‍ നിയമസഭയെ അറിയിച്ചതാണിക്കാര്യം.
...തുട൪ന്ന് വായിക്കുക
വട്ടംകുളം: ഗ്രാമപഞ്ചായത്തില്‍ നാഷനല്‍ റര്‍ബന്‍ മിഷന് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പഞ്ചാ യത്ത്തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.വട്ടംകുളം അങ്ങാടിയുടെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്ര...തുട൪ന്ന് വായിക്കുക
കാസർകോട് : അന്താരാഷ്ട്ര തലത്തിൽ ആദ്യമായി ഉരു ടൂറിസം വികസനവുമായി ബി.ആർ. ഡി .സി. കേരളത്തിലെ 44 നദികളിൽ ചരിത്ര കഥകളുറങ്ങുന്ന 16 നദികൾ തഴുകി ഒഴുകുന്ന ഉത്തര മലബാർ സംസ്കാര തനിമ വിനോദ സഞ്ചാരികൾക്ക് ഉരു യാത്രയിലൂടെ അടുത്തറിയാനും അതോടൊപ്പം നമ്മുടെ തനത് കലാരൂ...തുട൪ന്ന് വായിക്കുക
ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാ തയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15ലക്ഷംമുതൽമുടക്കികുട്ടി കളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എൻട്രൻസ് പ്ല...തുട൪ന്ന് വായിക്കുക
തിരുഃ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്ലിയുചെങ്ങ്ഉള്പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.