Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശ്രീനാരായണഗുരു സമാധി ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും ശിവഗിരി സന്ദർശിച്ചു ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ പുതിയ സംവിധാനം ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ്ണകുംഭമേള നടന്നു കഹോ പുരസ്കാരം കൊച്ചി അമൃതക്ക്

ആരോഗ്യം

കൂടുതല്‍ 

കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍: നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചു

11/2/2020

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3447 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3420 പേര്‍ വീടുകളിലും 27പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 380 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 344 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്ത മാക്കി.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ എല്ലാ വരോടും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വീടുകളിലും ആശുപത്രി കളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഈ മാര്‍ഗ രേഖ അനുസരിച്ച് വ്യക്തികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പും ഫേസ്ബുക്ക് ഇന്ത്യയും സംയുക്തമായി ശില്പശാല സംഘടിപിച്ചു, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, ദേശിയ ആരോഗ്യ ദൗത്യം, ആയുഷ് മിഷന്‍, കേരള എയിഡ്‌സ് കണ്‍ ട്രോള്‍ സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്ന് സ്‌റ്റേറ്റ് കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ മീഡിയ സര്‍വൈലന്‍സ്, ഐ.ഇ.സി/ബി.സി.സി ടീമില്‍ പ്രവര്‍ത്തിക്കുന്ന ഇരുപത്തിയഞ്ച് ജീവനക്കാര്‍ ക്ക് ഫേസ്ബുക്ക് ഇന്ത്യ പരിശീലനം നല്‍കി. നാളിതുവരെയുള്ള കൊറോണപ്രതിരോധനിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഫേസ്ബുക്കിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും അത് വഴി പൊ തുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുവാനും കഴിഞ്ഞു. ആരോഗ്യവകുപ്പിന്റെ വിവിധ പരിപാടി കള്‍ ഫേസ്ബുക്ക് പ്രചാരണത്തിലൂടെ നടപ്പിലാക്കുക വഴി പൊതുജനങ്ങളില്‍ കൂടുതല്‍ സ്വീകാ ര്യത ആര്‍ജ്ജിക്കുവാന്‍ കഴിയുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധ പ്പെട്ട് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ ശ്രോതസ് കണ്ടെത്തുവാനും തടയുവാനു മുളള വിവിധ മാര്‍ഗ്ഗങ്ങള്‍ക്ക് ഫേസ്ബുക്ക് ഇന്ത്യയുമായിചേര്‍ന്ന് നടപ്പിലാക്കാന്‍തീരുമാനിച്ചു.

ഫേസ്ബുക്കിലൂടെ കൊറോണ വൈറസുമായോ ആരോഗ്യ വകുപ്പുമായോ ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും പ്രൊഫൈലുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ ഉറപ്പ് നല്‍കി.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസി ച്ചിട്ടുണ്ട്. 2949 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



3022 പേര്‍ രോഗമുക്തി നേടി:ചികിത്സയിലുള്ളത് 39,285 പേര്‍; ഇതുവരെ രോഗമുക്തി നേടിയ വര്‍ 98,724

തിരു: കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം156,...തുട൪ന്ന് വായിക്കുക


അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ ഫെല്ലോഷിപ്പ് പ്രോഗ്രാമിന് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

കൊച്ചി: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്‌സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍മെഡ്‌സിറ്റി യിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം; അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള വൂൾഫ് ഓസോൺ പ്രൊട്ടക്ഷൻ സിസ്റ്റം- ആലപ്പുഴ കളക്ടറേറ്റിന് നൽകി എരീസ് ഗ്രൂപ്പ്

ആലപ്പുഴ : കോവിഡ് പശ്ചാത്തലത്തിൽ ഉപയോഗിക്കാവുന്ന അന്തരീക്ഷ ശുദ്ധീകരണത്തിനുള്ള ഉപകരണമായ -വൂൾഫ് ഓസോൺ പ്രൊട്ടക്ഷൻ- ആലപ്പുഴ കളക്ടറേറ്റിന് സ്പോൺസർ ചെയ്ത് എരീസ് ഗ്രൂപ്പ്. ഓൾ എബൌട്ട് ഇനോവേഷൻസ് നിർമ്മിച്ച ഈ ഉപകരണം ഏരീസ് ഗ്രൂപ്പ് ഡയറക്ടർ ശ്യാം കുറുപ്പ്, ആലപ്പു...തുട൪ന്ന് വായിക്കുക


ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു

തിരു: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദി ക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുo

തിരു: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോന്റേയും നിര്‍മ്മാ ണോദ്ഘാടനവും സെപ്റ്റംബര്‍ 22-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രിപിണറാ...തുട൪ന്ന് വായിക്കുക


80 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു

തിരു: 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. തിരുവ നന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലയിൽ ഇന്ന് 322 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു

തൃശൂർ: ജില്ലയിൽ ഇന്ന് 322 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. സമ്പർക്കം വഴി 320 പേർ ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 210 പേർ രോഗമു ക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2822ആണ്.തൃശൂർ സ്വദേശികളായ ...തുട൪ന്ന് വായിക്കുക


പ്രത്യേക ജാഗ്രത നിർദ്ദേശം

ആലപ്പുഴ : 20-09-2020 മുതൽ 22-09-2020 വരെ : ഗൾഫ് ഓഫ് മാന്നാർ പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 20-09-2020 : കേരള - കർണ്ണാടക തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശ...തുട൪ന്ന് വായിക്കുക


ഇന്ന് ആലപ്പുഴ ജില്ലയിൽ 219 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ : രണ്ടുപേർ വിദേശത്തുനിന്നും ആറുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുംഎത്തിയവരാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും എത്തിയ രണ്ട് കായംകുളം സ്വദേശികൾ, മറ്റു സംസ്ഥാനങ്...തുട൪ന്ന് വായിക്കുക


ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:2751 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 39,415 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 95,702

തിരു: കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242,...തുട൪ന്ന് വായിക്കുക


സുരക്ഷ ഒരുക്കുന്നതിൽ മികവ് കാട്ടിയ ആശുപത്രികൾക്കുള്ള കഹോ പുരസ്കാരം കൊച്ചി അമൃതക്ക്

കൊച്ചി; കൊവിഡ് സമയത്ത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തിയ ആശുപത്രികൾ ക്കായി ആരോഗ്യസംരക്ഷണ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതി നായി സമർപ്പിച്ചിരിക്കുന്ന അംഗീകൃത ആരോഗ്യസംരക്ഷണ സംഘടനകളുടെ പ്രധാന സംഘടന യായ കൺസോർഷ്യം ഓഫ് അക്രഡി...തുട൪ന്ന് വായിക്കുക


ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രതിദിന ഓക്‌സിജന്‍ ഓഡിറ്റ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു : കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ...തുട൪ന്ന് വായിക്കുക


മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് ചികിത്സാ രംഗത്തെ വലിയ നേട്ടo

കൊല്ലം: ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കൊവിഡ് രോഗി അത്ഭുതകരമായി ജീവിതത്തി ലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാ രംഗത്തെ വലിയ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് കൊവിഡ് അതിജീവനത്തിന്റെ ഈ അ...തുട൪ന്ന് വായിക്കുക


കോവിഡ്: കേരളത്തിലേത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ്: മുഖ്യമന്ത്രി

കോഴിക്കോട് : വർധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽ...തുട൪ന്ന് വായിക്കുക


കോവിഡ്; മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതകേന്ദ്രം ആരംഭിച്ചു

കൊല്ലം : വീടുകളിലുള്ളവര്‍ കോവിഡ് ബാധിതരാകുന്നതും ക്വാറന്റയിനില്‍ പ്രവേശിക്കുന്നതുമായ സാഹചര്യങ്ങളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പര്‍ക്കാന്‍ സുരക്ഷിത കേന്ദ്രം തുടങ്ങി.അസീ സിയ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചാണ് 65 വയസിന് മുതളിലുള്ളവര്‍ക്കും 10 വ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.