Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച -സല്യൂട്ട്- ഉടന്‍ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വനിത ജിംനേഷ്യം തുടങ്ങി പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ ഇ-പ്രോസിക്യൂഷന്‍ പരിശീലനം

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായിപത്തിന നിര്‍ദ്ദേശങ്ങളുമായി ഐ.എം.എ

20/1/2020

ആരോഗ്യ രംഗത്തെ വ്യാജ വാര്‍ത്തകള്‍ തിരുത്തുന്നതിനായി ഡോക്ടര്‍ ദിവസേന 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങളില്‍ ചിലവാക്കണം.

തിരു: ആരോഗ്യ രംഗത്തിന്റെ സമഗ്ര വികസനത്തിനായി പത്തിന നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഐ.എം.എ.യുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് പത്തിനം നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.

ആശുപത്രി മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക,ശബ്ദ മലിനീകരണത്തിന് എതിരെയുള്ള ചിട്ട വട്ടങ്ങള്‍ വീടുകളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളില്‍ നിന്നും ആരംഭിക്കുക, പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് പുതിയ നയരൂപീകരണംസ്വീകരിക്കുക, ആരോഗ്യകരമായ ഭക്ഷണ രീതികള്‍ അവലംബിക്കുക, അവയവദാനത്തിനു അനുകൂലമായ തീരുമാനങ്ങള്‍ സ്വീകരിക്കുക, അന്തരീക്ഷ മലിനീകരണവും പരിസര മലിനീകരണവും ഇല്ലായ്മ ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക, ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുവാന്‍ റിസ്‌ക് ഫാക്‌ടേഴ്‌സ് ഒഴിവാക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുക തുടങ്ങി 10 ഇന നിര്‍ദ്ദേശ ങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖ മുന്നോട്ടു വെയ്ക്കുന്നു. പൊതു സമൂഹത്തിന്റെ ചര്‍ച്ചകള്‍ക്കും, സര്‍ക്കാരിന്റെ പരിഗണനകള്‍ക്കും ഈ വിഷയങ്ങള്‍ വിധേയമാക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

ഇത് കൂടാതെ സമൂഹമാധ്യമങ്ങളില്‍ ആരോഗ്യരംഗത്തെ വ്യാജ വാര്‍ത്തകള്‍ പടരുന്നത് തിരുത്തു ന്നതിനായി എല്ലാ ഡോക്ടര്‍മാരും ദിവസേന കുറഞ്ഞത് 10 മിനിട്ട് എങ്കിലും സമൂഹ മാധ്യമങ്ങ ളില്‍ ചിലവാക്കണമെന്ന് യോഗം ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളില്‍ പടരുന്ന വ്യാജ വാര്‍ത്തകള്‍ കാരണം ചികിത്സകള്‍ താറുമാറാകുകയും, തെറ്റിദ്ധാരണ കാരണം ചികിത്സ ഉപേക്ഷിക്കുകയും, ചെയ്യുന്നത് വ്യാപകമാകുകയാണ്. പ്രതി രോധ കുത്തിവെയ്പുകള്‍ക്കെതിരെയും, അവയവദാനത്തി നെതിരെയും ഒക്കെ ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നത് അപകടകരമാണ്. അതിനാല്‍ ഇത്തരം വ്യാജ വാര്‍ത്തകളെക്കുറി ച്ചുള്ള നിജസ്ഥിതി വ്യക്തമാക്കുന്നത് ഡോക്ടര്‍മാരുടെ ഡ്യൂട്ടിയുടെ ഭാഗമായി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡെപ്യൂട്ടി സ്പീക്കര്‍ ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം മേയര്‍ ശ്രീകുമാ റും ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.മാരായ ഹരീന്ദ്രനാഥ്, ഐ.ബി.സതീഷ്, വി.എസ്. ശിവ കുമാര്‍, ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനകള്‍ക്കും, വ്യക്തികള്‍ക്കുംഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിച്ചു. ഐഎംഎ സംസ്ഥാന പ്രസി ഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാര്‍, വൈസ് പ്രസി ഡന്റ് ഡോ.എന്‍.സുള്‍ഫി, ജില്ലാകമ്മിറ്റിചെയര്‍മാന്‍ ഡോ.എസ്.ബിനോയ്, ജില്ലാകമ്മിറ്റി കണ്‍വീ നര്‍ ഡോ. ആരിഫാ സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യ മരുന്ന് വിതരണവുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്

പാലക്കാട് : വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്‍കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രതിമാസം 75...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയില്‍ കോവിഡ് വ്യാപനം തീവ്രമാകുന്നു ജാഗ്രത കൈവിടരുത് - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസർഗോഡ് : ജില്ലയില്‍ കോവിഡ് വ്യാപനം അതി തീവ്രമാകുന്നു. ജില്ലയില്‍ ഒറ്റദിവസം തന്നെ 319 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ജാഗ്രത ഊര്‍ജിതപ്പെടു ത്തേണ്ടതിന്റെ അനിവാര്യത വര്‍ദ്ധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് 926 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരു: ജില്ലയില്‍ ഇന്ന്(18 സെപ്റ്റംബര്‍) 926 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 126 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു...തുട൪ന്ന് വായിക്കുക


ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 2744 പേര്‍ രോഗമുക്തി നേടി; ചികിത്സയിലു ള്ളത് 35,724 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 90,089

തിരു: കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404,കൊല്ലം355,എറണാ കുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോ...തുട൪ന്ന് വായിക്കുക


വയോമിത്രം പദ്ധതിയ്ക്ക് 2 കോടി രൂപ അനുവദിച്ചു

തിരു: സംസ്ഥാനത്ത് വയോജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് 2 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോ വിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേ...തുട൪ന്ന് വായിക്കുക


ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 2737 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)ചികിത്സയിലുള്ളത് 34,314 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 87,345

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218,...തുട൪ന്ന് വായിക്കുക


കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് യൂസഫലിയുടെ 50 ലക്ഷം രൂപയുടെ സഹായം

കഴക്കൂട്ടം: നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമാവുന്ന കുളത്തൂർ ഗവ. ഹയർസെന്ററി സ്‌കൂളിന് പ്രമുഖ വ്യവസായി എം.എ യൂസഫലി 50 ലക്ഷം രൂപയുടെ സഹായധനം നൽകി. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ എം.എൽ.എ കൂടിയായ മന്ത്രി കടകം...തുട൪ന്ന് വായിക്കുക


കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരു: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍എല്ലാവരുംജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. മാത്രമല്ല,തലസ്ഥാന ത്ത് ...തുട൪ന്ന് വായിക്കുക


കോവിഡ് വ്യാപനം - കൂടുതല്‍ ജാഗ്രത വേണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ലധികംകോവിഡ് ടെസ്റ്റുകള്‍നടത്ത...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം:33 കോടിയുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍:മാസ് കാഷ്വാലിറ്റിയും ഡിസാസ്റ്ററും നേരിടാന്‍ അടിയന്തര സംവിധാനം

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണ റായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


വയോജന സംരക്ഷണത്തിനായി കോഴിക്കോട് വാർഡുതോറും പൾസ് ഓക്‌സി മീറ്റർ

കോഴിക്കോട് : കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള തീവ്ര ശ്രമങ്ങൾക്കൊപ്പംപ്രായമായ വരുടേയും മറ്റ് രോഗങ്ങളുള്ളവരുടേയും ആരോഗ്യ സംരക്ഷണത്തിന് കോഴിക്കോട് ജില്ലാഭരണകൂടം നടപടി സ്വീകരിച്ചു. കോവിഡിൽ നിന്നും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗ...തുട൪ന്ന് വായിക്കുക


കോട്ടയം എം.ഡി സെമിനാരി ഹൈസ്കൂളിൽ വയോക്ഷേമ കോൾ സെൻ്റർ തുറന്നു

കോട്ടയം : കോവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ വയോജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും അടിയന്തിര ആവശ്യങ്ങളും പരിഹരിക്കുന്നതിന് കോട്ടയം എം.ഡി സെമിനാരി ഹൈ സ്കൂളിൽ വയോ ക്ഷേമ കോൾ സെൻ്റർ തുടങ്ങി. സാമൂഹ്യ നീതി, വനിതാ-ശിശു വികസനം, ആരോഗ്യ കുടുംബ ക്ഷേ...തുട൪ന്ന് വായിക്കുക


ലുലു സി.എഫ്.എൽ.ടി.സിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി

തൃശൂർ : കേരളത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ നാട്ടിക ലുലുസി.എഫ്. എൽ.ടി.സിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. 1400 ബെഡുകൾ ഒരുക്കിയിട്ടുള്ള സി എഫ് എൽ ടി സിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 രോഗികളെ പ്രവേശിപ്പി ച്ചു...തുട൪ന്ന് വായിക്കുക


ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:2263 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 32,709 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 84,608

തിരു: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ323, എറ ണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236...തുട൪ന്ന് വായിക്കുക


ആര്‍.സി.സി.യില്‍ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനം

തിരു: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ അധ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.