Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം;500 പേർ അറസ്റ്റിൽ; 3000 പേർക്കെതിരെ കേസ്

അറിയിപ്പുകള്‍

കൂടുതല്‍ 

പുതിയ നിയമം ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച കെ സ്വിഫ്റ്റ് പതിപ്പ് പുറത്തിറക്കി

20/1/2020

തിരു: പത്തു കോടി വരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികള്‍ ഉള്‍പ്പെടുത്തിയ നിക്ഷേപ അനുമതിക്കുള്ള ഓണ്‍ലൈന്‍ ഏകജാലക സംവിധാനമായ കെ സ്വഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. സെ്രകട്ടറിയേറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

10 കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ 3 വര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്റ്റ് 2019 എന്ന പുതിയ നിയമത്തിലെ വ്യവസ്ഥ. ഈ നിയമം അനുസരിച്ചു സംരംഭം തുടങ്ങാന്‍ നോഡല്‍ ഏജന്‍ സിയായ ജില്ലാ ബോര്‍ഡ് മുന്‍പാകെ ഒരു സ്വയം സാക്ഷ്യപത്രം നല്‍കണം. ഇതിനു പകരം ബോ ര്‍ഡ് ഒരു കൈപ്പറ്റ് രസീത് നല്‍കും. ഈ രസീത് കിട്ടിക്കഴിഞ്ഞാല്‍ സംരംഭം തുടങ്ങാം. കെ സ്വിഫ്റ്റിലൂടെ തന്നെ സാക്ഷ്യപത്രം നല്‍കി, ഈ കൈപ്പറ്റ് രസീത് ലഭ്യമാക്കാനുള്ള സൗകര്യ മാണ് പുതുതായി ഏര്‍പ്പെടുത്തിയത്. ഇനി മുതല്‍ കെസ്വിഫ്റ്റിലൂടെ സ്വയം സാക്ഷ്യപത്രം സമര്‍ പ്പിക്കാം. കെ സ്വഫ്റ്റിലൂടെ അപ്പോള്‍ തന്നെ കൈപ്പറ്റു രസീത് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഇതിന് 3 വര്‍ഷം പ്രാബല്യം ഉണ്ടാകും. പ്രസ്തുത കാലാവധി അവസാനിച്ച്, 6 മാസത്തിനുള്ളില്‍ വ്യവസായ സ്ഥാപനം ആവശ്യമായ അനുമതികള്‍ വാങ്ങിയാല്‍ മതി. അതും കെ സ്വഫ്റ്റിലൂടെ തന്നെ അനായാസം നിര്‍വഹിക്കാം.

നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങി ഒരു തരത്തിലും നിക്ഷേപകര്‍ പ്രയാസപ്പെടരുതെന്ന് ഈ ഗവണ്‍മെന്റിന് നിര്‍ബന്ധമുണ്ട്. അതിനാലാണ് പുതിയ നിയമവും വളരെ വേഗം കെ സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2019 ഡിസംബറില്‍ ആണ് പുതിയ നിയമം നിലവില്‍ വന്നത്. ഒരു മാസത്തിനകം ആ നിയമം കെ സ്വിഫ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. കേരളത്തെ സമ്പൂര്‍ണ്ണമായും നിക്ഷേപ സൗഹൃദമാക്കാനും അതുവഴി വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്താനുമായി കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കിയത്. അസന്‍ഡ് 2020 ല്‍ പങ്കെടുത്ത നിക്ഷേപകര്‍ തന്നെ ഈ മാറ്റം സാക്ഷ്യപ്പെടുത്തി. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് കടന്നുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിനു വേണ്ടി സവിശേഷമായ ഒരു നിയമം പാസ്സാക്കിയ സംസ്ഥാ നമാണ് കേരളം. 2018 ല്‍ ഇന്‍വെസ്റ്റ്‌മെന്റ് പൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്റ്റ് കൊണ്ടു വന്നു. നിക്ഷേപ അനുമതിയുമായി ബന്ധപ്പെട്ട് കേരളത്തിനുണ്ടായിരുന്ന ചീത്തപ്പേര് മായ്ച്ചു കള യുന്നതിലെ സുപ്രധാന ചുവടുവെപ്പായിരുന്നു ഇത്. നിക്ഷേപം നടത്താ നുള്ള നടപടികള്‍ ലളിത മാക്കാന്‍ നിലവിലെ 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി. ഈ നിയമ പ്രകാര മുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാനാണ് 2019 ഫെബ്രുവരിയില്‍ കെസ്വിഫ്റ്റ് കൊണ്ടുവന്നത്. കെ സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിക്ഷേപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും അനുമതികള്‍ നേടാനും കഴിയും. ഒരു ഓഫീസിലും കയറിയിറ ങ്ങേണ്ട. കെ സ്വിഫ്റ്റ് വഴി 14 വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവയില്‍ നിന്നുമുള്ള 31 തരം അനുമതികളും ലൈസന്‍ സുകളും നല്‍കി വരുന്നു. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തികം ലൈസന്‍സുകളും അനുമതി കളും നല്‍കണം. അല്ലാത്തപക്ഷം കല്‍പ്പിത അനുമതി ലഭ്യമായ തായി കണക്കാക്കി നിക്ഷേപ കന് സംരംഭം തുടങ്ങാം.

തുടക്കത്തില്‍ ചില പിഴവുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ച് ഇപ്പോള്‍ കുറ്റമറ്റ രീതിയില്‍ കെസ്വിഫ്റ്റ് പ്രവര്‍ത്തിച്ചു വരുന്നു. 11 മാസത്തിനിടെ കെസ്വിഫ്ട് വഴി 1011 സംരംഭ കര്‍ രജിസ്‌ട്രേഷന്‍ നടത്തി. അതില്‍ 496 പേരാണ് കോമണ്‍ അപ്ലിക്കേഷന്‍ ഫോര്‍മാറ്റ് പൂര്‍ത്തീ കരിച്ചത്. ഇതില്‍ 232 പേര്‍ക്ക് അനുമതികളെല്ലാം നല്‍കി. ബാക്കി 264 അപേക്ഷകളിന്മേല്‍ വിവിധ വകുപ്പുകള്‍/ഏജന്‍സികള്‍ തുടര്‍നടപടികള്‍ എടുത്തുവരികയാണ്.

പത്തുകോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന വ്യവസായങ്ങള്‍ക്ക് കെ സ്വഫ്റ്റിലൂടെ തന്നെ അപേക്ഷ നല്‍കാം. 15 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാ ബോര്‍ഡും 15 കോടിയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന ബോര്‍ഡുമാണ് അനുമതി നല്‍കുക.നിക്ഷേപ അനു മതികള്‍ ലളിതമാക്കുന്നതിനൊപ്പം പുത്തന്‍ സാങ്കേതികവിദ്യകളുടെ പ്രയോഗം നിക്ഷേപ പ്രോ ത്സാഹനത്തിന് വിപുലമായ തോതില്‍ ഉപയോഗിക്കുന്നതിലും ഏറെ മുന്നോട്ടുപോകാന്‍ സാധി ച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് കേരളത്തിലെ നിക്ഷേപ സാധ്യതകളും സാഹചര്യങ്ങളും ഉള്‍പ്പെടെ മുഴുവന്‍ വിവരങ്ങളും അറിയാന്‍, ഇന്‍വെസ്റ്റ് കേരള എന്ന വെബ് പോര്‍ട്ടല്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൂം മെച്ചപ്പെട്ട സുരക്ഷക്കായി അവതരിപ്പിക്കുന്നു 2 ഫാക്ടര്‍ ഓഥന്റിക്കേഷന്‍

കൊച്ചി : സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് മെച്ചപ്പെട്ട സുരക്ഷക്കായി ടുഫാക്ടര്‍ ഓഥന്റിക്കേ ഷന്‍ സംവിധാനം ആരംഭിച്ചു. ഇത് അഡ്മിനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ഉപയോക്താ ക്കളെ പരിരക്ഷിക്കുന്നതും സുരക്ഷാ ലംഘനങ്ങള്‍ തടയുന്നതും എളുപ്പമാക്കുന്നു. രണ്ടോ ...തുട൪ന്ന് വായിക്കുക


ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് നിരക്കുകള്‍ 2021 ജനുവരി മുതല്‍ വര്‍ധിക്കുo: 2020 ഡിസംബര്‍ 31വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് വര്‍ധന ബാധകമാകില്ല

മുംബൈ: ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്‌സ്പ്രസ് എയറും സംയോജിത ട്രാന്‍സ്‌പോര്‍ട്ടേഷന്‍,വിത രണ, ലോജിസ്റ്റിക്‌സ് കമ്പനിയുമായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് 2021 ജനുവരി ഒന്നു മുതല്‍പൊതു നിര ക്കുകള്‍ വര്‍ധിപ്പിക്കുന്നു. 2020നെ അപേക്ഷിച്ച് ശരാശരി കയറ്റുമതി നിരക്...തുട൪ന്ന് വായിക്കുക


എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ പേയ്‌മെന്റ് സൗകര്യം

ന്യൂഡല്‍ഹി: എസ്ബിഐ ഗൂഗിളുമായി സഹകരിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയി ലൂടെ ഇടപാടു നടത്താനുള്ള സൗകര്യം ഒരുക്കുന്നു. കാര്‍ഡ് ഉടമകള്‍ക്ക് ഗൂഗിള്‍ പേയിലൂടെ കൂടുതല്‍ സുരക്ഷിതമായി മൂന്നു രീതികളില്‍ പേയ്‌മെന്റുകള്‍ നടത്താം. എന്‍എഫ്‌സിസാധ്യമായ ...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോ 850 ഗ്രാം സ്വർണo പിടി കൂടി. സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിലായി. മലപ്പുറം ചെറുവായൂർ സ്വദേശിയായ അബ്ദുൽ അസീസ് എയർ അറേബ്യ വിമാനത്തിൽ ഇന്ന് രാവി ലെയാണ് കരിപ്പൂരിലെത്തുന്നത്.മിക്‌...തുട൪ന്ന് വായിക്കുക


വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്: തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരു: വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർസ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ്...തുട൪ന്ന് വായിക്കുക


മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി

തിരു: യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി. തിരുവനന്തപുരം വട്ടിയൂർക്കാവിലെ സി ആപ്റ്റി ന്റെ ഓഫീസിലാണ് പരിശോധന നടത്തിയത്. കസ്റ്റംസും നേരത്തെ സി ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു.ന...തുട൪ന്ന് വായിക്കുക


അലഞ്ഞുനടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് തുണയായി

ഇലവുംതിട്ട : ആരും തുണയില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് സംരക്ഷകരായി. പ്രക്കാനം തൊട്ടുപുറം പ്ലാന്തോട്ടത്തില്‍ കോളനിയില്‍ ബന്ധുക്കള്‍ ആരുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന 70 വയലുള്ള അന്നാമ്മയെ ഇലവുംതിട്ട ജനമൈത്ര...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യണം

കോഴിക്കോട് : നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുളള എഞ്ചിനീയര്‍/ആര്‍ക്കിടെക്റ്റ്/സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ ക്കാര്‍ സര്‍വ്വീസിലോ അനുബന്ധ സര്‍വ്വീസുകളിലോ സേവനത്തില്‍ പ്രവേശ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തി ക്കാന്‍മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച...തുട൪ന്ന് വായിക്കുക


കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

തിരു: കൊല്ലം കുണ്ടറയിലെ കേരള സെറാമിക്‌സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നവീകരിച്ച പ്ലാന്റുകളുടെയും പുതുതായി സ്ഥാപിച്ച എല്‍ എന്‍ ജി പ്ലാന്റിന്റെയുംഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ട്: മുഖ്യമന്ത്രി

തിരു : ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളം ബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരു വിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി

എറണാകുളo: തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരനെയാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്ന ത്. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 10 ശതമാനം ഏജൻസി കമ്മീഷനും, 30 ശതമാനം ആദായനികുതിയും കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കുo...തുട൪ന്ന് വായിക്കുക


ഇടുക്കി അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി

(ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ ആദിവാസികള്‍ രക്ഷപെടുത്തി) ഇടുക്കി: അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്ന തിനിടെ ഒഴുക്കില്‍ പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി.വനവിഭവങ്ങള്‍ ശേഖരി ക്കാന്‍ പോയ ആദിവാസികളാണ് ഒഴു ക്കില്‍പ്പെട്ട...തുട൪ന്ന് വായിക്കുക


പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു

തൃശൂർ : വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ തുറ ക്കുന്നതിനും വൈദ...തുട൪ന്ന് വായിക്കുക


വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ ഗ്യാസ് ക്രിമിറ്റോറിയം : നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പാലക്കാട് : ത്രിതല പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ 2019- 20 സാമ്പത്തിക വർഷ ത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.