Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിയമ സഭയിലെ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയണമെന്നു സുപ്രിംകോടതി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം;500 പേർ അറസ്റ്റിൽ; 3000 പേർക്കെതിരെ കേസ്

അറിയിപ്പുകള്‍

കൂടുതല്‍ 

പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കാൻ ധാരണ

15/1/2020

തിരു: പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടിക വർഗ യുവജനങ്ങൾക്ക് തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗ സ്ഥരടക്കമുള്ള പ്രതിനിധിസംഘം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ. കെ ബാലനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇന്ത്യയിലെ പോളിഷ് എംബസ്സി യിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോർസെവ്‌സ്‌കി, കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റും സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റർ ക്ലബ്ബിലെ വിദഗ്ധൻ മിഷേൽ വിസ്ലോവ്‌സ്‌കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി.എം.മിഥുൻ മോഹൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

പോളണ്ടിലെ നിരവധി തൊഴിൽ മേഖലകളിൽ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് പോളണ്ട് സംഘം അറിയിച്ചു. ഓട്ടോമൊബൈൽ, നിർമാണം, ഘന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷൻ, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്‌കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതൽ പേരെ ആവശ്യമുള്ളത്. ഏതൊക്കെ മേഖലകൾ തിരിച്ചുള്ള തൊഴിലവസരങ്ങളുടെ വിവരം ഉടൻ സർക്കാരിനെ അറിയിക്കും. ഇതിനുള്ള തൊഴിൽ, ഭാഷാ പരിശീലനങ്ങൾ നൽകു ന്നതിനും ധാരണയായി. നിലവിൽ വിവിധ തൊഴിൽ മേഖലകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗം ചെറുപ്പക്കാർക്ക് പരിശീലനം നൽകുന്ന സംവിധാനം കേരളത്തിലുണ്ട്. ഇതിനു പുറമെ പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കിൽ ഇന്ത്യയിലെ ഏജൻസികളെ ഉപയോഗിച്ച് നിർവഹി ക്കും. അത് സാധ്യമായില്ലെങ്കിൽ പോളണ്ടിൽ നിന്നുള്ള പരിശീലക സംഘം കേരളത്തിലെത്തി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗ്രൂപ്പിന് പ്രത്യേക തൊഴിൽ പരിശീലനം നൽകും. ഇവർ കൂടുതൽ പേർക്ക് പിന്നീട് പരിശീലനം നൽകും. ഭാഷാ പരിശീലനം അടക്കമുള്ള കാര്യങ്ങൾ കൂടി ലക്ഷ്യ മിട്ട് കേരളത്തിൽ പോളിഷ് സാംസ്‌കാരിക കേന്ദ്രം പ്രവർത്തനം തുടങ്ങാൻ തയ്യാറാണെന്നും പോളണ്ട് സംഘം അറിയിച്ചു. തൊഴിൽ നൽകുന്നതിനുള്ള തുടർ നടപടികൾ എത്രയും വേഗം തുടങ്ങുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു.

പോളണ്ടിൽ നിന്നുള്ള റിപ്പോർട്ട് കിട്ടുന്ന മുറക്ക് തന്നെ അതിലേക്കുള്ള നടപടികൾ സ്വീകരിക്കു മെന്നും മന്ത്രി അറിയിച്ചു. പട്ടികജാതി-പട്ടികവർഗ വകുപ്പ് നൽകിയ പ്രത്യേക തൊഴിൽ പരിശീ ലനം വഴി ഇതിനകം 383 പേർക്ക് വിദേശത്തും അയ്യായിരത്തിലധികം പേർക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് തൊഴിലിനായി പോകുന്നതിന് പട്ടികജാതി-പട്ടികവർഗ ചെറുപ്പക്കാർക്ക് പരിശീലവും തുടർന്ന് യാത്ര രേഖകൾ തയ്യാറാക്കി വിമാന ടിക്കറ്റ് അടക്കം നൽകുന്നത് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാണ്. ചർച്ചയിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, സ്‌പെഷ്യൽ സെക്രട്ടറി അലി അസ്ഗർ പാഷ, പട്ടികജാതി വികസന ഡയറക്ടർ പി ഐ ശ്രീവിദ്യ, പട്ടികവർഗ വികസന ഡയറക്ടർ ഡോ.പുകഴേന്തി എന്നിവരും പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോ 850 ഗ്രാം സ്വർണo പിടി കൂടി. സ്വർണം കടത്തിയ മലപ്പുറം സ്വദേശി അബ്ദുൾ അസീസ് അറസ്റ്റിലായി. മലപ്പുറം ചെറുവായൂർ സ്വദേശിയായ അബ്ദുൽ അസീസ് എയർ അറേബ്യ വിമാനത്തിൽ ഇന്ന് രാവി ലെയാണ് കരിപ്പൂരിലെത്തുന്നത്.മിക്‌...തുട൪ന്ന് വായിക്കുക


വീടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്: തദ്ദേശ തെരഞ്ഞെടുപ്പിൽ കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരു: വോട്ടഭ്യർത്ഥിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ പാടില്ല.പുറത്ത് നിന്ന് അകലം പാലിക്കണം. വോട്ടർസ്ലിപ്പ് കൈയ്യിൽ കൊടുക്കുന്നതിന് പകരം പുറത്ത് വയ്ക്കണം. പൊതു പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 5 പേരിൽ കൂടുതലാവാൻ പാടില്ല. പോളിംഗ്...തുട൪ന്ന് വായിക്കുക


മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി

തിരു: യുഎഇ കോൺസുലേറ്റിൽ നിന്നെത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സി ആപ്റ്റിൽ എൻഐഎ പരിശോധന നടത്തി. തിരുവനന്തപുരം വട്ടിയൂർക്കാവിലെ സി ആപ്റ്റി ന്റെ ഓഫീസിലാണ് പരിശോധന നടത്തിയത്. കസ്റ്റംസും നേരത്തെ സി ആപ്റ്റിൽ പരിശോധന നടത്തിയിരുന്നു.ന...തുട൪ന്ന് വായിക്കുക


അലഞ്ഞുനടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് തുണയായി

ഇലവുംതിട്ട : ആരും തുണയില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന വയോധികയ്ക്ക് ജനമൈത്രി പോലീസ് സംരക്ഷകരായി. പ്രക്കാനം തൊട്ടുപുറം പ്ലാന്തോട്ടത്തില്‍ കോളനിയില്‍ ബന്ധുക്കള്‍ ആരുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന 70 വയലുള്ള അന്നാമ്മയെ ഇലവുംതിട്ട ജനമൈത്ര...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യണം

കോഴിക്കോട് : നഗരകാര്യ വകുപ്പില്‍ നിന്നും കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം രജിസ്ട്രേഷന്‍ നേടിയിട്ടുളള എഞ്ചിനീയര്‍/ആര്‍ക്കിടെക്റ്റ്/സൂപ്പര്‍വൈസര്‍ എന്നിവര്‍ സര്‍ ക്കാര്‍ സര്‍വ്വീസിലോ അനുബന്ധ സര്‍വ്വീസുകളിലോ സേവനത്തില്‍ പ്രവേശ...തുട൪ന്ന് വായിക്കുക


കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍

കോവിഡാനന്തര കാലത്ത് ഐറ്റി മേഖല ഒരുക്കുന്ന തൊഴില്‍ സാധ്യതകള്‍: സന്തോഷ് ചന്ദ്രശേഖരകുറുപ്പ് ( സി.ഇ.ഒ, ഐസിറ്റി അക്കാദമി ഓഫ് കേരള) ലോകം കോവിഡ് മഹാമാരിയെ നേരിടുമ്പോഴും ജീവിതംസാധാരണഗതിയി ലെത്തി ക്കാന്‍മനുഷ്യ സമൂഹം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച...തുട൪ന്ന് വായിക്കുക


കേരള സെറാമിക്‌സ് നവീകരിച്ച പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

തിരു: കൊല്ലം കുണ്ടറയിലെ കേരള സെറാമിക്‌സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി നവീകരിച്ച പ്ലാന്റുകളുടെയും പുതുതായി സ്ഥാപിച്ച എല്‍ എന്‍ ജി പ്ലാന്റിന്റെയുംഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ട്: മുഖ്യമന്ത്രി

തിരു : ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയു ണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളം ബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരു വിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി

എറണാകുളo: തിരുവോണ ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ഇടുക്കി സ്വദേശി അനന്തു വിജയനെന്ന 24 കാരനെയാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്ന ത്. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തുവിന് 10 ശതമാനം ഏജൻസി കമ്മീഷനും, 30 ശതമാനം ആദായനികുതിയും കഴിഞ്ഞ് 7.56 കോടി രൂപ ലഭിക്കുo...തുട൪ന്ന് വായിക്കുക


ഇടുക്കി അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി

(ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ ആദിവാസികള്‍ രക്ഷപെടുത്തി) ഇടുക്കി: അടിമാലി കുറത്തിക്കുടിയില്‍ ചാങ്ങാടത്തില്‍ പുഴ മുറിച്ചു കടക്കുന്ന തിനിടെ ഒഴുക്കില്‍ പ്പെട്ട ഒമ്പതു പേരെ രക്ഷപ്പെടുത്തി.വനവിഭവങ്ങള്‍ ശേഖരി ക്കാന്‍ പോയ ആദിവാസികളാണ് ഒഴു ക്കില്‍പ്പെട്ട...തുട൪ന്ന് വായിക്കുക


പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു

തൃശൂർ : വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ തുറ ക്കുന്നതിനും വൈദ...തുട൪ന്ന് വായിക്കുക


വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ ഗ്യാസ് ക്രിമിറ്റോറിയം : നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പാലക്കാട് : ത്രിതല പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ 2019- 20 സാമ്പത്തിക വർഷ ത്തെ പ്ലാൻ ഫണ്ടിലുൾപ്പെടുത്തി വണ്ടാഴി ഗ്രാമ പഞ്ചായത്ത് പാളയം ശ്മശാനത്തിൽ നിർമ്മിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1413 കേസുകള്‍; 537 അറസ്റ്റ്; പിടിച്ചെടുത്തത് 54 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1413 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 537 പേരാണ്. 54 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 5957 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു

ആലുവ: എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായിമറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും ചെയ്തു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഒരു മിനിറ്റ് ...തുട൪ന്ന് വായിക്കുക


തിരുവോണ ബമ്പർ ഭാഗ്യക്കുറി TB 173964 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം: അടിച്ചത് എറണാകുളത്ത്

എറണാകുളo: തിരുവോണ ബമ്പർ ഭാഗ്യക്കുറി TB 173964 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം:അടിച്ചത് എറണാകുളത്ത് .അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ലോട്ടറി വില്പനക്കാരനായ അളകർസ്വാമിക്ക് ടിക്കറ്റ് വിറ്റത്. അദ്ദേഹ ത്തിൽ നിന്ന് ലോട്ടറി ടിക്കറ്റ് എടുത്ത വ്യക്തിക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.