Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച -സല്യൂട്ട്- ഉടന്‍ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വനിത ജിംനേഷ്യം തുടങ്ങി പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ ഇ-പ്രോസിക്യൂഷന്‍ പരിശീലനം

കായികം

കൂടുതല്‍ 

കായിക താരങ്ങൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു

1/1/2020

തിരു: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസിൽ മെഡൽ നേടിയ കേരള ടീമംഗങ്ങൾക്കും സംസ്ഥാന സ്‌കൂൾ കായികമേളയിലെ മികച്ച സ്‌കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കുമുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടത്തി. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കായികമന്ത്രി ഇ പി ജയരാജൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ഒളിമ്പിക്സിൽ മെഡൽ നേടാൻ നമ്മുടെ കായികതാരങ്ങൾക്കുള്ള പ്രചോദനമാണ് ഈ അവാർഡ് എന്നും ഒളിമ്പിക് സ്വപ്‌നങ്ങൾ സഫലമാക്കാൻ സർക്കാർ എല്ലാ വിധ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും മന്ത്രി ഇ പി ജയ രാജൻ പറഞ്ഞു.

ദക്ഷിണകൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ മലയാളിയായ ചിത്തരേഷ് നടേശനെ ചടങ്ങിൽ ആദരിച്ചു. സർക്കാർ പ്രഖ്യാപിച്ച പാരിതോഷികമായ അഞ്ചു ലക്ഷം രൂപയും ഫലകവും സമ്മാനിച്ചു. ദേശീയ-സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കായികതാരങ്ങളെ പ്രോത്സാഹി പ്പിക്കുന്നതിനാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ പൂനെ യിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ രണ്ടാം എഡിഷനിൽ അണ്ടർ-17, അണ്ടർ-21 കാറ്റഗറികളിലായി മെഡലുകൾ നേടിയ കേരള ടീമംഗങ്ങൾക്കാണ് അവാർഡ് നൽകിയത്. 12 സ്വർണ്ണം, 16 വെള്ളി, 30 വെങ്കലം ഉൾപ്പടെ 58 മെഡലുകളാണ് കേരളം നേടിയത്. വ്യക്തിഗത ഇനങ്ങളിൽ സ്വർണ്ണം, വെള്ളി, വെങ്കലം നേടിയവർക്ക് യഥാക്രമം 25,000, 20,000,15,000രൂപയും, ടീമിനങ്ങളിൽ യഥാക്രമം 1,26,000, 1,02,000, 75,000 രൂപയും, അത്ലറ്റിക് റിലേ ഇനങ്ങളിൽ യഥാ ക്രമം 50,000, 40,000, 30,000 രൂപയുമാണ് നൽകിയത്. ആകെ 191 പേർ (സ്വർണ്ണം- 35, വെള്ളി- 68, വെങ്കലം- 88) പാരിതോഷികത്തിന് അർഹരായി.

കണ്ണൂരിൽ നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ 1,2,3 സ്ഥാനങ്ങൾ നേടിയ മാർ ബേസിൽ എച്ച് എസ് എസ് കോതമംഗലം, കെ എച്ച് എസ് കുമരംപുത്തൂർ, സെന്റ് ജോസഫ്സ് എച്ച് എസ് എസ് പുല്ലൂരാംപാറ എന്നീ സ്കൂളുകൾക്ക് യഥാക്രമം 3 ലക്ഷം, 2 ലക്ഷം, 1 ലക്ഷം രൂപ വീതവും വ്യക്തിഗതചാമ്പ്യന്മാർക്ക് 10,000/- രൂപ വീതവും ക്യാഷ് അവാർഡ് വിതരണം ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഏഴു വര്‍ഷത്തെ വില ക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നില വിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങ...തുട൪ന്ന് വായിക്കുക


ഡിപി വേള്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

കൊച്ചി: ഡി.പി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളി യായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കു ന്നതിന് ...തുട൪ന്ന് വായിക്കുക


ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം

ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പിച്ചാണ് നവോമി ഒസാക രണ്ടാം തവണ കിരിടം ചൂടുന്നത്.സ്‌കോര്‍: 1-6,6-3,6-3. ...തുട൪ന്ന് വായിക്കുക


താരങ്ങള്‍ ഉയര്‍ന്നുവരും:കാസര്‍കോട്ടെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേ ഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ന...തുട൪ന്ന് വായിക്കുക


യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി

ന്യൂയോർക്ക്‌ : ലോക ഒന്നാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി. മത്സരത്തിനിടെ പോയിന്റ്‌ നഷ്‌ടമായ നിരാശയിൽ പന്തടിച്ചത്‌ വനിതാ ലൈൻ ജഡ്‌ജിന്റെ ദേഹത്ത്‌ തട്ടിയതിനെ തുടർന്നാണ്‌ നടപടി. നാലാം റൗണ്ടിലെത്തിയ സെർബിയ ക്കാരന...തുട൪ന്ന് വായിക്കുക


കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല

(‌ കളിക്കാരെല്ലാം എത്തിയിട്ടും മെസി കോവിഡ്‌ പരിശോധനയ്‌ക്ക് വരാതായ തോടെ നിരാശനായി റോഡിൽ ഇരിക്കുന്ന കുഞ്ഞാരാധകൻ) നൗകാമ്പ്‌ : ബാഴ്‌സലോണയിൽ പ്രതിസന്ധികൾക്ക്‌ അയവില്ല. പ്രീ സീസണിന്‌ മുന്നോടിയായി കളിക്കാർക്ക്‌ നടത്തിയ കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി...തുട൪ന്ന് വായിക്കുക


രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇരുപത്തിമൂന്നുകാര നായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. പുണെ സിറ്റി, ഹൈദരാബാദ്‌ എഫ്‌സി ടീമുകൾ ക്കായി കളിച്ചു. 2013ൽ ബി സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015ൽ ഇന്ത്യ അണ്ടർ 19 ട...തുട൪ന്ന് വായിക്കുക


ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

പാലക്കാട് : ജില്ലയിലെ ഗവ. കോളേജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദകോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് (ബി.എ./ബി.കോം./ബി.എസ്.സി. - ഓരോ സീറ്റു വീതം) പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് ...തുട൪ന്ന് വായിക്കുക


പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട്‌ മുന്നിൽ

സതാംപ്‌ടൺ : പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഇംഗ്ലണ്ട്‌ നാലിന്‌ 184 റൺ എന്ന നിലയിലാണ്‌. സാക്‌ ക്രോലിയും (97) ജോസ്‌ ബട്‌ലറുമാണ്‌ (24) ക്രീസിൽ. തുടക്കം പതറിയ ഇംഗ്ലീഷുകാരെ ക്രോലിയാണ്‌ കരകയറ്റിയത്‌...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന് ഗോവ വേദിയാകും

ഫത്തോർദ : ഇന്ത്യൻ സൂപ്പർലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന്‌ നവംബർ 21 മുതൽ മാർച്ച്‌ 21വരെ ഗോവ വേദിയാകും. മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ കളി. കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല.കോ വിഡ്‌ പ്രതിസന്ധി കാരണമാണ്‌ ഐഎസ്‌എൽ ഒരു നഗരത്തിലായി നടത്തുന്നത്‌. ...തുട൪ന്ന് വായിക്കുക


സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി

മുംബൈ : സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി.ഉത്തർപ്രദേശിലെ ഗാസിയാ ബാദിൽനിന്നുള്ള മുപ്പത്തിമൂന്നുകാരൻ 13 ‌വർഷം ഇന്ത്യക്കായി കളിച്ചു. മധ്യനിര ബാറ്റ്‌സ്‌മാനായും മികച്ച ഫീൽഡറായും തിളങ്ങി. 2011ൽ ധോണിക്കൊപ്പം ഏകദിനലോക കപ്പും 2013ൽ ചാമ്പ്...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല. ഗൃഹപാഠങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയ വിദ്യാർഥിയെപ്പോലെ. ഇനി ചെയ്‌തുതീർക്കാൻ ഒന്നുമില്ലെന്ന പരിപൂർണ ബോധ്യത്തോടെ‌ മടക്കം. യുഎഇയിൽ ഐപിഎലിന്റെ പുതിയ സീസണിന്‌ കൊടിയേറുമ്പോൾ, വീണ്ടും കഴിവുതെളിയിച്ച്‌ ഇന്ത്യൻ ട...തുട൪ന്ന് വായിക്കുക


യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം

ബെർലിൻ: യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ആദ്യ കളി മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയയും തമ്മിലാണ്‌ . രാത്രി 12.30ന്‌ സോണി ടെൻ 2വിൽ കാണാം. ജർമനിയിലാണ്‌ സെമി, ഫൈനൽ മത്സരങ്ങൾ. ...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി

ന്യൂഡൽഹി: ഒക്‌ടോബറിലും നവംബറിലുമായി നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ അടുത്ത വർഷത്തേക്കാണ്‌ മത്സ രങ്ങൾ മാറ്റിയത്‌. ഏഷ്യയിലെ എല്ലാ കളികളും നീട്ടി‌. ഒക്‌ടോബർ എട്ടിന്‌ ഖത്തറുമായും നവംബർ 12ന...തുട൪ന്ന് വായിക്കുക


മലപ്പുറം ഗവ.കോളജില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം

മലപ്പുറം: ഗവ.കോളജില്‍ 2020-21 വര്‍ഷത്തില്‍ ബിരുദപ്രവേശനത്തിന് സ്‌പോര്‍ ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍രജിസ്‌ട്രേ ഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യുടെ പകര്‍പ്പ് സഹിതം ഓഗസ്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.