Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ആംബുലന്‍സിലെ പീഡനം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച -സല്യൂട്ട്- ഉടന്‍ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വനിത ജിംനേഷ്യം തുടങ്ങി പാലക്കാട് എന്‍.ഐ.സി.സെന്ററില്‍ ഇ-പ്രോസിക്യൂഷന്‍ പരിശീലനം

കായികം

കൂടുതല്‍ 

അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും ചാമ്പ്യന്മാരായി

22/12/2019

മാനന്തവാടി(വയനാട്): അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും(സമയം-1:43:27:664-) വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും(1:23:42:932) ചാമ്പ്യന്മാരായി. ഇറാന്‍റെ ഫര്‍സാദ് ഖോദയാരി(1:43:33:288)രണ്ടാമതും ഇന്ത്യയുടെ ശിവെന്‍ മൂന്നാമതും നേപ്പാളിന്‍റെ ബുദ്ധിബഹാ ദൂര്‍ തമാങ് നാലാമതും ഇന്ത്യയുടെ കിരണ്‍ കുമാര്‍ രാജു അഞ്ചാമതും ഫിനിഷ് ചെയ്തു. വനിത കള്‍ക്കായുള്ള അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ നേപ്പാളിന്‍റെ ലക്ഷ്മി മഗര്‍(1:37:37:490), ഇന്ത്യ യുടെ പൂനം റാണ (1:44:53:490) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷന്മാ ര്‍ക്കുള്ള ദേശീയ വിഭാഗ മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശിവെന്‍ (1:53:51:054) ഒന്നാം സ്ഥാനവും കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജു(1:54:34:258) രണ്ടും ഉത്തരാഖണ്ഡ് സ്വദേശി ദേവേന്ദര്‍ കുമാര്‍ മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ആര്‍മി അഡ്വഞ്ചര്‍ ടീമിലെ പ്രകാശ് ഥാപ, പി ബഹാദൂര്‍ അലെ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. വനിതകള്‍ക്കായുള്ള ദേശീയ മത്സരത്തില്‍ ഉത്തരഖണ്ഡിന്‍റെ പൂനം റാണ ഒന്നാമതെത്തി. മഹാരാഷ്ട്രയുടെ പ്രിയങ്ക ശിവാജി കരന്ദെ രണ്ടാമതും(1:49:58:096) കര്‍ണാടകയുടെ ജോത്സ്ന മൂന്നാമതും(2:03:02:868) ഫിനിഷ് ചെയ്തു. അമച്വര്‍ മത്സരത്തില്‍ ചാമ്പ്യനായ ഇടുക്കി സ്വദേശി ജിനി മോള്‍ നാലാമതും ഫിനിഷ് ചെയ്തു.

അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും. ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ശനിയാഴ്ച നടന്നഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സാക്ഷ്യപത്രങ്ങളും ലഭിക്കുന്നതാണ്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയ ദര്‍ശിനി ടീ എന്‍വയറണ്‍സ് തേയിലത്തോട്ടത്തിലെ 4.8 കിമി ദൈര്‍ഘ്യമുള്ള ട്രാക്കിലാണ് മത്സ രങ്ങള്‍ നടന്നത്. സംസ്ഥാന തുറമുഖ-മ്യൂസിയം-ആര്‍ക്കിയോളജി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ടൂറിസം വകുപ്പിന്‍റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോ ഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈ ക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പുരുഷന്മാ ര്‍ക്കായുള്ള അന്താരാഷ്ട്ര മത്സരത്തില്‍ ആവേശോജ്ജ്വലമായ പോരാട്ടമാണ് നടന്നത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള 78 താരങ്ങള്‍ മത്സരത്തിനെത്തിയിരുന്നു.

അന്തര്‍ദേശീയ-ദേശീയ മത്സരങ്ങള്‍ ഒരേ ട്രാക്കില്‍ ഒരുമിച്ചാണ് തുടങ്ങിയത്. 4.8 കിമി ദൂരം വരുന്ന ട്രാക്കില്‍ എട്ടു ലാപ്പുകളിലായി ആകെ 38.4 കിമി ദൂരമാണ് സൈക്കിളോട്ടക്കാര്‍ പൂര്‍ത്തി യാക്കേണ്ടിയിരുന്നത്. ആദ്യ ലാപ്പില്‍ കാനഡയുടെ കോറി വാലസും ഇറാന്‍റെ ഫര്‍സാദ് ഖോദയാ രിയും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ പിന്നീട് ഏഴാം ലാപ്പു വരെ ഫര്‍സാദ് വ്യക്തമായ ലീഡ് പുലര്‍ത്തി. അവസാന ലാപ്പിലേക്കെത്തുമ്പോള്‍ കോറി വാലസ് അതിവേഗം ഫര്‍സാദിനെ കവച്ചു വച്ചു. ഒടുവില്‍ കോറി വാലസ് ഫിനിഷ് ചെയ്യുമ്പോള്‍ ഫര്‍സാദ് ആറ് സെക്കന്‍റ് മാത്രം പിന്നിലായിരുന്നു. ആദ്യ ലാപ്പു മുതല്‍ തന്നെ ഇന്ത്യയുടെ ശിവെന്‍ മൂന്നാം സ്ഥാനത്ത് ലീഡ് ചെയ്തു. രണ്ടും മൂന്നും ലാപ്പില്‍ മ്യാന്‍മാറില്‍ നിന്നുള്ള സോ എ ഖു ഉയര്‍ത്തിയ വെല്ലുവിളിയെ ശിവെന്‍ അനായാസം മറി കടന്നു. 2016, 18 വര്‍ഷങ്ങളിലെ എംടിബി കേരള ദേശീയ ചാമ്പ്യ നായിരുന്ന കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജുവിനെ മറികടന്നാണ് ഹിമാചല്‍ പ്രദേശ് സ്വദേ ശിയായ ശിവെന്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ദേശീയ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത്. പര്‍വത സൈക്ലിംഗ് ലോകത്തെ മികച്ച മാരത്തണ്‍ താരമായ കോറി വാലസ് തന്‍റെ പദ്ധതിക്കനുസരിച്ച് തന്നെയാണ് മുന്നേറിയത്. അന്താരാഷ്ട്ര നിലവാരത്തി ലുള്ളതാണ് ഈ ട്രാക്കെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തില്‍ ഫര്‍സാദ് ഖോദയാരിയുമായി 30 സെക്കന്‍റുകളുടെ വ്യത്യാസമുണ്ടായിരുന്നെങ്കിലും കരുതി വച്ച ഊര്‍ജ്ജം അവസാന രണ്ട് ലാപ്പു കളില്‍ തന്‍റെ സഹായത്തിനെത്തിയെന്നും കോറി കൂട്ടിച്ചേര്‍ത്തു. കേവലം 24 മണിക്കൂര്‍ മുമ്പ് മാത്രമാണ് ഫര്‍സാദ് മാനന്തവാടിയിലെത്തിയത്. പൂജ്യം ഡിഗ്രി തണുപ്പില്‍ നിന്നാണ് ഇവിടെയെ ത്തിയത്. അവസാന ലാപ്പില്‍ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പൂര്‍ണ ഊര്‍ജ്ജം ഉപയോഗിക്കാനായില്ലെന്ന് ഫര്‍സാദ് പറഞ്ഞു. ഇരുപതോളം അന്താരാഷ്ട്ര താരങ്ങളുമായിമത്സരിച്ച് ഇന്ത്യന്‍ താരങ്ങള്‍ മൂന്ന്, അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതിലെ ആഹ്ലാദം ശിവെന്‍ മറച്ചു വച്ചില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ മികവാണ് ഇത് കാണിക്കുന്നതെന്ന് ശിവെന്‍ പറഞ്ഞു. മത്സരദിവസം രാവിലെ 4 മണിക്കാണ് അദ്ദേഹം മാനന്തവാടിയിലെത്തിയത്. എന്നിട്ടും മികച്ച പ്രകടനം നടത്താനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യന്‍ ചാമ്പ്യനായ ലക്ഷ്മി മഗറുമായി മത്സരിക്കുന്നതിന്‍റെ സമ്മര്‍ദ്ദം തുടക്കത്തിലുണ്ടാ യിരുന്നുവെന്ന് വനിത വിഭാഗം ചാമ്പ്യനായ ജര്‍മ്മനിയില്‍ നിന്നുള്ള നൈമ മാഡ്ലെന്‍ ഡീസ്നര്‍ പറഞ്ഞു. ലക്ഷ്മി മഗറുമായി ആദ്യ ലാപ്പില്‍ തന്നെ മികച്ച വ്യത്യാസം കാത്തു സൂക്ഷിക്കാന്‍ നൈമയ്ക്കായി. രണ്ടാം ലാപ്പ് എത്തിയപ്പോഴേക്കും നാല് മിനിറ്റിലധികം സമയത്തിന്‍റെ ലീഡ് നൈമ നേടി. ഫ്രാങ്ക്ഫര്‍ട്ടിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജന്‍ കൂടിയാണ് നൈമ ഡീസ്നര്‍. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എംടിബി കേരളയുടെ ട്രാക്കെന്ന് ലക്ഷ്മി മഗര്‍ പറഞ്ഞു. ഒരു കിലോ മീറ്ററി ലധികം ദൂരം വരുന്ന കയറ്റം ദുഷ്കരമായി. എംടിബി കേരളയില്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ വനിതകള്‍ക്കായി നടത്തിയ ആദ്യമത്സരത്തില്‍ രണ്ടാം സ്ഥാനം നേടാനായത് കരിയറിലെ നേട്ടമായി കണക്കാക്കുന്നുവെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര കായിക വിനോദങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുമെന്ന് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ഏഷ്യന്‍ സൈക്ലിംഗ് കോഫെഡറേഷന്‍റെ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ്, മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രിവിജ്, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ സുരേന്ദ്രന്‍, കെഎടിപിഎസ് സിഇഒ മനീഷ് ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം എംഎല്‍എ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം ടോവിനോ തോമസ് മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്ക് അതിഥികള്‍ മെഡലുകള്‍ സമ്മാനിച്ചു. വി ആര്‍ പ്രവിജ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഏഷ്യന്‍ സൈക്ലിംഗ് കോഫെഡ റേഷന്‍റെ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ്, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മണീന്ദര്‍പാല്‍ സിംഗ് വിവിധ രാജ്യങ്ങളിലെ ഫെഡറേഷന്‍ മേധാവികള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഏഴു വര്‍ഷത്തെ വില ക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം നില വിൽ ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങ...തുട൪ന്ന് വായിക്കുക


ഡിപി വേള്‍ഡ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആഗോള ലോജിസ്റ്റിക് പങ്കാളി

കൊച്ചി: ഡി.പി വേള്‍ഡും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി(ആര്‍സിബി) ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ആര്‍സിബി ടീമിന്റെ ആഗോള ലോജിസ്റ്റിക്‌സ് പങ്കാളി യായിരിക്കുകയാണ് ഡിപി വേള്‍ഡ്. ആര്‍സിബിയുടെ ലോജിസ്റ്റിക് ആവശ്യങ്ങളെ പിന്തുണക്കു ന്നതിന് ...തുട൪ന്ന് വായിക്കുക


ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം

ജപ്പാന്റെ നവോമി ഒസാകയ്ക്കു യുഎസ് ഓപ്പണ്‍ കിരീടം. ബെലാറസിന്റെ വിക്ടോറിയ അസറങ്കയെ തോല്‍പിച്ചാണ് നവോമി ഒസാക രണ്ടാം തവണ കിരിടം ചൂടുന്നത്.സ്‌കോര്‍: 1-6,6-3,6-3. ...തുട൪ന്ന് വായിക്കുക


താരങ്ങള്‍ ഉയര്‍ന്നുവരും:കാസര്‍കോട്ടെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് : പുതുവര്‍ഷത്തില്‍ കാസര്‍കോടിന് സമ്മാനമായി ലഭിച്ചതും സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ആദ്യത്തെതുമായ ടെന്നീസ് കോര്‍ട്ട് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേ ഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ന...തുട൪ന്ന് വായിക്കുക


യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി

ന്യൂയോർക്ക്‌ : ലോക ഒന്നാം റാങ്കുകാരൻ നൊവാക്‌ യൊകോവിച്ചിനെ യുഎസ്‌ ഓപ്പൺടെന്നീസിൽ നിന്ന്‌ അയോഗ്യനാക്കി. മത്സരത്തിനിടെ പോയിന്റ്‌ നഷ്‌ടമായ നിരാശയിൽ പന്തടിച്ചത്‌ വനിതാ ലൈൻ ജഡ്‌ജിന്റെ ദേഹത്ത്‌ തട്ടിയതിനെ തുടർന്നാണ്‌ നടപടി. നാലാം റൗണ്ടിലെത്തിയ സെർബിയ ക്കാരന...തുട൪ന്ന് വായിക്കുക


കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി പങ്കെടുത്തില്ല

(‌ കളിക്കാരെല്ലാം എത്തിയിട്ടും മെസി കോവിഡ്‌ പരിശോധനയ്‌ക്ക് വരാതായ തോടെ നിരാശനായി റോഡിൽ ഇരിക്കുന്ന കുഞ്ഞാരാധകൻ) നൗകാമ്പ്‌ : ബാഴ്‌സലോണയിൽ പ്രതിസന്ധികൾക്ക്‌ അയവില്ല. പ്രീ സീസണിന്‌ മുന്നോടിയായി കളിക്കാർക്ക്‌ നടത്തിയ കോവിഡ്‌ പരിശോധനയ്‌ക്ക്‌ ലയണൽ മെസി...തുട൪ന്ന് വായിക്കുക


രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ഇരുപത്തിമൂന്നുകാര നായ മിഡ്ഫീൽഡർ രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിയും. പുണെ സിറ്റി, ഹൈദരാബാദ്‌ എഫ്‌സി ടീമുകൾ ക്കായി കളിച്ചു. 2013ൽ ബി സി റോയ് ട്രോഫിയിൽ ഡൽഹിയെ നയിച്ച യുവതാരം 2015ൽ ഇന്ത്യ അണ്ടർ 19 ട...തുട൪ന്ന് വായിക്കുക


ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

പാലക്കാട് : ജില്ലയിലെ ഗവ. കോളേജുകളില്‍ 2020-2021 വര്‍ഷത്തെ ബിരുദകോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്ക് (ബി.എ./ബി.കോം./ബി.എസ്.സി. - ഓരോ സീറ്റു വീതം) പരിഗണിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് ...തുട൪ന്ന് വായിക്കുക


പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ട്‌ മുന്നിൽ

സതാംപ്‌ടൺ : പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇംഗ്ലണ്ടിന്‌ ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഇംഗ്ലണ്ട്‌ നാലിന്‌ 184 റൺ എന്ന നിലയിലാണ്‌. സാക്‌ ക്രോലിയും (97) ജോസ്‌ ബട്‌ലറുമാണ്‌ (24) ക്രീസിൽ. തുടക്കം പതറിയ ഇംഗ്ലീഷുകാരെ ക്രോലിയാണ്‌ കരകയറ്റിയത്‌...തുട൪ന്ന് വായിക്കുക


ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന് ഗോവ വേദിയാകും

ഫത്തോർദ : ഇന്ത്യൻ സൂപ്പർലീഗ്‌ ഫുട്‌ബോൾ ഏഴാംസീസണിന്‌ നവംബർ 21 മുതൽ മാർച്ച്‌ 21വരെ ഗോവ വേദിയാകും. മൂന്ന്‌ സ്‌റ്റേഡിയങ്ങളിലായാണ്‌ കളി. കാണികൾക്ക്‌ പ്രവേശനമുണ്ടാകില്ല.കോ വിഡ്‌ പ്രതിസന്ധി കാരണമാണ്‌ ഐഎസ്‌എൽ ഒരു നഗരത്തിലായി നടത്തുന്നത്‌. ...തുട൪ന്ന് വായിക്കുക


സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി

മുംബൈ : സുരേഷ്‌ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ്‌ കളിമതിയാക്കി.ഉത്തർപ്രദേശിലെ ഗാസിയാ ബാദിൽനിന്നുള്ള മുപ്പത്തിമൂന്നുകാരൻ 13 ‌വർഷം ഇന്ത്യക്കായി കളിച്ചു. മധ്യനിര ബാറ്റ്‌സ്‌മാനായും മികച്ച ഫീൽഡറായും തിളങ്ങി. 2011ൽ ധോണിക്കൊപ്പം ഏകദിനലോക കപ്പും 2013ൽ ചാമ്പ്...തുട൪ന്ന് വായിക്കുക


ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ ഇനി ധോണിയില്ല. ഗൃഹപാഠങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കിയ വിദ്യാർഥിയെപ്പോലെ. ഇനി ചെയ്‌തുതീർക്കാൻ ഒന്നുമില്ലെന്ന പരിപൂർണ ബോധ്യത്തോടെ‌ മടക്കം. യുഎഇയിൽ ഐപിഎലിന്റെ പുതിയ സീസണിന്‌ കൊടിയേറുമ്പോൾ, വീണ്ടും കഴിവുതെളിയിച്ച്‌ ഇന്ത്യൻ ട...തുട൪ന്ന് വായിക്കുക


യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം

ബെർലിൻ: യൂറോപ ലീഗ്‌ ഫുട്‌ബോൾ സെമി മത്സരങ്ങൾക്ക്‌ ഞായറാഴ്‌ച തുടക്കം. ആദ്യ കളി മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയയും തമ്മിലാണ്‌ . രാത്രി 12.30ന്‌ സോണി ടെൻ 2വിൽ കാണാം. ജർമനിയിലാണ്‌ സെമി, ഫൈനൽ മത്സരങ്ങൾ. ...തുട൪ന്ന് വായിക്കുക


ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി

ന്യൂഡൽഹി: ഒക്‌ടോബറിലും നവംബറിലുമായി നടക്കേണ്ട ഇന്ത്യയുടെ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾ മാറ്റി. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ അടുത്ത വർഷത്തേക്കാണ്‌ മത്സ രങ്ങൾ മാറ്റിയത്‌. ഏഷ്യയിലെ എല്ലാ കളികളും നീട്ടി‌. ഒക്‌ടോബർ എട്ടിന്‌ ഖത്തറുമായും നവംബർ 12ന...തുട൪ന്ന് വായിക്കുക


മലപ്പുറം ഗവ.കോളജില്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം

മലപ്പുറം: ഗവ.കോളജില്‍ 2020-21 വര്‍ഷത്തില്‍ ബിരുദപ്രവേശനത്തിന് സ്‌പോര്‍ ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍രജിസ്‌ട്രേ ഷന്‍ നടത്തിയതിന്റെ കോളജ് കോപ്പി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യുടെ പകര്‍പ്പ് സഹിതം ഓഗസ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.