Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മ് മ് മ് എന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ട് ജയസൂര്യ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എം ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണം

വിദേശം

കൂടുതല്‍ 

അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

13/12/2019

(ഫോട്ടോ ക്യാപ്ക്ഷന്‍: വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ ലോകോത്തര പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയുമായുള്ള ധാര ണാ പത്രം അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ മാതാ അമൃതാനന്ദമയീ ദേവിയും അരിസോണ യൂണിവേഴ്സിറ്റി പ്രോവോസ്റ്റും അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്‍റുമായ ഡോ.ലിസെല്‍ ഫോക്സും ചേര്‍ന്ന് ഒപ്പ് വയ്ക്കുന്നു)

തിരു: വിദ്യാഭ്യാസരംഗത്തും ഗവേഷണത്തിലും ലോകോത്തര പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്ന തിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയും കൈകോര്‍ക്കുന്നു. അന്താ രാഷ്ട്ര സര്‍വകലാശാലകളുമായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ കരാറുകളില്‍ ഒന്നാണിത്. അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ ശ്രീമാതാ അമൃതാനന്ദമയീ ദേവിയും അരിസോണ യൂണി വേഴ്സിറ്റി പ്രോവോസ്റ്റും അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്‍റുമായ ഡോ.ലിസെല്‍ ഫോക്സു മാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

ബിരുദ, ബിരുദാനന്തര തലങ്ങളില്‍ വിവിധ വിജ്ഞാനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി സവിശേഷ മായ കരിക്കുലം രൂപപ്പെടുത്തുന്നതിനും ഇന്‍റഗ്രേറ്റഡ്, ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ രൂപപ്പെടു ത്തുന്നതിനുമായാണ് കരാര്‍ ലക്ഷ്യമിടുന്നത്. എന്‍ജിനീയറിംഗ്, ബയോടെക്നോളജി, നാനോ ടെക്നോളജി, സോഷ്യല്‍ സയന്‍സ്, മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത്, അഗ്രിക്കള്‍ച്ചര്‍ എന്നീ പഠന വിഷയങ്ങളിലായിരിക്കും കരാര്‍ പ്രധാനമായും ഊന്നല്‍ നല്‍കുക. അരിസോണ യൂണിവേഴ്സിറ്റി യും അമൃതയും പരസ്പരം വിദേശപഠന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഒരു വര്‍ഷം കുറഞ്ഞത് 200 വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും പങ്കാളിയായ സര്‍വകലാശാലയില്‍ പഠനം നടത്തുന്നതിന് സൗക ര്യം ലഭിക്കും.

ജീവിതം പരിപുഷ്ടമാക്കുന്നതിനും നൂതനകാര്യങ്ങള്‍ കണ്ടെത്തുന്നതിനും സഹാനുഭൂതി പ്രോത്സാ ഹിപ്പിക്കുന്നതിനുള്ള അമൃതയുടെ പ്രതിബദ്ധത പങ്കിടുകയാണ് അരിസോണ യൂണിവേഴ്സിറ്റിയു മെന്ന് ഡോ.ലിസെല്‍ ഫോക്സ് പറഞ്ഞു.

അമ്മയുടെ നേതൃത്വത്തില്‍ മനുഷ്യരാശിക്ക് ഗുണകരമാകുന്നതും സുസ്ഥിരവും സഹാനുഭൂതി നിറഞ്ഞതുമായ ഗവേഷണത്തിനുമായുള്ള ദൗത്യമാണ് അമൃത ഏറ്റെടുത്തിരിക്കുന്നതെന്ന് അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സിലര്‍ ഡോ. വെങ്കട് രംഗന്‍ പറഞ്ഞു.

അമൃതയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി മാനവവിഭവശേഷി വകുപ്പ് അംഗീകരിച്ചിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നൂതന പരിപാടികള്‍ വികസിപ്പിക്കുന്ന ഇന്ത്യന്‍സര്‍വ കലാശാലകളെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി അംഗീകരിക്കുന്നത്. അന്താരാഷ്ട്രതല ത്തില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഡിഗ്രി കോവ്സുകള്‍ വികസിപ്പിക്കുന്നതിന് പുതിയ കരാര്‍ വഴി യൊരുക്കും. എന്‍ജിനീയറിംഗില്‍ സവിശേഷമായമായ വിവിധ വിജ്ഞാനശാഖകളെ ഉള്‍പ്പെടു ത്തിക്കൊണ്ടുള്ള കോഴ്സുകള്‍ ആരംഭിക്കുവാനും ഇതുവഴി സാധിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ അമൃതയില്‍നിന്ന് ബിടെക് ഡിഗ്രിയും അരിസോണയില്‍നിന്ന് എയ്റോസ്പേയ്സ് എന്‍ജിനീയറിംഗില്‍ അല്ലെങ്കില്‍ മെറ്റീരിയല്‍ സയന്‍സില്‍ ബിഎസും നേടാം. ഇതുവഴി അമൃതയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന് വിജ്ഞാനശാഖ കളില്‍നിന്ന് കോംപ്ലിമെന്‍ററി ഡിഗ്രികളും നേരിട്ട് അമേരിക്കയിലെ പഠനപദ്ധതികളില്‍ പ്രവേശ നവും നേടാം. ഇത്തരം കൊളാബൊറേറ്റീവ് കരിക്കുലം അമേരിക്കയില്‍ ഇന്‍റേണ്‍ഷിപ്പിനുംജോലി ക്കും കൂടുതല്‍ സാധ്യതകള്‍ നല്കും. അമൃതയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ മികച്ച പ്ലേയ്സ്മെന്‍റ് നേടുന്നതിനും ഇതുവഴി കഴിയും.

അമൃത വിശ്വവിദ്യാപീഠം ലോകത്തിലെ മികച്ച സര്‍വകലാശാലകളുമായി സഹകരിച്ച് ഗവേഷ ണത്തിനും അക്കാദമിക് കാര്യങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര പങ്കാളിത്തമാണ് ഉറപ്പുവരുത്തിയിരിക്കുന്നതെന്ന് അമൃതയിലെ ഇന്‍റര്‍നാഷണല്‍ പ്രോഗ്രാമുകളുടെ ഡീന്‍ ഡോ. മനീഷ സുധീര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു.

പാരീസ് : മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉടലെടു ത്തിരുന്നു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു....തുട൪ന്ന് വായിക്കുക


ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക്

ന്യൂയോർക് : വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന ട്രംപ് ഒമ്പത് ദിവസത്തിന് ശേഷമാണ...തുട൪ന്ന് വായിക്കുക


കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്‍കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം

ദുബായ് : കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്‍കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം. ദുബായില്‍ റിതേഷ് ജെയിംസ് ഗുപ്തയാണ് പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗ് പോലിസിനെ ഏല്‍പിച്ചത്. പണമായി 14,...തുട൪ന്ന് വായിക്കുക


ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരളസംസ്ഥാനവനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയം തൊഴില്‍ ...തുട൪ന്ന് വായിക്കുക


ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം

ബെയ്റൂട്ട് : ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണ...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷ ത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിക...തുട൪ന്ന് വായിക്കുക


ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്

ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. മുഹറാഖ് ഗവര്‍ണറേറ്റില്‍ മാത്രം 2,989 കേസുകള്‍. വടക്കന്‍ ഗവര്‍ണറേറ്റ് 2,643, തലസ്ഥാന ഗവര്‍ ണറേറ്റ് 2,096, തെക്കന്‍ ഗവര്‍ണറേറ്റ് 1,808 എന്നിങ്ങനെയും. ഇതിനു പുറമേ ദേശീ...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു

ബർലിൻ :അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോ ഡ്‌ വർധന. അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു. ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയുടെ കണക്കുപ്രകാരം 50,700 പേർക്കാണ്‌ രോഗം സ്ഥിരീക രിച്ചത്‌. മാസ്‌ക്‌ ധ...തുട൪ന്ന് വായിക്കുക


ബഹ്‌റൈനിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും

മനാമ : കോവിഡ്‌ ഉത്തേജക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്‌റൈനിൽസ്വകാര്യസ്ഥാപ നങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. പൗരന്മാരുടെ മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂല...തുട൪ന്ന് വായിക്കുക


സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ .

സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡി ൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ . സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡിൽ-ഈസ്റ്റ...തുട൪ന്ന് വായിക്കുക


സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർകമ്പ നിയുടെ സഹ...തുട൪ന്ന് വായിക്കുക


യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീക രിച്ചു. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം 570ആയി.ആരോഗ്യമന്ത്രാ ലയത്തിലെ വക്താവ് അബുദാബിയിൽ അറിയിച്ചു. രോഗം ബാധിച്ചവരുമാ യുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്. ന്യൂസിലൻഡ്, സ്...തുട൪ന്ന് വായിക്കുക


യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ

ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി: ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം 97 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് മരിച്ച 97 പേരില്‍ 91 പേരും വൈറ സിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്...തുട൪ന്ന് വായിക്കുക


ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാ ഹo ഇപ്പോള്‍ വൈറലാണ്. എല്ലാവരും നാടൊട്ടാകെ വിളിച്ച്‌ ഗംഭീരമായി നട ത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടുനടത്തി. കാരണം കൊറോണ പേടിയല്ല, മറിച്ച്‌ കൊറോണബാധിതരായ രോഗികള...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.