Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേരളത്തിലാദ്യമായി കണ്ണുകളിലെ കാന്‍സര്‍ ചികിത്സയ്ക്ക് ഒക്യുലര്‍ ഓങ്കോളജി വിഭാഗം കേരളപ്പിറവി ദിനത്തില്‍ 1000 പേര്‍ ശബ്ദത്തിന്റെ ലോകത്തേക്ക് പനവൂര്‍, പള്ളിക്കല്‍ മാവേലി സ്റ്റോറുകള്‍ ഇനി സൂപ്പര്‍ മാര്‍ക്കറ്റ് ഓര്‍മ പച്ചത്തുരുത്തുകള്‍ക്ക് നവംബര്‍ 1 തുടക്കമാകും സ്ട്രോക്ക് ഹീറോ 2020 അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

വിദേശം

കൂടുതല്‍ 

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

12/12/2019

(ഫോട്ടോ ക്യാപ്ഷന്‍- എത്യോപ്യയ്ക്കുള്ള ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, എഫ്.ഡി.ആര്‍ ഓഫ് എത്യോ പ്യയുടെ കോണ്‍സുലര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ജറുസലേം ആംഡിമാറിയം ടഡേസ്സ് (നടുക്ക്), ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് പോളിസീസ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡയറക്ടര്‍ ഡോ. ഹനാന്‍ ഒബൈദ്, ദുബൈ ആംബുലന്‍സിലെ ഡോ. ഒമര്‍ സഖാഫ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ എന്നിവര്‍)

ദുബൈ: ജിസിസിയിലുടനീളമുള്ള ഏറ്റവും വലിയ സ്വകാര്യ, സംയോജിത ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നും ഇന്ത്യയിലെ അതിവേഗം വളരുന്ന ഹെല്‍ത്ത് കെയര്‍ ശൃംഖലയുമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു. ഈഅവസരത്തില്‍, സ്ഥാപനത്തിന്റെ ആഗോള സി.എസ്.ആര്‍ പ്രോഗ്രാമായ ആസ്റ്റര്‍ വൊളണ്ടിയേര്‍സിലൂടെ 3 രാജ്യ ങ്ങളിലായി 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങളും, ഗ്രൂപ്പി നുള്ളില്‍ ഒരു ഗ്രീന്‍ ചോയ്‌സസ് ക്യാമ്പയിനും ഉള്‍പ്പെടെ സ്ഥാപനത്തിനകത്തും പുറത്തുംവിവിധ ഉദ്യമങ്ങള്‍ പ്രഖ്യാപിച്ചു.

എത്യോപ്യ, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് 5 പുതിയ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍പ്രഖ്യാപിച്ചത്. എത്യോപ്യയില്‍ അവതരിപ്പിക്കുന്ന മൊബൈല്‍ മെഡി ക്കല്‍ സേവനം, എത്യോപ്യന്‍ ആരോഗ്യ മന്ത്രാലയവും, സെന്റ് പോള്‍ ഹോസ്പിറ്റല്‍ ആന്റ് മില്ലേ നിയം കോളേജും സഹകരിച്ചായിരിക്കും പ്രാവര്‍ത്തികമാക്കുക. ശേഷിക്കുന്ന യൂണിറ്റുകള്‍ ഒമാന്‍, കേരളത്തില്‍ കൊച്ചി, വയനാട്, കര്‍ണ്ണാടകയില്‍ ബംഗളൂരു എന്നിവിടങ്ങളിലായിരിക്കും ഉടന്‍ ആരംഭിക്കുക. ഈ മേഖലകളിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നിലവിലുള്ള മെഡിക്കല്‍ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും ഇവയുടെയെല്ലാം പ്രവര്‍ത്തനം. ബംഗ ളൂരുവില്‍ തുടങ്ങാനിരിക്കുന്ന മൊബൈല്‍ ക്ലിനിക്ക് അശോക് ലെയ്ലാന്‍ഡുമായി സഹകരിച്ചാണ് ആരംഭിക്കുക.

എല്ലാ ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനങ്ങളും, പരിചയസമ്പ ന്നരായ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഡ്രൈവര്‍ എന്നിവരെ കൂടാതെ ടെലിമെഡിസിന്‍, ടെലി-കണ്‍ സള്‍ട്ടേഷന്‍ സൗകര്യങ്ങളും ഉള്‍പ്പെടുന്നതായിരിക്കും. ഈ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും അതാത് പ്രദേശങ്ങളില്‍ സ്ഥിരമായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുക.

സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് അല്‍ ഖുസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ പരി സരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ എത്യോപ്യയ്ക്കുള്ള മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തി ന്റെ ഫ്‌ളാഗ് ഓഫ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയ റക്ടറുമായ ഡോ. ആസാദ് മൂപ്പനും, എഫ്.ഡി.ആര്‍ ഓഫ് എത്യോപ്യയുടെ കോണ്‍സുലര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ജറുസലേം ആംഡിമാറിയം ടഡേസ്സായും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ഹെല്‍ത്ത് പോളിസീസ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഡയറക്ടര്‍ ഡോ. ഹനാന്‍ ഒബൈദ്, ദുബൈ ആംബുലന്‍സിലെ ഡോ. ഒമര്‍ സഖാഫ് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്നു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ എന്നിവരും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ മറ്റ് മുതിര്‍ന്ന മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

33 വര്‍ഷത്തെ ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളിലൊന്നാണ് അനുകമ്പയെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ട റുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആസ്റ്റര്‍ വോളണ്ടിയേര്‍ സിന്റെ വിവിധ സംരംഭങ്ങളില്‍ നിന്നായി 1.2 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് പ്രയോജനം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡി ക്കല്‍ സേവനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമല്ലാത്ത വലിയൊരു വിഭാഗം ആളുകളിലേക്ക് ഇതിനകം എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തിറക്കിയ 5 പുതിയ മൊബൈല്‍ ക്ലിനി ക്കുകളിലൂടെ അതത് സമൂഹങ്ങളില്‍ മികച്ച സേവനമെത്തിക്കാന്‍ ശ്രമിക്കുകയും, കഴിയുന്നത്ര ആളുകള്‍ക്ക് സഹായഹസ്തം നല്‍കുകയും ചെയ്യും. നിലവിലുള്ള മൊബൈല്‍ ക്ലിനിക്കുകളുടെ വലിയ പ്രതികരണവും വിനിയോഗവും വിജയവും കണ്ട ശേഷം, വരും വര്‍ഷങ്ങളില്‍ വിവിധ പ്രദേശങ്ങളിലും രാജ്യങ്ങളിലും ഇത്തരം കൂടുതല്‍ യൂണിറ്റുകള്‍ അവതരിപ്പിക്കാനുള്ള സാധ്യത കള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ആസ്റ്റര്‍ വോളണ്ടിയേര്‍സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് പുറമേ, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ അവരുടെ സ്ഥാപനത്തിനകത്തെ ഉദ്യമമായ ഗ്രീന്‍ ചോയ്സസ് ക്യാമ്പയിനും പഖ്യാപിച്ചു. 9 രാജ്യങ്ങളിലായി 379 യൂണിറ്റുകളില്‍ ജോലി ചെയ്യുന്ന 20,000 ആസ്റ്റേറിയന്‍സ് ഹരിത മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു, സുസ്ഥിരത പ്രോത്സാഹിപ്പിക്കു ന്നതിനും ഹരിതവും വൃത്തിയുള്ളതുമായ ഭാവിക്കുവേണ്ടി പരിശ്രമിക്കുന്നതിനുമായി ഉപഭോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്ത ഒരു വര്‍ഷത്തില്‍ മാസം തോറും നടത്തുന്ന വിവിധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍,മറ്റ് പ്രവര്‍ ത്തനങ്ങള്‍ എന്നിവയിലൂടെ ഇത് കൈവരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

സമൂഹവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ബന്ധം പ്രതീകാത്മകമാണ്. മാത്രമല്ല ഏറ്റവും അര്‍ഹരായ ആളുകള്‍ക്കും പരിസ്ഥിതിക്കും വേണ്ടി ഈ സംരംഭങ്ങള്‍ ആരംഭിച്ചു കൊണ്ടല്ലാതെ സ്ഥാപനത്തിന്റെ 33-ാമത്തെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന് മറ്റ് മികച്ച മാര്‍ഗങ്ങളില്ലെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.

ഗ്രീന്‍ ചോയ്‌സസ് ഉദ്യമത്തിലൂടെ ഓരോ ആസ്റ്റര്‍ ജീവനക്കാരനും സുസ്ഥിരമായ തൊഴില്‍ മാര്‍ ഗങ്ങള്‍ തെരഞ്ഞെടുക്കുകയും, പരിസ്ഥിതിയുടെ സംരക്ഷണത്തിന് ശ്രമം നടത്തുകയും ചെയ്യു മെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ വ്യക്ത മാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു.

പാരീസ് : മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ഉടലെടു ത്തിരുന്നു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു....തുട൪ന്ന് വായിക്കുക


ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക്

ന്യൂയോർക് : വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊതുവേദികളിലേക്ക് തിരികെയെത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്ന ട്രംപ് ഒമ്പത് ദിവസത്തിന് ശേഷമാണ...തുട൪ന്ന് വായിക്കുക


കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്‍കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം

ദുബായ് : കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരിച്ചു നല്‍കിയ ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം. ദുബായില്‍ റിതേഷ് ജെയിംസ് ഗുപ്തയാണ് പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗ് പോലിസിനെ ഏല്‍പിച്ചത്. പണമായി 14,...തുട൪ന്ന് വായിക്കുക


ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ

തിരു: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരളസംസ്ഥാനവനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂ ഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയം തൊഴില്‍ ...തുട൪ന്ന് വായിക്കുക


ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം

ബെയ്റൂട്ട് : ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വമ്പൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശൻഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണ...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷ ത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ കീഴിലുള്ള അബുദാബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിക...തുട൪ന്ന് വായിക്കുക


ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്

ബഹ്റൈനില്‍ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 10,866 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി പൊലീസ്. മുഹറാഖ് ഗവര്‍ണറേറ്റില്‍ മാത്രം 2,989 കേസുകള്‍. വടക്കന്‍ ഗവര്‍ണറേറ്റ് 2,643, തലസ്ഥാന ഗവര്‍ ണറേറ്റ് 2,096, തെക്കന്‍ ഗവര്‍ണറേറ്റ് 1,808 എന്നിങ്ങനെയും. ഇതിനു പുറമേ ദേശീ...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു

ബർലിൻ :അമേരിക്കയിലും ദക്ഷിണാഫ്രിക്കയിലും കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ റെക്കോ ഡ്‌ വർധന. അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു. ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയുടെ കണക്കുപ്രകാരം 50,700 പേർക്കാണ്‌ രോഗം സ്ഥിരീക രിച്ചത്‌. മാസ്‌ക്‌ ധ...തുട൪ന്ന് വായിക്കുക


ബഹ്‌റൈനിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും

മനാമ : കോവിഡ്‌ ഉത്തേജക നടപടി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്‌റൈനിൽസ്വകാര്യസ്ഥാപ നങ്ങളിൽ ജോലിചെയ്യുന്ന പൗരന്മാരുടെ 50 ശതമാനം ശമ്പളം സർക്കാർ വഹിക്കും. പൗരന്മാരുടെ മൂന്നു മാസത്തെ വൈദ്യുതി, വെള്ളം ചാർജുകളും സർക്കാർ വഹിക്കും. ഇതേ കാലയളവിൽ ഏറ്റവും പ്രതികൂല...തുട൪ന്ന് വായിക്കുക


സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡിൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ .

സൗദി ആരാംകോയുടെ അംഗീകാരം: അഭിമാനകരമായ നേട്ടവുമായി മിഡി ൽ-ഈസ്റ്റിലെ ഏറ്റവും വലിയ മറൈൻ കൺസൾട്ടൻസി സ്ഥാപനമായ ഏരീസ് മറൈൻ . സൗദി അറേബ്യയിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര പെട്രോളിയം, പ്രകൃതി വാതക കമ്പനിയായ സൗദി അരാംകോയുടെ അംഗീകാരം കരസ്ഥമാക്കി മിഡിൽ-ഈസ്റ്റ...തുട൪ന്ന് വായിക്കുക


സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം ലഭ്യമാക്കുന്നതിനായി റീട്ടെയിൽ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർകമ്പ നിയുടെ സഹ...തുട൪ന്ന് വായിക്കുക


യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീക രിച്ചു. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം 570ആയി.ആരോഗ്യമന്ത്രാ ലയത്തിലെ വക്താവ് അബുദാബിയിൽ അറിയിച്ചു. രോഗം ബാധിച്ചവരുമാ യുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്. ന്യൂസിലൻഡ്, സ്...തുട൪ന്ന് വായിക്കുക


യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ

ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി: ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം 97 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് മരിച്ച 97 പേരില്‍ 91 പേരും വൈറ സിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്...തുട൪ന്ന് വായിക്കുക


ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാ ഹo ഇപ്പോള്‍ വൈറലാണ്. എല്ലാവരും നാടൊട്ടാകെ വിളിച്ച്‌ ഗംഭീരമായി നട ത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടുനടത്തി. കാരണം കൊറോണ പേടിയല്ല, മറിച്ച്‌ കൊറോണബാധിതരായ രോഗികള...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.